This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറിയുപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
((Common Salt))
((Common Salt))
വരി 7: വരി 7:
ചരിത്രം. അപരിഷ്‌കൃതരായ പ്രാചീന ജനസമൂഹങ്ങള്‍ കറിയുപ്പ്‌ ഉപയോഗിച്ചിരുന്നില്ല. പ്രകൃത്യാ ഭക്ഷണത്തില്‍ ലഭ്യമാകുന്ന ലവണങ്ങള്‍ കൊണ്ടുതന്നെ അക്കാലത്ത്‌ ആരോഗ്യം നിലനിന്നിരിക്കണം. ധാന്യങ്ങളും വേവിച്ച മാംസവും ഭക്ഷിച്ചുതുടങ്ങിയതോടെ ലവണങ്ങളുടെ അഭാവം നികത്താന്‍ കറിയുപ്പ്‌  ഉപയോഗിച്ചുതുടങ്ങി. കറിയുപ്പ്‌  നിത്യജീവിതത്തില്‍ പ്രധാന ഭക്ഷ്യഘടകമായിത്തീര്‍ന്നതുതന്നെ പരിഷ്‌കാരത്തിന്റെ സൂചനയാണ്‌. ദൈവാരാധനയില്‍ ധാന്യങ്ങളോടൊപ്പം കറിയുപ്പും അര്‍ച്ചനവസ്‌തുവായിത്തീര്‍ന്നു. ഈ സമ്പ്രദായം ഗ്രീക്‌റോമന്‍ ജനങ്ങളിലും പല സെമിറ്റിക്‌ ജനപദങ്ങളിലും നിലനിന്നിരുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുവാന്‍ കറിയുപ്പിഌ കഴിയുമെന്നതുകൊണ്ട്‌ അത്‌ വിശ്വസ്‌തതയുടെ പ്രതീകവുമായിത്തീര്‍ന്നു.
ചരിത്രം. അപരിഷ്‌കൃതരായ പ്രാചീന ജനസമൂഹങ്ങള്‍ കറിയുപ്പ്‌ ഉപയോഗിച്ചിരുന്നില്ല. പ്രകൃത്യാ ഭക്ഷണത്തില്‍ ലഭ്യമാകുന്ന ലവണങ്ങള്‍ കൊണ്ടുതന്നെ അക്കാലത്ത്‌ ആരോഗ്യം നിലനിന്നിരിക്കണം. ധാന്യങ്ങളും വേവിച്ച മാംസവും ഭക്ഷിച്ചുതുടങ്ങിയതോടെ ലവണങ്ങളുടെ അഭാവം നികത്താന്‍ കറിയുപ്പ്‌  ഉപയോഗിച്ചുതുടങ്ങി. കറിയുപ്പ്‌  നിത്യജീവിതത്തില്‍ പ്രധാന ഭക്ഷ്യഘടകമായിത്തീര്‍ന്നതുതന്നെ പരിഷ്‌കാരത്തിന്റെ സൂചനയാണ്‌. ദൈവാരാധനയില്‍ ധാന്യങ്ങളോടൊപ്പം കറിയുപ്പും അര്‍ച്ചനവസ്‌തുവായിത്തീര്‍ന്നു. ഈ സമ്പ്രദായം ഗ്രീക്‌റോമന്‍ ജനങ്ങളിലും പല സെമിറ്റിക്‌ ജനപദങ്ങളിലും നിലനിന്നിരുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുവാന്‍ കറിയുപ്പിഌ കഴിയുമെന്നതുകൊണ്ട്‌ അത്‌ വിശ്വസ്‌തതയുടെ പ്രതീകവുമായിത്തീര്‍ന്നു.
ഇറ്റലിയിലെ ഒരു റോഡിനു "ഉപ്പുവഴി' എന്ന അര്‍ഥം വരുന്ന പേര്‌ (via salaria: salt route) നല്‌കപ്പെട്ടിരിക്കുന്നു. ലിബിയന്‍ ഉപ്പുമരുപ്പച്ചകളെക്കുറിച്ച്‌ ഹെറഡോട്ടസ്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. എത്യോപ്യയിലും ആഫ്രിക്കയുടെ പലഭാഗങ്ങളിലും തിബത്തിലും മംഗോളിയയിലും പ്രാചീനകാലത്ത്‌ ഉപ്പുകല്ല്‌ നാണയമായി ഉപയോഗിച്ചിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക്‌ "ഉപ്പുബത്ത' (salarium) അഌവദിച്ചിരുന്നുവെന്ന്‌ ചരിത്രരേഖകള്‍ ഉണ്ട്‌. ഈ പദത്തില്‍ നിന്നാണ്‌ ശമ്പളം എന്നര്‍ഥം വരുന്ന "സാലറി' (salary) എന്ന വാക്ക്‌ നിഷ്‌പന്നമായിട്ടുള്ളത്‌.  
ഇറ്റലിയിലെ ഒരു റോഡിനു "ഉപ്പുവഴി' എന്ന അര്‍ഥം വരുന്ന പേര്‌ (via salaria: salt route) നല്‌കപ്പെട്ടിരിക്കുന്നു. ലിബിയന്‍ ഉപ്പുമരുപ്പച്ചകളെക്കുറിച്ച്‌ ഹെറഡോട്ടസ്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. എത്യോപ്യയിലും ആഫ്രിക്കയുടെ പലഭാഗങ്ങളിലും തിബത്തിലും മംഗോളിയയിലും പ്രാചീനകാലത്ത്‌ ഉപ്പുകല്ല്‌ നാണയമായി ഉപയോഗിച്ചിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക്‌ "ഉപ്പുബത്ത' (salarium) അഌവദിച്ചിരുന്നുവെന്ന്‌ ചരിത്രരേഖകള്‍ ഉണ്ട്‌. ഈ പദത്തില്‍ നിന്നാണ്‌ ശമ്പളം എന്നര്‍ഥം വരുന്ന "സാലറി' (salary) എന്ന വാക്ക്‌ നിഷ്‌പന്നമായിട്ടുള്ളത്‌.  
-
[[ചിത്രം:Vol6p421_World-Salt-Production.jpg|thumb|ലോക കറിയുപ്പ്‌ ഉത്‌പാദന ഗ്രാഫ്‌]]
+
[[ചിത്രം:Vol6_539_1.jpg|thumb|ലോക കറിയുപ്പ്‌ ഉത്‌പാദന ഗ്രാഫ്‌]]
 +
 
പ്രാചീന രാജ്യങ്ങള്‍ ഉപ്പിന്റെ വിതരണം  രാഷ്‌ട്രീയമായ ഒരു ആയുധമായും ഉപയോഗിച്ചിരുന്നു. പല രാജ്യങ്ങളിലും ഉപ്പുനികുതി ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ഉപ്പുനികുതിക്കെതിരായി മഹാത്‌മാഗാന്ധി നടത്തിയ ഉപ്പുസത്യാഗ്രഹം പ്രസിദ്ധമാണ്‌. നോ: ഉപ്പുസത്യാഗ്രഹം
പ്രാചീന രാജ്യങ്ങള്‍ ഉപ്പിന്റെ വിതരണം  രാഷ്‌ട്രീയമായ ഒരു ആയുധമായും ഉപയോഗിച്ചിരുന്നു. പല രാജ്യങ്ങളിലും ഉപ്പുനികുതി ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ഉപ്പുനികുതിക്കെതിരായി മഹാത്‌മാഗാന്ധി നടത്തിയ ഉപ്പുസത്യാഗ്രഹം പ്രസിദ്ധമാണ്‌. നോ: ഉപ്പുസത്യാഗ്രഹം
സ്രോതസ്സുകള്‍. കറിയുപ്പിഌ മുഖ്യമായി നാലു സ്രോതസ്സുകളാണുള്ളത്‌. സമുദ്രജലം, തടാകങ്ങളിലെ ഉപ്പുകലര്‍ന്ന വെള്ളം, പാറയുപ്പ്‌ ഉണ്ടാകുന്ന ഖനികള്‍, ഉപ്പുകലര്‍ന്ന മണ്ണ്‌.
സ്രോതസ്സുകള്‍. കറിയുപ്പിഌ മുഖ്യമായി നാലു സ്രോതസ്സുകളാണുള്ളത്‌. സമുദ്രജലം, തടാകങ്ങളിലെ ഉപ്പുകലര്‍ന്ന വെള്ളം, പാറയുപ്പ്‌ ഉണ്ടാകുന്ന ഖനികള്‍, ഉപ്പുകലര്‍ന്ന മണ്ണ്‌.

13:15, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കറിയുപ്പ്‌

(Common Salt)

സോഡിയവും ക്ലോറിനും ചേര്‍ന്നുണ്ടാകുന്ന ഒരു രാസസംയുക്തം (സോഡിയം ക്ലോറൈഡ്‌). ഭക്ഷണ പദാര്‍ഥങ്ങളില്‍കറികളില്‍ചേര്‍ക്കുന്ന ലവണമായതിനാലാണ്‌ കറിയുപ്പ്‌ എന്നു പറയുന്നത്‌. ഫോര്‍മുല: NaCI.

സോഡിയം ലോഹത്തിന്റെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ലവണം സോഡിയം ക്ലോറൈഡ്‌ ആണ്‌. ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചേര്‍ക്കേണ്ട ഒരു വസ്‌തു എന്ന നിലയ്‌ക്കു മാത്രമല്ല കറിയുപ്പിന്റെ പ്രാധാന്യം. ഇന്നത്തെ വ്യാവസായികസംസ്‌കാരത്തിന്റെ പോഷകാംശം കൂടിയാണ്‌ കറിയുപ്പ്‌. ചരിത്രം. അപരിഷ്‌കൃതരായ പ്രാചീന ജനസമൂഹങ്ങള്‍ കറിയുപ്പ്‌ ഉപയോഗിച്ചിരുന്നില്ല. പ്രകൃത്യാ ഭക്ഷണത്തില്‍ ലഭ്യമാകുന്ന ലവണങ്ങള്‍ കൊണ്ടുതന്നെ അക്കാലത്ത്‌ ആരോഗ്യം നിലനിന്നിരിക്കണം. ധാന്യങ്ങളും വേവിച്ച മാംസവും ഭക്ഷിച്ചുതുടങ്ങിയതോടെ ലവണങ്ങളുടെ അഭാവം നികത്താന്‍ കറിയുപ്പ്‌ ഉപയോഗിച്ചുതുടങ്ങി. കറിയുപ്പ്‌ നിത്യജീവിതത്തില്‍ പ്രധാന ഭക്ഷ്യഘടകമായിത്തീര്‍ന്നതുതന്നെ പരിഷ്‌കാരത്തിന്റെ സൂചനയാണ്‌. ദൈവാരാധനയില്‍ ധാന്യങ്ങളോടൊപ്പം കറിയുപ്പും അര്‍ച്ചനവസ്‌തുവായിത്തീര്‍ന്നു. ഈ സമ്പ്രദായം ഗ്രീക്‌റോമന്‍ ജനങ്ങളിലും പല സെമിറ്റിക്‌ ജനപദങ്ങളിലും നിലനിന്നിരുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുവാന്‍ കറിയുപ്പിഌ കഴിയുമെന്നതുകൊണ്ട്‌ അത്‌ വിശ്വസ്‌തതയുടെ പ്രതീകവുമായിത്തീര്‍ന്നു. ഇറ്റലിയിലെ ഒരു റോഡിനു "ഉപ്പുവഴി' എന്ന അര്‍ഥം വരുന്ന പേര്‌ (via salaria: salt route) നല്‌കപ്പെട്ടിരിക്കുന്നു. ലിബിയന്‍ ഉപ്പുമരുപ്പച്ചകളെക്കുറിച്ച്‌ ഹെറഡോട്ടസ്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. എത്യോപ്യയിലും ആഫ്രിക്കയുടെ പലഭാഗങ്ങളിലും തിബത്തിലും മംഗോളിയയിലും പ്രാചീനകാലത്ത്‌ ഉപ്പുകല്ല്‌ നാണയമായി ഉപയോഗിച്ചിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക്‌ "ഉപ്പുബത്ത' (salarium) അഌവദിച്ചിരുന്നുവെന്ന്‌ ചരിത്രരേഖകള്‍ ഉണ്ട്‌. ഈ പദത്തില്‍ നിന്നാണ്‌ ശമ്പളം എന്നര്‍ഥം വരുന്ന "സാലറി' (salary) എന്ന വാക്ക്‌ നിഷ്‌പന്നമായിട്ടുള്ളത്‌.

