This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആരൊമാറ്റിക അമ്ലങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആരൊമാറ്റിക അമ്ലങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→ആരൊമാറ്റിക അമ്ലങ്ങള്‍) |
||
വരി 4: | വരി 4: | ||
ലവണങ്ങള്‍, എസ്റ്ററുകള്‍, ആന്‍ഹൈഡ്രഡ് മുതലായവ ലഭ്യമാക്കുന്ന കാര്യത്തിൽ ആരൊമാറ്റിക അമ്ലങ്ങള്‍ അലിഫാറ്റിക അമ്ലങ്ങളെ അനുകരിക്കുന്നു. പക്ഷേ, ഫിനൈൽ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളതുകൊണ്ട് ആരൊമാറ്റിക അമ്ലങ്ങള്‍ താരതമ്യേന കൂടുതൽ ശക്തിയുള്ള അമ്ലങ്ങളാണ്. അവയുടെ ജലലേയത്വം കുറഞ്ഞും ദ്രവണാങ്കവും മറ്റും ഉയർന്നും ഇരിക്കും. ആരൊമാറ്റിക അമ്ലങ്ങളിലെ കാർബോക്‌സിൽ ഗ്രൂപ്പ് കൂടുതൽ എളുപ്പത്തിൽ നിരോക്‌സീകരണത്തിനു വിധേയമാണ്. ഹാലൊജനേഷന്‍, സള്‍ഫൊണേഷന്‍, നൈട്രഷന്‍ എന്നീ പ്രക്രിയകളിൽ ആരൊമാറ്റിക അമ്ലങ്ങള്‍ നിരായാസമായി പങ്കെടുക്കുന്നു. ബെന്‍സീന്‍ എന്ന ആരൊമാറ്റിക ഹൈഡ്രാകാർബണിന്റെ ഹോമൊലോഗുകളെ (സജാതീയങ്ങള്‍) നൈട്രിക്, ക്രാമിക് അമ്ലങ്ങള്‍കൊണ്ടോ ആൽക്കലൈന്‍ പൊട്ടാസിയം പെർമാങ്‌ഗനേറ്റ് കൊണ്ടോ ഓക്‌സീകരിച്ചു അരൈൽ സയനൈഡുകളെ ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയും ആരൊമാറ്റിക ആൽഡിഹൈഡുകള്‍-ആൽക്കഹോളുകള്‍ എന്നിവയെ ഓക്‌സീകരിച്ചും ആരൊമാറ്റിക് അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കാം. സാലിസിലിക് അമ്ലം, അനിസിക് അമ്ലം, ഗാലിക് അമ്ലം, ടാനിക് അമ്ലം, ടൊളുയിക് അമ്ലം, വെറാറ്റ്രിക് അമ്ലം എന്നിവ ആരൊമാറ്റിക അമ്ലങ്ങള്‍ക്കുള്ള മറ്റു ചില ഉദാഹരണങ്ങള്‍ ആണ്. | ലവണങ്ങള്‍, എസ്റ്ററുകള്‍, ആന്‍ഹൈഡ്രഡ് മുതലായവ ലഭ്യമാക്കുന്ന കാര്യത്തിൽ ആരൊമാറ്റിക അമ്ലങ്ങള്‍ അലിഫാറ്റിക അമ്ലങ്ങളെ അനുകരിക്കുന്നു. പക്ഷേ, ഫിനൈൽ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളതുകൊണ്ട് ആരൊമാറ്റിക അമ്ലങ്ങള്‍ താരതമ്യേന കൂടുതൽ ശക്തിയുള്ള അമ്ലങ്ങളാണ്. അവയുടെ ജലലേയത്വം കുറഞ്ഞും ദ്രവണാങ്കവും മറ്റും ഉയർന്നും ഇരിക്കും. ആരൊമാറ്റിക അമ്ലങ്ങളിലെ കാർബോക്‌സിൽ ഗ്രൂപ്പ് കൂടുതൽ എളുപ്പത്തിൽ നിരോക്‌സീകരണത്തിനു വിധേയമാണ്. ഹാലൊജനേഷന്‍, സള്‍ഫൊണേഷന്‍, നൈട്രഷന്‍ എന്നീ പ്രക്രിയകളിൽ ആരൊമാറ്റിക അമ്ലങ്ങള്‍ നിരായാസമായി പങ്കെടുക്കുന്നു. ബെന്‍സീന്‍ എന്ന ആരൊമാറ്റിക ഹൈഡ്രാകാർബണിന്റെ ഹോമൊലോഗുകളെ (സജാതീയങ്ങള്‍) നൈട്രിക്, ക്രാമിക് അമ്ലങ്ങള്‍കൊണ്ടോ ആൽക്കലൈന്‍ പൊട്ടാസിയം പെർമാങ്‌ഗനേറ്റ് കൊണ്ടോ ഓക്‌സീകരിച്ചു അരൈൽ സയനൈഡുകളെ ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയും ആരൊമാറ്റിക ആൽഡിഹൈഡുകള്‍-ആൽക്കഹോളുകള്‍ എന്നിവയെ ഓക്‌സീകരിച്ചും ആരൊമാറ്റിക് അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കാം. സാലിസിലിക് അമ്ലം, അനിസിക് അമ്ലം, ഗാലിക് അമ്ലം, ടാനിക് അമ്ലം, ടൊളുയിക് അമ്ലം, വെറാറ്റ്രിക് അമ്ലം എന്നിവ ആരൊമാറ്റിക അമ്ലങ്ങള്‍ക്കുള്ള മറ്റു ചില ഉദാഹരണങ്ങള്‍ ആണ്. | ||
+ | |||
[[ചിത്രം:Vol3a_202_Image.jpg|400px]] | [[ചിത്രം:Vol3a_202_Image.jpg|400px]] | ||
+ | |||
ആരൊമാറ്റിക ഹൈഡ്രാകാർബണുകളിലെ ഒന്നോ അതിലധികമോ ഹൈഡ്രജനാറ്റങ്ങളെ സള്‍ഫോണിക അമ്ല ഗ്രൂപ്പ് (HSO3) കൊണ്ട് പ്രതിസ്ഥാപിച്ചുകിട്ടുന്ന വ്യുത്‌പന്നങ്ങളും ആരൊമാറ്റിക അമ്ലങ്ങളാണ്; ഇവയെ ആരൊമാറ്റിക സള്‍ഫോണിക അമ്ലങ്ങള്‍ എന്നു പറയുന്നു. സാന്ദ്രസള്‍ഫ്യൂറിക് അമ്ലവും ഹൈഡ്രാകാർബണും തമ്മിൽ ഉചിതസാഹചര്യത്തിൽ പ്രവർത്തിച്ചാണ് ഈ ഇനം ആരൊമാറ്റിക അമ്ലങ്ങള്‍ ലഭ്യമാകുന്നത്. പ്രതിസ്ഥാപിതങ്ങളാകുന്ന ഹൈഡ്രജന്‍-ആറ്റങ്ങളുടെ സംഖ്യയനുസരിച്ച് മോണൊ, ഡൈ, ട്ര-സള്‍ഫോണിക് അമ്ലങ്ങള്‍ ഉണ്ടാകുന്നു. ഈ സൽഫൊണേഷന്‍ പ്രക്രിയയെ മെർക്കുറി, അയോഡിന്‍ മുതലായവ ത്വരിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പൊതുവേ ആരൊമാറ്റിക