This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുലി കുത്തുബ്ഷാ (1445 - 1543)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുലി കുത്തുബ്ഷാ (1445 - 1543)) |
Mksol (സംവാദം | സംഭാവനകള്‍) (→കുലി കുത്തുബ്ഷാ (1445 - 1543)) |
||
വരി 2: | വരി 2: | ||
== കുലി കുത്തുബ്ഷാ (1445 - 1543) == | == കുലി കുത്തുബ്ഷാ (1445 - 1543) == | ||
- | 16-ാം ശതകത്തില്‍ | + | 16-ാം ശതകത്തില്‍ നിലവിലിരുന്ന ഡക്കാനിലെ ഗോല്‍ക്കൊണ്ട രാജവംശത്തിന്റെ സ്ഥാപകന്‍. തുര്‍ക്കി വംശജനും പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പട്ടണത്തില്‍ ജനിച്ചവനുമായ "കുത്തുബല്‍ മുല്‍ക്ക്' (സുല്‍ത്താന്റെ അടിമ) എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാഹ്മനി സുല്ത്താന്മാരുടെ കാലത്ത് (1347-1518) തെലുങ്കാനയിലെ ഗവര്‍ണറായിത്തീര്‍ന്നു (1485). കടല്ക്കള്ളനായ ബഹദൂര്‍ ഗിലാനിയെ പരാജയപ്പെടുത്തുന്നതില്‍ സഹായിച്ചതിനാണ് ബാഹ്മനി സുല്‍ത്താന്‍ ഇദ്ദേഹത്തെ തെലുങ്കാനയിലെ ഗവര്‍ണറായി നിശ്ചയിച്ചത്. ഗവര്‍ണര്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലസ്ഥാനം വാറങ്കലായിരുന്നു. 1504-ല്‍ ഇദ്ദേഹം ബിജപ്പൂര്‍ സുല്ത്താനോടു ചേര്‍ന്നു മേല്‍ക്കോയ്മയായ ബാഹ്മനിയുമായി യുദ്ധം ചെയ്തുവെങ്കിലും പിന്നീട് ബിജപ്പൂരുമായും യുദ്ധം ചെയ്തു. 1518-ല്‍ ഗോല്‍ക്കൊണ്ടയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1534-ല്‍ ബിജപ്പൂര്‍, ബിദാര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു ഗോല്‍ക്കൊണ്ട ആക്രമിച്ചുവെങ്കിലും കുത്തുബ്ഷാ പരാജിതനായില്ല. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ മാത്രമാണ് കുലി കുത്തുബ്ഷാ കുത്തുബുല്‍ മുല്‍ക്ക് എന്ന പേര് സ്വയം സ്വീകരിച്ച് സ്വതന്ത്രഭരണാധികാരിയായിത്തീര്‍ന്നത്. |
- | 1543-ല്‍ | + | 1543-ല്‍ 98-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തെ മകന് ജംഷീദ് വധിച്ചു. കുലി കുത്തുബ്ഷാ സ്ഥാപിച്ച രാജവംശം ഔറംഗസീബ് (അറംഗസീബ്) ഗോല്‍ക്കൊണ്ട പിടിച്ചടക്കുന്നതുവരെ (1686) നിലനിന്നു. നോ. ഗോല്‍ക്കൊണ്ട |
(പ്രാഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ) | (പ്രാഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ) |
05:33, 8 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുലി കുത്തുബ്ഷാ (1445 - 1543)
16-ാം ശതകത്തില്‍ നിലവിലിരുന്ന ഡക്കാനിലെ ഗോല്‍ക്കൊണ്ട രാജവംശത്തിന്റെ സ്ഥാപകന്‍. തുര്‍ക്കി വംശജനും പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പട്ടണത്തില്‍ ജനിച്ചവനുമായ "കുത്തുബല്‍ മുല്‍ക്ക്' (സുല്‍ത്താന്റെ അടിമ) എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാഹ്മനി സുല്ത്താന്മാരുടെ കാലത്ത് (1347-1518) തെലുങ്കാനയിലെ ഗവര്‍ണറായിത്തീര്‍ന്നു (1485). കടല്ക്കള്ളനായ ബഹദൂര്‍ ഗിലാനിയെ പരാജയപ്പെടുത്തുന്നതില്‍ സഹായിച്ചതിനാണ് ബാഹ്മനി സുല്‍ത്താന്‍ ഇദ്ദേഹത്തെ തെലുങ്കാനയിലെ ഗവര്‍ണറായി നിശ്ചയിച്ചത്. ഗവര്‍ണര്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലസ്ഥാനം വാറങ്കലായിരുന്നു. 1504-ല്‍ ഇദ്ദേഹം ബിജപ്പൂര്‍ സുല്ത്താനോടു ചേര്‍ന്നു മേല്‍ക്കോയ്മയായ ബാഹ്മനിയുമായി യുദ്ധം ചെയ്തുവെങ്കിലും പിന്നീട് ബിജപ്പൂരുമായും യുദ്ധം ചെയ്തു. 1518-ല്‍ ഗോല്‍ക്കൊണ്ടയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1534-ല്‍ ബിജപ്പൂര്‍, ബിദാര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു ഗോല്‍ക്കൊണ്ട ആക്രമിച്ചുവെങ്കിലും കുത്തുബ്ഷാ പരാജിതനായില്ല. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ മാത്രമാണ് കുലി കുത്തുബ്ഷാ കുത്തുബുല്‍ മുല്‍ക്ക് എന്ന പേര് സ്വയം സ്വീകരിച്ച് സ്വതന്ത്രഭരണാധികാരിയായിത്തീര്‍ന്നത്.
1543-ല്‍ 98-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തെ മകന് ജംഷീദ് വധിച്ചു. കുലി കുത്തുബ്ഷാ സ്ഥാപിച്ച രാജവംശം ഔറംഗസീബ് (അറംഗസീബ്) ഗോല്‍ക്കൊണ്ട പിടിച്ചടക്കുന്നതുവരെ (1686) നിലനിന്നു. നോ. ഗോല്‍ക്കൊണ്ട
(പ്രാഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)