This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്‍സ്‌ II

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോണ്‍സ്റ്റന്‍സ്‌ II == == Constans II (630 - 668) == റോമാചക്രവര്‍ത്തി. റോമാചക്...)
(പുതിയ താള്‍: == കോണ്‍സ്റ്റന്‍സ്‌ II == == Constans II (630 - 668) == റോമാചക്രവര്‍ത്തി. റോമാചക്...)
 

Current revision as of 06:18, 8 ജനുവരി 2015

കോണ്‍സ്റ്റന്‍സ്‌ II

Constans II (630 - 668)

റോമാചക്രവര്‍ത്തി. റോമാചക്രവര്‍ത്തിയായ ഹെറാക്ലിയസിന്റെ പൗത്രനായിരുന്ന കോണ്‍സ്റ്റന്‍സ്‌ II 641-ല്‍ 11-ാമത്തെ വയസ്സില്‍ ബൈസാന്തിയന്‍ കിരീടാവകാശിയായി. രാജ്യം അക്കാലത്ത്‌ വളരെ സങ്കീര്‍ണമായ കാലഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. മുസ്‌ലിങ്ങള്‍ സിറിയയും മിക്കവാറും ഈജിപ്‌തും കീഴടക്കിക്കഴിഞ്ഞിരുന്നു. സിറിയയിലെ ഗവര്‍ണറായിരുന്ന മു ആവിയ ഒരു നാവികസേന രൂപവത്‌കരിച്ചതും 655-ല്‍ ഒരു റോമന്‍ നാവികപ്പടയെ തോല്‌പിച്ചതും കോണ്‍സ്റ്റാന്റിനോപ്പിളിനെതിരായി നീങ്ങിയതും ഇക്കാലത്തായിരുന്നു. ആഭ്യന്തരമായ കുഴപ്പങ്ങള്‍ മാത്രമാണ്‌ അവരെ കുറേക്കാലത്തേക്കു തടഞ്ഞു നിര്‍ത്തിയത്‌. ഈ ഇടവേള ഉപയോഗിച്ച്‌ ത്രസില്‍ നിന്നുള്ള സ്ലാവ്‌ വംശക്കാരെ ഏഷ്യാമൈനറില്‍ കുടിയിരുത്താന്‍ കോണ്‍സ്റ്റന്‍സ്‌ ശ്രമിച്ചു. ടൈപോസ്‌ ശാസനം (648) വഴി ഓര്‍ത്തഡോക്‌സ്‌ മോണോതലൈറ്റ്‌ എന്നീ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ പരസ്യവിവാദം പാടില്ലെന്ന നിയമമുണ്ടാക്കി, മതപരമായ നിര്‍ബന്ധിത യോജിപ്പുണ്ടാക്കാനുള്ള ശ്രമം പോപ്പിന്റെ എതിര്‍പ്പുമൂലം പരാജയപ്പെട്ടു. 662-ല്‍ ഇദ്ദേഹം റോമിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മുസ്‌ലിം ആധിപത്യം ഉറപ്പിക്കുന്നതിന്‌ എതിരായി പ്രവര്‍ത്തിച്ചു. ഈ ശ്രമത്തിനിടയില്‍ 668 സെപ്‌. 15-ന്‌ ഇദ്ദേഹം സൈറക്കൂസില്‍ (സിസിലി) വെച്ച്‌ വധിക്കപ്പെട്ടു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