This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 9: | വരി 9: | ||
എല്ലായിനം അണലികളിലും മുകളിലെ അണയില്‍ വളരെ സവിശേഷതകളുള്ള വിഷപ്പല്ലുകളുണ്ടായിരിക്കും. ചലിപ്പിക്കാവുന്ന അണയെല്ലിലാണ് ഈ വിഷപ്പല്ലുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഈ പല്ലുകള്‍ നിവരുന്നു. പല്ലില്‍ നെടുകെ ഒരു നാളിയും അറ്റത്ത് ഒരു സുഷിരവും ഉണ്ടായിരിക്കും. ഈ സുഷിരത്തില്‍ കൂടിയാണ് വിഷം പുറത്തേക്ക് വരുന്നത്. മേല്‍ത്താടിയെല്ലിനോട് ചേര്‍ന്ന ഒരു ജോടി ഗ്രന്ഥിയിലാണ് വിഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ആ ഗ്രന്ഥിയില്‍നിന്നും പുറപ്പെടുന്ന ഒരു നാളി വിഷപ്പല്ലിന്റെ ചുവടുഭാഗത്തിനോടടുത്ത് അവയെ മൂടിയിരിക്കുന്ന ചര്‍മത്തിനുള്ളില്‍വച്ചുതന്നെ പല്ലിനുള്ളിലെ നാളിയോട് ചേരുന്നു. ഈ ചര്‍മാവരണത്തിനുള്ളില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെത്തിയ വിഷപ്പല്ലുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗത്തിലിരിക്കുന്ന വിഷപ്പല്ലിന് കേടു സംഭവിക്കുകയോ, ഒടിഞ്ഞുപോകുകയോ ചെയ്താല്‍ ഈ സംരക്ഷിത ദംഷ്ട്രങ്ങളില്‍ ഏറ്റവും വലുത് നീങ്ങി അണയെല്ലുമായി യോജിക്കുന്നു. | എല്ലായിനം അണലികളിലും മുകളിലെ അണയില്‍ വളരെ സവിശേഷതകളുള്ള വിഷപ്പല്ലുകളുണ്ടായിരിക്കും. ചലിപ്പിക്കാവുന്ന അണയെല്ലിലാണ് ഈ വിഷപ്പല്ലുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഈ പല്ലുകള്‍ നിവരുന്നു. പല്ലില്‍ നെടുകെ ഒരു നാളിയും അറ്റത്ത് ഒരു സുഷിരവും ഉണ്ടായിരിക്കും. ഈ സുഷിരത്തില്‍ കൂടിയാണ് വിഷം പുറത്തേക്ക് വരുന്നത്. മേല്‍ത്താടിയെല്ലിനോട് ചേര്‍ന്ന ഒരു ജോടി ഗ്രന്ഥിയിലാണ് വിഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ആ ഗ്രന്ഥിയില്‍നിന്നും പുറപ്പെടുന്ന ഒരു നാളി വിഷപ്പല്ലിന്റെ ചുവടുഭാഗത്തിനോടടുത്ത് അവയെ മൂടിയിരിക്കുന്ന ചര്‍മത്തിനുള്ളില്‍വച്ചുതന്നെ പല്ലിനുള്ളിലെ നാളിയോട് ചേരുന്നു. ഈ ചര്‍മാവരണത്തിനുള്ളില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെത്തിയ വിഷപ്പല്ലുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗത്തിലിരിക്കുന്ന വിഷപ്പല്ലിന് കേടു സംഭവിക്കുകയോ, ഒടിഞ്ഞുപോകുകയോ ചെയ്താല്‍ ഈ സംരക്ഷിത ദംഷ്ട്രങ്ങളില്‍ ഏറ്റവും വലുത് നീങ്ങി അണയെല്ലുമായി യോജിക്കുന്നു. | ||
[[Image:p.no.307.jpg|thumb|300x200px|centre|അണലി]] | [[Image:p.no.307.jpg|thumb|300x200px|centre|അണലി]] | ||