ലോക കറിയുപ്പ്‌ ഉത്‌പാദന ഗ്രാഫ്‌

പ്രാചീന രാജ്യങ്ങള്‍ ഉപ്പിന്റെ വിതരണം രാഷ്‌ട്രീയമായ ഒരു ആയുധമായും ഉപയോഗിച്ചിരുന്നു. പല രാജ്യങ്ങളിലും ഉപ്പുനികുതി ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ഉപ്പുനികുതിക്കെതിരായി മഹാത്‌മാഗാന്ധി നടത്തിയ ഉപ്പുസത്യാഗ്രഹം പ്രസിദ്ധമാണ്‌. നോ: ഉപ്പുസത്യാഗ്രഹം സ്രോതസ്സുകള്‍. കറിയുപ്പിഌ മുഖ്യമായി നാലു സ്രോതസ്സുകളാണുള്ളത്‌. സമുദ്രജലം, തടാകങ്ങളിലെ ഉപ്പുകലര്‍ന്ന വെള്ളം, പാറയുപ്പ്‌ ഉണ്ടാകുന്ന ഖനികള്‍, ഉപ്പുകലര്‍ന്ന മണ്ണ്‌.

സമുദ്രജലത്തില്‍ ശരാശരി 3 ശ.മാ. കറിയുപ്പ്‌ കലര്‍ന്നിട്ടുണ്ട്‌. മെഡിറ്ററേനിയന്‍ കടലിലും ചെങ്കടലിലും കൂടുതല്‍ ഉപ്പ്‌ കലര്‍ന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഉപ്പുള്ളത്‌ ചാവുകടലിലാണ്‌. ഏകദേശം 1,160 കോടി ടണ്‍ ഉപ്പ്‌ ഇതിലുണ്ടെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. സമുദ്രജലം ആവിയാക്കിയാല്‍ ശേഷിക്കുന്ന ഘടന സോഡിയം ക്ലോറൈഡ്‌ 77.76 ശ.മാ., മഗ്‌നീഷ്യം ക്ലോറൈഡ്‌ 10.88 ശ.മാ., മഗ്‌നീഷ്യം സള്‍ഫേറ്റ്‌ 4.74 ശ.മാ., കാല്‍സ്യം സള്‍ഫേറ്റ്‌ 3.60 ശ.മാ., പൊട്ടാസ്യം ക്ലോറൈഡ്‌ 2.46 ശ.മാ., മഗ്‌നീഷ്യം ബ്രോമൈഡ്‌ 0.22 ശ.മാ. കാല്‍സിയം കാര്‍ബണേറ്റ്‌ 0.34 ശ.മാ. എന്നിങ്ങനെ ആയിരിക്കും. ആസ്‌റ്റ്രിയ, ഫ്രാന്‍സ്‌, ജര്‍മനി, ഇന്ത്യ, യു.എസ്‌., യു.കെ. എന്നിവിടങ്ങളില്‍ കൂടുതല്‍ ഉപ്പുകലര്‍ന്ന ജലം പ്രകൃതിയില്‍ കണ്ടുവരുന്നു. ഇന്ത്യയിലെ ഖരാഗോഡയിലുള്ള അതിപൂരിതമായ ഉപ്പുവെള്ളത്തില്‍ സമുദ്രജലത്തിന്റെ ലവണഘടനയാണ്‌ കാണുന്നത്‌. പാറയുപ്പ്‌ ഘനരൂപത്തിലുള്ള സോഡിയം ക്ലോറൈഡ്‌ പരലുകളായാണ്‌ കണ്ടുവരുന്നത്‌. "ഹാലൈറ്റ്‌' (halite)എന്നാണ്‌ ധാതുവിജ്ഞാനികള്‍ പാറയുപ്പിനെ വിളിക്കുന്നത്‌. പാറയുപ്പ്‌ വെള്ളത്തില്‍ എളുപ്പം ലയിക്കുന്നതുകൊണ്ട്‌ ആര്‍ദ്രാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ തികച്ചും അന്തര്‍ഭാഗത്തും, വരണ്ട സ്ഥലങ്ങളില്‍ പുറമേക്കു ചേര്‍ന്നുമാണ്‌ കാണപ്പെടുന്നത്‌. പാകിസ്‌താനില്‍പ്പെട്ട പഞ്ചാബ്‌ സാള്‍ട്ട്‌ റേഞ്ചിലും ഇറാനിലും യു.എസ്സിലും കാനഡയിലും ജര്‍മനി, നോവസ്‌കോഷ്യ, ഹംഗറി, റൂമാനിയ, റഷ്യ എന്നിവിടങ്ങളിലും കറിയുപ്പുപാറകള്‍ കാണപ്പെടുന്നു. ചൈനയില്‍ 2000 വര്‍ഷങ്ങള്‍ക്കപ്പുറം തന്നെ ഉപ്പുകിണറുകള്‍ നിലവിലിരുന്നതായി രേഖകളുണ്ട്‌.

