This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുമാരപിള്ള, ജി. (1923 - 2000)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുമാരപിള്ള, ജി. (1923 - 2000)) |
Mksol (സംവാദം | സംഭാവനകള്‍) (→കുമാരപിള്ള, ജി. (1923 - 2000)) |
||
വരി 2: | വരി 2: | ||
== കുമാരപിള്ള, ജി. (1923 - 2000) == | == കുമാരപിള്ള, ജി. (1923 - 2000) == | ||
[[ചിത്രം:Vol7p684_G.Kumarapilla.jpg|thumb|ജി. കുമാരപിള്ള]] | [[ചിത്രം:Vol7p684_G.Kumarapilla.jpg|thumb|ജി. കുമാരപിള്ള]] | ||
- | ഭാവദീപ്‌തങ്ങളായ ഒട്ടേറെ കവിതകള്‍കൊണ്ട് ജനശ്രദ്ധ | + | ഭാവദീപ്‌തങ്ങളായ ഒട്ടേറെ കവിതകള്‍കൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ച മലയാളകവി. ഇദ്ദേഹം തിരുവല്ല പെരിങ്ങര ഗോപാലപിള്ളയുടെയും കോട്ടയം വെന്നിമല പഴീയടത്തു പാര്‍വതിയമ്മയുടെയും മകനായി 1923-ല്‍ ജനിച്ചു. അധ്യാപകനായിരുന്ന അച്ഛന്‍ നല്ലൊരു സാഹിത്യരസികനുമായിരുന്നു. തിരുവല്ലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്‌മന്‍സ് കോളജില്‍ ചേര്‍ന്നു. 1943-ല്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാംക്ലാസ്സോടുകൂടി ബി.എ. ജയിച്ചു. 1947-ല്‍ നാഗപ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് പ്രവറ്റായി എം.എ. (ഇംഗ്ലീഷ്)യും ജയിച്ചു. ബി.എ. ബിരുദം നേടിയശേഷം ബോംബെയിലും തിരുവനന്തപുരത്തും കുറച്ചുനാള്‍ ജോലി നോക്കി. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അസിസ്റ്റന്റ് ലക്‌ചററായി (1944). രണ്ടുവര്‍ഷത്തിനുശേഷം സ്വദേശത്തുള്ള ഒരു ഹൈസ്‌കൂളില്‍ അധ്യാപകവൃത്തി സ്വീകരിച്ചു. ഇതിനിടയ്‌ക്കാണ് എം.എ. പാസായത്. 1948-ല്‍ പുതുതായാരംഭിച്ച തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജില്‍ ഇംഗ്ലീഷ് ലക്‌ചററായി. താമസിയാതെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ലക്‌ചററായി നിയമിക്കപ്പെട്ടു. പ്രാഫസറായി കയറ്റം കിട്ടിയതിനുശേഷം മടപ്പള്ളി, തലശ്ശേരി എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് കോളജുകളില്‍ ജോലിനോക്കിയതൊഴിച്ചാല്‍ അധ്യാപകവൃത്തിയുടെ ഏറിയകാലവും തിരുവനന്തപുരത്തു തന്നെയായിരുന്നു. പഠിപ്പിച്ചിടത്തൊക്കെ നല്ലൊരു ഇംഗ്ലീഷ് അധ്യാപകന്‍ എന്ന പേരുനേടി. |
- | കുമാരപിള്ള സ്വാതന്ത്യ്രസമരകാലത്ത് | + | |
- | കുട്ടിക്കാലത്തുതന്നെ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ള 1950-ലാണ് അരളിപ്പൂക്കള്‍ എന്ന ആദ്യസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധം ചെയ്‌തു. കുമാരപിള്ളയുടെ സുഹൃത്തുക്കളും ശിഷ്യന്മാരും മുന്‍കൈയെടുത്ത് എല്ലാ കവിതകളും സമാഹരിച്ച് | + | കുമാരപിള്ള സ്വാതന്ത്യ്രസമരകാലത്ത് രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1944-46 കാലങ്ങളില്‍ കൊച്ചി പ്രജാമണ്ഡലത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. കവിതാസമിതി, ഗാന്ധിവിചാരപരിഷത്ത് ഇവയുടെ ആദ്യത്തെ കാര്യദര്‍ശിയും തുടര്‍ന്നു പങ്കാളിയും ആയി. ഗാന്ധിസ്‌മാരകനിധിയിലും ഗാന്ധിസാഹിത്യപ്രസിദ്ധീകരണങ്ങളിലും സജീവമായി പങ്കെടുത്തു. 1961 മുതല്‍ 69 വരെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍ അധ്യാപകപ്രതിനിധിയായിരുന്നു. |
- | + | ||
