This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്‌ലീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇബ്‌ലീസ്) |
Mksol (സംവാദം | സംഭാവനകള്‍) (→ഇബ്‌ലീസ്) |
||
വരി 2: | വരി 2: | ||
== ഇബ്‌ലീസ് == | == ഇബ്‌ലീസ് == | ||
- | ഇസ്‌ലാംമതപ്രകാരം മനുഷ്യനെ തിന്മചെയ്യാന്‍ | + | ഇസ്‌ലാംമതപ്രകാരം മനുഷ്യനെ തിന്മചെയ്യാന്‍ പ്രേരിപ്പിക്കുന്ന പിശാച്. ഇബ്‌ലീസിന്റെ ജന്മം അഗ്നിയില്‍ നിന്നാണെന്നാണ് വിശ്വസിച്ചുപോരുന്നത്. (ഖുര്‍ ആന്‍ (xxxviii). നിരാശപ്പെട്ടവന്‍, ദുഃഖിതന്‍, ഫലശൂന്യന്‍ എന്നൊക്കെ ഇബ്‌ലീസ് എന്ന പദത്തിന് ഭാഷാര്‍ഥമുണ്ട്. "അധുവ്വുല്ലാ' (ദൈവശത്രു) എന്ന അപരനാമമുള്ള ഇബ്‌ലീസ് പിശാചുക്കളുടെ കുലപതിയായി അറിയപ്പെടുന്നു. ഖുര്‍ ആനില്‍ 11 സ്ഥലങ്ങളില്‍ ഇബ്‌ലീസെന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ ആദ്യ സൃഷ്‌ടിയായ ആദമിന്റെ മുമ്പില്‍ പ്രണാമം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇബ്‌ലീസ് ശപിക്കപ്പെട്ടു എന്നാണ് വിശ്വാസം. ശപിക്കപ്പെട്ടതില്‍ കോപിഷ്‌ഠനായ ഇബ്‌ലീസ് ആദമിനെയും ഹവ്വയെയും വിലക്കപ്പെട്ടകനി ഭക്ഷിപ്പിച്ചു സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കിയെന്നു ഖുര്‍ ആന്‍ പറയുന്നു (7:22). ഇബ്‌ലീസ്, ചെകുത്താന്‍ തുടങ്ങിയ ജിന്നുകളെപ്പറ്റിയുള്ള വിശ്വാസം മുഹമ്മദിന്റെ കാലത്തിനു മുമ്പു തന്നെ ഉണ്ടായിരുന്നു. ഖുര്‍ ആനിലെ 18:50 സൂക്തം സൂചിപ്പിക്കുന്നത് ഇബ്‌ലീസ് ജിന്നുകളില്‍ പ്പെട്ടവനെന്നാണ്. ആദം മനുഷ്യകുലത്തിന്റെ പിതാവായതുപോലെ ഇബ്‌ലീസ് ജിന്നുകുലത്തിന്റെ പിതാവാണെന്നു കരുതപ്പെടുന്നു. ഇബ്‌ലീസ്, ശൈത്വാന്‍ (ചെകുത്താന്‍) എന്നിവ രണ്ടു സ്വതന്ത്ര അസ്‌തിത്വങ്ങളാണ് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. |
+ | |||
താഴെയുള്ള വായുമണ്ഡലത്തിലാണ് ജിന്നുകളുടെയും ഇബ്‌ലീസിന്റെയും വാസസ്ഥലം. ഗുഹകള്‍, കിണറുകള്‍, വനങ്ങള്‍, കുന്നിന്‍പുറങ്ങള്‍, വിജനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി ഇവയുടെ ബാധയുണ്ടാകാറുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇവയ്‌ക്ക് ഇഷ്‌ടമുള്ള രൂപം പ്രാപിച്ച് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള കഴിവ് ഉണ്ടത്ര. സ്ഥൂലരൂപങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവയ്‌ക്കു കഴിവില്ല. | താഴെയുള്ള വായുമണ്ഡലത്തിലാണ് ജിന്നുകളുടെയും ഇബ്‌ലീസിന്റെയും