ഉപ്പളം

ഇന്ത്യയില്‍ കടലില്‍നിന്ന്‌ ഏകദേശം 40 ലക്ഷം ടണ്ണും തടാകങ്ങളില്‍ നിന്ന്‌ 4 ലക്ഷം ടണ്ണും പാറകളില്‍ നിന്ന്‌ 4,000 ത്തിലേറെ ടണ്ണും കറിയുപ്പ്‌ ശേഖരിക്കുന്നു. കടല്‍ ജലം ബാഷ്‌പീകരിച്ചാണ്‌ ദക്ഷിണേന്ത്യയില്‍ ഉപ്പ്‌ നിര്‍മിക്കുന്നത്‌. രാജസ്ഥാന്‍, യു.പി., അസം എന്നിവിടങ്ങളില്‍ ഉപ്പ്‌ തടാകങ്ങളുണ്ട്‌. ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, രത്‌നഗിരി, ഠാണ, മുംബൈ എന്നിവിടങ്ങളില്‍ സൂര്യതാപം ഉപയോഗിച്ച്‌ കടല്‍വെള്ളം ബാഷ്‌പീകരിച്ച്‌ ഉപ്പ്‌ നിര്‍മിക്കുന്നു. ആന്ധ്രയില്‍ ഗുണ്ടൂര്‍, അനന്തപ്പൂര്‍ ജില്ലകളിലും; ബിഹാറില്‍ ഖരാന്‍, ചമ്പാരന്‍, മുസാഫര്‍പൂര്‍, ഗയ ജില്ലകളിലും; തമിഴ്‌നാട്ടില്‍ സേലം, തിരുച്ചിറപ്പള്ളി, രാമനാഥപുരം എന്നിവിടങ്ങളിലും; ഉത്തര്‍പ്രദേശിലെ ഹസന്‍പൂര്‍, മൊറാദാബാദ്‌, മുസാഫര്‍നഗര്‍, മീററ്റ്‌ ജില്ലകളിലും പാറയുപ്പ്‌ ശേഖരങ്ങളുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ്‌ ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്താണ്‌. 2006ല്‍ ലോകത്തിലെ മൊത്തം കറിയുപ്പുത്‌പാദനം 240 ദശലക്ഷം മെട്രിക്‌ ടണ്ണായിരുന്നു.

വ്യാവസായിക നിര്‍മാണം. ഉപ്പിന്റെ വ്യാവസായികനിര്‍മാണത്തിന്‌ മൂന്നു രീതികളാണ്‌ പ്രചാരത്തിലുള്ളത്‌.

i. സമുദ്രതീരത്ത്‌ പാടങ്ങളില്‍ (ഉപ്പളം) കെട്ടിനിര്‍ത്തുന്ന ഉപ്പുവെള്ളം സൂര്യപ്രകാശത്തില്‍ ബാഷ്‌പീകരിക്കുകയും കറിയുപ്പ്‌ പരലുകളായി മാറുകയും ചെയ്യുന്നു. ഈ പരലുകള്‍ ശേഖരിക്കുന്നു. ഈ ഉപ്പില്‍ കാല്‍സ്യം ക്ലോറൈഡ്‌, മഗ്‌നീഷ്യം ക്ലോറൈഡ്‌ എന്നീ ലവണങ്ങളും അടങ്ങിയിരിക്കും. എങ്കിലും ഇങ്ങനെ ലഭിക്കുന്ന ഉപ്പ്‌ 98 ശ.മാ.ലധികം ശുദ്ധമായിരിക്കും.

ii. കല്‍ക്കരി ഖനനം ചെയ്യുന്നതുപോലെ ഖനനം ചെയ്‌താണ്‌ പാറയുപ്പ്‌ എടുക്കുന്നത്‌. പാറയുപ്പിനും 98 ശ.മാ.ലധികം ശുദ്ധിയുണ്ടായിരിക്കും. പാറയുപ്പ്‌ സാമ്പിളിന്റെ വിശ്ലേഷണഫലം ശതമാനത്തില്‍ താഴെ കൊടുക്കുന്നു. ഈര്‍പ്പം 0.150, കാല്‍സിയം സള്‍ഫേറ്റ്‌ 0.743, കാല്‍സിയം ക്ലോറൈഡ്‌ 0.006, മഗ്‌നീഷ്യം ക്ലോറൈഡ്‌ 0.002, ജലത്തില്‍ അലേയമായ പദാര്‍ഥങ്ങള്‍ 0.962, സോഡിയം ക്ലോറൈഡ്‌ 98.137.

iii. കച്ചിലെ റാണ്‍ മേഖലയിലും തൂത്തുക്കുടിയിലും ഉപ്പുനിര്‍മിക്കുന്നത്‌ മറ്റൊരു രീതിയിലാണ്‌. സമുദ്രതീരത്ത്‌ 3 മീ. വ്യാസവും 6 മുതല്‍ 10 മീ. വരെ ആഴവുമുള്ള കിണറുകള്‍ കുഴിക്കുന്നു. ഈ കിണറുകളിലെ ജലം പാടങ്ങളിലേക്ക്‌ പ്രവഹിപ്പിച്ച്‌ സൂര്യപ്രകാശത്തില്‍ ജലം ബാഷ്‌പീകരിക്കുന്നു. വേര്‍പിരിയുന്ന ഉപ്പ്‌ ശേഖരിക്കുന്നു.

