This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുബു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Kubu) |
Mksol (സംവാദം | സംഭാവനകള്‍) (→Kubu) |
||
വരി 5: | വരി 5: | ||
== Kubu == | == Kubu == | ||
- | + | ഇന്തോനേഷ്യയില്‍ സുമാത്രാദ്വീപിന്റെ തെക്കുകിഴക്കന്‍ ചതുപ്പുപ്രദേശങ്ങളില്‍ നിവസിക്കുന്ന ഒരു നാടോടി ജനവിഭാഗം. കുബു എന്ന മലായ് പദത്തിനര്‍ഥം "കരയിലെ ജനങ്ങള്‍' എന്നാണ്. വേട്ടയാടിയും കാട്ടുകനികള്‍ ശേഖരിച്ചും ഉപജീവനം നടത്തിവരുന്ന ഇക്കൂട്ടര്‍ മൂസി, റവാസ്, റ്റെംബെസി, ബതാങ്‌ഹാരി എന്നീ നദികളുടെ തീരങ്ങളിലുള്ള ചതുപ്പുകളിലാണ് വാസം കേന്ദ്രീകരിക്കുന്നത്. വഡോയ്, നിഗ്രിറ്റോ കുലങ്ങളുടെ സമ്മിശ്രസ്വഭാവം ഈ ജനവിഭാഗത്തിനുണ്ട്. നാമമാത്രമായി പരസ്‌പരം ബന്ധപ്പെട്ടിരുന്ന അനേകം ജനവിഭാഗങ്ങളുടെ ഒരു സമ്മിശ്രമായ കുബു ജനവര്‍ഗത്തിന് ഒരു ജനവര്‍ഗത്തിന്റെ ഏകാത്മകതയോ ഐക്യബോധമോ ഇല്ല. ചുവരുകളില്ലാതെ മേല്‍ക്കൂര മാത്രമുള്ള കുടിലുകളും മുളകൊണ്ടു നിര്‍മിച്ച ഏതാനും പാത്രങ്ങളും ഉപകരണങ്ങളും നാമമാത്രമായുള്ള വസ്‌ത്രങ്ങളും ആണ് ഭൂരിഭാഗം കുബു ജനങ്ങളുടെയും ആകെ സമ്പാദ്യം. പ്രാചീനകാലം മുതലേ ഇക്കൂട്ടരുടെ നിത്യജീവിതത്തില്‍ സ്വാധീനത പുലര്‍ത്തിപ്പോന്നിരുന്ന ഒരു മൃഗമാണ് നായ. ദുര്‍മന്ത്രവാദത്തില്‍ വിദഗ്‌ധരായ ഇവര്‍ പരേതാത്മാക്കളിലും ഭൂതപ്രതാദികളിലും അന്ധമായി വിശ്വസിക്കുന്നു. രോഗനിവാരണത്തിന് ഇക്കൂട്ടര്‍ മന്ത്രവാദത്തെയാണാശ്രയിക്കുന്നത്. | |
[[ചിത്രം:Vol7p684_groep_Koeboes_mannen_vrouw0005794.jpg|thumb|കുബു ജനസംഘം]] | [[ചിത്രം:Vol7p684_groep_Koeboes_mannen_vrouw0005794.jpg|thumb|കുബു ജനസംഘം]] | ||
- | മാറ്റക്കച്ചവടത്തിലൂടെ മാത്രമാണ് കുബു ജനവിഭാഗം | + | മാറ്റക്കച്ചവടത്തിലൂടെ മാത്രമാണ് കുബു ജനവിഭാഗം ആദ്യകാലങ്ങളില്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ടിരുന്നത്. കച്ചവടം നടത്തുന്ന അവസരങ്ങളില്‍പ്പോലും ഇക്കൂട്ടര്‍ മറ്റുള്ളവരുമായി അടുത്തിടപഴകിയിരുന്നില്ല. കറിയുപ്പ്, പുകയില, തീപ്പെട്ടി