This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബ്‌സിന്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Absinthe)
(Absinthe)
 
വരി 1: വരി 1:
==ആബ്‌സിന്ത്‌==
==ആബ്‌സിന്ത്‌==
==Absinthe==
==Absinthe==
-
ഒരുതരം മദ്യം. ഫ്രഞ്ചുകാരനായ ഡോ. ഓര്‍ഡിനേര്‍ ആണ്‌ ഇത്‌ ആദ്യമായി തയ്യാറാക്കിയത്‌ (18-ാം ശ.). പച്ചകലര്‍ന്ന മഞ്ഞനിറവും ചവര്‍പ്പുരുചിയുമുള്ള ഇതില്‍ ഏകദേശം 68 ശ.മാ. ചാരായം അടങ്ങിയിട്ടുണ്ട്‌. നീലമ്പാല (ംീൃാ ംീീറ), ശതകുപ്പ, ജീരകം, അതിമധുരം, വയമ്പ്‌, ഡിറ്റനി എന്ന ഔഷധച്ചെടിയുടെ ഇല, മറ്റ്‌ ഔഷധച്ചെടികളുടെ വേരുകള്‍ എന്നിവയാണ്‌ ആബ്‌സിന്ത്‌ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്‌.  
+
ഒരുതരം മദ്യം. ഫ്രഞ്ചുകാരനായ ഡോ. ഓര്‍ഡിനേര്‍ ആണ്‌ ഇത്‌ ആദ്യമായി തയ്യാറാക്കിയത്‌ (18-ാം ശ.). പച്ചകലര്‍ന്ന മഞ്ഞനിറവും ചവര്‍പ്പുരുചിയുമുള്ള ഇതില്‍ ഏകദേശം 68 ശ.മാ. ചാരായം അടങ്ങിയിട്ടുണ്ട്‌. നീലമ്പാല (worm wood), ശതകുപ്പ, ജീരകം, അതിമധുരം, വയമ്പ്‌, ഡിറ്റനി എന്ന ഔഷധച്ചെടിയുടെ ഇല, മറ്റ്‌ ഔഷധച്ചെടികളുടെ വേരുകള്‍ എന്നിവയാണ്‌ ആബ്‌സിന്ത്‌ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്‌.  
-
ഓര്‍ഡിനേര്‍, ഫ്രഞ്ചുവിപ്ലശ്ശവകാലത്ത്‌ സ്വിറ്റ്‌സര്‍ലണ്ടിലേക്ക്‌ പോകുകയുണ്ടായി. അവിടത്തുകാരനായ ഹെന്‌റി ലൂയിപെര്‍നോ 1797-ല്‍ ഓര്‍ഡിനേറില്‍നിന്ന്‌ ആബ്‌സിന്തിന്റെ നിര്‍മാണവിധി വിലയ്‌ക്കുവാങ്ങുകയും ഒരു വ്യവസായം എന്ന നിലയില്‍ പ്രസ്‌തുത മദ്യത്തിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഫ്രഞ്ചു പടയാളികള്‍ ഇതിനെ ഉന്‍മേഷദായകവസ്‌തുവായും വാജീകരണ ഔഷധമായും കരുതി ധാരാളം ഉപയോഗിച്ചിരുന്നു. കടുത്ത ശക്തിയുള്ള ഈ ദ്രാവകം തണുത്ത ജലത്തില്‍ തുള്ളിതുള്ളിയായി കലര്‍ത്തുന്നു; വെള്ളത്തോടു ചേരുമ്പോള്‍ ഇതിന്‌ പാലിന്റെ നിറം ലഭിക്കും. പാരിസില്‍ ഇതിനെ "ഗ്രീന്‍മ്യൂസ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇതിന്റെ അധികമായ ഉപയോഗം വിഭ്രാന്തി, മിഥ്യാദര്‍ശനങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവ സംജാതമാക്കാന്‍ പര്യാപ്‌തമാണെന്ന്‌ കണ്ടതോടെ ഇതിന്റെ ഉത്‌പാദനം 1908-ല്‍ സ്വിറ്റ്‌സര്‍ലണ്ടിലും 1915-ല്‍ ഫ്രാന്‍സിലും അതിനുശേഷം യു.എസ്‌. ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു. 1918-ല്‍ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കുവാന്‍ പെര്‍നോ ഫില്‍സ്‌ സണ്‍സ്‌ എന്ന കമ്പനി സ്‌പെയിനിലെ ടറാഗോണയില്‍ ഒരു സ്ഥാപനം ഉണ്ടാക്കി. 1936-ല്‍ പൊട്ടിപ്പുറപ്പെട്ട സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന്‌ ഈ സ്ഥാപനം പൂട്ടിയിടുകയുണ്ടായി. ആബ്‌സിന്തിന്റെ ദോഷവശങ്ങള്‍ക്ക്‌ കാരണം നീലമ്പാലയുടെ ഉപയോഗമാണ്‌; അതുകൊണ്ട്‌ 1936-നുശേഷം നീലമ്പാല ഉപയോഗിക്കാതെയാണ്‌ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.
+
ഓര്‍ഡിനേര്‍, ഫ്രഞ്ചുവിപ്ലവകാലത്ത്‌ സ്വിറ്റ്‌സര്‍ലണ്ടിലേക്ക്‌ പോകുകയുണ്ടായി. അവിടത്തുകാരനായ ഹെന്‌റി ലൂയിപെര്‍നോ 1797-ല്‍ ഓര്‍ഡിനേറില്‍നിന്ന്‌ ആബ്‌സിന്തിന്റെ നിര്‍മാണവിധി വിലയ്‌ക്കുവാങ്ങുകയും ഒരു വ്യവസായം എന്ന നിലയില്‍ പ്രസ്‌തുത മദ്യത്തിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഫ്രഞ്ചു പടയാളികള്‍ ഇതിനെ ഉന്‍മേഷദായകവസ്‌തുവായും വാജീകരണ ഔഷധമായും കരുതി ധാരാളം ഉപയോഗിച്ചിരുന്നു. കടുത്ത ശക്തിയുള്ള ഈ ദ്രാവകം തണുത്ത ജലത്തില്‍ തുള്ളിതുള്ളിയായി കലര്‍ത്തുന്നു; വെള്ളത്തോടു ചേരുമ്പോള്‍ ഇതിന്‌ പാലിന്റെ നിറം ലഭിക്കും. പാരിസില്‍ ഇതിനെ "ഗ്രീന്‍മ്യൂസ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇതിന്റെ അധികമായ ഉപയോഗം വിഭ്രാന്തി, മിഥ്യാദര്‍ശനങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവ സംജാതമാക്കാന്‍ പര്യാപ്‌തമാണെന്ന്‌ കണ്ടതോടെ ഇതിന്റെ ഉത്‌പാദനം 1908-ല്‍ സ്വിറ്റ്‌സര്‍ലണ്ടിലും 1915-ല്‍ ഫ്രാന്‍സിലും അതിനുശേഷം യു.എസ്‌. ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു. 1918-ല്‍ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കുവാന്‍ പെര്‍നോ ഫില്‍സ്‌ സണ്‍സ്‌ എന്ന കമ്പനി സ്‌പെയിനിലെ ടറാഗോണയില്‍ ഒരു സ്ഥാപനം ഉണ്ടാക്കി. 1936-ല്‍ പൊട്ടിപ്പുറപ്പെട്ട സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന്‌ ഈ സ്ഥാപനം പൂട്ടിയിടുകയുണ്ടായി. ആബ്‌സിന്തിന്റെ ദോഷവശങ്ങള്‍ക്ക്‌ കാരണം നീലമ്പാലയുടെ ഉപയോഗമാണ്‌; അതുകൊണ്ട്‌ 1936-നുശേഷം നീലമ്പാല ഉപയോഗിക്കാതെയാണ്‌ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.