ശുദ്ധമായ ഉപ്പ്‌. 100 ശ.മാ. ശുദ്ധമായ ഉപ്പ്‌ നിര്‍മിക്കാന്‍ കറിയുപ്പിന്റെ പൂരിതലായനിയിലേക്ക്‌ ഹൈഡ്രജന്‍ ക്ലോറൈഡ്‌ വാതകം കടത്തിവിടുന്നു. അപ്പോള്‍ ലായനിയിലെ ക്ലോറൈഡ്‌ അയോണ്‍ ഗാഢത കൂടുന്നതിനാല്‍ ശുദ്ധമായ സോഡിയം ക്ലോറൈഡ്‌ അവക്ഷേപിക്കപ്പെടുന്നു. കറുത്ത ഉപ്പ്‌. ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലുള്ളതാണ്‌ കറുത്ത ഉപ്പ്‌. ഇതിനെ "സുലേമാനി നമക്‌' എന്നു പറയുന്നു. കറിയുപ്പ്‌, അല്‌പം സജ്ജി, കടുക്ക, സോഡിയം സള്‍ഫേറ്റ്‌ എന്നിവയുടെ മിശ്രിതം ഉരുക്കിയാണ്‌ കറുത്ത ഉപ്പ്‌ നിര്‍മിക്കുന്നത്‌. ജൈവപദാര്‍ഥവുമായുള്ള രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കുറച്ചു സോഡിയം സള്‍ഫേറ്റ്‌ നിരോക്‌സീകരിക്കപ്പെടുകയും സോഡിയം സള്‍ഫൈഡ്‌ ഉണ്ടാകുകയും ചെയ്യുന്നു. കടുത്ത ഊതനിറമാണ്‌ സുലേമാനിക്ക്‌. ഈ ഉപ്പ്‌ ദഹനത്തെ സഹായിക്കുന്നതിനാല്‍ ഔഷധമായി ഉപയോഗിക്കാറുണ്ട്‌.

അയഡിന്‍ ഉപ്പ്‌. വളരെ ചെറിയ അളവില്‍ സോഡിയം അഥവാ അയഡൈഡ്‌ അടങ്ങിയ മേശയുപ്പ്‌ ഇന്ന്‌ ആഗോളതലത്തില്‍ ഉപയോഗിച്ചു വരുന്നു. അയഡിന്‍ അപര്യാപ്‌തത ഉണ്ടാകാതിരിക്കാന്‍ അയഡിന്‍ ഉപ്പ്‌ ഫലപ്രദമാണ്‌. മതിയായ അളവില്‍ തൈറോയ്‌ഡ്‌ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നതിന്‌ അയഡിന്‍ അനിവാര്യമാണ്‌. ആഹാരത്തിലൂടെ ലഭ്യമാകുന്ന അയഡിന്‍ കുറയുന്നതുമൂലം ശരീരത്തില്‍ തൈറോയ്‌ഡ്‌ ഹോര്‍മോണുകള്‍ കുറയുകയും ഗോയ്‌റ്റര്‍ ക്രറ്റിനിസം, (കുട്ടികളില്‍), മിക്‌സെഡിമ എന്നീ രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഗുണധര്‍മങ്ങള്‍. ശുദ്ധമായ കറിയുപ്പ്‌ നിറമില്ലാത്ത ഖരവസ്‌തുവാണ്‌. സാന്ദ്രത 2.17 ഗ്രാം/സെ.മീ.3. പാറ ഉപ്പ്‌ പല വര്‍ണങ്ങളിലും കാണാറുണ്ട്‌. മറ്റു പദാര്‍ഥങ്ങളുടെ സാന്നിധ്യമാണ്‌ ഇതിഌ കാരണം. ശുദ്ധസോഡിയം ക്ലോറൈഡ്‌ ദൃശ്യപ്രകാശത്തിഌം ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍ക്കും സുതാര്യമാണ്‌. അതിനാല്‍ ഇന്‍ഫ്രാറെഡ്‌ സ്‌പെക്‌ട്രാമീറ്ററില്‍ സോഡിയം ക്ലോറൈഡ്‌ പ്രിസം ആയി ഉപയോഗിക്കുന്നു.

ഖരാവസ്ഥയിലുള്ള ഉപ്പ്‌ വൈദ്യുതവാഹിയല്ല. എന്നാല്‍ ഉരുകിയ ഉപ്പ്‌ വൈദ്യുതവാഹിയാണ്‌. ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണം വഴി സോഡിയം ലോഹവും ക്ലോറിന്‍ വാതകവും ലഭിക്കുന്നു. ഉപ്പ്‌ 8000ഇല്‍ ഉരുകുന്നു.

