This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബാന്‍ഡൊ, ജോസെ മാരിയ (1795 - 1861)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Obando, Jose Maria)
(Obando, Jose Maria)
 
വരി 2: വരി 2:
== Obando, Jose Maria ==
== Obando, Jose Maria ==
-
കൊളംബിയയിലെ രാഷ്‌ട്രീയ സൈനിക നേതാവ്‌. 1795-ല്‍ കൊളംബിയയിലെ കോകായില്‍ കാലേതോ എന്ന പ്രദേശത്തു ജനിച്ചു. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാലത്ത്‌ (19-ാം ശതകത്തിന്റെ ആദ്യദശകങ്ങള്‍) സ്‌പാനിഷ്‌ രാജവാഴ്‌ച നിലനിര്‍ത്തുവാന്‍ പടപൊരുതി. എന്നാല്‍ പിന്നീട്‌ വിപ്ലവനേതാവായ സൈമണ്‍ ബൊളിവറുടെ (1783-1830) പക്ഷത്ത്‌ ചേരുകയുണ്ടായി. 1822-ല്‍ ന്യൂ ഗ്രാനഡ, വെനിസൂല, ഇക്വഡോര്‍ എന്നീ സംസ്ഥാനങ്ങള്‍ സംയോജിപ്പിച്ച്‌ ഗ്രാന്‍ കൊളംബിയ എന്ന പുതിയ റിപ്പബ്ലിക്‌ സ്ഥാപിക്കുന്നതില്‍ ഒബാന്‍ഡൊ കാര്യമായ പങ്കുവഹിച്ചിരുന്നു. എന്നാല്‍ ബൊളിവറുടെ സുശക്തമായ കേന്ദ്രീകൃത ഭരണത്തെ എതിര്‍ക്കുന്നതിനും ഫ്രാന്‍സിസ്‌കോ സാന്താന്‍ഡറുടെ കീഴിലുള്ള ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച്‌ 1831-ല്‍ ന്യൂ ഗ്രാനഡ എന്ന പുതിയ സ്വതന്ത്ര റിപ്പബ്ലിക്ക്‌ സ്ഥാപിക്കുന്നതിനുമായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. പുതിയ ഭരണകൂടത്തില്‍ അദ്ദേഹം വൈസ്‌പ്രസിഡന്റായി; പിന്നീട്‌ യുദ്ധകാര്യമന്ത്രിയും. 1831-ലെ സമരകാലത്ത്‌ മാര്‍ഷല്‍ അന്തോണിയോ ഡി സക്കറെ വധിച്ചത്‌ ഇദ്ദേഹമാണെന്ന്‌ കരുതപ്പെടുന്നു. കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടി പിന്നീട്‌ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ പ്രസിഡന്റായ ജോസെ ഇഗ്‌നേഷ്യോ മാര്‍ക്കസിനെതിരായി ഒരു കലാപം സംഘടിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ പെറുവിലേക്ക്‌ നാടുകടത്തുകയുണ്ടായി (1838-41). 1849-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം തിരികെ എത്തി, ന്യൂഗ്രാനഡ കോണ്‍ഗ്രസ്സിലെ ഒരംഗമായി. 1853-ല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായി. ഇക്കാലത്താണ്‌ പുതിയ ലിബറല്‍ ഭരണഘടന നിലവില്‍വന്നത്‌. 1854-ല്‍ കണ്‍സർേവറ്റീവ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇദ്ദേഹം വീണ്ടും രാജ്യത്തുനിന്ന്‌ നിഷ്‌കാസിതനായി. 1860-ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒബാന്‍ഡൊ സ്വരാജ്യത്തേക്ക്‌ മടങ്ങുകയും യുദ്ധത്തില്‍ സജീവ പങ്കുവഹിക്കുകയും ചെയ്‌തു. സൊബാച്ചൊക്ക്‌ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (1861). പ്രസിഡന്റായിരുന്ന ചുരുങ്ങിയ കാലത്ത്‌ ഇദ്ദേഹം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍-പ്രത്യേകിച്ചും പള്ളിയും രാഷ്‌ട്രകാര്യങ്ങളും പുനര്‍വിഭജിച്ചത്‌-ഒബാന്‍ഡൊയെ കൊളംബിയന്‍ ചരിത്രത്തില്‍ അനശ്വരനാക്കി.
