This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർക്കിയോർനിത്തെസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Archaeornithes) |
Mksol (സംവാദം | സംഭാവനകള്‍) (→Archaeornithes) |
||
വരി 1: | വരി 1: | ||
==ആർക്കിയോർനിത്തെസ്== | ==ആർക്കിയോർനിത്തെസ്== | ||
==Archaeornithes== | ==Archaeornithes== | ||
- | + | പക്ഷിവര്‍ഗത്തിന്റെ (Aves) രണ്ട് ഉപവര്‍ഗ(sub-class)ങ്ങളില്‍ ഒന്ന്. ആര്ക്കിയോപ്ടെറിജിഫോര്മിസ് (Archaeopterygiformes) എന്ന പേരിലറിയപ്പെടുന്ന ഒരേയൊരു ഗോത്രം മാത്രമേ ഇതിലുള്പ്പെടുന്നുള്ളു; മറ്റെല്ലാ പക്ഷികളെയും നിയോര്നിത്തെസ് (Neornithes)എന്ന ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. | |
- | ബവേറിയയില്‍ ഉത്തരജുറാസ്സിക് കാലഘട്ടത്തിലേതായ സോളനോഫന് ചുച്ചാമ്പുകല്ത്തടങ്ങളില്നിന്നു കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഫോസ്സില്‍ പക്ഷികളെയാണ് ഈ | + | |
- | [[ചിത്രം:Vol3p202_archaeornithes.jpg|thumb| | + | ബവേറിയയില്‍ ഉത്തരജുറാസ്സിക് കാലഘട്ടത്തിലേതായ സോളനോഫന് ചുച്ചാമ്പുകല്ത്തടങ്ങളില്നിന്നു കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഫോസ്സില്‍ പക്ഷികളെയാണ് ഈ ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ കണ്ടെടുക്കപ്പെട്ട രണ്ട് മാതൃകാരൂപങ്ങള്ക്ക് പക്ഷിലോകത്തില്‍ കൊടുക്കാവുന്ന സ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഇവ രണ്ടു ജീനസ്സുകളിലുള്ളവയാണെന്നു കരുതുന്ന ഒരു കൂട്ടരും രണ്ടു കുടുംബങ്ങളില്പ്പെട്ടവയാണെന്നു കരുതുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഡി ബീയറിന്റെ അഭിപ്രായം ഇവ ഒരേയൊരു സ്പീഷീസില്പ്പെടുമെന്നാണ്; എന്നാല്‍ മറ്റുള്ളവര്‍ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല. |
- | 1861-ല്‍ കണ്ടെടുക്കപ്പെട്ട ഒരു തൂവലടയാളത്തിന് എച്ച് ഫൊണ്‍ | + | [[ചിത്രം:Vol3p202_archaeornithes.jpg|thumb|ആര്ക്കിയോര്നിത്തെസ് - ഫോസിലിനെ ആധാരമാക്കി രൂപപ്പെടുത്തിയ ചിത്രം]] |
+ | 1861-ല്‍ കണ്ടെടുക്കപ്പെട്ട ഒരു തൂവലടയാളത്തിന് എച്ച് ഫൊണ്‍ മെയര്‍ ആര്‍ക്കിയോപ്ടെറിക്സ് ലിഥോഗ്രാഫിക്ക (Archaeopteryx lithographica) എന്ന പേര് കൊടുത്തു. ഒരു വര്‍ഷത്തിനുശേഷം ഇതിന്റെ തലയൊഴിച്ചുള്ള മുഴുവന്‍ ഭാഗങ്ങളുടെയും ഏതാണ്ട് പൂര്‍ണമായ അസ്ഥിഭാഗങ്ങള്‍ കണ്ടെടുക്കപ്പെട്ടു; ബ്രിട്ടിഷ് മ്യൂസിയത്തില്‍ ഇത് സൂക്ഷിച്ചിട്ടുണ്ട്; 1877-ല്‍ കിട്ടിയ മറ്റൊരസ്ഥിപഞ്ജരം ബര്‍ലിനിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. തലയിലെ അസ്ഥികള്‍ കൂടിയുള്ള ഈ പഞ്ജരം പൂര്‍ണമാണ്. ആര്‍ക്കിയോപ്ടെറിക്സ് സീമെന്സൈ (Archaeopteryx siemensi)എന്ന് ഡബ്ല്യു. ഡെയിംസ് ഇതിനു പേരു നല്കി. എന്നാല്‍, പിന്നീട് ബി. പെട്രാണീവിക്സ് ഇതിനെ ഒരു പ്രത്യേക ജീനസ്സായി കണക്കാക്കുകയും ആര്ക്കിയോര്നിസ് സീമെന്സൈ (Archaeornis siemensi) എന്നു പേരു നല്‍കുകയും ചെയ്തു. എന്നാല്‍ ഡി ബീയറിന്റെ അഭിപ്രായം ഇവ രണ്ടും ഒരേ സ്പീഷീസാണെന്നും ഇവ തമ്മിലുള്ള വ്യത്യാസത്തിനുകാരണം പ്രായവും ലിംഗവും ആണെന്നും ആണ്. 1959-ല്‍ കണ്ടെടുത്ത മൂന്നാമത്തെ രൂപം ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന് സദൃശമാണ്. | ||