ഉപ്പ്‌ വെള്ളത്തില്‍ ലയിക്കുന്നു. വിയോജിച്ച്‌ ജലത്തില്‍ സോഡിയം അയോണും ക്ലോറൈഡ്‌ അയോണും ഉണ്ടാകുന്നു. ഖരാവസ്ഥയിലും സോഡിയം ക്ലോറൈഡില്‍ സോഡിയം അയോണും ക്ലോറൈഡ്‌ അയോണും ആയിത്തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌. താരതമ്യേന വെള്ളത്തില്‍ ഉപ്പിന്‌ ലേയത്വം കുറവാണ്‌. 100 ഗ്രാം ജലത്തില്‍ 00ഇല്‍ 35.6 ഗ്രാം ഉപ്പും 1000ഇല്‍ 39.1 ഗ്രാം ഉപ്പും ലയിക്കുന്നു. അതിനാല്‍ ഉപ്പിന്‌ ലേയത്വതാപഗുണാങ്കം കുറവാണ്‌. 23.6 ശ.മാ. ഉപ്പ്‌ അടങ്ങിയ ലായനി തണുപ്പിച്ചാല്‍ ഐസ്‌ ആണ്‌ വേര്‍തിരിയുന്നത്‌. ഈ ലായനിയുടെ ഉറയല്‍ നില 220ഇ ആണ്‌. ഉപ്പും ഐസും ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ശീതമിശ്രിതം വഴി ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ്‌ ഇത്‌. 23.6 ശ.മാ.ത്തില്‍ കൂടുതല്‍ ഉപ്പ്‌ അടങ്ങിയ ലായനി തണുപ്പിച്ചാല്‍ സോഡിയം ക്ലോറൈഡ്‌ ഡൈ ഹൈഡ്രറ്റ്‌ (NaCl.2H2O) വേര്‍തിരിയുന്നു. സോഡിയം ക്ലോറൈഡിന്റെ ക്രിസ്റ്റല്‍ ഘടന. എക്‌സ്‌റേ വിഭംഗനം വഴിയാണ്‌ സോഡിയം ക്ലോറൈഡിന്റെ ക്രിസ്റ്റല്‍ഘടന കണ്ടുപിടിച്ചത്‌. സോഡിയം അയോണുകളുടെ ഒരു മുഖകേന്ദ്രിത ക്യൂബിക്‌ വിന്യാസവും അതില്‍ അന്തര്‍വേശിതമായ ക്ലോറൈഡ്‌ അയോണുകളുടെ മുഖകേന്ദ്രിത ക്യൂബിക്‌ വിന്യാസവും ആണ്‌ ക്രിസ്റ്റല്‍ഘടനയില്‍ ഉള്ളത്‌. ഓരോ സോഡിയം അയോണില്‍ നിന്നും തുല്യ അകലത്തില്‍ ആറ്‌ ക്ലോറൈഡ്‌ അയോണുകളും ഓരോ ക്ലോറൈഡ്‌ അയോണില്‍ നിന്നും തുല്യ അകലത്തില്‍ ആറ്‌ സോഡിയം അയോണുകളും ഉണ്ട്‌.

ശരീരത്തില്‍ സോഡിയം അയോണിന്റെ ധര്‍മം. ജീവജാലങ്ങളുടെ ആരോഗ്യത്തിന്‌ കറിയുപ്പ്‌ അത്യന്താപേക്ഷിതമാണ്‌. മഌഷ്യരുടെയും ജന്തുക്കളുടെയും ശരീരത്തിലെ ഉപാപചയത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഒരു ലോഹ അയോണ്‍ ആണ്‌ സോഡിയം. ബാഹ്യകോശ ദ്രാവകങ്ങളില്‍ ധാരാളം സോഡിയം അയോണ്‍ ഉണ്ട്‌. ഒരു കി.ഗ്രാം ചുവന്ന രക്താണുവില്‍ 230 മി.ഗ്രാം., ഒരു കി.ഗ്രാം രക്തസീറത്തില്‍ 2,289 മി.ഗ്രാം എന്നീ തോതില്‍ സോഡിയം അയോണ്‍ ഉണ്ട്‌. ശരീരത്തിലെ ഓസ്‌മോസികമര്‍ദം, അമ്ലക്ഷാരസന്തുലനാവസ്ഥ, നാഡീവ്യൂഹത്തിലെ ആവേഗസംവഹനം എന്നിവ നിലനിര്‍ത്തുന്നതില്‍ സോഡിയം അയോണിന്‌ നല്ല പങ്കുണ്ട്‌. അഡ്രിനല്‍ കോര്‍ട്ടക്‌സില്‍ നിന്നു സ്രവിക്കുന്ന അല്‍ഡോസ്‌റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ആണ്‌ ശരീരത്തിലെ സോഡിയം അയോണ്‍ സാന്ദ്രതയെ പ്രധാനമായും നിയന്ത്രിക്കുന്നത്‌.

