This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Impala)
(Impala)
 
വരി 5: വരി 5:
== Impala ==
== Impala ==
[[ചിത്രം:Vol4p160_aepyceros_melampus.jpg|thumb|ഇംപാല]]

-
ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരിനം കലമാന്‍. ബോവിഡേ (Bovidae) ജന്തുകുടുംബത്തിലെ അംഗമായ ഇംപാലയുടെ ശാ.നാ. ഏപ്പിസെറോസ്‌ മെലാംപസ്‌ (Aepyceros Melampus).  മൊന്‍ വര്‍ഗങ്ങളില്‍വച്ച്‌ ഒറ്റച്ചാട്ടത്തില്‍ ഏറ്റവുമധികം ദൂരം (10 മീ.) താണ്ടാന്‍ ശേഷിയുള്ള ഇനമാണ്‌ ഇംപാലകള്‍. വേഗതയിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ്‌ "ഇംപാലകാറു'കള്‍ക്ക്‌ ആ പേര്‌ ലഭിക്കാന്‍ കാരണമായത്‌.
+
ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരിനം കലമാന്‍. ബോവിഡേ (Bovidae) ജന്തുകുടുംബത്തിലെ അംഗമായ ഇംപാലയുടെ ശാ.നാ. ഏപ്പിസെറോസ്‌ മെലാംപസ്‌ (Aepyceros Melampus).  മാന്‍ വര്‍ഗങ്ങളില്‍വച്ച്‌ ഒറ്റച്ചാട്ടത്തില്‍ ഏറ്റവുമധികം ദൂരം (10 മീ.) താണ്ടാന്‍ ശേഷിയുള്ള ഇനമാണ്‌ ഇംപാലകള്‍. വേഗതയിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ്‌ "ഇംപാലകാറു'കള്‍ക്ക്‌ ആ പേര്‌ ലഭിക്കാന്‍ കാരണമായത്‌.
കിഴക്കേ ആഫ്രിക്കയിലാണ്‌ ഇത്‌ ധാരാളമായി കാണപ്പെടുന്നത്‌. 10 മുതല്‍ 200 വരെ അംഗങ്ങളുള്ള പറ്റങ്ങളായി സമതലങ്ങള്‍ക്കു തൊട്ടുള്ള കുറ്റിക്കാടുകളിലും മറ്റും ഇവ സഞ്ചരിക്കുന്നു. സമീപപ്രദേശങ്ങളില്‍ ജലാശയങ്ങളുള്ള കൊടുംകാടുകളുടെയും ഇടതൂര്‍ന്ന കുറ്റിക്കാടുകളുടെയും അടുത്താണ്‌ ഇത്‌ ജീവിക്കുന്നത്‌. ഹിംസ്രജന്തുക്കളില്‍നിന്നും രക്ഷനേടാനുള്ള പ്രധാന മാര്‍ഗം വേഗത്തിലോടാനുള്ള കഴിവാണ്‌ (90 കി.മീ./ മണിക്കൂര്‍). പുല്ലും ഇലകളുമാണ്‌ ഇതിന്റെ പ്രധാന ഭക്ഷണം.

തോളറ്റം വരെ ഒരു മീറ്ററോളം ഉയരവും ശരാശരി രണ്ടരമീറ്ററോളം നീളവുമുള്ള ശരീരമാണ്‌ ഇംപാലയുടേത്‌. ആണ്‍മാനുകള്‍ക്ക്‌ 50 മുതല്‍ 80 കി.ഗ്രാം ഭാരവും പെണ്‍മാനുകള്‍ക്ക്‌ 30 മുതല്‍ 50 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. തിളങ്ങുന്ന ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌ ഇവയ്‌ക്കുള്ളത്‌. അടിഭാഗങ്ങള്‍ വെള്ളയായിരിക്കും. കച്ചിനു ചുറ്റുമായും മോന്ത(snoutയുടെ വശങ്ങളിലും ചെവിയുടെ ഉള്‍ഭാഗങ്ങളിലും വെളുത്ത അടയാളങ്ങള്‍ കാണാം. രോമാവൃതമായ വാലിന്‌ കറുപ്പുനിറമായിരിക്കും. ആണ്‍മാനിന്‌ നീണ്ട്‌, നേര്‍ത്ത്‌ വളഞ്ഞ കൊമ്പുകളുണ്ട്‌. ഇവയുടെ അടിയറ്റത്ത്‌ ധാരാളം വലയങ്ങള്‍ (lyrate)കാണാം. എട്ട്‌ മാസമാണ്‌ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ ഏതാനും ആഴ്‌ചകളോ ചിലപ്പോള്‍ 5 മാസം വരെയോ കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ്‌ വളര്‍ത്തുന്നത്‌.
+
തോളറ്റം വരെ ഒരു മീറ്ററോളം ഉയരവും ശരാശരി രണ്ടരമീറ്ററോളം നീളവുമുള്ള ശരീരമാണ്‌ ഇംപാലയുടേത്‌. ആണ്‍മാനുകള്‍ക്ക്‌ 50 മുതല്‍ 80 കി.ഗ്രാം ഭാരവും പെണ്‍മാനുകള്‍ക്ക്‌ 30 മുതല്‍ 50 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. തിളങ്ങുന്ന ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌ ഇവയ്‌ക്കുള്ളത്‌. അടിഭാഗങ്ങള്‍ വെള്ളയായിരിക്കും. കണ്ണിനു ചുറ്റുമായും മോന്ത(snout)യുടെ വശങ്ങളിലും ചെവിയുടെ ഉള്‍ഭാഗങ്ങളിലും വെളുത്ത അടയാളങ്ങള്‍ കാണാം. രോമാവൃതമായ വാലിന്‌ കറുപ്പുനിറമായിരിക്കും. ആണ്‍മാനിന്‌ നീണ്ട്‌, നേര്‍ത്ത്‌ വളഞ്ഞ കൊമ്പുകളുണ്ട്‌. ഇവയുടെ അടിയറ്റത്ത്‌ ധാരാളം വലയങ്ങള്‍ (lyrate)കാണാം. എട്ട്‌ മാസമാണ്‌ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ ഏതാനും ആഴ്‌ചകളോ ചിലപ്പോള്‍ 5 മാസം വരെയോ കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ്‌ വളര്‍ത്തുന്നത്‌.

