This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഡിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ഇന്‍ഡിയം ഇന്‍ഡിയം Indium വെള്ളിപോലെ വെളുത്ത ഒരു ലോഹമൂലകം. സിംബൽ ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ഇന്‍ഡിയം ഇന്‍ഡിയം Indium വെള്ളിപോലെ വെളുത്ത ഒരു ലോഹമൂലകം. സിംബൽ ...) |
Current revision as of 10:09, 6 ജൂലൈ 2014
ഇന്‍ഡിയം
ഇന്‍ഡിയം Indium വെള്ളിപോലെ വെളുത്ത ഒരു ലോഹമൂലകം. സിംബൽ കി. അണുസംഖ്യ 49. അ.ഭാ. 114.82. അടിച്ചുതല്ലിപ്പരത്തി തകിടുകളാക്കുവാനും വലിച്ചുനീട്ടി കമ്പികളാക്കുവാനും പ്രയാസമില്ലാത്ത ഈ ലോഹം വൈദ്യുതിക്കും ഊഷ്‌മാവിനും നല്ല വാഹകമാണ്. ഇതുകൊണ്ട് കടലാസ് അടയാളപ്പെടുത്താം. വായുവിൽ ഇതിന്റെ തിളക്കത്തിനു ഹാനി സംഭവിക്കുന്നില്ല, നേർത്ത അമ്ലവുമായി പ്രവർത്തിക്കാന്‍ കഴിവുള്ള ഈ ലോഹം തിളയ്‌ക്കുന്ന ആൽക്കലികൊണ്ട് ഉപചരിച്ചാലും നിഷ്‌ക്രിയമായി പ്രവർത്തിക്കുന്നു. 1863-ൽ റൈഹ് (Reich)), റിഷ്‌ടർ (Richter) എന്നീ ശാസ്‌ത്രജ്ഞന്മാരാണ് ഇന്‍ഡിയം ആദ്യമായി കണ്ടെത്തിയത്. അവർ സ്‌ഫാലറൈറ്റ് (sphalerite)എന്ന അയിരിനെ വർണദർശിയിലൂടെ പരിശോധിക്കുകയായിരുന്നു. അപ്പോള്‍ മുമ്പെങ്ങും ദൃഷ്‌ടിയിൽപ്പെടാത്ത ഇന്‍ഡിഗൊ-നീലനിറത്തിൽ രേഖകള്‍ കാണുകയും അതൊരു പുതിയ മൂലകത്തിന്റേതാണെന്നു മനസ്സിലാക്കുകയും അതിന് ഇന്‍ഡിയം എന്നു പേരിടുകയും ചെയ്‌തു. ഇന്‍ഡിയം സാധാരണമായി കാണപ്പെടുന്നത് സിങ്ക് (തുത്തനാകം) അയിരുകളോടു ചേർന്നാണ്. ചിലപ്പോള്‍ ഗാലിയത്തിന്റെയും മാങ്‌ഗനീസ്, ടിന്‍, അയണ്‍(ഇരുമ്പ്) എന്നിവയുടെയും അയിരുകള്‍ക്കൊപ്പം കാണാം. മുഖ്യമായും മൂന്ന് രീതികളിലൂടെയാണ് അയിരുകളിൽ നിന്ന് ഇന്‍ഡിയം നിഷ്‌കർണം ചെയ്യപ്പെടുന്നത്: റീഷ്-റിഷ്‌ടർരീതി, വിങ്ക്‌ളർ രീതി, മുറേ (Murray) രീതി. ഇവയിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് ആദ്യഘട്ടത്തിൽ ഇന്‍ഡിയം ഹൈഡ്രാക്‌സൈഡ് ലഭ്യമാക്കുന്നു. ഇതിനെ അനന്തരം ഓക്‌സൈഡ് ആക്കിമാറ്റി ഹൈഡ്രജന്‍, അതല്ലെങ്കിൽ കാർബണ്‍ (കരി) ഉപയോഗിച്ച് റെഡ്യൂസ് ചെയ്‌ത് ലോഹം ഉത്‌പാദിപ്പിക്കുന്നു. ശുഷ്‌ക സോഡിയം ക്ലോറൈഡ്-സ്‌തരത്തിനിടയിൽ ഇന്‍ഡിയത്തിന്റെ ക്ലോറൈഡോ ഓക്‌സൈഡോ സോഡിയം ചേർത്തുതപിപ്പിച്ചും, ഇന്‍ഡിയം ലവണത്തിന്റെ അല്‌പഅസിഡിക-ലായനിയിൽ സിങ്ക് ചേർത്ത് ലോഹമൂലകത്തെ അവക്ഷേപിപ്പിച്ചും, പിരിഡിന്‍, ഹൈഡ്രാക്‌സിലമീന്‍, ഫോർമിക് ആസിഡ് എന്നിവയിൽ ഒന്നിന്റെ സാന്നിധ്യത്തിൽ ഇന്‍ഡിയം-ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണവിധേയമാക്കിയും ഇന്‍ഡിയം ലഭ്യമാക്കാം.