സള്‍ഫോണിക് അമ്ലങ്ങള്‍ നിറമില്ലാത്തവയും ജലലേയങ്ങളുമായ പരലുകള്‍ ആണ്. | ആരൊമാറ്റിക ഹൈഡ്രാകാർബണുകളിലെ ഒന്നോ അതിലധികമോ ഹൈഡ്രജനാറ്റങ്ങളെ സള്‍ഫോണിക അമ്ല ഗ്രൂപ്പ് (HSO3) കൊണ്ട് പ്രതിസ്ഥാപിച്ചുകിട്ടുന്ന വ്യുത്‌പന്നങ്ങളും ആരൊമാറ്റിക അമ്ലങ്ങളാണ്; ഇവയെ ആരൊമാറ്റിക സള്‍ഫോണിക അമ്ലങ്ങള്‍ എന്നു പറയുന്നു. സാന്ദ്രസള്‍ഫ്യൂറിക് അമ്ലവും ഹൈഡ്രാകാർബണും തമ്മിൽ ഉചിതസാഹചര്യത്തിൽ പ്രവർത്തിച്ചാണ് ഈ ഇനം ആരൊമാറ്റിക അമ്ലങ്ങള്‍ ലഭ്യമാകുന്നത്. പ്രതിസ്ഥാപിതങ്ങളാകുന്ന ഹൈഡ്രജന്‍-ആറ്റങ്ങളുടെ സംഖ്യയനുസരിച്ച് മോണൊ, ഡൈ, ട്ര-സള്‍ഫോണിക് അമ്ലങ്ങള്‍ ഉണ്ടാകുന്നു. ഈ സൽഫൊണേഷന്‍ പ്രക്രിയയെ മെർക്കുറി, അയോഡിന്‍ മുതലായവ ത്വരിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പൊതുവേ ആരൊമാറ്റിക സള്‍ഫോണിക് അമ്ലങ്ങള്‍ നിറമില്ലാത്തവയും ജലലേയങ്ങളുമായ പരലുകള്‍ ആണ്. |
05:36, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആരൊമാറ്റിക അമ്ലങ്ങള്‍
ആരൊമാറ്റിക ഹൈഡ്രാകാർബണിൽ ഒന്നോ അതിലധികമോ ഹൈഡ്രജന്‍ ആറ്റങ്ങളെ അത്രയും കാർബോക്‌സിൽ ഗ്രൂപ് കൊണ്ട് പ്രതിസ്ഥാപിച്ചു ലഭ്യമാക്കുന്ന യൗഗികങ്ങള്‍; സള്‍ഫോണിക അമ്ല ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചു കിട്ടുന്നവയും ആരൊമാറ്റിക അമ്ലങ്ങളായി ഗണിക്കപ്പെടുന്നു. കാർബോക്‌സിൽ (COOH) ഗ്രൂപ്പ് ന്യൂക്ലിയസ്സുമായി നേരിട്ടോ അല്ലെങ്കിൽ പാർശ്വ ശൃംഖലയുമായോ ബന്ധപ്പെടാവുന്നതാണ്; എങ്ങനെയായാലും ഇവയുടെ ഗുണധർമങ്ങളിൽ കാര്യമായ വ്യത്യാസം കാണുകയില്ല. ന്യൂക്ലിയസ്സിനോട് കാർബോക്‌സിൽ ഗ്രൂപ് നേരിട്ടു ബന്ധപ്പെട്ടുകിട്ടുന്ന (I) ബെന്‍സോയിക് അമ്ലം, (II) ഥാലിക് അമ്ലം എന്നിവ ശരിയായ ആരൊമാറ്റിക അമ്ലങ്ങളും (ആദ്യത്തെ ഇനത്തിൽപെടുന്നവ) (III) ഫിനൈൽ അസറ്റിക് അമ്ലം, (IV) സിന്നമിക് അമ്ലം എന്നിവ അരൈൽ-പ്രതിസ്ഥാപിത-അലിഫാറ്റിക് അമ്ലങ്ങളും (രണ്ടാമത്തെ ഇനത്തിൽപെടുന്നവ) ആണ്.
