This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടപ്പുറം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോട്ടപ്പുറം == == Kottapuram == 1. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ ത...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോട്ടപ്പുറം == == Kottapuram == 1. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ ത...) |
Current revision as of 05:05, 25 ഡിസംബര്‍ 2014
കോട്ടപ്പുറം
Kottapuram
1. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലുള്ള ചരിത്രപ്രധാനമായ ഒരു സ്ഥലം. ഇത് കൊടുങ്ങല്ലൂര്‍-കോട്ടപ്പുറമെന്ന് അറിയപ്പെടുന്നു. തൃശൂര്‍ നിന്നു കോട്ടപ്പുറം അങ്ങാടിയിലേക്ക് 40 കി.മീ. ദൂരമുണ്ട്. കേരളത്തിലെ പ്രധാന പച്ചക്കറി വ്യാപാരകേന്ദ്രങ്ങളിലൊന്നാണ് കോട്ടപ്പുറം.
കൊടുങ്ങല്ലൂര്‍ ആക്രമിച്ചു കീഴ്പ്പെടുത്തിയ പോര്‍ച്ചുഗീസുകാര്‍ 1523-ല്‍ ഇവിടെ ഒരു കോട്ട നിര്‍മിച്ചു. ഈ കോട്ടയ്ക്കു ചുറ്റുമുള്ള സ്ഥലം കോട്ടപ്പുറം എന്നറിയപ്പെട്ടു. 1662-ല്‍ ഡച്ചുകാര്‍ പിടിച്ചെടുത്ത ഈ കോട്ട പിന്നീട് ഹൈദരാലിയും ടിപ്പുവും ആക്രമിച്ച് നഗരം കൊള്ളയടിച്ചു. 1789-ല്‍ ഡച്ചുകാരില്‍നിന്നും ഈ കോട്ട തിരുവിതാംകൂര്‍ വിലയ്ക്കുവാങ്ങി. 1790-ല്‍ ടിപ്പുവിന്റെ സൈന്യം വീണ്ടും ഈ കോട്ട കൈയേറി. തുടര്‍ന്ന് തിരു-കൊച്ചി സംയോജനം വരെ കൊച്ചിരാജാക്കന്മാരുടെ കൈവശത്തിലായിരുന്നു ഇത്. പഴയ ഈ പോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുരാവസ്തു-സംരക്ഷണ വകുപ്പിന്റെ കീഴിലാണ്. പെരിയാറും കായലും കടലും യോജിക്കുന്നത് കോട്ടപ്പുറത്തിനടുത്തുവച്ചാണ്. ഇവിടത്തെ സെന്റ് തോമസ് ദേവാലയം ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.
2. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കിലുള്ള ആലങ്ങാട്-കോട്ടപ്പുറം പഴയൊരു രാജധാനിയായിരുന്നു. ആലങ്ങാട് രാജവംശം വെളുത്ത തായ്വഴി, കറുത്ത തായ്വഴി എന്നിങ്ങനെ രണ്ടായി പിരിഞ്ഞപ്പോള്‍ അവരില്‍ വെളുത്ത തായ്വഴി കോട്ടപ്പുറം ആസ്ഥാനമാക്കി. രാജാവിന്റെ കോട്ടയും കൊട്ടാരവും നിന്ന സ്ഥലമായതിനാല്‍ കോട്ടപ്പറമ്പെന്ന് അറിയപ്പെടുന്നു.
3. കൊല്ലം ജില്ലയില്‍ കൊട്ടാരക്കരത്താലൂക്കില്‍ കടയ്ക്കല്‍ വില്ലേജിലുള്ള കോട്ടപ്പുറത്ത് ഒരു മണ്‍കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്. എളയിടത്തു സ്വരൂപത്തിലെ ഒരു രാജാവ് നിര്‍മിച്ചതാണിതെന്നാണ് ഐതിഹ്യം. കൊല്ലം താലൂക്കില്‍ പരവൂര്‍ വില്ലേജിലുള്ള കോട്ടപ്പുറത്ത് ദേശിങ്ങനാട്ടു രാജാവിന്റെ മണ്‍കോട്ട ഉണ്ടായിരുന്നതായും ദേശിങ്ങനാട് വേണാടില്‍ ലയിച്ചതോടെ പ്രസ്തുത കോട്ട നശിച്ചുപോയതായും പറയപ്പെടുന്നു.
കോട്ടപ്പുറം, കോട്ടപ്പറമ്പ് എന്നീ പേരുകളുള്ള ധാരാളം സ്ഥലങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.
(വിളക്കുടി രാജേന്ദ്രന്)