This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടൊമേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Automation)
(Automation)
 
വരി 32: വരി 32:
പ്രവര്‍ധനം. നന്നേ ചെറിയ സംജ്ഞകളെ സംവേദനക്ഷമമാക്കണമെങ്കില്‍ പലപ്പോഴും അവയെ പ്രവര്‍ധനം ചെയ്യേണ്ടതായി വരും. പല മടങ്ങ്‌ പ്രവര്‍ധനശേഷിയുള്ള ഘടകങ്ങള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്‌. ഇലക്‌ട്രാണികപ്രവര്‍ധകങ്ങള്‍ കൂടുതല്‍ സംവേദനക്ഷമമാണെന്നപോലെ കാന്തികപ്രവര്‍ധകങ്ങള്‍ കൂടുതല്‍ വിശ്വസിക്കാവുന്നവയാണ്‌. വ്യത്യസ്‌തതരം പ്രവര്‍ധകങ്ങളെ ഒരേ ആവശ്യത്തിനുപയോഗിച്ചെന്നും വരാം.

 +
റിലേ. നിയന്ത്രിക്കപ്പെടേണ്ട പരിപഥങ്ങളില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്‌ പൊടുന്നനെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്‌ റിലേകള്‍ ചെയ്യുന്നത്‌. യാന്ത്രികം, ഇലക്‌ട്രാണികം, വിദ്യുത്‌യാന്ത്രികം, പ്രകാശ വൈദ്യുതികം ഇങ്ങനെ പലതരം റിലേകള്‍ ഉണ്ട്‌. പ്രതികരണസമയം ഏറ്റവും കൂടുതല്‍ വേണ്ടത്‌ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന റിലേകള്‍ക്കാണ്‌. സുമാര്‍ ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന്‌ ആയിരിക്കും യാന്ത്രികറിലേയുടെ പ്രതികരണസമയം. ഇലക്‌ട്രാണിക റിലേകള്‍ക്ക്‌ ഇത്‌ ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശം മതിയാവും.

വരി 39: വരി 40:
'''ഇന്റഗ്രറ്റഡ്‌ ഓട്ടൊമേഷന്‍.''' പൊതുവായ ഇലക്‌ട്രാണിക നിയന്ത്രണങ്ങള്‍. എല്ലാ ഉത്‌പാദന പ്രക്രമങ്ങളുടെയും അവശ്യവിവരങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര പ്രാഗ്രാമിന്റെ പരിശോധനയില്‍ കൊണ്ടുവരല്‍, ഉപകരണങ്ങളുടെ നീക്കുപോക്കു ക്രമീകരണങ്ങളില്‍ സ്വാശ്രയത്വം, അസംസ്‌കൃതസാധനങ്ങള്‍ സ്വയം കയറ്റല്‍, ഉത്‌പന്നം സ്വയം ഇറക്കല്‍ ഇവയെല്ലാം ഉള്‍പ്പെടും.