ഇതിന് അരിപ്രാവിനോളം വലുപ്പം വരും. ശരീരത്തെക്കാള്‍ വലുതായിരുന്നു ഇതിന്റെ വാല്. വാലില്‍ 20 കശേരുകകളും അവയില്‍ ഓരോന്നിന്റേയും ഇരുവശങ്ങളിലായി തൂവലുകളും കാണപ്പെട്ടിരുന്നു. കുറുകിയ താടിയില്‍ പല്ലുകളുണ്ടായിരുന്നു. ചിറകിലെ അസ്ഥികള്‍ ബലമേറിയ നഖങ്ങളുള്ളതും സ്വതന്ത്രവുമായ മൂന്നു വിരലുകളായാണ് അവസാനിക്കുന്നത്. ശരീരത്തിലും ചിറകുകളിലും വാലിലും കാണപ്പെട്ട തൂവലുകളുടെ അടയാളം മൂലം ഇവയെ പക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതൊഴിച്ചുള്ള മറ്റെല്ലാ സ്വഭാവങ്ങളിലും ഇവയ്ക്ക് ഇഴജന്തു(Reptile) ക്കളോടാണ് സാദൃശ്യം. ചിറകിലും വാലിലും കാണുന്ന തൂവലുകള്‍ വായുവിലൂടെ "ഊളിയിട്ടു' പറക്കാനുള്ള ഇവയുടെ കഴിവിനെയും കാലിലും ചിറകിലുമുള്ള നഖങ്ങള്‍ നാലുകാലും ഉപയോഗിച്ച് നടക്കാനോ പിടിച്ചു കയറാനോ ഉള്ള കഴിവിനെയും സൂചിപ്പിക്കുന്നു. | ഇതിന് അരിപ്രാവിനോളം വലുപ്പം വരും. ശരീരത്തെക്കാള്‍ വലുതായിരുന്നു ഇതിന്റെ വാല്. വാലില്‍ 20 കശേരുകകളും അവയില്‍ ഓരോന്നിന്റേയും ഇരുവശങ്ങളിലായി തൂവലുകളും കാണപ്പെട്ടിരുന്നു. കുറുകിയ താടിയില്‍ പല്ലുകളുണ്ടായിരുന്നു. ചിറകിലെ അസ്ഥികള്‍ ബലമേറിയ നഖങ്ങളുള്ളതും സ്വതന്ത്രവുമായ മൂന്നു വിരലുകളായാണ് അവസാനിക്കുന്നത്. ശരീരത്തിലും ചിറകുകളിലും വാലിലും കാണപ്പെട്ട തൂവലുകളുടെ അടയാളം മൂലം ഇവയെ പക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതൊഴിച്ചുള്ള മറ്റെല്ലാ സ്വഭാവങ്ങളിലും ഇവയ്ക്ക് ഇഴജന്തു(Reptile) ക്കളോടാണ് സാദൃശ്യം. ചിറകിലും വാലിലും കാണുന്ന തൂവലുകള്‍ വായുവിലൂടെ "ഊളിയിട്ടു' പറക്കാനുള്ള ഇവയുടെ കഴിവിനെയും കാലിലും ചിറകിലുമുള്ള നഖങ്ങള്‍ നാലുകാലും ഉപയോഗിച്ച് നടക്കാനോ പിടിച്ചു കയറാനോ ഉള്ള കഴിവിനെയും സൂചിപ്പിക്കുന്നു. |
Current revision as of 08:58, 15 സെപ്റ്റംബര്‍ 2014
ആർക്കിയോർനിത്തെസ്
Archaeornithes
പക്ഷിവര്‍ഗത്തിന്റെ (Aves) രണ്ട് ഉപവര്‍ഗ(sub-class)ങ്ങളില്‍ ഒന്ന്. ആര്ക്കിയോപ്ടെറിജിഫോര്മിസ് (Archaeopterygiformes) എന്ന പേരിലറിയപ്പെടുന്ന ഒരേയൊരു ഗോത്രം മാത്രമേ ഇതിലുള്പ്പെടുന്നുള്ളു; മറ്റെല്ലാ പക്ഷികളെയും നിയോര്നിത്തെസ് (Neornithes)എന്ന ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബവേറിയയില്‍ ഉത്തരജുറാസ്സിക് കാലഘട്ടത്തിലേതായ സോളനോഫന് ചുച്ചാമ്പുകല്ത്തടങ്ങളില്നിന്നു കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഫോസ്സില്‍ പക്ഷികളെയാണ് ഈ ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ കണ്ടെടുക്കപ്പെട്ട രണ്ട് മാതൃകാരൂപങ്ങള്ക്ക് പക്ഷിലോകത്തില്‍ കൊടുക്കാവുന്ന സ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഇവ രണ്ടു ജീനസ്സുകളിലുള്ളവയാണെന്നു കരുതുന്ന ഒരു കൂട്ടരും രണ്ടു കുടുംബങ്ങളില്പ്പെട്ടവയാണെന്നു കരുതുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഡി ബീയറിന്റെ അഭിപ്രായം ഇവ ഒരേയൊരു സ്പീഷീസില്പ്പെടുമെന്നാണ്; എന്നാല്‍ മറ്റുള്ളവര്‍ ഈ അഭിപ്രായം അംഗീകരിക്കുന്നില്ല.
