This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍കോര്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോണ്‍കോര്‍ഡ്‌ == == Concorde == സൂപ്പര്‍സോണിക്‌ യാത്രാവിമാനം. ബ്രിട...)
(പുതിയ താള്‍: == കോണ്‍കോര്‍ഡ്‌ == == Concorde == സൂപ്പര്‍സോണിക്‌ യാത്രാവിമാനം. ബ്രിട...)
 

Current revision as of 05:50, 25 ഡിസംബര്‍ 2014

കോണ്‍കോര്‍ഡ്‌

Concorde

സൂപ്പര്‍സോണിക്‌ യാത്രാവിമാനം. ബ്രിട്ടീഷ്‌ എയര്‍ക്രാഫ്‌റ്റ്‌ കോര്‍പ്പറേഷനും ഫ്രാന്‍സിലെ എയ്‌റോ സ്‌പാറ്റിയേലും (Aerospatiale) സംയുക്തമായി നിര്‍മിച്ച വിമാനമായിരുന്നു ഇത്‌. 1969-ല്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചിരുന്നെങ്കിലും 1976-ല്‍ മാത്രമാണ്‌ ഇത്‌ യാത്രാവിമാനമായി പ്രവര്‍ത്തനമാരംഭിച്ചത്‌. 2000 ജൂലൈ മാസത്തില്‍ എയര്‍ ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു കോണ്‍കോര്‍ഡ്‌ വിമാനം പാരിസിനടുത്ത്‌ തകര്‍ന്നുവീഴുകയുണ്ടായി. ഇതോടെ പതിനേഴു മാസത്തോളം പറക്കല്‍ നിര്‍ത്തിവച്ചിരുന്ന കോണ്‍കോര്‍ഡ്‌ വിമാനങ്ങളെ 2003-ല്‍ പൂര്‍ണമായും യാത്രാസേവനരംഗത്തുനിന്നും പിന്‍വലിക്കുകയും ചെയ്‌തു.

(ഡോ. ആറന്‍മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