വാസസ്ഥലം. ഗുഹകള്‍, കിണറുകള്‍, വനങ്ങള്‍, കുന്നിന്‍പുറങ്ങള്‍, വിജനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി ഇവയുടെ ബാധയുണ്ടാകാറുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇവയ്‌ക്ക് ഇഷ്‌ടമുള്ള രൂപം പ്രാപിച്ച് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള കഴിവ് ഉണ്ടത്ര. സ്ഥൂലരൂപങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവയ്‌ക്കു കഴിവില്ല. |
Current revision as of 11:56, 10 സെപ്റ്റംബര്‍ 2014
ഇബ്‌ലീസ്
ഇസ്‌ലാംമതപ്രകാരം മനുഷ്യനെ തിന്മചെയ്യാന്‍ പ്രേരിപ്പിക്കുന്ന പിശാച്. ഇബ്‌ലീസിന്റെ ജന്മം അഗ്നിയില്‍ നിന്നാണെന്നാണ് വിശ്വസിച്ചുപോരുന്നത്. (ഖുര്‍ ആന്‍ (xxxviii). നിരാശപ്പെട്ടവന്‍, ദുഃഖിതന്‍, ഫലശൂന്യന്‍ എന്നൊക്കെ ഇബ്‌ലീസ് എന്ന പദത്തിന് ഭാഷാര്‍ഥമുണ്ട്. "അധുവ്വുല്ലാ' (ദൈവശത്രു) എന്ന അപരനാമമുള്ള ഇബ്‌ലീസ് പിശാചുക്കളുടെ കുലപതിയായി അറിയപ്പെടുന്നു. ഖുര്‍ ആനില്‍ 11 സ്ഥലങ്ങളില്‍ ഇബ്‌ലീസെന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ ആദ്യ സൃഷ്‌ടിയായ ആദമിന്റെ മുമ്പില്‍ പ്രണാമം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇബ്‌ലീസ് ശപിക്കപ്പെട്ടു എന്നാണ് വിശ്വാസം. ശപിക്കപ്പെട്ടതില്‍ കോപിഷ്‌ഠനായ ഇബ്‌ലീസ് ആദമിനെയും ഹവ്വയെയും വിലക്കപ്പെട്ടകനി ഭക്ഷിപ്പിച്ചു സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കിയെന്നു ഖുര്‍ ആന്‍ പറയുന്നു (7:22). ഇബ്‌ലീസ്, ചെകുത്താന്‍ തുടങ്ങിയ ജിന്നുകളെപ്പറ്റിയുള്ള വിശ്വാസം മുഹമ്മദിന്റെ കാലത്തിനു മുമ്പു തന്നെ ഉണ്ടായിരുന്നു. ഖുര്‍ ആനിലെ 18:50 സൂക്തം സൂചിപ്പിക്കുന്നത് ഇബ്‌ലീസ് ജിന്നുകളില്‍ പ്പെട്ടവനെന്നാണ്. ആദം മനുഷ്യകുലത്തിന്റെ പിതാവായതുപോലെ ഇബ്‌ലീസ് ജിന്നുകുലത്തിന്റെ പിതാവാണെന്നു കരുതപ്പെടുന്നു. ഇബ്‌ലീസ്, ശൈത്വാന്‍ (ചെകുത്താന്‍) എന്നിവ രണ്ടു സ്വതന്ത്ര അസ്‌തിത്വങ്ങളാണ് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
താഴെയുള്ള വായുമണ്ഡലത്തിലാണ് ജിന്നുകളുടെയും ഇബ്‌ലീസിന്റെയും വാസസ്ഥലം. ഗുഹകള്‍, കിണറുകള്‍, വനങ്ങള്‍, കുന്നിന്‍പുറങ്ങള്‍, വിജനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി ഇവയുടെ ബാധയുണ്ടാകാറുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇവയ്‌ക്ക് ഇഷ്‌ടമുള്ള രൂപം പ്രാപിച്ച് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള കഴിവ് ഉണ്ടത്ര. സ്ഥൂലരൂപങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവയ്‌ക്കു കഴിവില്ല.