This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോമ == == Coma == ബോധം പൂര്‍ണമായും നഷ്‌ടപ്പെടുന്ന അവസ്ഥ. ദീര്‍ഘവും...)
(പുതിയ താള്‍: == കോമ == == Coma == ബോധം പൂര്‍ണമായും നഷ്‌ടപ്പെടുന്ന അവസ്ഥ. ദീര്‍ഘവും...)
 

Current revision as of 08:41, 13 ജനുവരി 2015

കോമ

Coma

ബോധം പൂര്‍ണമായും നഷ്‌ടപ്പെടുന്ന അവസ്ഥ. ദീര്‍ഘവും അഗാധവുമായ അബോധാവസ്ഥയെ മാത്രം ചിലര്‍ ഈ പദംകൊണ്ട്‌ വിവക്ഷിക്കുമ്പോള്‍ മയക്കത്തെയും നൈമിഷികമായ അബോധാവസ്ഥയെയും കൂടി ചിലര്‍ കോമയില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ബാഹ്യപ്രേരണകളോട്‌ പ്രതികരിക്കാനോ ശരീരത്തിന്റെ സ്വാഭാവികാവശ്യങ്ങള്‍ നിറവേറ്റനോ കോമയ്‌ക്കടിമപ്പെട്ടയാള്‍ക്ക്‌ കഴിയുകയില്ല. അനൈച്ഛിക പ്രതികരണങ്ങള്‍ക്ക്‌ തകരാറുണ്ടാവുകയില്ല. തലച്ചോറിനുണ്ടാകുന്ന ഗുരുതരമായ തകരാറാണ്‌ അബോധാവസ്ഥയ്‌ക്കു കാരണം. സന്നിപോലെയുള്ള അസുഖങ്ങളില്‍ ഇത്‌ അല്‌പനേരത്തേക്ക്‌ ഉണ്ടാകാം. തലച്ചോറിനുണ്ടാകുന്ന ആഘാതം, രക്തസ്രാവം, രക്തചംക്രമണത്തിന്റെ അഭാവം, മലേറിയ, മെനിന്‍ജൈറ്റിസ്‌ എന്‍സഫലൈറ്റിസ്‌, മുഴകള്‍ എന്നിവയ്‌ക്കുപുറമേ കരള്‍, വൃക്ക ഇവ സ്‌തംഭിക്കുമ്പോഴും അബോധാവസ്ഥ ഉണ്ടാകാം. ശരീരത്തിന്റെ താപനില, ഗ്ലൂക്കോസിന്റെ അളവ്‌ ഇവ ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുമ്പോഴും കോമ ഉണ്ടാകാം. വിഷമോ ഉറക്കഗുളിക പോലുള്ള മരുന്നുകളോ അമിതമായ അളവില്‍ കഴിക്കുന്നതും അബോധാവസ്ഥയ്‌ക്കു കാരണമാകുന്നു. ഹിസ്റ്റീരിയപോലുള്ള മാനസികരോഗങ്ങളില്‍ രോഗി അബോധാവസ്ഥ അനുകരിക്കുന്നത്‌ വിരളമല്ല. വിദഗ്‌ധമായ ചികിത്സയും ശ്രദ്ധാപൂര്‍വമായ പരിചരണവും കോമ ബാധിച്ചയാള്‍ക്ക്‌ ആവശ്യമാണ്‌. 30 വര്‍ഷത്തിലധികം അബോധാവസ്ഥയില്‍ കഴിഞ്ഞ സംഭവങ്ങള്‍ വൈദ്യശാസ്‌ത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌.

(ഡോ. ടി.വി. ഗോപാലകൃഷ്‌ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