This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Cobe) |
(→Cobe) |
||
വരി 4: | വരി 4: | ||
== Cobe == | == Cobe == | ||
- | [[ചിത്രം: | + | [[ചിത്രം:COBE.png|200px|right|thumb|കോബ് ഉപഗ്രഹം ചിത്രകാരന്റെ ഭാവനയില്‍]] |
മഹാവിസ്ഫോടനത്തിന്റെ അവശിഷ്ടമായ സൂക്ഷ്മതരംഗപരഭാഗ വികിരണത്തെ (Microwave background radiation)ക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച (1989) പ്രഥമ കൃത്രിമോപഗ്രഹം. കോസ്മിക് ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോറര്‍ (Cosmic background explorer) എന്നതിന്റെ ചുരുക്കരൂപമാണ് കോബ്. നോബല്‍ സമ്മാന ജേതാക്കളായ (2006) ജോര്‍ജ് സ്മട്ട്, ജോണ്‍ മാതര്‍ എന്നീ ജ്യോതിശ്ശാസ്ത്രജ്ഞന്മാരാണ് ഈ ദൗത്യത്തിന്റെ സൂത്രധാരന്മാര്. | മഹാവിസ്ഫോടനത്തിന്റെ അവശിഷ്ടമായ സൂക്ഷ്മതരംഗപരഭാഗ വികിരണത്തെ (Microwave background radiation)ക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച (1989) പ്രഥമ കൃത്രിമോപഗ്രഹം. കോസ്മിക് ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോറര്‍ (Cosmic background explorer) എന്നതിന്റെ ചുരുക്കരൂപമാണ് കോബ്. നോബല്‍ സമ്മാന ജേതാക്കളായ (2006) ജോര്‍ജ് സ്മട്ട്, ജോണ്‍ മാതര്‍ എന്നീ ജ്യോതിശ്ശാസ്ത്രജ്ഞന്മാരാണ് ഈ ദൗത്യത്തിന്റെ സൂത്രധാരന്മാര്. | ||
- | [[ചിത്രം: | + | [[ചിത്രം:George_smoot.png|150px|right|thumb|ജോര്‍ജ് സ്മട്ട്]] |
കോണാകൃതിയിലുള്ള വിശാലമായ സണ്‍ഷേഡുകൊണ്ട് റേഡിയോ മീറ്ററുകളെ കവചിതമാക്കിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്രഭാഗത്തുള്ള രണ്ട് അപെര്‍ച്ചറുകളിലൊന്ന് 3.3 മില്ലീമീറ്ററിനും 0.33 മില്ലിമീറ്ററിനും മധ്യേ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളെ സ്വീകരിക്കുന്ന സ്പെക്ട്രാ റേഡിയോ മീറ്ററിനുവേണ്ടിയും, മറ്റേത് വിസരിത ഇന്‍ഫ്രാറെഡ് ഫോട്ടോമീറ്ററിനു വേണ്ടിയുമാണ്. ഐസോട്രാപ്പി റേഡിയോമീറ്ററിനു വേണ്ടിയുള്ള നാല് ജോടി സൂക്ഷ്മതരംഗ കോണുകളും ഇതിനുള്ളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോബിലെ ഉപകരണങ്ങള്‍ ദ്രവഹീലിയം കൊണ്ട് തണുപ്പിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. മിനിട്ടില്‍ ഒന്ന് എന്ന നിരക്കില്‍ സ്വയം ഭ്രമണം ചെയ്തുകൊണ്ടിരുന്ന ഉപഗ്രഹം ഓരോ ആറുമാസത്തിലും ഖഗോളമണ്ഡലത്തെ ഒരു പ്രാവശ്യം വീതം സ്കാന്‍ ചെയ്തുകൊണ്ടിരുന്നു. ഖഗോളമണ്ഡലത്തിലാകെ ഒരു മൈക്രോമീറ്ററിനും ഒരു സെന്റിമീറ്ററിനും മധ്യേയുള്ള വിസരിതവികിരണത്തെ പഠനവിധേയമാക്കിയതില്‍, വികിരണങ്ങളുടെ വര്‍ണരാജി വിതരണം, താപനിലാവിതരണത്തിലെ നേരിയ വ്യതിയാനങ്ങള്‍, വിസരിത ഇന്‍ഫ്രാറെഡ് പരഭാഗവികിരണത്തിന്റെ കോണീയവിതരണം എന്നിവ അളന്നു തിട്ടപ്പെടുത്താന്‍ സാധിച്ചു. | കോണാകൃതിയിലുള്ള വിശാലമായ സണ്‍ഷേഡുകൊണ്ട് റേഡിയോ മീറ്ററുകളെ കവചിതമാക്കിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്രഭാഗത്തുള്ള രണ്ട് അപെര്‍ച്ചറുകളിലൊന്ന് 3.3 മില്ലീമീറ്ററിനും 0.33 മില്ലിമീറ്ററിനും മധ്യേ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളെ സ്വീകരിക്കുന്ന സ്പെക്ട്രാ റേഡിയോ മീറ്ററിനുവേണ്ടിയും, മറ്റേത് വിസരിത ഇന്‍ഫ്രാറെഡ് ഫോട്ടോമീറ്ററിനു വേണ്ടിയുമാണ്. ഐസോട്രാപ്പി റേഡിയോമീറ്ററിനു വേണ്ടിയുള്ള നാല് ജോടി സൂക്ഷ്മതരംഗ കോണുകളും ഇതിനുള്ളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോബിലെ ഉപകരണങ്ങള്‍ ദ്രവഹീലിയം കൊണ്ട് തണുപ്പിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. മിനിട്ടില്‍ ഒന്ന് എന്ന നിരക്കില്‍ സ്വയം ഭ്രമണം ചെയ്തുകൊണ്ടിരുന്ന ഉപഗ്രഹം ഓരോ ആറുമാസത്തിലും ഖഗോളമണ്ഡലത്തെ ഒരു പ്രാവശ്യം വീതം സ്കാന്‍ ചെയ്തുകൊണ്ടിരുന്നു. ഖഗോളമണ്ഡലത്തിലാകെ ഒരു മൈക്രോമീറ്ററിനും ഒരു സെന്റിമീറ്ററിനും മധ്യേയുള്ള വിസരിതവികിരണത്തെ പഠനവിധേയമാക്കിയതില്‍, വികിരണങ്ങളുടെ വര്‍ണരാജി വിതരണം, താപനിലാവിതരണത്തിലെ നേരിയ വ്യതിയാനങ്ങള്‍, വിസരിത ഇന്‍ഫ്രാറെഡ് പരഭാഗവികിരണത്തിന്റെ കോണീയവിതരണം എന്നിവ അളന്നു തിട്ടപ്പെടുത്താന്‍ സാധിച്ചു. | ||
- | [[ചിത്രം: | + | [[ചിത്രം:John_c_mather.png|150px|right|thumb|ജോണ്‍ മാതര്‍]] |
1992-ഓടെ ഇത് ഖഗോള മണ്ഡലം മുഴുവന്‍ പലപ്രാവശ്യം സ്കാന്‍ ചെയ്തുകഴിഞ്ഞിരുന്നു. ഇതില്‍നിന്നു കണ്ടെത്തിയ പ്രധാന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു: | 1992-ഓടെ ഇത് ഖഗോള മണ്ഡലം മുഴുവന്‍ പലപ്രാവശ്യം സ്കാന്‍ ചെയ്തുകഴിഞ്ഞിരുന്നു. ഇതില്‍നിന്നു കണ്ടെത്തിയ പ്രധാന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു: | ||
Current revision as of 18:09, 4 ഓഗസ്റ്റ് 2015
കോബ്
Cobe
മഹാവിസ്ഫോടനത്തിന്റെ അവശിഷ്ടമായ സൂക്ഷ്മതരംഗപരഭാഗ വികിരണത്തെ (Microwave background radiation)ക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച (1989) പ്രഥമ കൃത്രിമോപഗ്രഹം. കോസ്മിക് ബാക്ക്ഗ്രൗണ്ട് എക്സ്പ്ലോറര്‍ (Cosmic background explorer) എന്നതിന്റെ ചുരുക്കരൂപമാണ് കോബ്. നോബല്‍ സമ്മാന ജേതാക്കളായ (2006) ജോര്‍ജ് സ്മട്ട്, ജോണ്‍ മാതര്‍ എന്നീ ജ്യോതിശ്ശാസ്ത്രജ്ഞന്മാരാണ് ഈ ദൗത്യത്തിന്റെ സൂത്രധാരന്മാര്.
