This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്‍ലാന്താ നഗരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അത്‍ലാന്താ നഗരം = Atlanta city യു.എസ്സിലെ ജോര്‍ജിയാ സംസ്ഥാനത്തിന്റെ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അത്‍ലാന്താ നഗരം = Atlanta city യു.എസ്സിലെ ജോര്‍ജിയാ സംസ്ഥാനത്തിന്റെ...) |
Current revision as of 06:21, 23 നവംബര്‍ 2014
അത്‍ലാന്താ നഗരം
Atlanta city
യു.എസ്സിലെ ജോര്‍ജിയാ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെ. കിഴക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേ. 34°42' വ. അ. 84° 26' പ. അപ്പലേച്ചിയന്‍ പര്‍വതങ്ങളുടെ തെക്കേ അറ്റത്ത് ബ്ളൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പില്‍നിന്നും 330 മീ. ഉയരെയാണ് ഈ നഗരം. തീരപ്രദേശങ്ങളെയും പടിഞ്ഞാറന്‍ ഉള്‍നാടുകളെയും ബന്ധിപ്പിക്കുന്ന അത്‍ലാന്താ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയില്‍ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 4,19,122 (2004) ജനങ്ങളില്‍ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കുന്ന അനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അത്‍ലാന്താ സര്‍വകലാശാല, ജോര്‍ജിയാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയില്‍ പ്രധാനം.