-
'''
+
 
-
പൂര്‍ണ ഓട്ടൊമേഷന്‍.''' ഉത്‌പാദനമേഖലകളുടെ ആസൂത്രണംമുതല്‍ ഉത്‌പന്നങ്ങളുടെ പ്രദാനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രക്രമം തിരഞ്ഞെടുക്കുന്നതു മുതല്‍ നിയന്ത്രണം, ആവശ്യമായ മാറ്റങ്ങള്‍, അവയുടെ മേല്‍നോട്ടം വരെ സ്വയം പ്രാഗ്രാം ചെയ്യപ്പെടുന്നു. പൊതു മേല്‍നോട്ടവും ഉത്‌പാദന പ്രവര്‍ത്തനങ്ങളുടെ ആകെ പ്ലാനിങ്ങും വരെ ഓട്ടൊമാറ്റിക്‌ ഉപകരണങ്ങള്‍ തന്നെ നിര്‍വഹിക്കുന്നു എന്നതും ഈ ഘട്ടത്തിന്റെ പ്രതേ്യകതയാണ്‌.
+
'''പൂര്‍ണ ഓട്ടൊമേഷന്‍.''' ഉത്‌പാദനമേഖലകളുടെ ആസൂത്രണംമുതല്‍ ഉത്‌പന്നങ്ങളുടെ പ്രദാനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രക്രമം തിരഞ്ഞെടുക്കുന്നതു മുതല്‍ നിയന്ത്രണം, ആവശ്യമായ മാറ്റങ്ങള്‍, അവയുടെ മേല്‍നോട്ടം വരെ സ്വയം പ്രാഗ്രാം ചെയ്യപ്പെടുന്നു. പൊതു മേല്‍നോട്ടവും ഉത്‌പാദന പ്രവര്‍ത്തനങ്ങളുടെ ആകെ പ്ലാനിങ്ങും വരെ ഓട്ടൊമാറ്റിക്‌ ഉപകരണങ്ങള്‍ തന്നെ നിര്‍വഹിക്കുന്നു എന്നതും ഈ ഘട്ടത്തിന്റെ പ്രതേ്യകതയാണ്‌.
'''പ്രയോഗം.''' പ്രയോഗത്തില്‍ ഓട്ടൊമേഷന്‍ ഇന്ന്‌ വളരെയധികം മേഖലകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അധികവും വ്യവസായങ്ങളിലാണ്‌. പക്ഷേ, വ്യവസായങ്ങളും ഉത്‌പാദനവുമായി ബന്ധപ്പെടാത്ത ഉപയോഗങ്ങളും ധാരാളമുണ്ട്‌. ഉത്‌പാദന വര്‍ധനവിന്‌ പുറമേ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഒരേ നിലയില്‍ നിലനിര്‍ത്താനും ഓട്ടൊമേഷന്‍കൊണ്ടു സാധിക്കും. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റാവശ്യങ്ങള്‍ക്കും ഓട്ടൊമേഷന്‍ സ്വീകരിച്ചുവെന്നു വരാം. താഴെപ്പറയുന്നവ ഇതിനുള്ള ചില ഉദാഹരണങ്ങള്‍ ആണ്‌.

Current revision as of 12:20, 16 ഓഗസ്റ്റ്‌ 2014

ഓട്ടൊമേഷന്‍

Automation

മനുഷ്യന്റെ പ്രയത്‌നത്തിനും ബുദ്ധിശക്തിക്കും ബദലായി ഉപയോഗിക്കാവുന്ന യാന്ത്രിക സാങ്കേതിക സംവിധാനം. ഓട്ടൊമേഷന്‍ എന്ന പദം പുതിയതാണെങ്കിലും ഓട്ടൊമേഷന്‍കൊണ്ട്‌ വിവക്ഷിക്കുന്ന പ്രക്രിയ ഒട്ടും പുത്തനല്ല. സര്‍വസമ്മതമായ നിര്‍വചനങ്ങള്‍ ഒന്നുംതന്നെ ഇന്ന്‌ ഒട്ടൊമേഷന്‌ ഇല്ല. സാങ്കേതിക പ്രക്രമ(technical process)ങ്ങളിലെ ഇലക്‌ട്രാണിക ഉപകരണങ്ങളുടെ ഉപയോഗമോ, യന്ത്രവത്‌കരണമോ, സ്വയം നിയന്ത്രിക്കുന്ന യന്ത്രങ്ങളോ ഒന്നുംതന്നെ, തനിച്ച്‌ ഓട്ടൊമേഷന്റെ അര്‍ഥവ്യാപ്‌തി ഉള്‍ക്കൊള്ളുവാന്‍ പര്യാപ്‌തമല്ല.

മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ കല്‌പനകളും (commands) പ്രക്രിയകളുടെ സ്വയംമാപനവും പിന്‍പ്രദാന(feed back)വും അങ്ങനെ ലഭിക്കുന്ന അറിവിന്റെ വെളിച്ചത്തില്‍ സ്വയം തീരുമാനമെടുക്കാനും പ്രക്രമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യവും ഉള്‍ക്കൊള്ളുന്ന സ്വയം പ്രവര്‍ത്തനത്തെ ഓട്ടൊമേഷന്‍ എന്ന്‌ വ്യവഹരിക്കാം. പിന്‍പ്രദാനവും അതിനനുസരിച്ചുള്ള തിരുത്തലും യന്ത്രവത്‌കരണത്തില്‍നിന്ന്‌ ഓട്ടൊമേഷനെ വേര്‍തിരിച്ചുകാണിക്കുന്ന ഒരു മുഖ്യഘടകമാണ്‌.

