This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചിലത്തെറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഞ്ചിലത്തെറ്റി)
(അഞ്ചിലത്തെറ്റി)
വരി 3: വരി 3:
അപ്പോസൈനേസി (Apocyanaceae) സസ്യകുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടി. ശാ.നാ. വിന്‍കാ റോസിയ (Vinca rosea) 'കാശിത്തെറ്റി'യെന്നും ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് 'ചുടുകാട്ടുമുല്ല' ശവക്കോട്ടപ്പച്ച എന്നും സംസ്കൃതത്തില്‍ ഉഷമലരി, നിത്യകല്യാണി എന്നും പേരുകളുണ്ട്.  

-
[[Image:pno.241Achila.png]]
+
[[Image:pno.241Achila.png|left]]
ഒരു മീ. വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത സസ്യമാണ് അഞ്ചിലത്തെറ്റി. അണ്ഡാകാരമുള്ള ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വെള്ളയോ ഇളംചുവപ്പോ വയലറ്റോ നിറമുള്ള പുഷ്പങ്ങള്‍ ഒറ്റയായോ ഇരട്ടയായോ കാണുന്നു. പുഷ്പങ്ങള്‍ക്ക് വീതികുറഞ്ഞ് അഗ്രം കൂര്‍ത്ത അഞ്ച് ബാഹ്യദളങ്ങളും അഞ്ചുദളങ്ങളും ഉണ്ട്. രണ്ട് അണ്ഡപങ്ങള്‍ (carples) കാണാറുണ്ട്. ഇവയുടെ ഇരുവശത്തും ഇളംമഞ്ഞ നിറത്തിലുള്ള ഓരോ ഗ്രന്ഥിവീതം പ്രകടമായിക്കാണാം. അണ്ഡാശയത്തിന്റെ ഓരോ അറയിലും ആറോ അതിലധികമോ ബീജാണ്ഡങ്ങള്‍ ഉണ്ട്. അണ്ഡാശയങ്ങള്‍ രണ്ടും വേര്‍പെട്ടു നില്ക്കുന്നതിനാല്‍ ഒരു പുഷ്പത്തില്‍നിന്നും രണ്ടു കായ്കള്‍ വീതം ഉണ്ടാകുന്നു. കായക്കുള്ളില്‍ അനേകം വിത്തുകളുണ്ട്.

06:06, 2 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചിലത്തെറ്റി

അപ്പോസൈനേസി (Apocyanaceae) സസ്യകുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടി. ശാ.നാ. വിന്‍കാ റോസിയ (Vinca rosea) 'കാശിത്തെറ്റി'യെന്നും ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് 'ചുടുകാട്ടുമുല്ല' ശവക്കോട്ടപ്പച്ച എന്നും സംസ്കൃതത്തില്‍ ഉഷമലരി, നിത്യകല്യാണി എന്നും പേരുകളുണ്ട്.

ഒരു മീ. വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത സസ്യമാണ് അഞ്ചിലത്തെറ്റി. അണ്ഡാകാരമുള്ള ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വെള്ളയോ ഇളംചുവപ്പോ വയലറ്റോ നിറമുള്ള പുഷ്പങ്ങള്‍ ഒറ്റയായോ ഇരട്ടയായോ കാണുന്നു. പുഷ്പങ്ങള്‍ക്ക് വീതികുറഞ്ഞ് അഗ്രം കൂര്‍ത്ത അഞ്ച് ബാഹ്യദളങ്ങളും അഞ്ചുദളങ്ങളും ഉണ്ട്. രണ്ട് അണ്ഡപങ്ങള്‍ (carples) കാണാറുണ്ട്. ഇവയുടെ ഇരുവശത്തും ഇളംമഞ്ഞ നിറത്തിലുള്ള ഓരോ ഗ്രന്ഥിവീതം പ്രകടമായിക്കാണാം. അണ്ഡാശയത്തിന്റെ ഓരോ അറയിലും ആറോ അതിലധികമോ ബീജാണ്ഡങ്ങള്‍ ഉണ്ട്. അണ്ഡാശയങ്ങള്‍ രണ്ടും വേര്‍പെട്ടു നില്ക്കുന്നതിനാല്‍ ഒരു പുഷ്പത്തില്‍നിന്നും രണ്ടു കായ്കള്‍ വീതം ഉണ്ടാകുന്നു. കായക്കുള്ളില്‍ അനേകം വിത്തുകളുണ്ട്.

അഞ്ചിലത്തെറ്റിയുടെ വേരും ഇലയും ഔഷധയോഗ്യമാണ്. വേരിലെ തൊലിയിലും ഇലയിലും ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. വിഷഹരശക്തിയുള്ള ഇലയിലെ ആല്‍ക്കലോയിഡുകള്‍ രക്താര്‍ബുദം ശമിപ്പിക്കുകയും രക്തസമ്മര്‍ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ചിലത്തെറ്റി അലങ്കാരസസ്യമായി നട്ടുവളര്‍ത്താറുണ്ട്.

(പ്രൊഫ. ഐ.എം. സ്കറിയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