This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചരിത്രം)
(Canada)
വരി 1: വരി 1:
== കാനഡ ==
== കാനഡ ==
== Canada ==
== Canada ==
-
[[ചിത്രം:Vol7p62_canadapage.jpg|thumb|]]
+
 
പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും വിസ്‌തൃതമായ രാജ്യം. ലോകരാഷ്‌ട്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്‌ കാനഡ. ഗ്രാമം, സമൂഹം എന്നീ അര്‍ഥങ്ങളുള്ള കാനാറ്റ (Canata) എന്ന ഇറോഖോയെന്‍ (അമേരിന്ത്യന്‍ ഭാഷ) പദത്തില്‍നിന്നാണ്‌ രാജ്യനാമം നിഷ്‌പന്നമായിരിക്കുന്നത്‌. 10 പ്രവിശ്യകളും മൂന്ന്‌ ടെറിട്ടറികളുമായി വിഭജിക്കപ്പെട്ടിട്ടുള്ള കാനഡയുടെ വിസ്‌തീര്‍ണം: 99,70,610 ച.കി.മീ. (ഇതില്‍ 7,55,180, ച.കി.മീ. ശുദ്ധജല പരപ്പാണ്‌.);  ജനസംഖ്യ: 3,16,12,897 (2006); തലസ്ഥാനം: ഒട്ടാവ; അതിരുകള്‍: വടക്കുപടിഞ്ഞാറ്‌ ബ്യൂഫോര്‍ട്‌ കടല്‍, വടക്ക്‌ ആര്‍ട്ടിക്‌ സമുദ്രം, വടക്കുകിഴക്ക്‌ ബാഫിന്‍ ഉള്‍ക്കടല്‍, കിഴക്ക്‌ ഡേവിസ്‌ ജലസന്ധിയും ലാബ്രഡോര്‍ കടലും, അത്‌ലാന്തിക്‌ സമുദ്രവും, തെക്ക്‌ യു.എസ്‌.എ., പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും അലാസ്‌ക (യു.എസ്‌.എ)യും; ഔദ്യോഗിക ഭാഷകള്‍: ഇംഗ്ലീഷ്‌, ഫ്രഞ്ച്‌; നാണയം: കനേഡിയന്‍ ഡോളര്‍.
പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും വിസ്‌തൃതമായ രാജ്യം. ലോകരാഷ്‌ട്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്‌ കാനഡ. ഗ്രാമം, സമൂഹം എന്നീ അര്‍ഥങ്ങളുള്ള കാനാറ്റ (Canata) എന്ന ഇറോഖോയെന്‍ (അമേരിന്ത്യന്‍ ഭാഷ) പദത്തില്‍നിന്നാണ്‌ രാജ്യനാമം നിഷ്‌പന്നമായിരിക്കുന്നത്‌. 10 പ്രവിശ്യകളും മൂന്ന്‌ ടെറിട്ടറികളുമായി വിഭജിക്കപ്പെട്ടിട്ടുള്ള കാനഡയുടെ വിസ്‌തീര്‍ണം: 99,70,610 ച.കി.മീ. (ഇതില്‍ 7,55,180, ച.കി.മീ. ശുദ്ധജല പരപ്പാണ്‌.);  ജനസംഖ്യ: 3,16,12,897 (2006); തലസ്ഥാനം: ഒട്ടാവ; അതിരുകള്‍: വടക്കുപടിഞ്ഞാറ്‌ ബ്യൂഫോര്‍ട്‌ കടല്‍, വടക്ക്‌ ആര്‍ട്ടിക്‌ സമുദ്രം, വടക്കുകിഴക്ക്‌ ബാഫിന്‍ ഉള്‍ക്കടല്‍, കിഴക്ക്‌ ഡേവിസ്‌ ജലസന്ധിയും ലാബ്രഡോര്‍ കടലും, അത്‌ലാന്തിക്‌ സമുദ്രവും, തെക്ക്‌ യു.എസ്‌.എ., പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും അലാസ്‌ക (യു.എസ്‌.എ)യും; ഔദ്യോഗിക ഭാഷകള്‍: ഇംഗ്ലീഷ്‌, ഫ്രഞ്ച്‌; നാണയം: കനേഡിയന്‍ ഡോളര്‍.
[[ചിത്രം:Vol7p62_NS_CapeBretonHighlands2_tango7174.jpg|thumb|കേപ്‌ ബ്രിട്ടന്‍ ദ്വീപ്‌]]
[[ചിത്രം:Vol7p62_NS_CapeBretonHighlands2_tango7174.jpg|thumb|കേപ്‌ ബ്രിട്ടന്‍ ദ്വീപ്‌]]