മനുഷ്യന്റെ മേല്‍നോട്ടവും നിയന്ത്രണവും നേരിട്ട്‌ ആവശ്യമായിരുന്ന പ്രവൃത്തികളുടെ യന്ത്രവത്‌കരണത്തെ കുറിക്കാനാണ്‌ 1940-ല്‍ ഓട്ടൊമേഷന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്‌. മനുഷ്യ പ്രയത്‌നവും ബുദ്ധിശക്തിയും നേരിട്ടിടപെടുന്നത്‌ ഒഴിവാക്കിക്കൊണ്ട്‌ സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെയും സംവിധാനങ്ങളെയും സൂചിപ്പിക്കാനുള്ള പദമായി പിന്നീട്‌ ഓട്ടൊമേഷന്‍ മാറി. സാങ്കേതികശാസ്‌ത്രപുരോഗതിയിലെ ഒരു സവിശേഷഘട്ടത്തെയാണ്‌ ഓട്ടൊമേഷന്‍ പ്രതിനിധാനം ചെയ്യുന്നത്‌.

തത്ത്വം. ഒരു ഓട്ടൊമേഷന്‍ സംവിധാനത്തെ മുഖ്യമായും നാലുതരം പ്രവര്‍ത്തനസംവിധാനങ്ങളുടെ ഒരു സമ്മേളനമായി കണക്കാക്കാം. അവ.

(1) ഊര്‍ജസ്രാതസ്സും അതിന്റെ നിയന്ത്രണ സംവിധാനവും;

(2) സംവേദനത്തിനും പിന്‍പ്രദാനത്തിനുമുള്ള സംവിധാനങ്ങള്‍;

(3) പ്രാഗ്രാമിങ്‌ ടെക്‌നിക്കുകള്‍;

(4) തീരുമാനമെടുക്കുന്ന ഉപായങ്ങള്‍ എന്നിവയാണ്‌. ഇത്തരമൊരു സംവിധാനത്തില്‍ നിയാമകമായിരിക്കുന്നത്‌ നിയന്ത്രണമാണ്‌. പക്ഷേ, മറ്റു ഘടകങ്ങളും തുല്യപ്രാധാന്യമര്‍ഹിക്കുന്നു. ഓട്ടൊമേഷന്റെ ഘടകമേഖലകള്‍ ഇവയാണ്‌.

സംവേദനം. ഓട്ടൊമേഷന്‍ സാധിക്കണമെങ്കില്‍ ആ സംവിധാനത്തിന്‌ സംവേദനത്തിനുതകുന്ന "ഇന്ദ്രിയ'ങ്ങളുണ്ടായിരിക്കണം. സ്‌പര്‍ശംകൊണ്ടു പ്രവര്‍ത്തിക്കുന്ന ലിമിറ്റ്‌ സ്വിച്ചുകള്‍, ദ്രവവിതാനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫോട്ടോ ഇലക്‌ട്രിക്‌ സെല്ലുകള്‍, താപവൈദ്യുത യുഗ്മങ്ങള്‍ (Thermo-couple)മര്‍ദമാപിനികള്‍, ഉന്നതിയളക്കുന്ന ഉപകരണങ്ങള്‍, രാസഗുണങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള രാസസംവേദിനികള്‍ ഇങ്ങനെ പലതരത്തിലാവും സംവേദനം നടത്തുന്ന ഘടകങ്ങള്‍. ഒരേ ഓട്ടൊമേഷന്‍ സംവിധാനത്തില്‍ ഒന്നിലധികം സംവേദനഘടകങ്ങളുണ്ടായിരിക്കും. ഓട്ടൊമേഷനിലെ പ്രാഥമിക പ്രാധാന്യമുള്ള ഘടകമാണ്‌ സംവേദകങ്ങള്‍. തീരുമാനം. സംവേദകങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ്‌ തീരുമാനങ്ങള്‍ക്ക്‌ രൂപംകൊടുക്കുന്നത്‌. പ്രക്രമത്തിന്‌ നിശ്ചയിച്ചിട്ടുള്ള പ്രാഗ്രാം സംവേദകത്തില്‍നിന്നുള്ള വിവരങ്ങളുമായി തട്ടിച്ചുനോക്കുന്നു. അതിന്റെ ഫലത്തെ അടിസ്ഥാനമാക്കി, തീരുമാനമെടുക്കുന്ന ഘടകങ്ങള്‍ നിര്‍ദേശങ്ങള്‍ ജനിപ്പിക്കുന്നു.