എന്നിവ വാങ്ങാന്‍വേണ്ടിയാണ് ഇവര്‍ വനോത്‌പന്നങ്ങള്‍ കൈമാറ്റം ചെയ്യുന്നത്. കടല്‍ക്കൊള്ളക്കാരില്‍നിന്നു രക്ഷപ്രാപിക്കാന്‍ വേണ്ടിയാണ് ഇവര്‍ വനാന്തരങ്ങളില്‍ അഭയം പ്രാപിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. തുടര്‍ന്ന് നൂറ്റാണ്ടുകളോളം ഇക്കൂട്ടര്‍ പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കഴിഞ്ഞുകൂടി. "ജനാങ്' എന്നറിയപ്പെട്ടിരുന്ന കൈമാറ്റക്കച്ചവടക്കാര്‍ മാത്രമാണ് 19-ാം ശതകത്തിന്റെ അവസാനംവരെ ഇവരുമായി ബന്ധപ്പെട്ടിരുന്നത്. പില്‌ക്കാലത്ത് കുബു ജനവര്‍ഗത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ച ഡച്ചുകാര്‍ ജനാങ്ങുകളെത്തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി നിയോഗിച്ചിരുന്നത്. രണ്ടാംലോകയുദ്ധത്തിനു തൊട്ടുമുമ്പ് ഡച്ചുകാര്‍ ഇക്കൂട്ടരെ കൃഷിപ്പണിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെങ്കിലും വിജയിച്ചില്ല. കുബു ജനവര്‍ഗത്തെ ഉദ്ധരിക്കാന്‍ ഡച്ചുകാര്‍ നടത്തിയ മറ്റു ശ്രമങ്ങളും സഫലമായില്ല. |
- | മലായ്‌ഭാഷയുടെ ഒരു ഉപഭാഷയാണ് കുബു ജനവിഭാഗത്തിന്റെ സംസാരഭാഷ. | + | മലായ്‌ഭാഷയുടെ ഒരു ഉപഭാഷയാണ് കുബു ജനവിഭാഗത്തിന്റെ സംസാരഭാഷ. ഇവര്‍ സംസാരിച്ചിരുന്ന ഭാഷ ഇന്തോനേഷ്യയിലെ ദേശീയ ഭാഷയായി അംഗീകരിക്കപ്പെട്ടതുകൊണ്ട് പരിഷ്‌കാരികളായിത്തീര്‍ന്ന കുബു ജനവര്‍ഗക്കാര്‍ക്ക് ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല എന്നുതന്നെ പറയാം. ഇസ്‌ലാം മതാനുയായികളാണെങ്കിലും വനവാസികളായിത്തുടരുന്ന കുബുകളുടെ ജീവിതചര്യ ഇസ്‌ലാം മതാചാരങ്ങള്‍ക്കു കടകവിരുദ്ധമാണ്. പില്‌ക്കാലത്ത് സുമാത്രന്‍ ചതുപ്പു മേഖലകളില്‍ നടത്തപ്പെട്ട എണ്ണ പര്യവേക്ഷണങ്ങളുടെയും മറ്റും ഫലമായി കുബു ജനവിഭാഗത്തിന്റെ ഏകാന്തവാസത്തിനു തടസ്സങ്ങള്‍ നേരിട്ടു. |
- | സത്വരമായി പുരോഗമിച്ചുവരുന്ന എണ്ണ-പ്രകൃതിവാതകങ്ങളുടെ ഉത്‌ഖനനവും അവയുടെ വിതരണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൈപ്പുലൈനുകളുടെ സാന്നിധ്യവുംമൂലം | + | |