05:11, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

കാനഡ

Canada

പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും വിസ്‌തൃതമായ രാജ്യം. ലോകരാഷ്‌ട്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്‌ കാനഡ. ഗ്രാമം, സമൂഹം എന്നീ അര്‍ഥങ്ങളുള്ള കാനാറ്റ (Canata) എന്ന ഇറോഖോയെന്‍ (അമേരിന്ത്യന്‍ ഭാഷ) പദത്തില്‍നിന്നാണ്‌ രാജ്യനാമം നിഷ്‌പന്നമായിരിക്കുന്നത്‌. 10 പ്രവിശ്യകളും മൂന്ന്‌ ടെറിട്ടറികളുമായി വിഭജിക്കപ്പെട്ടിട്ടുള്ള കാനഡയുടെ വിസ്‌തീര്‍ണം: 99,70,610 ച.കി.മീ. (ഇതില്‍ 7,55,180, ച.കി.മീ. ശുദ്ധജല പരപ്പാണ്‌.); ജനസംഖ്യ: 3,16,12,897 (2006); തലസ്ഥാനം: ഒട്ടാവ; അതിരുകള്‍: വടക്കുപടിഞ്ഞാറ്‌ ബ്യൂഫോര്‍ട്‌ കടല്‍, വടക്ക്‌ ആര്‍ട്ടിക്‌ സമുദ്രം, വടക്കുകിഴക്ക്‌ ബാഫിന്‍ ഉള്‍ക്കടല്‍, കിഴക്ക്‌ ഡേവിസ്‌ ജലസന്ധിയും ലാബ്രഡോര്‍ കടലും, അത്‌ലാന്തിക്‌ സമുദ്രവും, തെക്ക്‌ യു.എസ്‌.എ., പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും അലാസ്‌ക (യു.എസ്‌.എ)യും; ഔദ്യോഗിക ഭാഷകള്‍: ഇംഗ്ലീഷ്‌, ഫ്രഞ്ച്‌; നാണയം: കനേഡിയന്‍ ഡോളര്‍.