സോഡിയം ക്ലോറൈഡിന്റെ ക്രിസ്റ്റൽ ഘടന

മനുഷ്യന്‌ അവശ്യം വേണ്ട കറിയുപ്പിന്റെ കൃത്യമായ അളവ്‌ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളില്‍ സോഡിയത്തിന്റെ അംശം വളരെ കുറവാണെങ്കിലും പാകപ്പെടുത്തുമ്പോള്‍ ഉപ്പുപയോഗിക്കുന്നതിനാല്‍ കറിയുപ്പിന്റെ കുറവ്‌ മഌഷ്യന്‌ അഌഭവപ്പെടാറില്ല. എന്നാല്‍ അധികം വിയര്‍ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ കറിയുപ്പ്‌ കൂടുതല്‍ കഴിക്കേണ്ടതാണ്‌. ഭൂഗര്‍ഭഖനികളില്‍ അത്യുഷ്‌ണകാലാവസ്ഥയില്‍ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക്‌ ഉപ്പുഗുളികകള്‍ നല്‌കുന്നതിന്‍െറ കാരണമിതാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ വേനല്‍ക്കാലത്ത്‌ 5.4 മുതല്‍ 6.2 ഗ്രാം വരെ കറിയുപ്പ്‌ ഒരു ദിവസം കഴിക്കേണ്ടതാണെന്ന്‌ അഭിപ്രായമുണ്ട്‌. കറിയുപ്പിന്റെ അംശം ആഹാരത്തില്‍ കൂടിയിരുന്നാലും കുറഞ്ഞിരുന്നാലും തകരാറുകള്‍ ഉണ്ടാകും. കറിയുപ്പിന്റെ അഭാവത്തില്‍ എലികള്‍ക്ക്‌ വളര്‍ച്ചാമാന്ദ്യം, രോമം കൊഴിച്ചില്‍; തൈമസ്‌ ഗ്രന്ഥികള്‍, കരള്‍ എന്നിവിടങ്ങളില്‍ രക്തസ്രാവം മുതലായവ ഉണ്ടായതായി തെളിഞ്ഞിട്ടുണ്ട്‌. സൂക്ഷ്‌മധമനികളുടെ പ്രവര്‍ത്തനത്തിന്‌ കറിയുപ്പ്‌ ആവശ്യമാണ്‌. കറിയുപ്പ്‌ ധാരാളം അടങ്ങിയ ആഹാരക്രമം 14 ദിവസം ഭക്ഷിക്കേണ്ടിവന്ന ഒരു മഌഷ്യന്‌ രക്തസമ്മര്‍ദം വര്‍ധിക്കുകയും അടിസ്ഥാനമായ ഉപാപചയത്തോത്‌ കൂടുകയും സൂക്ഷ്‌മധമനികള്‍ തടിച്ചു വീര്‍ക്കുകയും ചെയ്‌തു. വൃക്കരോഗങ്ങള്‍, ഹൃദ്രാഗങ്ങള്‍, രക്തസമ്മര്‍ദം, സിറോസിസ്‌, മഞ്ഞപ്പിത്തം എന്നിവയുള്ളപ്പോള്‍ കറിയുപ്പ്‌ വര്‍ജിക്കേണ്ടതാണ്‌. കറിയുപ്പ്‌ ഉപയോഗിക്കാന്‍ പാടില്ലാത്ത രോഗികള്‍ ഇന്തുപ്പ്‌ (പൊട്ടാസിയം ക്ലോറൈഡ്‌) ഉപയോഗിക്കാറുണ്ട്‌. മഌഷ്യശരീരത്തെ അപേക്ഷിച്ച്‌ ചെടികളില്‍ സോഡിയം ക്ലോറൈഡിന്റെ ഗാഢത വളരെക്കൂടുതലാണ്‌. ചെടികളുടെ മൊത്തം ഭാരത്തിന്‍െറ ഏകദേശം 0.1 ശ.മാ. വരും ഇത്‌. ചെടികളിലെ ഉപാപചയത്തില്‍ സോഡിയം വഹിക്കുന്ന പങ്കിനെ കുറിച്ച്‌ കാര്യമായ ഗവേഷണം നടന്നിട്ടില്ല.

ഉപയോഗം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒരു ഭക്ഷ്യവസ്‌തുവായി കറിയുപ്പ്‌ ഉപയോഗിക്കുന്നു. ഇതിലേക്ക്‌ ചെറുകണങ്ങളായി പൊടിച്ച ശുദ്ധമായ മേശയുപ്പ്‌ തയ്യറാക്കുന്നുണ്ട്‌. കറിയുപ്പില്‍ സാധാരണ കാണപ്പെടുന്ന മാലിന്യങ്ങളായ കാല്‍സിയം ക്ലോറൈഡ്‌, മഗ്‌നീഷ്യം ക്ലോറൈഡ്‌ എന്നിവയ്‌ക്ക്‌ അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്യാഌള്ള കഴിവുണ്ട്‌. തന്മൂലം മേശയുപ്പ്‌ പെട്ടെന്ന്‌ അലിഞ്ഞു കട്ടപിടിക്കാറുണ്ട്‌. ഇങ്ങനെ വരാതിരിക്കാന്‍ ഇതില്‍ അല്‌പം സോഡിയം കാര്‍ബണേറ്റോ ട്രസോഡിയം ഫോസ്‌ഫേറ്റോ ചേര്‍ത്ത്‌ സൂക്ഷിക്കുന്നു. മത്സ്യമാംസാദികള്‍ കേടുവരാതെ സൂക്ഷിക്കാഌം അച്ചാറുകള്‍ തയ്യാറാക്കാഌം ഒരു ഭക്ഷ്യസംരക്ഷകവസ്‌തുവായി കറിയുപ്പ്‌ ഉപയോഗിക്കുന്നു. രക്തവാര്‍ച്ച തടയുക, ശരീരത്തിലെ ദ്രാവകനഷ്ടം നികത്തുക, ഛര്‍ദിപ്പിക്കുക തുടങ്ങിയവയ്‌ക്കും സോഡിയം ക്ലോറൈഡ്‌ ലായനി ഉപയോഗിക്കുന്നുണ്ട്‌.