1861-ല്‍ കണ്ടെടുക്കപ്പെട്ട ഒരു തൂവലടയാളത്തിന് എച്ച് ഫൊണ്‍ മെയര്‍ ആര്‍ക്കിയോപ്ടെറിക്സ് ലിഥോഗ്രാഫിക്ക (Archaeopteryx lithographica) എന്ന പേര് കൊടുത്തു. ഒരു വര്‍ഷത്തിനുശേഷം ഇതിന്റെ തലയൊഴിച്ചുള്ള മുഴുവന്‍ ഭാഗങ്ങളുടെയും ഏതാണ്ട് പൂര്‍ണമായ അസ്ഥിഭാഗങ്ങള്‍ കണ്ടെടുക്കപ്പെട്ടു; ബ്രിട്ടിഷ് മ്യൂസിയത്തില്‍ ഇത് സൂക്ഷിച്ചിട്ടുണ്ട്; 1877-ല്‍ കിട്ടിയ മറ്റൊരസ്ഥിപഞ്ജരം ബര്‍ലിനിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. തലയിലെ അസ്ഥികള്‍ കൂടിയുള്ള ഈ പഞ്ജരം പൂര്‍ണമാണ്. ആര്‍ക്കിയോപ്ടെറിക്സ് സീമെന്സൈ (Archaeopteryx siemensi)എന്ന് ഡബ്ല്യു. ഡെയിംസ് ഇതിനു പേരു നല്കി. എന്നാല്‍, പിന്നീട് ബി. പെട്രാണീവിക്സ് ഇതിനെ ഒരു പ്രത്യേക ജീനസ്സായി കണക്കാക്കുകയും ആര്ക്കിയോര്നിസ് സീമെന്സൈ (Archaeornis siemensi) എന്നു പേരു നല്‍കുകയും ചെയ്തു. എന്നാല്‍ ഡി ബീയറിന്റെ അഭിപ്രായം ഇവ രണ്ടും ഒരേ സ്പീഷീസാണെന്നും ഇവ തമ്മിലുള്ള വ്യത്യാസത്തിനുകാരണം പ്രായവും ലിംഗവും ആണെന്നും ആണ്. 1959-ല്‍ കണ്ടെടുത്ത മൂന്നാമത്തെ രൂപം ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന് സദൃശമാണ്.
ഇതിന് അരിപ്രാവിനോളം വലുപ്പം വരും. ശരീരത്തെക്കാള്‍ വലുതായിരുന്നു ഇതിന്റെ വാല്. വാലില്‍ 20 കശേരുകകളും അവയില്‍ ഓരോന്നിന്റേയും ഇരുവശങ്ങളിലായി തൂവലുകളും കാണപ്പെട്ടിരുന്നു. കുറുകിയ താടിയില്‍ പല്ലുകളുണ്ടായിരുന്നു. ചിറകിലെ അസ്ഥികള്‍ ബലമേറിയ നഖങ്ങളുള്ളതും സ്വതന്ത്രവുമായ മൂന്നു വിരലുകളായാണ് അവസാനിക്കുന്നത്. ശരീരത്തിലും ചിറകുകളിലും വാലിലും കാണപ്പെട്ട തൂവലുകളുടെ അടയാളം മൂലം ഇവയെ പക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതൊഴിച്ചുള്ള മറ്റെല്ലാ സ്വഭാവങ്ങളിലും ഇവയ്ക്ക് ഇഴജന്തു(Reptile) ക്കളോടാണ് സാദൃശ്യം. ചിറകിലും വാലിലും കാണുന്ന തൂവലുകള്‍ വായുവിലൂടെ "ഊളിയിട്ടു' പറക്കാനുള്ള ഇവയുടെ കഴിവിനെയും കാലിലും ചിറകിലുമുള്ള നഖങ്ങള്‍ നാലുകാലും ഉപയോഗിച്ച് നടക്കാനോ പിടിച്ചു കയറാനോ ഉള്ള കഴിവിനെയും സൂചിപ്പിക്കുന്നു.