- | അണലിപ്പാമ്പുകള്‍ പൊതുവേ സ്ഥൂലിച്ച ശരീരവും പരന്ന ത്രികോണാകൃതിയിലുള്ളതുമായ തലയും ഉള്ളവയാണ്. തലയില്‍ വലിയ ശിരോശല്ക്കം സാധാരണയായി കാണാറില്ല. [[Image:p.no.307a.jpg|thumb|300x195px| | + | അണലിപ്പാമ്പുകള്‍ പൊതുവേ സ്ഥൂലിച്ച ശരീരവും പരന്ന ത്രികോണാകൃതിയിലുള്ളതുമായ തലയും ഉള്ളവയാണ്. തലയില്‍ വലിയ ശിരോശല്ക്കം സാധാരണയായി കാണാറില്ല. [[Image:p.no.307a.jpg|thumb|300x195px|centre|അണലിയുടെ വായും വിഷപ്പല്ലുകളും]] |
അണലികള്‍ അധികവും കരയില്‍മാത്രം സഞ്ചരിക്കുന്നവയാണെങ്കിലും അപൂര്‍വമായി വെള്ളത്തിലും നീന്താറുണ്ട്. കാണ്ടാമൃഗ-അണലി എന്ന ഇനം ചതുപ്പുസ്ഥലങ്ങളിലാണ് ജീവിക്കുന്നത്. മരങ്ങളില്‍ കയറിപ്പറ്റുന്ന മറ്റൊരിനവും ഉണ്ട്. മരത്തില്‍ അള്ളിപ്പിടിക്കത്തക്കതാണ് ഇവയുടെ വാലിന്റെ ഘടന. ആഫ്രിക്കന്‍ വനങ്ങളിലെ ആത്തെറിസ് (Atheris) എന്നയിനം മരങ്ങളില്‍ താവളമടിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കണ്ടുവരുന്ന അറ്റ്രാക്ടാസ്പിസ് (Atractaspis) ഇനം ശിരോശല്ക്കം ഉള്ളതും പുനങ്ങളില്‍ വസിക്കുന്നതുമാണ്. മ്യാന്‍മാറിന്റെ ഉന്നതപ്രദേശങ്ങളിലും അതിനോടു ചേര്‍ന്ന ചൈന, തിബത് പ്രദേശങ്ങളിലും ചുരുക്കമായി കണ്ടുവരുന്ന ഒരിനമായ അസ്സിമിയോപ്സ്ഫിയെ (Azemiopsfeae)യ്ക്കും ശിരോശല്ക്കം കാണുന്നുണ്ട്. ബാള്‍ട്ടിക് കടലിനു വടക്ക് ധ്രുവമേഖലയില്‍ കാണുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്ന് അണലിയാണ്. | അണലികള്‍ അധികവും കരയില്‍മാത്രം സഞ്ചരിക്കുന്നവയാണെങ്കിലും അപൂര്‍വമായി വെള്ളത്തിലും നീന്താറുണ്ട്. കാണ്ടാമൃഗ-അണലി എന്ന ഇനം ചതുപ്പുസ്ഥലങ്ങളിലാണ് ജീവിക്കുന്നത്. മരങ്ങളില്‍ കയറിപ്പറ്റുന്ന മറ്റൊരിനവും ഉണ്ട്. മരത്തില്‍ അള്ളിപ്പിടിക്കത്തക്കതാണ് ഇവയുടെ വാലിന്റെ ഘടന. ആഫ്രിക്കന്‍ വനങ്ങളിലെ ആത്തെറിസ് (Atheris) എന്നയിനം മരങ്ങളില്‍ താവളമടിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കണ്ടുവരുന്ന അറ്റ്രാക്ടാസ്പിസ് (Atractaspis) ഇനം ശിരോശല്ക്കം ഉള്ളതും പുനങ്ങളില്‍ വസിക്കുന്നതുമാണ്. മ്യാന്‍മാറിന്റെ ഉന്നതപ്രദേശങ്ങളിലും അതിനോടു ചേര്‍ന്ന ചൈന, തിബത് പ്രദേശങ്ങളിലും ചുരുക്കമായി കണ്ടുവരുന്ന ഒരിനമായ അസ്സിമിയോപ്സ്ഫിയെ (Azemiopsfeae)യ്ക്കും ശിരോശല്ക്കം കാണുന്നുണ്ട്. ബാള്‍ട്ടിക് കടലിനു വടക്ക് ധ്രുവമേഖലയില്‍ കാണുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്ന് അണലിയാണ്. | ||
08:27, 10 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അണലി
Viper
ഒരിനം വിഷപ്പാമ്പ്. ചേനത്തണ്ടന്‍, ചട്ടിത്തലയന്‍, ചുരുട്ടുമണ്ഡലി, കാട്ടുമണ്ഡലി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇത് അറിയപ്പെടുന്നു. വൈപ്പറിഡേ (Viperidae) കുടുംബത്തില്‍പ്പെടുന്നു.
യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ചേര്‍ന്ന ഭൂഭാഗം ഇവയുടെ ആവാസമേഖലയാണ്. യൂറോപ്പില്‍ ഏഴിനം അണലികള്‍ ഉള്‍പ്പെടുന്ന ഒരു വര്‍ഗമേ ഉള്ളു. ഏഷ്യയില്‍ അഞ്ചു വര്‍ഗങ്ങളിലായി ഏതാണ്ട് ഒരു ഡസന്‍ ഇനം അണലികളുണ്ട്; ആഫ്രിക്കയില്‍ നാല്പതിലധികം ഇനങ്ങള്‍ കാണപ്പെടുന്നു.
എല്ലായിനം അണലികളിലും മുകളിലെ അണയില്‍ വളരെ സവിശേഷതകളുള്ള വിഷപ്പല്ലുകളുണ്ടായിരിക്കും. ചലിപ്പിക്കാവുന്ന അണയെല്ലിലാണ് ഈ വിഷപ്പല്ലുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഈ പല്ലുകള്‍ നിവരുന്നു. പല്ലില്‍ നെടുകെ ഒരു നാളിയും അറ്റത്ത് ഒരു സുഷിരവും ഉണ്ടായിരിക്കും. ഈ സുഷിരത്തില്‍ കൂടിയാണ് വിഷം പുറത്തേക്ക് വരുന്നത്. മേല്‍ത്താടിയെല്ലിനോട് ചേര്‍ന്ന ഒരു ജോടി ഗ്രന്ഥിയിലാണ് വിഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ആ ഗ്രന്ഥിയില്‍നിന്നും പുറപ്പെടുന്ന ഒരു നാളി വിഷപ്പല്ലിന്റെ ചുവടുഭാഗത്തിനോടടുത്ത് അവയെ മൂടിയിരിക്കുന്ന ചര്‍മത്തിനുള്ളില്‍വച്ചുതന്നെ പല്ലിനുള്ളിലെ നാളിയോട് ചേരുന്നു. ഈ ചര്‍മാവരണത്തിനുള്ളില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെത്തിയ വിഷപ്പല്ലുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗത്തിലിരിക്കുന്ന വിഷപ്പല്ലിന് കേടു സംഭവിക്കുകയോ, ഒടിഞ്ഞുപോകുകയോ ചെയ്താല്‍ ഈ സംരക്ഷിത ദംഷ്ട്രങ്ങളില്‍ ഏറ്റവും വലുത് നീങ്ങി അണയെല്ലുമായി യോജിക്കുന്നു.
അണലിപ്പാമ്പുകള്‍ പൊതുവേ സ്ഥൂലിച്ച ശരീരവും പരന്ന ത്രികോണാകൃതിയിലുള്ളതുമായ തലയും ഉള്ളവയാണ്. തലയില്‍ വലിയ ശിരോശല്ക്കം സാധാരണയായി കാണാറില്ല.അണലികള്‍ അധികവും കരയില്‍മാത്രം സഞ്ചരിക്കുന്നവയാണെങ്കിലും അപൂര്‍വമായി വെള്ളത്തിലും നീന്താറുണ്ട്. കാണ്ടാമൃഗ-അണലി എന്ന ഇനം ചതുപ്പുസ്ഥലങ്ങളിലാണ് ജീവിക്കുന്നത്. മരങ്ങളില്‍ കയറിപ്പറ്റുന്ന മറ്റൊരിനവും ഉണ്ട്. മരത്തില്‍ അള്ളിപ്പിടിക്കത്തക്കതാണ് ഇവയുടെ വാലിന്റെ ഘടന. ആഫ്രിക്കന്‍ വനങ്ങളിലെ ആത്തെറിസ് (Atheris) എന്നയിനം മരങ്ങളില്‍ താവളമടിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കണ്ടുവരുന്ന അറ്റ്രാക്ടാസ്പിസ് (Atractaspis) ഇനം ശിരോശല്ക്കം ഉള്ളതും പുനങ്ങളില്‍ വസിക്കുന്നതുമാണ്. മ്യാന്‍മാറിന്റെ ഉന്നതപ്രദേശങ്ങളിലും അതിനോടു ചേര്‍ന്ന ചൈന, തിബത് പ്രദേശങ്ങളിലും ചുരുക്കമായി കണ്ടുവരുന്ന ഒരിനമായ അസ്സിമിയോപ്സ്ഫിയെ (Azemiopsfeae)യ്ക്കും ശിരോശല്ക്കം കാണുന്നുണ്ട്. ബാള്‍ട്ടിക് കടലിനു വടക്ക് ധ്രുവമേഖലയില്‍ കാണുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്ന് അണലിയാണ്.