നിയന്ത്രണം. തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള മെക്കാനിസത്തെയാണ്‌ നിയന്ത്രണം അഥവാ "കണ്‍ട്രാള്‍' എന്നുപറയുന്നത്‌. ചില വ്യവസായ പ്രക്രമങ്ങളില്‍ ആയിരക്കണക്കിന്‌ സ്വിച്ചിടല്‍ നടപടികള്‍ നിര്‍ദിഷ്‌ടക്രമത്തില്‍ നടത്തേണ്ടതായിവരും. ഇവയെല്ലാം സ്വയം പ്രവര്‍ത്തിക്കുന്ന ഉപായങ്ങള്‍കൊണ്ടു സാധിക്കുകയെന്നതാണ്‌ സൗകര്യം.

പ്രവൃത്തി. ഓട്ടൊമാറ്റിക്‌ സംവിധാനങ്ങളുടെ "പേശി'കളാണ്‌ പ്രവൃത്തിഘടകങ്ങള്‍. പരിശോധന, സുരക്ഷ, താപനില, മര്‍ദം, വേഗം ഇത്യാദി ധര്‍മങ്ങളെ നിലനിര്‍ത്തല്‍; നിയന്ത്രണം ഇവയെല്ലാമാണ്‌ പ്രവൃത്തിഘടകങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത്‌.

പ്രാഗ്രാം. പ്രാഗ്രാം രണ്ടുതരത്തിലാവും. സിസ്റ്റത്തിലെ മറ്റുഘടകങ്ങളെ നയിക്കാനുള്ള നിര്‍ദേശശൃംഖലയാണ്‌ "കമാന്‍ഡ്‌ പ്രാഗ്രാം'. പ്രക്രമപ്രാഗ്രാം എന്ന രണ്ടാം ഇനം പടിപടിയായുള്ള നടപടികളില്‍ ഓരോ പടിയിലും ചെയ്യേണ്ടരീതി വിശദമായി നിര്‍ദേശിക്കുന്നു.

പ്രവര്‍ധനം. നന്നേ ചെറിയ സംജ്ഞകളെ സംവേദനക്ഷമമാക്കണമെങ്കില്‍ പലപ്പോഴും അവയെ പ്രവര്‍ധനം ചെയ്യേണ്ടതായി വരും. പല മടങ്ങ്‌ പ്രവര്‍ധനശേഷിയുള്ള ഘടകങ്ങള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്‌. ഇലക്‌ട്രാണികപ്രവര്‍ധകങ്ങള്‍ കൂടുതല്‍ സംവേദനക്ഷമമാണെന്നപോലെ കാന്തികപ്രവര്‍ധകങ്ങള്‍ കൂടുതല്‍ വിശ്വസിക്കാവുന്നവയാണ്‌. വ്യത്യസ്‌തതരം പ്രവര്‍ധകങ്ങളെ ഒരേ ആവശ്യത്തിനുപയോഗിച്ചെന്നും വരാം.

റിലേ. നിയന്ത്രിക്കപ്പെടേണ്ട പരിപഥങ്ങളില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്‌ പൊടുന്നനെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്‌ റിലേകള്‍ ചെയ്യുന്നത്‌. യാന്ത്രികം, ഇലക്‌ട്രാണികം, വിദ്യുത്‌യാന്ത്രികം, പ്രകാശ വൈദ്യുതികം ഇങ്ങനെ പലതരം റിലേകള്‍ ഉണ്ട്‌. പ്രതികരണസമയം ഏറ്റവും കൂടുതല്‍ വേണ്ടത്‌ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന റിലേകള്‍ക്കാണ്‌. സുമാര്‍ ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന്‌ ആയിരിക്കും യാന്ത്രികറിലേയുടെ പ്രതികരണസമയം. ഇലക്‌ട്രാണിക റിലേകള്‍ക്ക്‌ ഇത്‌ ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശം മതിയാവും.

