This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്ല ഇബ്നു ഉമര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ദുല്ല ഇബ്നു ഉമര്‍ = രണ്ടാം ഖലീഫാ ഉമര്‍ ഫാറുഖിന്റെ പുത്ര...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: = അബ്ദുല്ല ഇബ്നു ഉമര്‍ = രണ്ടാം ഖലീഫാ ഉമര്‍ ഫാറുഖിന്റെ പുത്ര...) |
Current revision as of 05:32, 28 നവംബര്‍ 2014
അബ്ദുല്ല ഇബ്നു ഉമര്‍
രണ്ടാം ഖലീഫാ ഉമര്‍ ഫാറുഖിന്റെ പുത്രന്. മുഹമ്മദ് നബി മക്കയില്‍നിന്ന് പലായനം ചെയ്യുന്നതിനു മുന്‍പ് (ഹിജ്ര) ഇദ്ദേഹം പിതാവിനോടൊപ്പം ഇസ്ലാംമതവിശ്വാസിയാകുകയും മദീനയിലേക്ക് ഓടിപ്പോവുകയും ചെയ്തു. ഖുറൈഷികളും മുസ്ലിങ്ങളും തമ്മിലുണ്ടായ ബദര്‍യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ചെറുപ്പമായതിനാല്‍ നബി ഇദ്ദേഹത്തെ അതിനനുവദിച്ചില്ല. പിന്നീട് കിടങ്ങ് യുദ്ധ(Trench war)ത്തില്‍ പങ്കെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുളളു. അതിനുശേഷമുണ്ടായ മിക്ക യുദ്ധങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. നബിയുടെ വാക്കുകളും പ്രവൃത്തികളും ജീവിതത്തിലേക്ക് പകര്‍ത്തുന്നതില്‍ അങ്ങേയറ്റത്തെ നിഷ്ഠ പാലിച്ചിരുന്ന ധീരനായ ഒരു ആദര്ശസേനാനിയായിരുന്നു അബ്ദുല്ല. നബിശിഷ്യന്മാരില് പുരോഗമനവാദികളുടെ നേതാവെന്നു കരുതാവുന്ന അബ്ദുല്ല പ്രസിദ്ധനായ ഒരു കര്‍മശാസ്ത്രപണ്ഡിതനും 'ഹദീസു' പണ്ഡിതനുമാണ്. ഒട്ടേറെ ഹദീസുകള്‍ (നബിവചനങ്ങള്‍) ഇദ്ദേഹത്തില്‍നിന്നു പിന്‍ഗാമികള്‍ ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ല തികഞ്ഞ ഒരു ത്യാഗിയും പിതാവിനെപ്പോലെതന്നെ ഭൌതികകാര്യങ്ങളില്‍ വിരക്തനും ആയിരുന്നു. ജനങ്ങള്‍ക്ക് മതോപദേശം നല്കി ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഇദ്ദേഹം എ.ഡി. 664-ല്‍ നിര്യാതനായി.
(എം. കെ. ഹുസൈന് കുഞ്ഞി)