Current revision as of 08:56, 9 സെപ്റ്റംബര്‍ 2014

ആബ്‌സിന്ത്‌

Absinthe

ഒരുതരം മദ്യം. ഫ്രഞ്ചുകാരനായ ഡോ. ഓര്‍ഡിനേര്‍ ആണ്‌ ഇത്‌ ആദ്യമായി തയ്യാറാക്കിയത്‌ (18-ാം ശ.). പച്ചകലര്‍ന്ന മഞ്ഞനിറവും ചവര്‍പ്പുരുചിയുമുള്ള ഇതില്‍ ഏകദേശം 68 ശ.മാ. ചാരായം അടങ്ങിയിട്ടുണ്ട്‌. നീലമ്പാല (worm wood), ശതകുപ്പ, ജീരകം, അതിമധുരം, വയമ്പ്‌, ഡിറ്റനി എന്ന ഔഷധച്ചെടിയുടെ ഇല, മറ്റ്‌ ഔഷധച്ചെടികളുടെ വേരുകള്‍ എന്നിവയാണ്‌ ആബ്‌സിന്ത്‌ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്‌.

ഓര്‍ഡിനേര്‍, ഫ്രഞ്ചുവിപ്ലവകാലത്ത്‌ സ്വിറ്റ്‌സര്‍ലണ്ടിലേക്ക്‌ പോകുകയുണ്ടായി. അവിടത്തുകാരനായ ഹെന്‌റി ലൂയിപെര്‍നോ 1797-ല്‍ ഓര്‍ഡിനേറില്‍നിന്ന്‌ ആബ്‌സിന്തിന്റെ നിര്‍മാണവിധി വിലയ്‌ക്കുവാങ്ങുകയും ഒരു വ്യവസായം എന്ന നിലയില്‍ പ്രസ്‌തുത മദ്യത്തിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഫ്രഞ്ചു പടയാളികള്‍ ഇതിനെ ഉന്‍മേഷദായകവസ്‌തുവായും വാജീകരണ ഔഷധമായും കരുതി ധാരാളം ഉപയോഗിച്ചിരുന്നു. കടുത്ത ശക്തിയുള്ള ഈ ദ്രാവകം തണുത്ത ജലത്തില്‍ തുള്ളിതുള്ളിയായി കലര്‍ത്തുന്നു; വെള്ളത്തോടു ചേരുമ്പോള്‍ ഇതിന്‌ പാലിന്റെ നിറം ലഭിക്കും. പാരിസില്‍ ഇതിനെ "ഗ്രീന്‍മ്യൂസ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇതിന്റെ അധികമായ ഉപയോഗം വിഭ്രാന്തി, മിഥ്യാദര്‍ശനങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവ സംജാതമാക്കാന്‍ പര്യാപ്‌തമാണെന്ന്‌ കണ്ടതോടെ ഇതിന്റെ ഉത്‌പാദനം 1908-ല്‍ സ്വിറ്റ്‌സര്‍ലണ്ടിലും 1915-ല്‍ ഫ്രാന്‍സിലും അതിനുശേഷം യു.എസ്‌. ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു. 1918-ല്‍ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കുവാന്‍ പെര്‍നോ ഫില്‍സ്‌ സണ്‍സ്‌ എന്ന കമ്പനി സ്‌പെയിനിലെ ടറാഗോണയില്‍ ഒരു സ്ഥാപനം ഉണ്ടാക്കി. 1936-ല്‍ പൊട്ടിപ്പുറപ്പെട്ട സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന്‌ ഈ സ്ഥാപനം പൂട്ടിയിടുകയുണ്ടായി. ആബ്‌സിന്തിന്റെ ദോഷവശങ്ങള്‍ക്ക്‌ കാരണം നീലമ്പാലയുടെ ഉപയോഗമാണ്‌; അതുകൊണ്ട്‌ 1936-നുശേഷം നീലമ്പാല ഉപയോഗിക്കാതെയാണ്‌ ആബ്‌സിന്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