അണലികള്‍ അധികപങ്കും വളര്‍ച്ചയെത്തിയ ശിശുക്കളെ പ്രസവിക്കുന്നു. മുട്ടയിടുന്ന ഇനങ്ങളും ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഇനമായ സെല്‍ വൈപ്പര്‍ ഒരു പ്രാവശ്യം അറുപത്തിമൂന്നു കുഞ്ഞുങ്ങളെവരെ പ്രസവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അണലി ഘ്രാണശക്തിയുപയോഗിച്ചാണ് ഇണയെ അറിയുക. ഇണചേരലില്‍ ആണ്‍ അണലികള്‍ സജീവനേതൃത്വം എടുക്കുന്നു. ഒന്നിലധികം അണലികള്‍ ഒരു ഇണയെ സമീപിക്കുന്നപക്ഷം ആണ്‍ അണലികള്‍ പരസ്പരം ഉടല്‍ ഉയര്‍ത്തി മുഖാമുഖം നോക്കി സമരം തുടങ്ങും. അതിനിടയില്‍ പരസ്പരം ഉന്തുകയും തള്ളുകയും തല ചുഴറ്റി അടിക്കുകയും ചെയ്യാറുണ്ട്. രണ്ടിലൊന്നു മലര്‍ന്നുവീഴുംവരെ ഈ സമരം തുടരും. അടിപറ്റിയ അണലി അതിവേഗം സ്ഥലംവിടും. വിജയി ഏറെ ദൂരം പരാജിതനെ പിന്തുടരാറുമുണ്ട്. ഈ സമരത്തില്‍ ഇവ പരസ്പരം കടിക്കുകയില്ല. ഇണചേരലിന്റെ പ്രാരംഭമായുള്ള ഒരു പ്രീണനനൃത്തം ആയിട്ടാണ് മുന്‍കാലങ്ങളില്‍ പലരും ഈ സമരത്തെ കണക്കാക്കിയിരുന്നത്. ഒരു വര്‍ഷം ഒരു തവണയെന്ന കണക്കിനാണ് അണലികള്‍ ഇണചേരുന്നത്. എന്നാല്‍ ശീതമേഖലയിലും മഞ്ഞുമൂടിയ പര്‍വതപ്രദേശങ്ങളിലും കാണപ്പെടുന്നവ രണ്ടു വര്‍ഷത്തിലൊരിക്കലേ പ്രത്യുത്പാദനം നടത്താറുള്ളു.
വലുപ്പത്തില്‍ അണലികള്‍ക്ക് വളരെ വൈവിധ്യമുണ്ട്. മാളങ്ങളില്‍ പാര്‍ക്കുന്ന പിറ്റ് വൈപ്പറുകള്‍ (pit vipers) മെലിഞ്ഞവയും 30 സെ.മീ.-ല്‍ താഴെ നീളം ഉള്ളവയും ആണ്. 180 സെ.മീറ്ററോളം നീളമുള്ളതാണ് റസ്സല്‍സ് വൈപ്പര്‍ (Russels' viper). ഗാബൂണ്‍ വൈപ്പറിനും (Gaboon viper) ഏറെക്കുറെ ഇതേ നീളവും സാമാന്യം വണ്ണവുമുണ്ട്. ഇവ 7 കി.ഗ്രാം വരെ തൂക്കവും ഉള്ളവയാണ്. മണത്തറിയാനുള്ള അസാധാരണശക്തി അണലികള്‍ക്കുണ്ട്. ഇണയെത്തേടുന്നതുപോലെ ഇരതേടുന്നതും ഘ്രാണശക്തിയുപയോഗിച്ചുതന്നെയാണ്. ഇവ എലി, തവള, അണ്ണാന്‍ തുടങ്ങിയവയെ ഭക്ഷിക്കുന്നു.
അണലിവിഷം മാരകമാണ്. അണലിവിഷം രക്തത്തില്‍ കലര്‍ന്നാല്‍ രക്താണുക്കള്‍ മുഴുവന്‍ നശിക്കുകയും രക്തധമനികള്‍ പൊട്ടിപ്പോവുകയും ചെയ്യും.