ഘട്ടങ്ങള്‍. മുഖ്യമായും മൂന്ന്‌ ഘട്ടങ്ങള്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട്‌.

പ്രാരംഭം. ഇതില്‍ യന്ത്ര ഉപകരണങ്ങള്‍ക്ക്‌ മുന്‍കൂട്ടി തിട്ടപ്പെടുത്തിയ സ്വയംചാലിത നിയന്ത്രണഘട്ടങ്ങളുണ്ടാവും. ഇലക്‌ട്രാണിക മാപനോപകരണങ്ങളുടെ സഹായത്തോടെ ഓരോ ഉത്‌പാദന-ലൈനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഇന്റഗ്രറ്റഡ്‌ ഓട്ടൊമേഷന്‍. പൊതുവായ ഇലക്‌ട്രാണിക നിയന്ത്രണങ്ങള്‍. എല്ലാ ഉത്‌പാദന പ്രക്രമങ്ങളുടെയും അവശ്യവിവരങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര പ്രാഗ്രാമിന്റെ പരിശോധനയില്‍ കൊണ്ടുവരല്‍, ഉപകരണങ്ങളുടെ നീക്കുപോക്കു ക്രമീകരണങ്ങളില്‍ സ്വാശ്രയത്വം, അസംസ്‌കൃതസാധനങ്ങള്‍ സ്വയം കയറ്റല്‍, ഉത്‌പന്നം സ്വയം ഇറക്കല്‍ ഇവയെല്ലാം ഉള്‍പ്പെടും.

പൂര്‍ണ ഓട്ടൊമേഷന്‍. ഉത്‌പാദനമേഖലകളുടെ ആസൂത്രണംമുതല്‍ ഉത്‌പന്നങ്ങളുടെ പ്രദാനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രക്രമം തിരഞ്ഞെടുക്കുന്നതു മുതല്‍ നിയന്ത്രണം, ആവശ്യമായ മാറ്റങ്ങള്‍, അവയുടെ മേല്‍നോട്ടം വരെ സ്വയം പ്രാഗ്രാം ചെയ്യപ്പെടുന്നു. പൊതു മേല്‍നോട്ടവും ഉത്‌പാദന പ്രവര്‍ത്തനങ്ങളുടെ ആകെ പ്ലാനിങ്ങും വരെ ഓട്ടൊമാറ്റിക്‌ ഉപകരണങ്ങള്‍ തന്നെ നിര്‍വഹിക്കുന്നു എന്നതും ഈ ഘട്ടത്തിന്റെ പ്രതേ്യകതയാണ്‌.

പ്രയോഗം. പ്രയോഗത്തില്‍ ഓട്ടൊമേഷന്‍ ഇന്ന്‌ വളരെയധികം മേഖലകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അധികവും വ്യവസായങ്ങളിലാണ്‌. പക്ഷേ, വ്യവസായങ്ങളും ഉത്‌പാദനവുമായി ബന്ധപ്പെടാത്ത ഉപയോഗങ്ങളും ധാരാളമുണ്ട്‌. ഉത്‌പാദന വര്‍ധനവിന്‌ പുറമേ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഒരേ നിലയില്‍ നിലനിര്‍ത്താനും ഓട്ടൊമേഷന്‍കൊണ്ടു സാധിക്കും. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റാവശ്യങ്ങള്‍ക്കും ഓട്ടൊമേഷന്‍ സ്വീകരിച്ചുവെന്നു വരാം. താഴെപ്പറയുന്നവ ഇതിനുള്ള ചില ഉദാഹരണങ്ങള്‍ ആണ്‌.