5 ശ.മാ. സോഡിയം ക്ലോറൈഡ്‌ ലായനി മുറിവുകളില്‍ പുരട്ടാന്‍ ഉപയോഗിക്കാറുണ്ട്‌. സിരകളില്‍ക്കൂടി കടത്തിവിടാഌപയോഗിക്കുന്ന സലൈന്‍ 0.9 ശ.മാ. സോഡിയം ക്ലോറൈഡ്‌ ലായനിയാണ്‌; ഇതിന്റെ ഓസ്‌മോട്ടിക മര്‍ദം രക്തത്തിന്റേതിന്‌ തുല്യമാണ്‌

സോഡിയത്തിന്റെ റേഡിയോ ആക്‌റ്റീവ്‌ ഐസോട്ടോപ്പാണ്‌ Na24. ഈ ഐസോടോപ്പ്‌ അടങ്ങിയ Na24Cl ഉപ്പ്‌ ശരീരത്തിലെ രക്തനാളികളുടെ പാരഗമ്യത (vascular permeability)നിര്‍ണയിക്കാഌം ശരീരത്തിലെ മൊത്തം സോഡിയം ഉപാപചയാംശം പഠിക്കുവാഌം ഉപയോഗിക്കാറുണ്ട്‌. നിരവധി രാസവ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ അടിസ്ഥാന രാസപദാര്‍ഥമാണ്‌ സോഡിയം ക്ലോറൈഡ്‌. സോഡിയം ഹൈഡ്രാക്‌സൈഡ്‌ സോഡിയം കാര്‍ബണേറ്റ്‌ (അലക്കുകാരം), സോഡിയം സള്‍ഫേറ്റ്‌, സോഡിയം ബൈ കാര്‍ബണേറ്റ്‌ (അപ്പക്കാരം) ഹൈഡ്രാക്ലോറിക്‌ അമ്ലം, സോഡിയം ഫോസ്‌ഫേറ്റുകള്‍, സോഡിയം ക്ലോറൈറ്റ്‌ തുടങ്ങിയ സോഡിയം ലവണങ്ങള്‍ നിര്‍മിക്കുന്നത്‌ സോഡിയം ക്ലോറൈഡില്‍ നിന്നാണ്‌. ലോകത്തില്‍ ഇന്ന്‌ ഉത്‌പാദിപ്പിക്കുന്ന ക്ലോറിന്‍ മുഴുവന്‍ തന്നെ സോഡിയം ക്ലോറൈഡ്‌ ലായനിയുടെ വൈദ്യുതവിശ്ലേഷണം വഴിയാണ്‌ നിര്‍മിക്കുന്നത്‌. നിരവധി കാര്‍ബണിക സംയുക്തങ്ങളുടെ നിര്‍മാണത്തില്‍ സോഡിയം ക്ലോറൈഡോ അതില്‍നിന്നു ലഭിക്കുന്ന രാസപദാര്‍ഥങ്ങളോ അവിഭാജ്യഘടകങ്ങളാണ്‌. ജലമൃദുലീകാരികളിലെ സിയോളൈറ്റിന്റെ പ്രവര്‍ത്തനക്ഷമത പുനരുജ്ജീവിപ്പിക്കുന്നതിഌം സോഡിയം ക്ലോറൈഡ്‌ ഉപയോഗിക്കുന്നു. ഐസ്‌കട്ടയെ പെട്ടെന്ന്‌ അലിയിക്കുവാന്‍ കറിയുപ്പിനു കഴിയും. ഇക്കാരണത്താല്‍ മഞ്ഞുമൂടിക്കിടക്കുന്ന വഴിത്താരകള്‍ ഗതാഗതയോഗ്യമാക്കാന്‍ സോഡിയം ക്ലോറൈഡ്‌ ഉപയോഗിക്കാറുണ്ട്‌.

ഉപ്പിനെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. പലതരം ആഭിചാരകര്‍മങ്ങള്‍ക്ക്‌ കറിയുപ്പ്‌ ഉപയോഗിക്കാറുണ്ട്‌. ദൃഷ്ടിദോഷം മാറ്റാനും മറ്റും ഉപ്പ്‌ തീയിലിടുന്നത്‌ ഒരു ഉദാഹരണമാണ്‌.

മിക്ക ഭാഷകളിലും കറിയുപ്പിനെ ആധാരമാക്കിയുള്ള ഒട്ടേറെ പഴഞ്ചൊല്ലുകളും ശൈലികളും പ്രചാരത്തിലുണ്ട്‌. "ഉപ്പോളം വലുതല്ല ഉപ്പിലിട്ടത്‌', "ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും', "അറുത്ത കൈക്ക്‌ ഉപ്പിടാത്തവന്‍', "ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ', "ഉപ്പു നോക്കുക' തുടങ്ങിയ ചൊല്ലുകളും "ഉപ്പും ചോറും തിന്നു വളരുക', "ഉഴക്കുപ്പിന്റെ കഞ്ഞി കുടിക്കും' എന്നീ പ്രസ്‌താവനകളും മലയാളികള്‍ക്ക്‌ സുപരിചിതമാണ്‌. "ഞങ്ങള്‍ക്കിടയില്‍ ഉപ്പുണ്ട്‌' (There is salt between us)എന്ന അറബിവാക്യവും "കൊട്ടാരത്തിലെ ഉപ്പു തിന്നാന്‍' (to eat the salt of the palace) എന്ന ഹീബ്രു വ്യഞ്‌ജകവും "നമക്‌ ഹറാം' (നന്ദിയില്ലാത്ത) എന്ന പേര്‍ഷ്യന്‍ പ്രയോഗവും കറിയുപ്പിന്റെ പ്രയോഗവൈവിധ്യം സൂചിപ്പിക്കുന്നു. ഇംഗ്ലീഷ്‌ ഭാഷയില്‍ "ഭൂമിയുടെ ഉപ്പ്‌' (salt of the earth)എന്നത്‌ ആദരവ്‌ അര്‍ഹിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. നോ: ഉപ്പ്‌; ലവണങ്ങള്‍

(ഡോ. പി.എം. മധുസൂദനന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