കേപ്‌ ബ്രിട്ടന്‍ ദ്വീപ്‌

ഭൂപ്രകൃതി

കനേഡിയന്‍ റോക്കി പർവതനിരകള്‍

രാഷ്‌ട്രവ്യാപ്‌തി. വടക്കേ അമേരിക്കയുടെ വടക്കേപകുതി, (അലാസ്‌ക ഒഴിച്ച്‌) പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന കാനഡയുടെ രാജ്യാതിര്‍ത്തിക്കുള്ളിലായി നാലു വശങ്ങളിലും ധാരാളം ദ്വീപുകളുണ്ട്‌. രാജ്യത്തിന്റെ കിഴക്കേയറ്റത്തുള്ള ന്യൂഫൗണ്ട്‌ലന്‍ഡ്‌ ദ്വീപിന്റെ പൂര്‍വതീരം മുതല്‍ അലാസ്‌കയുമായുള്ള പശ്ചിമാതിര്‍ത്തിവരെ കിഴക്കുപടിഞ്ഞാറ്‌ ദിശയില്‍, പരമാവധി ദൈര്‍ഘ്യം സു. 5,000 കി.മീ. ആണ്‌. രാജ്യത്തിന്റെ തെക്കേയറ്റത്തായി ഈറി തടാകത്തില്‍ സ്ഥിതിചെയ്യുന്ന പെലി ദ്വീപു മുതല്‍ വടക്കേയറ്റത്തുള്ള എല്ലിസ്‌മേയര്‍ ദ്വീപിന്റെ വടക്കേ മുനമ്പായ കേപ്‌ കൊളംബിയവരെ തെക്കുവടക്കു ദിശയില്‍, പരമാവധിദൈര്‍ഘ്യം സു. 4,500 കി.മീ.ഉം ആണ്‌. കിഴക്ക്‌ അത്‌ലാന്തിക്‌ സമുദ്രത്തിലുള്ള കനേഡിയന്‍ ദ്വീപുകളില്‍ ന്യൂ ഫൗണ്ട്‌ലന്‍ഡ്‌, പ്രിന്‍സ്‌ എഡ്വേഡ്‌, കേപ്‌ബ്രിട്ടന്‍ എന്നിവയാണ്‌ പ്രമുഖം. പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രത്തില്‍ വാന്‍കൂവര്‍, ഗ്രയം (Graham) എന്നീ രണ്ടു വലിയ ദ്വീപുകള്‍ക്കു പുറമേ, വന്‍കരയോടടുത്ത്‌ നൂറു കണക്കിനു തുരുത്തുകളുമുണ്ട്‌. കാനഡയുടെ ദക്ഷിണ സീമ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളില്‍ നാലെണ്ണത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നതിനാല്‍ ഈ തടാകങ്ങളിലെ സെന്റ്‌ ജോസഫ്‌, മാനിറ്റൂലിന്‍, പെലി തുടങ്ങി ഏതാഌം ദ്വീപുകളും രാജ്യാതിര്‍ത്തിക്കുള്ളിലായുണ്ട്‌. കാനഡയുടെ വടക്കുള്ള ചെറുതും വലുതുമായ ദ്വീപുകളെ കൂട്ടായി കനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസമൂഹം എന്നു വിശേഷിപ്പിക്കുന്നു.

കാനഡ
കനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസമൂഹം വടക്കേ അമേരിക്കയുടെ വന്‍കരയോരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ദ്വീപസമൂഹത്തിന്റെ വടക്കും കിഴക്കും ആര്‍ട്ടിക്‌ സമുദ്രത്തിലെ പിരിവുകളായ ബ്യൂഫോര്‍ട്ട്‌ കടല്‍, ലിങ്കണ്‍ കടല്‍, റോബ്‌സന്‍ ചാനല്‍, കെന്നഡി ചാനല്‍, കെയ്‌ന്‍ തടം, സ്‌മിത്‌ കടലിടുക്ക്‌, ബാഫിന്‍ ഉള്‍ക്കടല്‍ എന്നിവയും തെക്കുകിഴക്കും കിഴക്കും ഭാഗങ്ങളില്‍ അത്‌ലാന്തിക്‌ സമുദ്രത്തിലെ പിരിവുകളായ ഡേവിസ്‌ ജലസന്ധി, ഹഡ്‌സന്‍ ജലസന്ധി, ഫോക്‌സ്‌ തടം എന്നിവയുമാണ്‌. വലുപ്പമേറിയ ദ്വീപുകളുടെ പൂര്‍വതീരം കനത്ത ഹിമാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ട അപ്രാപ്യമായ പാറക്കെട്ടുകളും ചെങ്കുത്തായ വശങ്ങളോടുകൂടിയ ഫിയോഡുകളും നിറഞ്ഞു കാണുന്നു.
കാലാവസ്ഥാ ഭൂപടം-കാനഡ

ഹഡ്‌സണ്‍ ഉള്‍ക്കടല്‍ മേഖലയെ കേന്ദ്രീകരിച്ചുള്ള, ബൃഹത്തായ ഒരു താലത്തിന്റെ ആകൃതിയാണ്‌ ഭൂപ്രകൃതിപരമായി കാനഡയ്‌ക്കുള്ളത്‌; പടിഞ്ഞാറു ഭാഗത്തിനാണ്‌ താരതമ്യേന ഉയരം കൂടുതല്‍. ഭൂഘടനാപരമായി എട്ടു വ്യത്യസ്‌ത മേഖലകള്‍ ഇവിടെയുണ്ട്‌: കനേഡിയന്‍ ഷീല്‍ഡ്‌ മേഖല, ഇതിനുള്ളിലും പടിഞ്ഞാറു ഭാഗത്തും തെക്കുകിഴക്കു ഭാഗത്തുമായി മൂന്നു നിമ്‌ന മേഖലകള്‍, വടക്ക്‌ ആര്‍ട്ടിക്‌ സമതലങ്ങളും പീഠഭൂമികളും, പടിഞ്ഞാറ്‌ റോക്കി പര്‍വതനിരകള്‍, വടക്കു പടിഞ്ഞാറ്‌ ഇന്യൂഷ്യന്‍ (Innutian) നിരകള്‍, കിഴക്ക്‌ അപ്പലേച്ചിയന്‍ നിരകള്‍.