കോണാകൃതിയിലുള്ള വിശാലമായ സണ്‍ഷേഡുകൊണ്ട് റേഡിയോ മീറ്ററുകളെ കവചിതമാക്കിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്രഭാഗത്തുള്ള രണ്ട് അപെര്‍ച്ചറുകളിലൊന്ന് 3.3 മില്ലീമീറ്ററിനും 0.33 മില്ലിമീറ്ററിനും മധ്യേ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളെ സ്വീകരിക്കുന്ന സ്പെക്ട്രാ റേഡിയോ മീറ്ററിനുവേണ്ടിയും, മറ്റേത് വിസരിത ഇന്‍ഫ്രാറെഡ് ഫോട്ടോമീറ്ററിനു വേണ്ടിയുമാണ്. ഐസോട്രാപ്പി റേഡിയോമീറ്ററിനു വേണ്ടിയുള്ള നാല് ജോടി സൂക്ഷ്മതരംഗ കോണുകളും ഇതിനുള്ളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോബിലെ ഉപകരണങ്ങള്‍ ദ്രവഹീലിയം കൊണ്ട് തണുപ്പിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. മിനിട്ടില്‍ ഒന്ന് എന്ന നിരക്കില്‍ സ്വയം ഭ്രമണം ചെയ്തുകൊണ്ടിരുന്ന ഉപഗ്രഹം ഓരോ ആറുമാസത്തിലും ഖഗോളമണ്ഡലത്തെ ഒരു പ്രാവശ്യം വീതം സ്കാന്‍ ചെയ്തുകൊണ്ടിരുന്നു. ഖഗോളമണ്ഡലത്തിലാകെ ഒരു മൈക്രോമീറ്ററിനും ഒരു സെന്റിമീറ്ററിനും മധ്യേയുള്ള വിസരിതവികിരണത്തെ പഠനവിധേയമാക്കിയതില്‍, വികിരണങ്ങളുടെ വര്‍ണരാജി വിതരണം, താപനിലാവിതരണത്തിലെ നേരിയ വ്യതിയാനങ്ങള്‍, വിസരിത ഇന്‍ഫ്രാറെഡ് പരഭാഗവികിരണത്തിന്റെ കോണീയവിതരണം എന്നിവ അളന്നു തിട്ടപ്പെടുത്താന്‍ സാധിച്ചു.
1992-ഓടെ ഇത് ഖഗോള മണ്ഡലം മുഴുവന്‍ പലപ്രാവശ്യം സ്കാന്‍ ചെയ്തുകഴിഞ്ഞിരുന്നു. ഇതില്‍നിന്നു കണ്ടെത്തിയ പ്രധാന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1. കോസ്മിക സൂക്ഷ്മതരംഗ പരഭാഗത്തിന്റെ ശരാശരി താപനില 273ഗ ഉള്ള തമോവസ്തുവിന്റേതിനു തുല്യമാണ്.
2. ആകാശത്തിന്റെ പകുതിഭാഗത്തിന് മറ്റേ ഭാഗത്തെക്കാള്‍ അല്പം ചൂട് കൂടുതലാണ്.
3. ബഹിരാകാശത്തുകൂടിയുള്ള സൗരയൂഥത്തിന്റെ ചലനമാണ് ഈ ചൂടിനു കാരണം. ഭൂമി മുന്നോട്ടു നീങ്ങുന്ന ദിശയില്‍ നിന്നു വരുന്ന വികിരണങ്ങള്‍ക്ക് നീല നീക്കവും (Blue shift) പിന്നില്‍നിന്നു വരുന്നവയ്ക്ക് ചുവപ്പുനീക്കവും (Red shift) സംഭവിക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസമുണ്ടാകുന്നത്.
4. ഭൂമിയും ആകാശഗംഗ(Milkyway)യും പരഭാഗവികിരണത്തെ അപേക്ഷിച്ച് സെക്കന്‍ഡില്‍ 600 കി.മീ. വേഗത്തിലാണ് സഞ്ചരിക്കുന്നത്.
5. പരഭാഗവികിരണത്തില് ചില ഓളങ്ങള്‍ (ripples) ദൃശ്യമായിട്ടുണ്ട്.
6. പ്രപഞ്ചത്തിലെ ചില മേഖലകള്‍ അല്പം-ശരാശരിയെക്കാള്‍ ഒരു ഡിഗ്രിയുടെ മുപ്പതുലക്ഷത്തില്‍ ഒരംശം മാത്രം ചൂടുകൂടിയതോ കുറഞ്ഞതോ ആകാം. ഗാലക്സീരൂപീകരണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സൂചനയാണിത്.
1993-ല്‍ കോബ്, ബഹിരാകാശദൗത്യം വിജയകരമായി പര്യവസാനിപ്പിച്ചു. ഈ ദൗത്യത്തിന്റെ വിജയം പ്രപഞ്ചവിജ്ഞാനീയത്തില്‍ നവീന പഠനങ്ങളെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. 1998-ല്‍ ആകാശവിതാനത്തിലെ പരഭാഗ ഇന്‍ഫ്രാറെഡ് പ്രഭയുടെ ഒരു മാനചിത്രം പ്രസിദ്ധീകരിക്കുവാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്.
വിജയകരമായ ഈ ദൗത്യത്തിനു ബഹുമതിയായി ആണ് സ്മൂട്ടിനെയും മാതറിനെയും ഭൗതികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം നല്കി ആദരിച്ചിട്ടുള്ളത്.