This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്‍സ്‌ I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോണ്‍സ്റ്റന്‍സ്‌ I == == Constans I (323 - 350) == റോമാചക്രവര്‍ത്തി. കോണ്‍സ്റ...)
(പുതിയ താള്‍: == കോണ്‍സ്റ്റന്‍സ്‌ I == == Constans I (323 - 350) == റോമാചക്രവര്‍ത്തി. കോണ്‍സ്റ...)
 

Current revision as of 06:17, 8 ജനുവരി 2015

കോണ്‍സ്റ്റന്‍സ്‌ I

Constans I (323 - 350)

റോമാചക്രവര്‍ത്തി. കോണ്‍സ്റ്റന്റീന്‍ I-ന്റെ ഇളയപുത്രനായി ജനിച്ചു. ഫ്‌ളേവിയസ്‌ ജൂലിയസ്‌ കോണ്‍സ്റ്റന്‍സ്‌ ക എന്നാണ്‌ പൂര്‍ണനാമം. 323-ല്‍ ഇദ്ദേഹം സീസറായി നിയമിക്കപ്പെട്ടു. 337-ല്‍ കോണ്‍സ്റ്റന്റീന്‍ കന്റെ മരണശേഷം സാമ്രാജ്യം കോണ്‍സ്റ്റന്‍സും സഹോദരന്മാരും-കോണ്‍സ്റ്റന്റീന്‍ II-ഉം കോണ്‍സ്റ്റന്‍ഷ്യസ്‌ II-ഉം ചേര്‍ന്നു ഭാഗിച്ചെടുത്തു. കോണ്‍സ്റ്റന്‍സിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെട്ട ഭാഗമായി കിട്ടിയത്‌ ഇല്ലിറിക്കം, ഇറ്റലി, ആഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളായിരുന്നു. 340-ല്‍ കോണ്‍സ്റ്റന്റീന്‍ IIഇറ്റലി ആക്രമിക്കുകയും അക്വീലിയയ്‌ക്കടുത്തു കൊല്ലപ്പെടുകയും ചെയ്‌തു. അതിനാല്‍ കോണ്‍സ്റ്റന്‍സ്‌ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ഏകച്ഛത്രാധിപതിയായിത്തീര്‍ന്നു.

കോണ്‍സ്റ്റന്‍സ്‌ നിസീന്‍ സിദ്ധാന്തം സ്വീകരിക്കുകയും വിഗ്രഹാരാധകരുടെ പള്ളികള്‍ അടച്ചു പൂട്ടുകയും ചെയ്‌തു. അശക്തനും ദുര്‍മാര്‍ഗിയുമായ കോണ്‍സ്റ്റന്‍സിന്റെ ദുര്‍ഭരണത്തിനെതിരായി കരുത്തുറ്റ സേനാനായകനായ മാഗ്നെന്‍ഷ്യസിന്റെ കീഴില്‍ ഗോളില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. പലായനം ചെയ്‌ത കോണ്‍സ്റ്റന്‍സിനെ പിന്തുടര്‍ന്ന മാഗ്നെന്‍ഷ്യസിന്റെ സൈനികരാല്‍ പിരണീസ്‌ പര്‍വതസാനുക്കളില്‍ വച്ച്‌ 350-ല്‍ വധിക്കപ്പെട്ടു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