This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അട = അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരം. അരി നേര്‍മയായി പൊടിച്ച് വെ...)
വരി 3: വരി 3:
അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരം. അരി നേര്‍മയായി പൊടിച്ച് വെള്ളം ചേര്‍ത്ത് കുഴച്ചോ, അരി കുതിര്‍ത്ത് അരച്ചോ, ഇലയില്‍ പരത്തുവാന്‍ പാകത്തില്‍ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു. വറച്ചട്ടിയിലിട്ട് ചുട്ടെടുക്കുന്നതിന് സാധാരണ 'ഓട്ടട' എന്നാണ് പറയുന്നത്. അരിമാവുമാത്രമെടുത്തു കുഴച്ച് തീരെ ലോലമായും ചെറുതായും ഇലയില്‍ പരത്തി പുഴുങ്ങി എടുക്കുന്ന അട, അടപ്രഥമന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നോ: അടപ്രഥമന്‍

-
വിവിധതരം അടകള്‍. അരിമാവ് കുഴച്ച് ഇലയില്‍ പരത്തി അതിനുമുകളില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു കുഴച്ച തേങ്ങാപ്പീര നിരത്തി മടക്കി ആവിക്കുവച്ച് പുഴുങ്ങി എടുക്കുന്നതിന് വത്സന്‍ എന്നു പറയും. ശര്‍ക്കരയും തേങ്ങാ തിരുമ്മിയതും ചേര്‍ത്ത് നനച്ച അവലോ, ചെറുതായി നുറുക്കിയ വാഴപ്പഴമോ, ചക്കപ്പഴമോ ചേര്‍ത്തും അട പുഴുങ്ങാറുണ്ട്.
+
'''വിവിധതരം അടകള്‍.''' അരിമാവ് കുഴച്ച് ഇലയില്‍ പരത്തി അതിനുമുകളില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു കുഴച്ച തേങ്ങാപ്പീര നിരത്തി മടക്കി ആവിക്കുവച്ച് പുഴുങ്ങി എടുക്കുന്നതിന് വത്സന്‍ എന്നു പറയും. ശര്‍ക്കരയും തേങ്ങാ തിരുമ്മിയതും ചേര്‍ത്ത് നനച്ച അവലോ, ചെറുതായി നുറുക്കിയ വാഴപ്പഴമോ, ചക്കപ്പഴമോ ചേര്‍ത്തും അട പുഴുങ്ങാറുണ്ട്.
അരിമാവിനു പകരം ഗോതമ്പ്, തിന, കൂവരക് എന്നീ ധാന്യങ്ങളുടെ മാവോ, കൂവപ്പൊടിയോ ഉപയോഗിച്ച് അട ഉണ്ടാക്കാം. അവ യഥാക്രമം ഗോതമ്പട, തിനയട, പഞ്ഞപ്പുല്ലപ്പം, കൂവയട എന്നീ പേരുകളിലറിയപ്പെടുന്നു.

10:41, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അട

അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരം. അരി നേര്‍മയായി പൊടിച്ച് വെള്ളം ചേര്‍ത്ത് കുഴച്ചോ, അരി കുതിര്‍ത്ത് അരച്ചോ, ഇലയില്‍ പരത്തുവാന്‍ പാകത്തില്‍ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു. വറച്ചട്ടിയിലിട്ട് ചുട്ടെടുക്കുന്നതിന് സാധാരണ 'ഓട്ടട' എന്നാണ് പറയുന്നത്. അരിമാവുമാത്രമെടുത്തു കുഴച്ച് തീരെ ലോലമായും ചെറുതായും ഇലയില്‍ പരത്തി പുഴുങ്ങി എടുക്കുന്ന അട, അടപ്രഥമന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നോ: അടപ്രഥമന്‍

വിവിധതരം അടകള്‍. അരിമാവ് കുഴച്ച് ഇലയില്‍ പരത്തി അതിനുമുകളില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു കുഴച്ച തേങ്ങാപ്പീര നിരത്തി മടക്കി ആവിക്കുവച്ച് പുഴുങ്ങി എടുക്കുന്നതിന് വത്സന്‍ എന്നു പറയും. ശര്‍ക്കരയും തേങ്ങാ തിരുമ്മിയതും ചേര്‍ത്ത് നനച്ച അവലോ, ചെറുതായി നുറുക്കിയ വാഴപ്പഴമോ, ചക്കപ്പഴമോ ചേര്‍ത്തും അട പുഴുങ്ങാറുണ്ട്.

അരിമാവിനു പകരം ഗോതമ്പ്, തിന, കൂവരക് എന്നീ ധാന്യങ്ങളുടെ മാവോ, കൂവപ്പൊടിയോ ഉപയോഗിച്ച് അട ഉണ്ടാക്കാം. അവ യഥാക്രമം ഗോതമ്പട, തിനയട, പഞ്ഞപ്പുല്ലപ്പം, കൂവയട എന്നീ പേരുകളിലറിയപ്പെടുന്നു.

ഹൈന്ദവമതാചാരങ്ങളുമായി അടയ്ക്ക് ബന്ധമുണ്ട്. ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനും വീടുകളില്‍ പൂജകള്‍ക്കും അട ഉപയോഗിക്കാറുണ്ട്. ഓണത്തിന് പൂവിടുമ്പോള്‍ ഉണ്ടാക്കുന്ന അടയ്ക്ക് പൂവടയെന്നും കാര്‍ത്തികവിളക്കിന് ഉണ്ടാക്കുന്ന അടയ്ക്ക് കാര്‍ത്തിക-അടയെന്നും പറയുന്നു.

(മിസ്സിസ് കെ.എം. മാത്യു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