നയാഗ്ര വെള്ളച്ചാട്ടം

48,00,000 ച.കി.മീ. വ്യാപ്‌തിയുള്ള കനേഡിയന്‍ ഷീല്‍ഡ്‌ രാജ്യവിസ്‌തൃതിയുടെ 49 ശതമാനം കൈയടക്കിയിരിക്കുന്നു. ഷീല്‍ഡിലെ കരഭാഗത്തിന്റെ ഏറിയ പങ്കും സമുദ്രനിരപ്പില്‍നിന്ന്‌ 1,000 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഷീല്‍ഡ്‌ പ്രദേശത്തിന്റെ ഏതാണ്ട്‌ മധ്യത്തായി ഹഡ്‌സണ്‍ ഉള്‍ക്കടല്‍ സ്ഥിതിചെയ്യുന്നു. ഉള്‍ക്കടലിനെ ചൂഴ്‌ന്നു വിസ്‌തൃതമായ ഒരു നിമ്‌നമേഖലയുണ്ട്‌. കനേഡിയന്‍ ഷീല്‍ഡിന്‌ പടിഞ്ഞാറായി രാജ്യത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ വ്യാപിച്ചിട്ടുള്ള ഒരു നിമ്‌ന മേഖലയാണുള്ളത്‌. ഇതിഌം പടിഞ്ഞാറാണ്‌ കനേഡിയന്‍ റോക്കി പര്‍വതനിരകള്‍. റോക്കി പര്‍വതത്തിലെ തീരദേശ നിരകളിലാണ്‌ കാനഡയിലെ ഏറ്റവും ഉയരമേറിയ ഗിരിശൃംഗമായ ലോഗന്‍ കൊടുമുടി (5951 മീ.) സ്ഥിതിചെയ്യുന്നത്‌.

രാജ്യത്തിന്റെ തെക്കുകിഴക്കുഭാഗവും പഞ്ചമഹാതടാകങ്ങള്‍ മുതല്‍ അത്‌ലാന്തിക്‌ സമുദ്രതീരത്തോളം വരുന്ന നിമ്‌നമേഖലയാണ്‌. കാനഡയുടെ തെക്കുകിഴക്കേ അരികിലായുള്ള അപ്പലേച്ചിയന്‍ നിരകളും വടക്കേയറ്റത്തായുള്ള ഇന്യൂഷ്യന്‍ നിരകളും ആണ്‌ മറ്റു പര്‍വതങ്ങള്‍. കാനഡയുടെ വടക്കുള്ള വലിയ ദ്വീപുകള്‍ ഹിമാനീകൃത സമതലങ്ങളും പീഠഭൂമികളും നിറഞ്ഞതാണ്‌.