+
കൊളംബിയയിലെ രാഷ്‌ട്രീയ സൈനിക നേതാവ്‌. 1795-ല്‍ കൊളംബിയയിലെ കോകായില്‍ കാലേതോ എന്ന പ്രദേശത്തു ജനിച്ചു. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാലത്ത്‌ (19-ാം ശതകത്തിന്റെ ആദ്യദശകങ്ങള്‍) സ്‌പാനിഷ്‌ രാജവാഴ്‌ച നിലനിര്‍ത്തുവാന്‍ പടപൊരുതി. എന്നാല്‍ പിന്നീട്‌ വിപ്ലവനേതാവായ സൈമണ്‍ ബൊളിവറുടെ (1783-1830) പക്ഷത്ത്‌ ചേരുകയുണ്ടായി. 1822-ല്‍ ന്യൂ ഗ്രാനഡ, വെനിസൂല, ഇക്വഡോര്‍ എന്നീ സംസ്ഥാനങ്ങള്‍ സംയോജിപ്പിച്ച്‌ ഗ്രാന്‍ കൊളംബിയ എന്ന പുതിയ റിപ്പബ്ലിക്‌ സ്ഥാപിക്കുന്നതില്‍ ഒബാന്‍ഡൊ കാര്യമായ പങ്കുവഹിച്ചിരുന്നു. എന്നാല്‍ ബൊളിവറുടെ സുശക്തമായ കേന്ദ്രീകൃത ഭരണത്തെ എതിര്‍ക്കുന്നതിനും ഫ്രാന്‍സിസ്‌കോ സാന്താന്‍ഡറുടെ കീഴിലുള്ള ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച്‌ 1831-ല്‍ ന്യൂ ഗ്രാനഡ എന്ന പുതിയ സ്വതന്ത്ര റിപ്പബ്ലിക്ക്‌ സ്ഥാപിക്കുന്നതിനുമായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. പുതിയ ഭരണകൂടത്തില്‍ അദ്ദേഹം വൈസ്‌പ്രസിഡന്റായി; പിന്നീട്‌ യുദ്ധകാര്യമന്ത്രിയും. 1831-ലെ സമരകാലത്ത്‌ മാര്‍ഷല്‍ അന്തോണിയോ ഡി സക്കറെ വധിച്ചത്‌ ഇദ്ദേഹമാണെന്ന്‌ കരുതപ്പെടുന്നു. കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടി പിന്നീട്‌ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ പ്രസിഡന്റായ ജോസെ ഇഗ്‌നേഷ്യോ മാര്‍ക്കസിനെതിരായി ഒരു കലാപം സംഘടിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ പെറുവിലേക്ക്‌ നാടുകടത്തുകയുണ്ടായി (1838-41). 1849-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം തിരികെ എത്തി, ന്യൂഗ്രാനഡ കോണ്‍ഗ്രസ്സിലെ ഒരംഗമായി. 1853-ല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായി. ഇക്കാലത്താണ്‌ പുതിയ ലിബറല്‍ ഭരണഘടന നിലവില്‍വന്നത്‌. 1854-ല്‍ കണ്‍സര്‍വറ്റീവ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇദ്ദേഹം വീണ്ടും രാജ്യത്തുനിന്ന്‌ നിഷ്‌കാസിതനായി. 1860-ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒബാന്‍ഡൊ സ്വരാജ്യത്തേക്ക്‌ മടങ്ങുകയും യുദ്ധത്തില്‍ സജീവ പങ്കുവഹിക്കുകയും ചെയ്‌തു. സൊബാച്ചൊക്ക്‌ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (1861). പ്രസിഡന്റായിരുന്ന ചുരുങ്ങിയ കാലത്ത്‌ ഇദ്ദേഹം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍-പ്രത്യേകിച്ചും പള്ളിയും രാഷ്‌ട്രകാര്യങ്ങളും പുനര്‍വിഭജിച്ചത്‌-ഒബാന്‍ഡൊയെ കൊളംബിയന്‍ ചരിത്രത്തില്‍ അനശ്വരനാക്കി.
(ടി.പി. ശങ്കരന്‍കുട്ടിനായര്‍)
(ടി.പി. ശങ്കരന്‍കുട്ടിനായര്‍)

Current revision as of 07:24, 16 ഓഗസ്റ്റ്‌ 2014

ഒബാന്‍ഡൊ, ജോസെ മാരിയ (1795 - 1861)

Obando, Jose Maria

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