This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോടാലി == == Axe == വിറകു കീറുക, മരം വെട്ടുക തുടങ്ങിയ ജോലികള്‍ക്കാ...)
(പുതിയ താള്‍: == കോടാലി == == Axe == വിറകു കീറുക, മരം വെട്ടുക തുടങ്ങിയ ജോലികള്‍ക്കാ...)
 

Current revision as of 09:59, 19 ഡിസംബര്‍ 2014

കോടാലി

Axe

വിറകു കീറുക, മരം വെട്ടുക തുടങ്ങിയ ജോലികള്‍ക്കായി ഉപയോഗിക്കുന്ന ഒരു ഉപകരണം. മുകളില്‍ ഒരു കുഴയും അഗ്രത്തേക്കു വരുംതോറും വീതികൂടി പരന്നു മൂര്‍ച്ചയുള്ള ഒരു ഇരുമ്പു കഷണവുമാണ്‌ കോടാലിയുടെ പ്രധാന ഭാഗം. കുഴയില്‍ വാരി, പന തുടങ്ങിയ വൃക്ഷങ്ങളുടെ കമ്പുകള്‍ (തടി) കൊണ്ട്‌ കൈപ്പിടിപ്പിക്കുന്നു. ആയാസകരമായ ജോലികള്‍ക്കായി വലിയ കോടാലികളാണ്‌ ഉപയോഗിക്കാറുള്ളത്‌. മരത്തിന്റെ ശിഖരം മുറിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നത്‌ ചെറിയതരം കൈക്കോടാലികളാണ്‌ കോടാലിയുടെ മറ്റൊരു രൂപമാണ്‌ മഴു.

ശിലായുഗത്തില്‍ കല്ല്‌, മൃഗങ്ങളുടെ അസ്ഥികള്‍ എന്നിവ കൊണ്ടാണ്‌ കോടാലിക്കു സമാനമായ ഉപകരണങ്ങള്‍ ആദ്യമായി നിര്‍മിച്ചിരുന്നത്‌. ക്രി.മു. 4000-ത്തില്‍ ഈജിപ്‌തിലാണ്‌ ഇരുമ്പു കൊണ്ടുള്ള കോടാലി നിര്‍മിക്കപ്പെട്ടത്‌. മധ്യകാലഘട്ടത്തില്‍ കാട്‌ വെട്ടിത്തെളിച്ച്‌ പാര്‍പ്പിടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി വ്യാപകമായിത്തന്നെ കോടാലിയും മഴുവും ഉപയോഗിക്കപ്പെട്ടിരുന്നു. ആധുനിക കാലത്ത്‌ ചെമ്പ്‌, സ്റ്റീല്‍, ഉരുക്ക്‌ തുടങ്ങിയ ലോഹങ്ങളും കോടാലിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