പുൽമേട്‌

കനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസമൂഹമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ദ്വീപസഞ്ചയത്തിന്റെ കരഭാഗത്തിന്റെ മൊത്തം വിസ്‌തൃതി സു. 13,00,000 ച.കി.മീ. ആണ്‌. ദ്വീപുകളില്‍ വലുപ്പമേറിയവ ബാഫിന്‍, എല്ലിസ്‌മേയര്‍, വിക്‌ടോറിയ, ബാങ്ക്‌സ്‌, ഡെവണ്‍ എന്നിവയാണ്‌. വടക്കേ അമേരിക്കയുടെ ഉത്തരവന്‍കരയോരത്താണ്‌ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്‌. കനേഡിയന്‍ ഷീല്‍ഡിന്റെ ഭാഗമായ ദ്വീപുകളൊക്കെയും പ്രീകാംബ്രിയന്‍ പരല്‍ ശിലകള്‍ കൊണ്ടാണ്‌ രൂപമെടുത്തിരിക്കുന്നത്‌. എല്ലിസ്‌മേയര്‍, ഡെവണ്‍, ബാഫിന്‍ എന്നീ ദ്വീപുകളുടെ പൂര്‍വതീരം കനത്ത ഹിമാതിക്രമണത്തിന്റെ ഫലമായി ചെങ്കുത്തായ വശങ്ങളുള്ള ഫിയോഡുകളും പാറക്കെട്ടുകളും നിറഞ്ഞു കാണപ്പെടുന്നു. സമുദ്ര നിരപ്പില്‍നിന്ന്‌ 1,500 മീറ്ററിലേറെ ഉയരത്തിലുള്ള പീഠപ്രദേശങ്ങളെല്ലാം ഹിമാവൃതമാണ്‌.

തുന്ദ്രമേഖല

കാനഡയുടെ പകുതിയോളം വ്യാപിച്ചു കിടക്കുന്ന കനേഡിയന്‍ ഷീല്‍ഡ്‌മേഖല ഭൂവിജ്ഞാനപരമായി അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. കാംബ്രിയന്‍ കല്‌പാരംഭത്തിനുമുമ്പുതന്നെ സ്ഥായിത്വമാര്‍ജിച്ച ഭൂവല്‍ക്ക ഖണ്ഡത്തെയാണ്‌ ഭൂവിജ്ഞാനപരമായി ഷീല്‍ഡ്‌ എന്നു വിശേഷിപ്പിക്കുന്നത്‌. 350 കോടി വര്‍ഷം വരെ പഴക്കമുള്ള പ്രീകാംബ്രിയന്‍ ശിലകള്‍ കനേഡിയന്‍ ഷീല്‍ഡടക്കം പലതിന്റെയും കേന്ദ്ര സ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. തെക്ക്‌ സുപ്പീരിയര്‍ തടാകം മുതല്‍ വടക്ക്‌ കനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസമൂഹം വരെയും കിഴക്ക്‌ ഗ്രീന്‍ലന്‍ഡ്‌ മുതല്‍ പടിഞ്ഞാറ്‌ കനേഡിയന്‍ റോക്കി പര്‍വതത്തിലെ പൂര്‍വബഹിര്‍ നിരകള്‍ വരെയും വ്യാപിച്ചു കിടക്കുന്ന സുസ്ഥിരമായ ഭൂവല്‍ക്കഖണ്ഡമാണിത്‌. കനേഡിയന്‍ ഷീല്‍ഡിലെ ഹിമാനീകൃത തടാകങ്ങളില്‍ വലുപ്പമേറിയവ വിനിപെഗ്‌, അതബാസ്‌ക, റെയ്‌ന്‍ഡീയര്‍, ഗ്രറ്റ്‌ സ്ലേവ്‌, ഗ്രറ്റ്‌ ബെയര്‍ എന്നിവയാണ്‌. ഭൂവിജ്ഞാനപരമായി കനേഡിയന്‍ ഷീല്‍ഡിന്റെതന്നെ ഭാഗമാണ്‌ കാനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസഞ്ചയം. കാനഡയിലെമ്പാടും ഹിമാനീകൃത ഭൂരൂപങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും കനേഡിയന്‍ ആര്‍ട്ടിക്‌ ദ്വീപസമൂഹത്തിന്റെ വടക്കും വടക്കുകിഴക്കും ഭാഗങ്ങളിലാണ്‌ ഹിമാതിക്രമണം ഇപ്പോഴും തുടരുന്നത്‌.