+ | സത്വരമായി പുരോഗമിച്ചുവരുന്ന എണ്ണ-പ്രകൃതിവാതകങ്ങളുടെ ഉത്‌ഖനനവും അവയുടെ വിതരണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൈപ്പുലൈനുകളുടെ സാന്നിധ്യവുംമൂലം ഇവര്‍ക്ക് പൈതൃകമായുണ്ടായിരുന്ന അധിവാസമേഖലതന്നെ വിട്ടുപോകേണ്ട സാഹചര്യമാണിന്നുള്ളത്. "ഒറ്റപ്പെട്ട ജനവിഭാഗ'മെന്ന വിശേഷണമാര്‍ജിച്ചിരുന്ന കുബു ജനവിഭാഗത്തിന്റെ പരിരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ മലായ് ഗ്രാമീണസമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലെ ഒരു ജനവിഭാഗമെന്ന നിലയില്‍ അസ്വതന്ത്രരായി ജീവിക്കുന്നതിനെക്കാള്‍ വനാന്തരങ്ങളില്‍ സ്വൈരജീവിതം നയിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോഴും ഇഷ്‌ടപ്പെടുന്നത്. |
Current revision as of 03:55, 3 ഓഗസ്റ്റ് 2014
കുബു
Kubu
ഇന്തോനേഷ്യയില്‍ സുമാത്രാദ്വീപിന്റെ തെക്കുകിഴക്കന്‍ ചതുപ്പുപ്രദേശങ്ങളില്‍ നിവസിക്കുന്ന ഒരു നാടോടി ജനവിഭാഗം. കുബു എന്ന മലായ് പദത്തിനര്‍ഥം "കരയിലെ ജനങ്ങള്‍' എന്നാണ്. വേട്ടയാടിയും കാട്ടുകനികള്‍ ശേഖരിച്ചും ഉപജീവനം നടത്തിവരുന്ന ഇക്കൂട്ടര്‍ മൂസി, റവാസ്, റ്റെംബെസി, ബതാങ്‌ഹാരി എന്നീ നദികളുടെ തീരങ്ങളിലുള്ള ചതുപ്പുകളിലാണ് വാസം കേന്ദ്രീകരിക്കുന്നത്. വഡോയ്, നിഗ്രിറ്റോ കുലങ്ങളുടെ സമ്മിശ്രസ്വഭാവം ഈ ജനവിഭാഗത്തിനുണ്ട്. നാമമാത്രമായി പരസ്‌പരം ബന്ധപ്പെട്ടിരുന്ന അനേകം ജനവിഭാഗങ്ങളുടെ ഒരു സമ്മിശ്രമായ കുബു ജനവര്‍ഗത്തിന് ഒരു ജനവര്‍ഗത്തിന്റെ ഏകാത്മകതയോ ഐക്യബോധമോ ഇല്ല. ചുവരുകളില്ലാതെ മേല്‍ക്കൂര മാത്രമുള്ള കുടിലുകളും മുളകൊണ്ടു നിര്‍മിച്ച ഏതാനും പാത്രങ്ങളും ഉപകരണങ്ങളും നാമമാത്രമായുള്ള വസ്‌ത്രങ്ങളും ആണ് ഭൂരിഭാഗം കുബു ജനങ്ങളുടെയും ആകെ സമ്പാദ്യം. പ്രാചീനകാലം മുതലേ ഇക്കൂട്ടരുടെ നിത്യജീവിതത്തില്‍ സ്വാധീനത പുലര്‍ത്തിപ്പോന്നിരുന്ന ഒരു മൃഗമാണ് നായ. ദുര്‍മന്ത്രവാദത്തില്‍ വിദഗ്‌ധരായ ഇവര്‍ പരേതാത്മാക്കളിലും ഭൂതപ്രതാദികളിലും അന്ധമായി വിശ്വസിക്കുന്നു. രോഗനിവാരണത്തിന് ഇക്കൂട്ടര്‍ മന്ത്രവാദത്തെയാണാശ്രയിക്കുന്നത്.
