This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ് (565 - 653)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ് (565 - 653) = അബ്ദുല്‍ മുത്തലിബി...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ് (565 - 653) = അബ്ദുല്‍ മുത്തലിബി...) |
Current revision as of 05:48, 28 നവംബര്‍ 2014
അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ് (565 - 653)
അബ്ദുല്‍ മുത്തലിബിന്റെ പന്ത്രണ്ടു സന്തതികളിലൊരാളും മുഹമ്മദുനബിയുടെ പിതൃസഹോദരനും. ധനികനും വര്‍ത്തകപ്രമാണിയും തത്ത്വചിന്തകനുമായിരുന്ന അബ്ബാസ് ആദ്യകാലത്ത് മുഹമ്മദുനബിയുടെ ഒരു എതിരാളികൂടിയായിരുന്നു. ബദര്‍യുദ്ധത്തില്‍ ഇസ്ളാമികപക്ഷത്തിനെതിരായി ശത്രുക്കളുടെകൂടെ ചേര്‍ന്ന് ഇദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തില്‍ ബന്ധനസ്ഥനാക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തമായി പ്രതിഫലം നല്കി വിമോചിതനായി. അതിനുശേഷം ഇസ്ളാംമതം സ്വീകരിക്കുകയും മതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു ധര്‍മഭടനായി മറ്റു മുസ്ലീങ്ങളോടൊപ്പം അടരാടുകയും ചെയ്തിട്ടുണ്ട്. അബ്ബാസിയാ ഖലീഫമാര്‍ ഇദ്ദേഹത്തിന്റെ വംശജരാണ്. ഖുറൈഷികളില്‍വച്ചു തന്ത്രജ്ഞനും ബുദ്ധിശാലിയുമായിരുന്നുവെങ്കിലും അബ്ബാസ് ബദര്‍യുദ്ധംപോലെയുള്ള സന്ദിഗ്ധഘട്ടങ്ങളില്‍ ശത്രുപക്ഷത്തു ചേര്‍ന്നു വര്‍ത്തിച്ചതിനാല്‍ തനിക്കു ശേഷം ഖലീഫയെ തിരഞ്ഞെടുക്കുവാന്‍ ഉമര്‍ നിയമിച്ച സമിതിയിലോ അതുപോലുള്ള മറ്റു രാഷ്ട്രീയ മതരംഗങ്ങളിലോ ഇദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. 88-ാമത്തെ വയസ്സില്‍, എ.ഡി. 653-ല്‍ മദീനയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരിയായ മയ്മൂന മുഹമ്മദുനബിയുടെ പത്നിയായിരുന്നു. നബിയുടെ അന്ത്യോപചാരവേളയില് ഇദ്ദേഹം സന്നിഹിതനായിരുന്നു.
(എം.കെ. ഹുസൈന് കുഞ്ഞി)