ലവണങ്ങള്‍, എസ്റ്ററുകള്‍, ആന്‍ഹൈഡ്രഡ് മുതലായവ ലഭ്യമാക്കുന്ന കാര്യത്തിൽ ആരൊമാറ്റിക അമ്ലങ്ങള്‍ അലിഫാറ്റിക അമ്ലങ്ങളെ അനുകരിക്കുന്നു. പക്ഷേ, ഫിനൈൽ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളതുകൊണ്ട് ആരൊമാറ്റിക അമ്ലങ്ങള്‍ താരതമ്യേന കൂടുതൽ ശക്തിയുള്ള അമ്ലങ്ങളാണ്. അവയുടെ ജലലേയത്വം കുറഞ്ഞും ദ്രവണാങ്കവും മറ്റും ഉയർന്നും ഇരിക്കും. ആരൊമാറ്റിക അമ്ലങ്ങളിലെ കാർബോക്‌സിൽ ഗ്രൂപ്പ് കൂടുതൽ എളുപ്പത്തിൽ നിരോക്‌സീകരണത്തിനു വിധേയമാണ്. ഹാലൊജനേഷന്‍, സള്‍ഫൊണേഷന്‍, നൈട്രഷന്‍ എന്നീ പ്രക്രിയകളിൽ ആരൊമാറ്റിക അമ്ലങ്ങള്‍ നിരായാസമായി പങ്കെടുക്കുന്നു. ബെന്‍സീന്‍ എന്ന ആരൊമാറ്റിക ഹൈഡ്രാകാർബണിന്റെ ഹോമൊലോഗുകളെ (സജാതീയങ്ങള്‍) നൈട്രിക്, ക്രാമിക് അമ്ലങ്ങള്‍കൊണ്ടോ ആൽക്കലൈന്‍ പൊട്ടാസിയം പെർമാങ്‌ഗനേറ്റ് കൊണ്ടോ ഓക്‌സീകരിച്ചു അരൈൽ സയനൈഡുകളെ ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയും ആരൊമാറ്റിക ആൽഡിഹൈഡുകള്‍-ആൽക്കഹോളുകള്‍ എന്നിവയെ ഓക്‌സീകരിച്ചും ആരൊമാറ്റിക് അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കാം. സാലിസിലിക് അമ്ലം, അനിസിക് അമ്ലം, ഗാലിക് അമ്ലം, ടാനിക് അമ്ലം, ടൊളുയിക് അമ്ലം, വെറാറ്റ്രിക് അമ്ലം എന്നിവ ആരൊമാറ്റിക അമ്ലങ്ങള്‍ക്കുള്ള മറ്റു ചില ഉദാഹരണങ്ങള്‍ ആണ്.
ആരൊമാറ്റിക ഹൈഡ്രാകാർബണുകളിലെ ഒന്നോ അതിലധികമോ ഹൈഡ്രജനാറ്റങ്ങളെ സള്‍ഫോണിക അമ്ല ഗ്രൂപ്പ് (HSO3) കൊണ്ട് പ്രതിസ്ഥാപിച്ചുകിട്ടുന്ന വ്യുത്‌പന്നങ്ങളും ആരൊമാറ്റിക അമ്ലങ്ങളാണ്; ഇവയെ ആരൊമാറ്റിക സള്‍ഫോണിക അമ്ലങ്ങള്‍ എന്നു പറയുന്നു. സാന്ദ്രസള്‍ഫ്യൂറിക് അമ്ലവും ഹൈഡ്രാകാർബണും തമ്മിൽ ഉചിതസാഹചര്യത്തിൽ പ്രവർത്തിച്ചാണ് ഈ ഇനം ആരൊമാറ്റിക അമ്ലങ്ങള്‍ ലഭ്യമാകുന്നത്. പ്രതിസ്ഥാപിതങ്ങളാകുന്ന ഹൈഡ്രജന്‍-ആറ്റങ്ങളുടെ സംഖ്യയനുസരിച്ച് മോണൊ, ഡൈ, ട്ര-സള്‍ഫോണിക് അമ്ലങ്ങള്‍ ഉണ്ടാകുന്നു. ഈ സൽഫൊണേഷന്‍ പ്രക്രിയയെ മെർക്കുറി, അയോഡിന്‍ മുതലായവ ത്വരിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പൊതുവേ ആരൊമാറ്റിക സള്‍ഫോണിക് അമ്ലങ്ങള്‍ നിറമില്ലാത്തവയും ജലലേയങ്ങളുമായ പരലുകള്‍ ആണ്.