This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടിലോസോറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോട്ടിലോസോറിയ == == Cotylosauria == റെപ്‌റ്റീലിയാ ജന്തുവര്‍ഗത്തിന്റെ ...)
(Cotylosauria)
വരി 4: വരി 4:
== Cotylosauria ==
== Cotylosauria ==
-
 
+
[[ചിത്രം:Vol9_17_Cotylosauria1.jpg|thumb|]]
റെപ്‌റ്റീലിയാ ജന്തുവര്‍ഗത്തിന്റെ ഒരു ഉപവര്‍ഗമായ അനാപ്‌സിഡയിലെ ഒരു ഗോത്രം. ഇഴജന്തുക്കളുടെ ആദിമരൂപികളാണ്‌ കോട്ടിലോസോറിയ(കൊട്ടൈലോസോറിയ)കള്‍ എന്നു കരുതപ്പെടുന്നു. പരിണാമപരമായി ഇഴജന്തുക്കള്‍ക്കു തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ആംഫിബിയകളുടെ സുവര്‍ണകാലം എന്നറിയപ്പെടുന്ന കാര്‍ബോണിഫെറസ്‌ ഘട്ടത്തിലാണ്‌ കോട്ടിലോസോറിയകള്‍ ഭൂമുഖത്ത്‌ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. ട്രയാസിക്‌ യുഗത്തിന്റെ അവസാനം വരെ ഇവയുടെ ചരിത്രം നീണ്ടുനില്‍ക്കുന്നു. കോട്ടിലോസോറിയാ ഗോത്രത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ജീവികളുടെ ശരീരഘടനയില്‍ ഈ കാലത്തിനിടയ്‌ക്കു കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയുണ്ടായി. ഒരു ഘട്ടത്തില്‍ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സീമൂറിയോമോര്‍ഫയിലെ സീമൂറിയ എന്ന ജീവിയുടെ അസ്ഥിപഞ്‌ജരത്തില്‍ റെപ്‌റ്റീലിയന്‍ സ്വഭാവങ്ങളെക്കാള്‍ ആംഫിബിയന്‍ സ്വഭാവങ്ങളാണ്‌ കൂടുതലായി കാണപ്പെടുന്നത്‌.

08:30, 29 ഡിസംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടിലോസോറിയ

Cotylosauria

ഈ ഗോത്രത്തിലെ ജീവികള്‍ക്ക്‌ പല്ലികളുടേതുപോലുള്ള ശരീരഘടനയാണുണ്ടായിരുന്നത്‌. ഇവയെ തിരിച്ചറിയാനുള്ള ഒരു പ്രധാന സവിശേഷത ഇവയുടെ വീര്‍ത്ത നാഡീയചാപങ്ങളാണ്‌. തലയോടില്‍ ശംഖാസ്ഥി ദ്വാരങ്ങള്‍ കാണപ്പെടാതിരിക്കുന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്‌. മോന്ത (snout) നീളം കുറഞ്ഞാണ്‌ കാണപ്പെടുന്നത്‌. തലയോടിന്റെ മുകളിലായി ഒരു പ്രത്യേക ദ്വാരമുണ്ട്‌. ഭിത്തീയ (parietal) നേത്രം എന്നറിയപ്പെടുന്ന ഒരു അയുഗ്മിത സംവേദകാംഗം അവിടെ സ്ഥിതി ചെയ്യുന്നു. ശ്രാണീ അസ്ഥിയായ ഇലിയം ആംഫിബിയകളുടേതിനെക്കാള്‍ വലുപ്പം കൂടിയതാണ്‌. ഇത്‌ ഒന്നിനുപകരം രണ്ടു കശേരുകകളുമായി സന്ധിക്കുകയും ചെയ്യുന്നു. അംസമേഖല(pectorial girdle) യില്‍ ഒരു പ്രത്യേക കോറക്കോയ്‌ഡ്‌ അസ്ഥിയും ഇവയില്‍ കാണപ്പെടുന്നു. സേക്രത്തിനു മുന്നിലായി 19 മുതല്‍ 26 വരെ കശേരുകകള്‍ കാണപ്പെടുന്നു; സേക്രമീയ കശേരുകകളുടെ എണ്ണം രണ്ടും. കോട്ടിലോസോറിയകളുടെ ചെറുതും ബലമേറിയതുമായ 4 കാലുകളില്‍ 5 വിരലുകള്‍ വീതമുണ്ട്‌. ഈ വിരലുകള്‍ കാലില്‍നിന്നു വശങ്ങളിലേക്കു തള്ളിനില്‍ക്കുന്നു. അതുകൊണ്ട്‌ ഇവയുടെ ചലനം ഏതാണ്ട്‌ ഇഴയല്‍ മാത്രമായിത്തീര്‍ന്നു എന്നാണ്‌ അനുമാനിക്കുന്നത്‌. ഹനുക്കളുടെ വക്കിലായി ഉറപ്പിക്കപ്പെട്ട നിലയിലുള്ള പല്ലുകളാണ്‌ ഇവയ്‌ക്കുണ്ടായിരുന്നത്‌. മേലണ്ണാക്കിലും ചെറിയ പല്ലുകള്‍ കാണപ്പെട്ടിരുന്നു.

കോട്ടിലോസോറിയാ ഗോത്രത്തെ കാപ്‌റ്റോറൈനോമോര്‍ഫ, പ്രാകോളോഫോണിയ എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. ഈ ഗോത്രത്തിലെ ഏറ്റവും ആദിമ ജീവികളായി കരുതപ്പെടുന്നവ കാപ്‌റ്റോറൈനോമോര്‍ഫുകളാണ്‌. ഹനുക്കളുടെ നിലംബനം (suspension), മധ്യകര്‍ണ ഘടന എന്നിവയില്‍ ഇവ ആംഫിബിയന്‍ പൂര്‍വികരില്‍ നിന്നു വളരെ പുരോഗമിച്ചിരുന്നു. പല്ലികളുടേതുപോലുള്ള ചെറിയ ശരീരഘടനയുള്ള ഇഴജന്തുക്കളായിരുന്നു ഇവ. സസ്‌തനികളുടെ പൂര്‍വികരായി കണക്കാക്കപ്പെടുന്ന സൈനാപ്‌സിഡുകള്‍ ഉള്‍പ്പെടെ പരിണാമപരമായി ഉയര്‍ന്ന ഇഴജന്തുക്കളുടെയെല്ലാം പൂര്‍വികര്‍ ഈ വിഭാഗത്തിലെ ജീവികളായിരുന്നു. കോട്ടിലോസോറിയാ ഗോത്രത്തിലെ രണ്ടാമത്തെ വിഭാഗമായ പ്രാകോളോഫോണിയയിലെ ജീവികള്‍ക്ക്‌ ഏതാനും സെ.മീ. മുതല്‍ ഏതാനും മീ. വരെ നീളം ഉണ്ടായിരുന്നു. ചീങ്കണ്ണികള്‍, പാമ്പുകള്‍, പല്ലികള്‍, അസ്‌തമിത ദിനോസോറുകള്‍ എന്നിവയുടെയെല്ലാം പൂര്‍വികര്‍ പ്രാകോളോഫോണിയയിലെ ജീവികളായിരുന്നു എന്നാണ്‌ ശാസ്‌ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ഈ രണ്ട്‌ ഉപഗോത്രങ്ങളെ കൂടാതെ പ്രാമില്ലറോസോറിയ, ഡയാഡെക്‌ടോസോറിയ എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളെക്കൂടി കോട്ടിലോസോറിയാ ഗോത്രത്തില്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