This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്‌റ്റിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോപ്‌റ്റിക്‌ == == Coptic == ആഫ്രാ-ഏഷ്യാറ്റിക്‌ (ഹമിറ്റോ-സെമിറ്റിക...)
(പുതിയ താള്‍: == കോപ്‌റ്റിക്‌ == == Coptic == ആഫ്രാ-ഏഷ്യാറ്റിക്‌ (ഹമിറ്റോ-സെമിറ്റിക...)
 

Current revision as of 06:53, 9 ജനുവരി 2015

കോപ്‌റ്റിക്‌

Coptic

ആഫ്രാ-ഏഷ്യാറ്റിക്‌ (ഹമിറ്റോ-സെമിറ്റിക്‌) ഗോത്രത്തിലെ ഈജിപ്‌ഷ്യന്‍ ഉപസമൂഹത്തിലെ ഒരു ഭാഷ. "ഈജിപ്‌ഷ്യന്‍' എന്നര്‍ഥമുള്ള ഒരു അറബി വാക്കില്‍നിന്നാണ്‌ "കോപ്‌റ്റിക്കി'ന്റെ നിഷ്‌പത്തി. മൂന്നാം ശതകത്തില്‍ പ്രാചീന ഈജിപ്‌ഷ്യന്‍ ഭാഷയില്‍നിന്ന്‌ ഉരുത്തിരിഞ്ഞ കോപ്‌റ്റിക്‌ ഭാഷ 17-ാം ശതകത്തില്‍ തന്നെ വാമൊഴിയില്‍നിന്നും തിരോഭവിച്ചു. ഏഴാം ശതകത്തില്‍ പ്രാചീന ഈജിപ്‌ഷ്യന്റെ പ്രചാരം നന്നേ കുറഞ്ഞു. ഇന്ന്‌ കോപ്‌റ്റിക്‌ പൗരോഹിത്യ ഭാഷ മാത്രമായി തീര്‍ന്നിരിക്കുന്നു.

ഈജിപ്‌ഷ്യന്‍ ഭാഷയില്‍നിന്ന്‌ കോപ്‌റ്റിക്കിലേക്കുള്ള പരിവര്‍ത്തനം ക്രിസ്‌തുമതത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയാണ്‌ ആരംഭിച്ചത്‌. ബൈബിളിന്റെ വിവര്‍ത്തനം ഈ ഭാഷയെ കാര്യമായി സ്വാധീനിച്ചു. മൂന്നാം ശതകത്തില്‍ ഈജിപ്‌തിലെ ക്രിസ്‌തുമതവിശ്വാസികളുടെ പ്രധാന ഭാഷ കോപ്‌റ്റിക്‌ ആയിരുന്നെങ്കിലും സമ്പന്നവര്‍ഗം ഗ്രീക്‌ ഭാഷയാണ്‌ ഉപയോഗിച്ചിരുന്നത്‌. മുസ്‌ലിം ആധിപത്യത്തോടെ അറബിഭാഷാ സ്വാധീനം അനുഭവപ്പെട്ടുതുടങ്ങി. ഇപ്പോള്‍ കോപ്‌റ്റിക്‌ 60 ലക്ഷത്തോളം ജനങ്ങളുടെ ഭാഷ മാത്രമായി അവശേഷിക്കുന്നു. 1822-ല്‍ റോസെകാ ശിലാലിഖിതങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ ചംപൊലിയന്‍ എന്ന പണ്ഡിതന്‌ ഈ ഭാഷ പ്രയോജനപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ക്രി.മു. 3400 മുതല്‍ ക്രി.പി. ആറാം ശതകം വരെ നിലവിലുണ്ടായിരുന്ന ഈജിപ്‌ഷ്യന്‍ ഹൈറോഗ്ലിഫിക്‌ ലിഖിതങ്ങള്‍ മനസ്സിലാക്കാന്‍ ഇതു ഉപകരിക്കുകയുണ്ടായി. ഗ്രീക്‌ ലിപിവ്യവസ്ഥയില്‍ ഏഴു ചിഹ്നങ്ങള്‍ കൂട്ടിചേര്‍ത്തു പരിഷ്‌കരിച്ചുണ്ടാക്കിയതാണ്‌ കോപ്‌റ്റിക്‌ ഭാഷയുടെ തനതുലിപി. 32 ലിപികളുള്ള കോപ്‌റ്റിക്‌ ഭാഷയില്‍ 25 എണ്ണം ഗ്രീക്കില്‍നിന്നും ഏഴെണ്ണം ഈജിപ്‌ഷ്യന്‍ ഹൈറോഗ്ലിഫിക്‌സില്‍ നിന്നുമാണ്‌. ഗ്രീക്കില്‍ ഇല്ലാത്ത ഷ, ഫ എന്നീ സ്വരങ്ങള്‍ ഈ ഭാഷ കടമെടുത്തിട്ടുണ്ട്‌.

(ആര്‍.എസ്‌.എ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