- | 2000 സെപ്. 17-ന് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ | + | കുട്ടിക്കാലത്തുതന്നെ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ള 1950-ലാണ് അരളിപ്പൂക്കള്‍ എന്ന ആദ്യസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധം ചെയ്‌തു. കുമാരപിള്ളയുടെ സുഹൃത്തുക്കളും ശിഷ്യന്മാരും മുന്‍കൈയെടുത്ത് എല്ലാ കവിതകളും സമാഹരിച്ച് ഓര്‍മയുടെ സുഗന്ധം എന്ന പേരില്‍ 1977-ല്‍ ഒറ്റപ്പുസ്‌തകമായി പ്രകാശിപ്പിച്ചു. സ്‌നേഹാസ്‌പദമായി പുരോഗമിക്കേണ്ട മനുഷ്യജീവിതത്തിന്റെ ആശകളെയും ആശാഭംഗങ്ങളെയും ഈ കവി ആത്മാര്‍ഥതയോടെ അവതരിപ്പിക്കുന്നു. ചങ്ങമ്പുഴക്കാലത്തെ കാല്‌പനികശൈലിയിലെന്ന പോലെ നവീനകവിതയുടെ സവിശേഷശൈലിയിലും പ്രാഗല്‌ഭ്യത്തോടെ എഴുതാന്‍ കുമാരപിള്ളയ്‌ക്കു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ സപ്‌തസ്വരം (1983), 25-കവിതകള്‍ (1986), ശതാബ്‌ദങ്ങളുടെ ശബ്‌ദം (1997- ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളുടെ സമാഹാരം), കാലത്തിന്റെ കോലങ്ങള്‍ (1998) എന്നീ കവിതാസമാഹാരങ്ങളും തെരഞ്ഞെടുത്ത ലേഖനങ്ങള്‍ (1984), ആചാര്യ നരേന്ദ്രദേവ് (1989-ജീവചരിത്രം), മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (1994), കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനം (1998), ലക്ഷ്‌മി എന്‍. മേനോന്‍ (ജീവചരിത്രം), ഇന്നും ഇന്നലെയും നാളെയും (1999) എന്നീ ഗദ്യകൃതികളുമാണ്. മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തി സംശോധന എന്ന പേരില്‍ ഒരു പുസ്‌തകവും ഇദ്ദേഹം പുറത്തിറക്കി. കേരള മദ്യവിരുദ്ധസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ച കുമാരപിള്ള "മദ്യനിരോധന'ത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങളും രചിച്ചു. |
+ | |||
+ | സാഹിത്യപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, ഉള്ളൂര്‍ സ്‌മാരക ബഹുമതി, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവയും സാമൂഹ്യരംഗത്തെ സേവനങ്ങള്‍ക്കുള്ള ആദരസൂചകമായി രാമാശ്രമം അവാര്‍ഡും, ദക്ഷിണഭാരത ഹിന്ദിപ്രചാര സഭ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. | ||
+ | 2000 സെപ്. 17-ന് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആത്മാവിന്റെ അയല്‍ക്കാര്‍ എന്നൊരു ഉപഹാരഗ്രന്ഥം പ്രസാധനം ചെയ്‌ത് പ്രസിദ്ധീകരിക്കുകയുണ്ടായി. |
03:47, 3 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുമാരപിള്ള, ജി. (1923 - 2000)
ഭാവദീപ്‌തങ്ങളായ ഒട്ടേറെ കവിതകള്‍കൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ച മലയാളകവി. ഇദ്ദേഹം തിരുവല്ല പെരിങ്ങര ഗോപാലപിള്ളയുടെയും കോട്ടയം വെന്നിമല പഴീയടത്തു പാര്‍വതിയമ്മയുടെയും മകനായി 1923-ല്‍ ജനിച്ചു. അധ്യാപകനായിരുന്ന അച്ഛന്‍ നല്ലൊരു സാഹിത്യരസികനുമായിരുന്നു. തിരുവല്ലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്‌മന്‍സ് കോളജില്‍ ചേര്‍ന്നു. 1943-ല്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാംക്ലാസ്സോടുകൂടി ബി.എ. ജയിച്ചു. 1947-ല്‍ നാഗപ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് പ്രവറ്റായി എം.എ. (ഇംഗ്ലീഷ്)യും ജയിച്ചു. ബി.എ. ബിരുദം നേടിയശേഷം ബോംബെയിലും തിരുവനന്തപുരത്തും കുറച്ചുനാള്‍ ജോലി നോക്കി. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അസിസ്റ്റന്റ് ലക്‌ചററായി (1944). രണ്ടുവര്‍ഷത്തിനുശേഷം സ്വദേശത്തുള്ള ഒരു ഹൈസ്‌കൂളില്‍ അധ്യാപകവൃത്തി സ്വീകരിച്ചു. ഇതിനിടയ്‌ക്കാണ് എം.എ. പാസായത്. 1948-ല്‍ പുതുതായാരംഭിച്ച തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജില്‍ ഇംഗ്ലീഷ് ലക്‌ചററായി. താമസിയാതെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ലക്‌ചററായി നിയമിക്കപ്പെട്ടു. പ്രാഫസറായി കയറ്റം കിട്ടിയതിനുശേഷം മടപ്പള്ളി, തലശ്ശേരി എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് കോളജുകളില്‍ ജോലിനോക്കിയതൊഴിച്ചാല്‍ അധ്യാപകവൃത്തിയുടെ ഏറിയകാലവും തിരുവനന്തപുരത്തു തന്നെയായിരുന്നു. പഠിപ്പിച്ചിടത്തൊക്കെ നല്ലൊരു ഇംഗ്ലീഷ് അധ്യാപകന്‍ എന്ന പേരുനേടി.