അണുശക്തിനിലയങ്ങളിലെ മാപനം. അണുറിയാക്‌ടറുകളില്‍ പ്രസരണഭീഷണികൊണ്ടും കൈകാര്യം ചെയ്യുന്ന താപനിലകളുടെ ഉയര്‍ച്ചകൊണ്ടും നേരിട്ടുള്ള ഇടപെടല്‍ മാപനത്തിനും നിയന്ത്രണത്തിനുംപോലും പ്രായോഗികമാകുന്നില്ല. ഓട്ടൊമേഷന്‍വഴി 1000-ത്തിലധികം ബിന്ദുക്കളിലെ താപനില, സെക്കന്‍ഡില്‍ നാലോ അഞ്ചോ വീതം ക്രമാനുഗതമായി അളന്നുകൊണ്ട്‌, കണിശമായി നിയന്ത്രിക്കുവാന്‍ കഴിയും. അനിയന്ത്രിതമായാല്‍, അഥവാ ഒരിടത്തുമാത്രം താപനില ഉയരുകയാണെങ്കില്‍, അതുകൊണ്ടുണ്ടാകാവുന്ന വിനാശവും അണുപ്രസരണസാധ്യതയും ആയി തട്ടിച്ചുനോക്കുമ്പോള്‍ ഓട്ടൊമേഷന്‍ ഇത്തരം രംഗങ്ങളില്‍ അനിവാര്യമാണെന്നുതന്നെ പറയാം.

ഉരുക്ക്‌ റോളിങ്‌ മില്‍. ടണ്‍കണക്കിന്‌ ഭാരമുള്ള ചുവന്നു പഴുത്ത ഉരുക്കുകട്ടകള്‍ ഒരു കൂറ്റന്‍ ഉരുക്കുചൂളയില്‍നിന്ന്‌ പുറത്തുവരുന്നത്‌ സങ്കല്‌പിക്കുക. ഉരുക്കു തകിടാക്കി മാറ്റപ്പെടാന്‍ ഇത്‌ കനത്ത 12 റോളറുകള്‍ക്കിടയിലൂടെ മാറിമാറി അതിവേഗം നീങ്ങണം. പണിതീര്‍ന്ന തകിടുകളുടെ കനത്തിലുണ്ടാകാവുന്ന വ്യതിയാനം ഒരു മില്ലിമീറ്ററിന്റെ ആയിരത്തില്‍ കുറച്ച്‌ അംശങ്ങള്‍ മാത്രമേ ആകാവൂ. അവസാനത്തെ റോളറിലൂടെ നീങ്ങുന്ന തകിടിന്റെ വേഗം മണിക്കൂറില്‍ 60 കി.മീ. എന്ന കണക്കിലാണ്‌. അഥവാ സെക്കന്‍ഡില്‍ 15 മീ. ഈ വേഗത്തിലും നിയന്ത്രണമാപികള്‍ തകിടിന്റെ കനവും ചൂളയുടെ താപനിലയും എല്ലാം അനുനിമിഷം അളന്നു ശരിതന്നെയെന്നു-അഥവാ അനുവദനീയമായ നീക്കുപോക്കു പിരിധികള്‍ക്കിടയിലാണെന്നു തിട്ടപ്പെടുത്തണം.

ബോള്‍ട്ടുനിര്‍മാണം. സ്‌പേസ്‌ യാത്രകള്‍ മറ്റൊരു ഉദാഹരണമാണ്‌. കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ആദ്യമായി ഓട്ടോമേഷന്‍ ഏര്‍പ്പെടുത്തിയത്‌ വിദ്യുച്ഛക്തി, ലോഹനിര്‍മാണം, എണ്ണസംസ്‌കരണം, രാസവ്യവസായം എന്നീ രംഗങ്ങളിലായിരുന്നു. ഇതിനുള്ള കാരണം ഈ രംഗങ്ങള്‍ മുഖ്യമായും വന്‍കിട ഉത്‌പാദന(mass production)ത്തിന്റേതും കൂടുതല്‍ നിയന്ത്രണ പരാമീറ്ററുകളുടേതും ആയതാണ്‌.

നേട്ടങ്ങളും പ്രശ്‌നങ്ങളും. ഓട്ടൊമേഷന്‍ സമൂഹത്തിലെ പല മാറ്റങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നു. നേട്ടങ്ങളോടൊപ്പം ധാരാളം പ്രശ്‌നങ്ങളും തന്മൂലം സൃഷ്‌ടിക്കപ്പെടുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