This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂതോണ്‍, ജോർജസ്‌ (1755 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Couthon, Georges)
(കൂതോണ്‍, ജോർജസ്‌ (1755 - 94))
വരി 1: വരി 1:
-
== കൂതോണ്‍, ജോർജസ്‌ (1755 - 94) ==
+
== കൂതോണ്‍, ജോര്‍ജസ്‌ (1755 - 94) ==
== Couthon, Georges ==
== Couthon, Georges ==

13:47, 16 ഒക്ടോബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൂതോണ്‍, ജോര്‍ജസ്‌ (1755 - 94)

Couthon, Georges

ജോര്‍ജസ്‌ കൂതോണ്‍

പതിനെട്ടാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഒരു തീവ്രദേശീയവാദി. ഫ്രാന്‍സിലെ ഓര്‍സറ്റില്‍ ജനിച്ചു. 1789-ലെ ഫ്രഞ്ചു വിപ്ലവം ഫ്രാന്‍സിനെ ഒട്ടാകെ പ്രകമ്പനം കൊള്ളിച്ച കാലഘട്ടത്തില്‍ ഒരു കടുത്ത ദേശീയവാദിയായി കൂതോണ്‍ പരക്കെ അറിയപ്പെട്ടിരുന്നു. വിപ്ലവം പൊട്ടിപ്പുറപ്പെട്ട വേളയില്‍ കൂതോണ്‍ ഒരു അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ആദ്യം നാഷണല്‍ അസംബ്ലിയിലെ അംഗവൈകല്യമുള്ള മിതവാദിയായ ഒരംഗം എന്ന നിലയ്‌ക്കാണ്‌ ഇദ്ദേഹം ജനശ്രദ്ധ പിടിച്ചെടുത്തത്‌. അക്കാലത്ത്‌ ഫ്രാന്‍സിലെ പൗരോഹിത്യത്തിനും രാജവാഴ്‌ചയ്‌ക്കും എതിരായി കൂതോണ്‍ രൂക്ഷമായി വിമര്‍ശനം നടത്തി. 1793-ല്‍ തീവ്രവാദികളുടെ കക്ഷിയില്‍ കൂതോണ്‍ ഒരംഗമായി ചേര്‍ന്നു.

ഫ്രാന്‍സിലെ രാഷ്‌ട്രീയകാര്യങ്ങളില്‍ താരതമ്യേന മിതത്വം പാലിച്ചിരുന്ന ജിറോന്‍ഡിസ്റ്റുകളുടെ നേര്‍ക്ക്‌ കൂതോണ്‍ കടന്നാക്രമണം നടത്തി. രാജവാഴ്‌ചയെയും പ്രഭുക്കന്മാരുടെ മേല്‍ ക്കോയ്‌മയെയും തകര്‍ക്കുവാന്‍ എല്ലാ ഉത്‌പതിഷ്‌ണുക്കളും തയ്യാറാകണമെന്ന്‌ കൂതോണ്‍ ആവശ്യപ്പെട്ടു. വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ പ്രതിലോമവാദികള്‍ നടത്തിയിരുന്ന നീക്കങ്ങളെ അതിസൂക്ഷ്‌മമായി നിരീക്ഷിച്ച്‌ അവര്‍ക്ക്‌ എതിരായി സൈനികനടപടികള്‍ എടുക്കുവാന്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടു. ഏറെ താമസിയാതെ തീവ്രവാദികള്‍ രൂപംകൊടുത്ത പൊതുസംരക്ഷണ കമ്മിറ്റിയിലെ ഒരംഗമായിത്തീര്‍ന്ന കൂതോണ്‍ അക്കാലത്ത്‌ പുതിയ ഭരണസംവിധാനത്തിനെതിരായി ലിയോണ്‍സ്‌ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അമര്‍ച്ച ചെയ്‌തു. അവസാനം ഫ്രഞ്ച്‌ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തമായ മൂന്നംഗഭരണസമിതിയിലെ (triumvirate)ഒരംഗമായി കൂതോണ്‍ നിയമിതനായി. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ ഭരണവര്‍ഗം ഫ്രഞ്ചുവിപ്ലവപ്രസ്ഥാനത്തെ നേരിടാന്‍ അവലംബിച്ച ഭരണപരവും നിയമപരവുമായ നടപടികളെ ഇദ്ദേഹം കഠിനമായി അപലപിച്ചു.

ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഫ്രഞ്ച്‌ ജനതയുടെ അമര്‍ഷത്തിന്‌ ഇദ്ദേഹം ഇരയായി. നിര്‍ദോഷികളായ നിരവധി ഫ്രഞ്ചുപൗരന്മാരെ കൊലക്കളത്തിലേക്ക്‌ അയച്ച റോബസ്‌പിയര്‍ പ്രഭൃതികളെ വധിക്കുവാന്‍ പുതിയ ഭരണസമിതി തീരുമാനം എടുത്തു. തത്‌ഫലമായി റോബസ്‌പിയര്‍, സെയ്‌ന്റ്‌ ജസ്റ്റ്‌ എന്നീ തീവ്രവാദിനേതാക്കന്മാരോടൊപ്പം കൂതോണും വധിക്കപ്പെട്ടു (1794).

(പ്രാഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