In2O3 + 3 H2 → 2In + 3H2O In2O3+ 3C → 2 In+3CO 2In2O3+ 6Na → 3 Na2O2 + 4In InCl3 + 3 Na → In + 3NaCl 2In Cl3 + 3 Zn → 3 Zn Cl2+ 2 In¯
ഇന്‍ഡിയത്തിന് വ്യാവസായികമായി പ്രാധാന്യമുണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. അതിന്റെ ദ്ര.അ. 156.2ബ്ബഇ-ഉം തിളനില ഏകദേശം 2046ബ്ബഇ-ഉം ആകയാൽ അവയ്‌ക്കു തമ്മിൽ വലിയ അന്തരമുണ്ട് (സ്വർണം മറ്റൊരു ദൃഷ്‌ടാന്തമാണ്). ഇന്‍ഡിയം ഏതു ലോഹമൂലകത്തോടു കൂട്ടുചേരുന്നുവോ അതിന്റെ പ്രതലത്തിന് സ്ഥിരതയും (stability) കടുപ്പവും ഉണ്ടാക്കുന്നു. 0.5 മുതൽ 3.5 വരെ ശതമാനത്തോളം ഈ ലോഹം ചേർന്നുണ്ടാകുന്ന കൂട്ടുലോഹങ്ങള്‍ തേയ്‌മാനത്തിനും സംക്ഷാരണത്തിനും എളുപ്പത്തിൽ വിധേയമാവുകയില്ല. ഗ്ലാസ്, പെയിന്റുകള്‍, പ്രതിദീപ്‌തിയുള്ള ദീപങ്ങള്‍ എന്നിവയ്‌ക്ക് മഞ്ഞനിറം പകരുന്നതിന് ഇന്‍ഡിയം-യൗഗികങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഗാസൊലിന്റെ ഇന്ധനശക്തി വർധിപ്പിക്കുന്നതിന് ഇന്‍ഡിയത്തിന്റെ പല ഓർഗാനിക് യൗഗികങ്ങളും അതിൽ കലർത്താറുണ്ട്. ട്രാന്‍സിസ്റ്റർ, വിമാനം എന്നിവയുടെ നിർമാണത്തിൽ ഇന്‍ഡിയം ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇന്‍ഡിയം-ലോഹം വായുവിൽ തപിപ്പിക്കുമ്പോള്‍ ദ്രവണാങ്കത്തിനു മീതെയുള്ള ഊഷ്‌മാവുകളിൽ കത്തിപ്പിടിക്കുകയും ഓക്‌സൈഡ് ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. ഓക്‌സൈഡിന്റെ നിറം മഞ്ഞയാണ്. ക്ലോറിന്‍വാതകത്തിൽ പ്രസ്‌തുതലോഹം ജ്വലിക്കുമ്പോള്‍ ഇന്‍ഡിയം ക്ലോറൈഡ് ഉണ്ടാകുന്നു. ഇന്‍ഡിയം-ലവണലായനികളിൽ അമോണിയയോ മറ്റു ക്ഷാരങ്ങളോ ചേർത്താൽ ഹൈഡ്രാക്‌സൈഡ് ലഭിക്കുന്നു. ഉന്നതോഷ്‌മാവിൽ ഇന്‍ഡിയം സൽഫറുമായി ചേർന്ന് ഇന്‍ഡിയം സൽഫൈഡ് ഉത്‌പാദിപ്പിക്കുന്നു.
116 അണുഭാരമുള്ള ഇന്‍ഡിയം ഐസൊടോപ്പ് റോഡിയോ-ആക്‌റ്റിവിറ്റിയുള്ളതാണ്. അത് ബീറ്റാരശ്‌മികളെയും ഉച്ചോർജ-ഗാമാരശ്‌മികളെയും ഉദ്‌ഗമിക്കുന്നു. അണുഭാരം 115 ഉള്ള ഇന്‍ഡിയമാണ് സ്ഥിരതയുള്ള ഇനം.