Current revision as of 12:23, 10 സെപ്റ്റംബര്‍ 2014

ഇംപാല

Impala

ഇംപാല

ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരിനം കലമാന്‍. ബോവിഡേ (Bovidae) ജന്തുകുടുംബത്തിലെ അംഗമായ ഇംപാലയുടെ ശാ.നാ. ഏപ്പിസെറോസ്‌ മെലാംപസ്‌ (Aepyceros Melampus). മാന്‍ വര്‍ഗങ്ങളില്‍വച്ച്‌ ഒറ്റച്ചാട്ടത്തില്‍ ഏറ്റവുമധികം ദൂരം (10 മീ.) താണ്ടാന്‍ ശേഷിയുള്ള ഇനമാണ്‌ ഇംപാലകള്‍. വേഗതയിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ്‌ "ഇംപാലകാറു'കള്‍ക്ക്‌ ആ പേര്‌ ലഭിക്കാന്‍ കാരണമായത്‌.

കിഴക്കേ ആഫ്രിക്കയിലാണ്‌ ഇത്‌ ധാരാളമായി കാണപ്പെടുന്നത്‌. 10 മുതല്‍ 200 വരെ അംഗങ്ങളുള്ള പറ്റങ്ങളായി സമതലങ്ങള്‍ക്കു തൊട്ടുള്ള കുറ്റിക്കാടുകളിലും മറ്റും ഇവ സഞ്ചരിക്കുന്നു. സമീപപ്രദേശങ്ങളില്‍ ജലാശയങ്ങളുള്ള കൊടുംകാടുകളുടെയും ഇടതൂര്‍ന്ന കുറ്റിക്കാടുകളുടെയും അടുത്താണ്‌ ഇത്‌ ജീവിക്കുന്നത്‌. ഹിംസ്രജന്തുക്കളില്‍നിന്നും രക്ഷനേടാനുള്ള പ്രധാന മാര്‍ഗം വേഗത്തിലോടാനുള്ള കഴിവാണ്‌ (90 കി.മീ./ മണിക്കൂര്‍). പുല്ലും ഇലകളുമാണ്‌ ഇതിന്റെ പ്രധാന ഭക്ഷണം.

തോളറ്റം വരെ ഒരു മീറ്ററോളം ഉയരവും ശരാശരി രണ്ടരമീറ്ററോളം നീളവുമുള്ള ശരീരമാണ്‌ ഇംപാലയുടേത്‌. ആണ്‍മാനുകള്‍ക്ക്‌ 50 മുതല്‍ 80 കി.ഗ്രാം ഭാരവും പെണ്‍മാനുകള്‍ക്ക്‌ 30 മുതല്‍ 50 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. തിളങ്ങുന്ന ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌ ഇവയ്‌ക്കുള്ളത്‌. അടിഭാഗങ്ങള്‍ വെള്ളയായിരിക്കും. കണ്ണിനു ചുറ്റുമായും മോന്ത(snout)യുടെ വശങ്ങളിലും ചെവിയുടെ ഉള്‍ഭാഗങ്ങളിലും വെളുത്ത അടയാളങ്ങള്‍ കാണാം. രോമാവൃതമായ വാലിന്‌ കറുപ്പുനിറമായിരിക്കും. ആണ്‍മാനിന്‌ നീണ്ട്‌, നേര്‍ത്ത്‌ വളഞ്ഞ കൊമ്പുകളുണ്ട്‌. ഇവയുടെ അടിയറ്റത്ത്‌ ധാരാളം വലയങ്ങള്‍ (lyrate)കാണാം. എട്ട്‌ മാസമാണ്‌ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ ഏതാനും ആഴ്‌ചകളോ ചിലപ്പോള്‍ 5 മാസം വരെയോ കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ്‌ വളര്‍ത്തുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%82%E0%B4%AA%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