മാറ്റക്കച്ചവടത്തിലൂടെ മാത്രമാണ് കുബു ജനവിഭാഗം ആദ്യകാലങ്ങളില്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ടിരുന്നത്. കച്ചവടം നടത്തുന്ന അവസരങ്ങളില്‍പ്പോലും ഇക്കൂട്ടര്‍ മറ്റുള്ളവരുമായി അടുത്തിടപഴകിയിരുന്നില്ല. കറിയുപ്പ്, പുകയില, തീപ്പെട്ടി എന്നിവ വാങ്ങാന്‍വേണ്ടിയാണ് ഇവര്‍ വനോത്‌പന്നങ്ങള്‍ കൈമാറ്റം ചെയ്യുന്നത്. കടല്‍ക്കൊള്ളക്കാരില്‍നിന്നു രക്ഷപ്രാപിക്കാന്‍ വേണ്ടിയാണ് ഇവര്‍ വനാന്തരങ്ങളില്‍ അഭയം പ്രാപിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. തുടര്‍ന്ന് നൂറ്റാണ്ടുകളോളം ഇക്കൂട്ടര്‍ പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കഴിഞ്ഞുകൂടി. "ജനാങ്' എന്നറിയപ്പെട്ടിരുന്ന കൈമാറ്റക്കച്ചവടക്കാര്‍ മാത്രമാണ് 19-ാം ശതകത്തിന്റെ അവസാനംവരെ ഇവരുമായി ബന്ധപ്പെട്ടിരുന്നത്. പില്‌ക്കാലത്ത് കുബു ജനവര്‍ഗത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ച ഡച്ചുകാര്‍ ജനാങ്ങുകളെത്തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി നിയോഗിച്ചിരുന്നത്. രണ്ടാംലോകയുദ്ധത്തിനു തൊട്ടുമുമ്പ് ഡച്ചുകാര്‍ ഇക്കൂട്ടരെ കൃഷിപ്പണിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെങ്കിലും വിജയിച്ചില്ല. കുബു ജനവര്‍ഗത്തെ ഉദ്ധരിക്കാന്‍ ഡച്ചുകാര്‍ നടത്തിയ മറ്റു ശ്രമങ്ങളും സഫലമായില്ല.
മലായ്‌ഭാഷയുടെ ഒരു ഉപഭാഷയാണ് കുബു ജനവിഭാഗത്തിന്റെ സംസാരഭാഷ. ഇവര്‍ സംസാരിച്ചിരുന്ന ഭാഷ ഇന്തോനേഷ്യയിലെ ദേശീയ ഭാഷയായി അംഗീകരിക്കപ്പെട്ടതുകൊണ്ട് പരിഷ്‌കാരികളായിത്തീര്‍ന്ന കുബു ജനവര്‍ഗക്കാര്‍ക്ക് ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല എന്നുതന്നെ പറയാം. ഇസ്‌ലാം മതാനുയായികളാണെങ്കിലും വനവാസികളായിത്തുടരുന്ന കുബുകളുടെ ജീവിതചര്യ ഇസ്‌ലാം മതാചാരങ്ങള്‍ക്കു കടകവിരുദ്ധമാണ്. പില്‌ക്കാലത്ത് സുമാത്രന്‍ ചതുപ്പു മേഖലകളില്‍ നടത്തപ്പെട്ട എണ്ണ പര്യവേക്ഷണങ്ങളുടെയും മറ്റും ഫലമായി കുബു ജനവിഭാഗത്തിന്റെ ഏകാന്തവാസത്തിനു തടസ്സങ്ങള്‍ നേരിട്ടു.
സത്വരമായി പുരോഗമിച്ചുവരുന്ന എണ്ണ-പ്രകൃതിവാതകങ്ങളുടെ ഉത്‌ഖനനവും അവയുടെ വിതരണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൈപ്പുലൈനുകളുടെ സാന്നിധ്യവുംമൂലം ഇവര്‍ക്ക് പൈതൃകമായുണ്ടായിരുന്ന അധിവാസമേഖലതന്നെ വിട്ടുപോകേണ്ട സാഹചര്യമാണിന്നുള്ളത്. "ഒറ്റപ്പെട്ട ജനവിഭാഗ'മെന്ന വിശേഷണമാര്‍ജിച്ചിരുന്ന കുബു ജനവിഭാഗത്തിന്റെ പരിരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ മലായ് ഗ്രാമീണസമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലെ ഒരു ജനവിഭാഗമെന്ന നിലയില്‍ അസ്വതന്ത്രരായി ജീവിക്കുന്നതിനെക്കാള്‍ വനാന്തരങ്ങളില്‍ സ്വൈരജീവിതം നയിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോഴും ഇഷ്‌ടപ്പെടുന്നത്.