This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കല്ലായി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കല്ലായി) |
Mksol (സംവാദം | സംഭാവനകള്‍) (→കല്ലായി) |
||
വരി 1: | വരി 1: | ||
== കല്ലായി == | == കല്ലായി == | ||
- | [[ചിത്രം:Vol6p655_kallai river 1.jpg|thumb|]] | + | [[ചിത്രം:Vol6p655_kallai river 1.jpg|thumb|കല്ലായിപ്പുഴ]] |
കോഴിക്കോടു നഗരത്തിലെ ഒരു തടിവ്യവസായ കേന്ദ്രം. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തടിവ്യവസായ കേന്ദ്രമാണ് കല്ലായി. തടി വ്യവസായത്തില്‍ ഒരു കാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ പ്രമുഖ കേന്ദ്രമായിരുന്നു ഇത്. | കോഴിക്കോടു നഗരത്തിലെ ഒരു തടിവ്യവസായ കേന്ദ്രം. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തടിവ്യവസായ കേന്ദ്രമാണ് കല്ലായി. തടി വ്യവസായത്തില്‍ ഒരു കാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ പ്രമുഖ കേന്ദ്രമായിരുന്നു ഇത്. | ||
ഇതിലേ ഒഴുകുന്ന നദിക്ക് കല്ലായിപ്പുഴ എന്നാണ് പേര്. വയനാട്ടിലെയും നിലമ്പൂരിലെയും വനങ്ങളില്‍ നിന്നു വെട്ടിയിറക്കുന്ന തടികള്‍ ജലമാര്‍ഗമായും കരമാര്‍ഗമായും ഇവിടെ കൊണ്ടുവരാന്‍ വളരെ സൗകര്യമുണ്ട്. ചങ്ങാടം കെട്ടി പുഴവഴി വിടുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ സുഗമമായ മാര്‍ഗം. ഒട്ടനവധി ഈര്‍ച്ചമില്ലുകള്‍ കല്ലായിയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. അവയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 5,000ല്‍ അധികമുണ്ട്. ഇവിടെ അറുത്തു ശരിയാക്കുന്ന പലകകള്‍, റെയില്‍വേ സ്ലീപ്പറുകള്‍ മുതലായവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു. മര സാമാനങ്ങളുടെ നിര്‍മാണവും ഇവിടെ വന്‍തോതില്‍ നടന്നുവരുന്നു. | ഇതിലേ ഒഴുകുന്ന നദിക്ക് കല്ലായിപ്പുഴ എന്നാണ് പേര്. വയനാട്ടിലെയും നിലമ്പൂരിലെയും വനങ്ങളില്‍ നിന്നു വെട്ടിയിറക്കുന്ന തടികള്‍ ജലമാര്‍ഗമായും കരമാര്‍ഗമായും ഇവിടെ കൊണ്ടുവരാന്‍ വളരെ സൗകര്യമുണ്ട്. ചങ്ങാടം കെട്ടി പുഴവഴി വിടുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ സുഗമമായ മാര്‍ഗം. ഒട്ടനവധി ഈര്‍ച്ചമില്ലുകള്‍ കല്ലായിയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. അവയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 5,000ല്‍ അധികമുണ്ട്. ഇവിടെ അറുത്തു ശരിയാക്കുന്ന പലകകള്‍, റെയില്‍വേ സ്ലീപ്പറുകള്‍ മുതലായവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു. മര സാമാനങ്ങളുടെ നിര്‍മാണവും ഇവിടെ വന്‍തോതില്‍ നടന്നുവരുന്നു. |
Current revision as of 04:27, 28 ജൂണ്‍ 2014
കല്ലായി
കോഴിക്കോടു നഗരത്തിലെ ഒരു തടിവ്യവസായ കേന്ദ്രം. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തടിവ്യവസായ കേന്ദ്രമാണ് കല്ലായി. തടി വ്യവസായത്തില്‍ ഒരു കാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ പ്രമുഖ കേന്ദ്രമായിരുന്നു ഇത്. ഇതിലേ ഒഴുകുന്ന നദിക്ക് കല്ലായിപ്പുഴ എന്നാണ് പേര്. വയനാട്ടിലെയും നിലമ്പൂരിലെയും വനങ്ങളില്‍ നിന്നു വെട്ടിയിറക്കുന്ന തടികള്‍ ജലമാര്‍ഗമായും കരമാര്‍ഗമായും ഇവിടെ കൊണ്ടുവരാന്‍ വളരെ സൗകര്യമുണ്ട്. ചങ്ങാടം കെട്ടി പുഴവഴി വിടുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ സുഗമമായ മാര്‍ഗം. ഒട്ടനവധി ഈര്‍ച്ചമില്ലുകള്‍ കല്ലായിയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. അവയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 5,000ല്‍ അധികമുണ്ട്. ഇവിടെ അറുത്തു ശരിയാക്കുന്ന പലകകള്‍, റെയില്‍വേ സ്ലീപ്പറുകള്‍ മുതലായവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു. മര സാമാനങ്ങളുടെ നിര്‍മാണവും ഇവിടെ വന്‍തോതില്‍ നടന്നുവരുന്നു.
കല്ലായിപ്പുഴ കോഴിക്കോട് താലൂക്കിലെ ചെറുകുളത്തൂര്‍ എന്ന സ്ഥലത്തു നിന്നുദ്‌ഭവിച്ച് കോവൂര്‍, ഒളവണ്ണ, മണവ, കല്ലായി എന്നീ പ്രദേശങ്ങളില്‍ക്കൂടി ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. 22 കി.മീ. മാത്രം നീളമുള്ള ഈ കൊച്ചു നദി സംസ്ഥാനത്തെ ഏറ്റവും വാണിജ്യ പ്രധാന്യമുള്ള ഒന്നാണ്. ചാലിയാറും കോരപ്പുഴയുമായി ഇതിനെ കൃത്രിമത്തോടുകള്‍ മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്. ഇരു കരകളിലും താമസിക്കുന്ന ആളുകള്‍ തുണിനെയ്‌ത്ത്, കയറുപിരിക്കല്‍, സോപ്പു നിര്‍മാണം തുടങ്ങിയ വിവിധതരം തൊഴിലുകളില്‍ വ്യാപൃതരാണ്. ഏതാണ്ട് ഉദ്‌ഭവസ്ഥാനം വരെ ഗതാഗതയോഗ്യമാണെന്നുള്ളതാണ് ഈ നദിയുടെ പ്രത്യേകത.
(എന്‍.കെ. ദാമോദരന്‍)