കുമാരപിള്ള സ്വാതന്ത്യ്രസമരകാലത്ത് രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1944-46 കാലങ്ങളില്‍ കൊച്ചി പ്രജാമണ്ഡലത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. കവിതാസമിതി, ഗാന്ധിവിചാരപരിഷത്ത് ഇവയുടെ ആദ്യത്തെ കാര്യദര്‍ശിയും തുടര്‍ന്നു പങ്കാളിയും ആയി. ഗാന്ധിസ്‌മാരകനിധിയിലും ഗാന്ധിസാഹിത്യപ്രസിദ്ധീകരണങ്ങളിലും സജീവമായി പങ്കെടുത്തു. 1961 മുതല്‍ 69 വരെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍ അധ്യാപകപ്രതിനിധിയായിരുന്നു.
കുട്ടിക്കാലത്തുതന്നെ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ള 1950-ലാണ് അരളിപ്പൂക്കള്‍ എന്ന ആദ്യസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധം ചെയ്‌തു. കുമാരപിള്ളയുടെ സുഹൃത്തുക്കളും ശിഷ്യന്മാരും മുന്‍കൈയെടുത്ത് എല്ലാ കവിതകളും സമാഹരിച്ച് ഓര്‍മയുടെ സുഗന്ധം എന്ന പേരില്‍ 1977-ല്‍ ഒറ്റപ്പുസ്‌തകമായി പ്രകാശിപ്പിച്ചു. സ്‌നേഹാസ്‌പദമായി പുരോഗമിക്കേണ്ട മനുഷ്യജീവിതത്തിന്റെ ആശകളെയും ആശാഭംഗങ്ങളെയും ഈ കവി ആത്മാര്‍ഥതയോടെ അവതരിപ്പിക്കുന്നു. ചങ്ങമ്പുഴക്കാലത്തെ കാല്‌പനികശൈലിയിലെന്ന പോലെ നവീനകവിതയുടെ സവിശേഷശൈലിയിലും പ്രാഗല്‌ഭ്യത്തോടെ എഴുതാന്‍ കുമാരപിള്ളയ്‌ക്കു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ സപ്‌തസ്വരം (1983), 25-കവിതകള്‍ (1986), ശതാബ്‌ദങ്ങളുടെ ശബ്‌ദം (1997- ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളുടെ സമാഹാരം), കാലത്തിന്റെ കോലങ്ങള്‍ (1998) എന്നീ കവിതാസമാഹാരങ്ങളും തെരഞ്ഞെടുത്ത ലേഖനങ്ങള്‍ (1984), ആചാര്യ നരേന്ദ്രദേവ് (1989-ജീവചരിത്രം), മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (1994), കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനം (1998), ലക്ഷ്‌മി എന്‍. മേനോന്‍ (ജീവചരിത്രം), ഇന്നും ഇന്നലെയും നാളെയും (1999) എന്നീ ഗദ്യകൃതികളുമാണ്. മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തി സംശോധന എന്ന പേരില്‍ ഒരു പുസ്‌തകവും ഇദ്ദേഹം പുറത്തിറക്കി. കേരള മദ്യവിരുദ്ധസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ച കുമാരപിള്ള "മദ്യനിരോധന'ത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങളും രചിച്ചു.
സാഹിത്യപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, ഉള്ളൂര്‍ സ്‌മാരക ബഹുമതി, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവയും സാമൂഹ്യരംഗത്തെ സേവനങ്ങള്‍ക്കുള്ള ആദരസൂചകമായി രാമാശ്രമം അവാര്‍ഡും, ദക്ഷിണഭാരത ഹിന്ദിപ്രചാര സഭ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. 2000 സെപ്. 17-ന് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആത്മാവിന്റെ അയല്‍ക്കാര്‍ എന്നൊരു ഉപഹാരഗ്രന്ഥം പ്രസാധനം ചെയ്‌ത് പ്രസിദ്ധീകരിക്കുകയുണ്ടായി.