This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്ല ഇബ്നു മസ്ഊദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ദുല്ല ഇബ്നു മസ്ഊദ് = മുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളില്‍ ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ദുല്ല ഇബ്നു മസ്ഊദ് = മുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളില്‍ ...) |
Current revision as of 05:33, 28 നവംബര്‍ 2014
അബ്ദുല്ല ഇബ്നു മസ്ഊദ്
മുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളില്‍ പ്രധാനിയും ആദ്യകാലവിശ്വാസികളിലൊരാളും. വളരെ ചെറുപ്പത്തില്‍ തന്നെ നബിയെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം അബ്ദുല്ല വസിച്ചുവന്നു. ഇതിനാല്‍ ഇദ്ദേഹം നബികുടുംബത്തിലെ ഒരംഗമാണെന്നുപോലും സംശയിക്കപ്പെട്ടിട്ടുണ്ട്. നബിയുടെ സന്തതസഹചാരിയായിരുന്ന അബ്ദുല്ല, പ്രവാചകന്റെ നാവില്‍നിന്നുതന്നെയാണ് പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്. ഇദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍പാരായണം നബിയുടെതന്നെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നബിയുമായി അടുത്ത സമ്പര്ക്കമുണ്ടായിരുന്നതുകൊണ്ട് നബിയുടെ ജീവിതചര്യയെക്കുറിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ ഇദ്ദേഹത്തിന് അറിയാമായിരുന്നു. ഖുര്‍ആനിലും സുന്നത്തിലും ഉണ്ടായിരുന്ന പാണ്ഡിത്യം മൂലം ഖലീഫാ ഉമറിന്റെ കാലത്ത് അബ്ദുല്ല കൂഫാക്കാര്ക്ക് മതകാര്യങ്ങള്‍ പഠിപ്പിക്കുവാന്‍ നിയുക്തനായി. ചുരുങ്ങിയ കാലംകൊണ്ട് കൂഫ ഒരു വിജ്ഞാനകേന്ദ്രമാക്കി മാറ്റുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. നബിയുമൊത്ത് മിക്ക യുദ്ധങ്ങളിലും ഈ ശിഷ്യനും പങ്കു വഹിക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ല പ്രഗല്ഭനായ ഒരു ഹദീസ് ഉദ്ധാരകന്കൂടിയാണ്. ഇദ്ദേഹം എ.ഡി. 654-ല്‍ മദീനയില്‍ നിര്യാതനായി.
(എം.കെ. ഹുസൈന് കുഞ്ഞി)