This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Articles of Association) |
Mksol (സംവാദം | സംഭാവനകള്‍) (→Articles of Association) |
||
വരി 1: | വരി 1: | ||
==ആർട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍== | ==ആർട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍== | ||
==Articles of Association== | ==Articles of Association== | ||
- | നിയമപ്രകാരം | + | നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണ സംബന്ധമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന പ്രാമാണികരേഖ. ഓഹരിസര്‍ട്ടിഫിക്കറ്റുകള്‍ നല്‌കുക. ഓഹരികളുടെ കൈമാറ്റവും റദ്ദാക്കലും നടത്തുക, മൂലധനത്തുകയില്‍ മാറ്റം വരുത്തുക, പൊതുയോഗങ്ങള്‍ നടത്തുക, ഭരണസമിതിയെ തെരഞ്ഞെടുക്കുക, ഡയറക്‌ടര്‍മാരുടെ അധികാരങ്ങളും വേതനവും നിശ്ചയിക്കുക തുടങ്ങിയവയുടെ നിബന്ധനകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. |
- | ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളില്‍ | + | ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളില്‍ ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. |
- | ഒരു കമ്പനി | + | ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് അതിലെ ഓഹരിക്കാര്‍ മെമ്മോറോണ്ടം ഒഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍ എന്നിവ ഒപ്പിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. കമ്പനിയുടെ ഭരണപരമായ നിബന്ധനകള്‍ ആര്‍ട്ടിക്കിളുകളില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിരിക്കണം. |
- | + | ആര്‍ട്ടിക്കിളുകള്‍ നമ്പര്‍ക്രമത്തില്‍ ഖണ്ഡികകളായി തിരിച്ച് അച്ചടിച്ചിരിക്കണം. അതോടനുബന്ധിച്ച് അംഗങ്ങളുടെ ഒപ്പും മേല്‍വിലാസവും ഉണ്ടായിരിക്കണം. | |
- | ഒരു കമ്പനിക്ക് അതിന്റെ | + | ഒരു കമ്പനിക്ക് അതിന്റെ ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്യാന്‍ ഒരു പ്രത്യേകപ്രമേയം വഴി സാധിക്കുന്നതാണ്. എന്നാല്‍ ഒരു പബ്ലിക്ക് കമ്പനിയെ പ്രവറ്റ് കമ്പനിയാക്കാന്‍ സ്വീകരിക്കപ്പെടുന്ന ഭേദഗതികള്‍ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുണ്ട്. അങ്ങനെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ആര്‍ട്ടിക്കിളുകള്‍ ഭേദഗതിചെയ്യപ്പെട്ടനിലയില്‍ അച്ചടിച്ച് അതിന്റെ ഒരു പ്രതി കമ്പനി രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. |
- | + | ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍ എപ്പോഴും മെമ്മോറാണ്ടം ഓഫ് അസോസിയേഷന് വിധേയമായിരിക്കും. മെമ്മോറാണ്ടത്തിനു വിരുദ്ധമായി ആര്‍ട്ടിക്കിള്‍സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ ഭാഗം റദ്ദായിപ്പോകുന്നു. എന്നാല്‍ മെമ്മോറാണ്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആര്‍ട്ടിക്കിള്‍സിനു സാധിച്ചേക്കും. ആര്‍ട്ടിക്കിള്‍സ് മെമ്മോറാണ്ടത്തിന്റെ ഒരു അനുബന്ധമാണ്. ആര്‍ട്ടിക്കിള്‍സും മെമ്മോറാണ്ടവും കമ്പനി നിയമത്തിനു വിധേയമായിരിക്കണം എന്നതാണ് പൊതുതത്ത്വം. നോ: കമ്പനി നിയമം |
Current revision as of 08:48, 15 സെപ്റ്റംബര്‍ 2014
ആർട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍
Articles of Association
നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു കമ്പനിയുടെ ആഭ്യന്തരഭരണ സംബന്ധമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന പ്രാമാണികരേഖ. ഓഹരിസര്‍ട്ടിഫിക്കറ്റുകള്‍ നല്‌കുക. ഓഹരികളുടെ കൈമാറ്റവും റദ്ദാക്കലും നടത്തുക, മൂലധനത്തുകയില്‍ മാറ്റം വരുത്തുക, പൊതുയോഗങ്ങള്‍ നടത്തുക, ഭരണസമിതിയെ തെരഞ്ഞെടുക്കുക, ഡയറക്‌ടര്‍മാരുടെ അധികാരങ്ങളും വേതനവും നിശ്ചയിക്കുക തുടങ്ങിയവയുടെ നിബന്ധനകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഇന്ത്യന്‍ കമ്പനി നിയമത്തിലെ 26-31 വകുപ്പുകളില്‍ ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് അതിലെ ഓഹരിക്കാര്‍ മെമ്മോറോണ്ടം ഒഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍ എന്നിവ ഒപ്പിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. കമ്പനിയുടെ ഭരണപരമായ നിബന്ധനകള്‍ ആര്‍ട്ടിക്കിളുകളില്‍ വ്യക്തമായി വ്യവസ്ഥ ചെയ്‌തിരിക്കണം.
ആര്‍ട്ടിക്കിളുകള്‍ നമ്പര്‍ക്രമത്തില്‍ ഖണ്ഡികകളായി തിരിച്ച് അച്ചടിച്ചിരിക്കണം. അതോടനുബന്ധിച്ച് അംഗങ്ങളുടെ ഒപ്പും മേല്‍വിലാസവും ഉണ്ടായിരിക്കണം. ഒരു കമ്പനിക്ക് അതിന്റെ ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്യാന്‍ ഒരു പ്രത്യേകപ്രമേയം വഴി സാധിക്കുന്നതാണ്. എന്നാല്‍ ഒരു പബ്ലിക്ക് കമ്പനിയെ പ്രവറ്റ് കമ്പനിയാക്കാന്‍ സ്വീകരിക്കപ്പെടുന്ന ഭേദഗതികള്‍ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുണ്ട്. അങ്ങനെ കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ആര്‍ട്ടിക്കിളുകള്‍ ഭേദഗതിചെയ്യപ്പെട്ടനിലയില്‍ അച്ചടിച്ച് അതിന്റെ ഒരു പ്രതി കമ്പനി രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കണമെന്നു വ്യവസ്ഥയുണ്ട്.
ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്‍ എപ്പോഴും മെമ്മോറാണ്ടം ഓഫ് അസോസിയേഷന് വിധേയമായിരിക്കും. മെമ്മോറാണ്ടത്തിനു വിരുദ്ധമായി ആര്‍ട്ടിക്കിള്‍സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ ഭാഗം റദ്ദായിപ്പോകുന്നു. എന്നാല്‍ മെമ്മോറാണ്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആര്‍ട്ടിക്കിള്‍സിനു സാധിച്ചേക്കും. ആര്‍ട്ടിക്കിള്‍സ് മെമ്മോറാണ്ടത്തിന്റെ ഒരു അനുബന്ധമാണ്. ആര്‍ട്ടിക്കിള്‍സും മെമ്മോറാണ്ടവും കമ്പനി നിയമത്തിനു വിധേയമായിരിക്കണം എന്നതാണ് പൊതുതത്ത്വം. നോ: കമ്പനി നിയമം