അപവാഹം

ശുദ്ധജലസ്രാതസ്സുകളായ നദികളും തടാകങ്ങളും കാനഡയില്‍ സമൃദ്ധമായുണ്ട്‌. മൊത്തം ഭൂവിസ്‌തൃതിയുടെ സു. 7.6 ശതമാനം ശുദ്ധജലപ്പരപ്പാണ്‌ (സു. 7,80,000 ച.കി.മീ.). ഹഡ്‌സണ്‍ ഉള്‍ക്കടലില്‍ പതിക്കുന്നവ, ആര്‍ട്ടിക്‌, അത്‌ലാന്തിക്‌, പസിഫിക്‌ സമുദ്രങ്ങളില്‍ പതിക്കുന്നവ എന്നീ നാലു പ്രധാന നദീവ്യൂഹങ്ങള്‍ കാനഡയിലുണ്ട്‌. ഇതിനു പുറമേ മിസിസ്സിപ്പി നദീശൃംഖലയും (32,249 ച.കി.മീ.) പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഹഡ്‌സന്‍ ഉള്‍ക്കടലും ഹഡ്‌സന്‍ കടലിടുക്കും ചേര്‍ന്നതാണ്‌ രാജ്യത്തെ പ്രമുഖ അപവാഹതടം. മൊത്തം 36,95,510 ച.കി.മീ. വിസ്‌തീര്‍ണം ഈ അപവാഹ തടത്തിനുണ്ട് വിനിപെഗ്‌ തടാകത്തില്‍ പതിക്കുന്ന നെല്‍സന്‍ നദിയാണ്‌ ഈ പ്രദേശത്തെ പ്രമുഖ നദി. 35,90,327 ച.കി.മീ. വിസ്‌തൃതിയുള്ള ആര്‍ട്ടിക്‌ അപവാഹതടത്തിലാണ്‌ രാജ്യത്തെ ഏറ്റവും വലിയ നദിയായ മക്കന്‍സി നിപതിക്കുന്നത്‌. സു. 4,250 കി.മീ. ദൈര്‍ഘ്യമുള്ള ഈ നദിയുടെ ആവാഹ ക്ഷേത്രത്തിന്റെ വിസ്‌തൃതി 8,40,000 ച.കി.മീ. വരും. അത്‌ലാന്തിക്‌ അപവാഹതടത്തിന്‌ 15,08,252 ച. കി.മീ. വിസ്‌തീര്‍ണമാണുള്ളത്‌. അത്‌ലാന്തിക്‌ സമുദ്രത്തില്‍ പതിക്കുന്നവയില്‍ ഏറ്റവും വലിയ നദി സെന്റ്‌ ലോറന്‍സ്‌ ആണ്‌; രണ്ടാം സ്ഥാനത്ത്‌ ഒട്ടാവ നദിയും. പഞ്ചമഹാതടാകങ്ങളുമായിച്ചേര്‍ന്ന്‌ സെന്റ്‌ ലോറന്‍സ്‌ നദി ലോകത്തെ ഒരു പ്രമുഖ ജലപാതയ്‌ക്കു രൂപം നല്‌കിയിരിക്കുന്നു. 10,41,898 ച.കി.മീ. ആണ്‌ പസിഫിക്‌ അപവാഹതടത്തിന്റെ വിസ്‌തൃതി. പസിഫിക്‌ സമുദ്രത്തില്‍ പതിക്കുന്ന ദൈര്‍ഘ്യമേറിയ നദി ഫ്രസര്‍ ആണ്‌. കൊളംബിയ, യൂകോണ്‍ എന്നിവയാണ്‌ മറ്റു പ്രധാനനദികള്‍.

മിക്കവാറും കനേഡിയന്‍ നദികളിലെല്ലാംതന്നെ വെള്ളച്ചാട്ടങ്ങള്‍ സാധാരണമാകയാല്‍ ഇവയിലൂടെയുള്ള ഗതാഗതം ദുര്‍ഘടപൂര്‍ണമാണ്‌. വലിയ ജലപാതങ്ങളിലെല്ലാം വൈദ്യുതോത്‌പാദന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിലെ ഏറ്റവും വലിയ (വീതിയേറിയ) ജലപ്രപാതം കാനഡയുടെ തെക്കരികിലായി ഈറി, ഒണ്ടാറിയോ എന്നീ തടാകങ്ങള്‍ക്കിടയ്‌ക്കായുള്ള നയാഗ്ര നദിയിലേതാണ്‌.

കാലാവസ്ഥ

വിവിധ വായുപിണ്ഡങ്ങളും അവയുടെ പരസ്‌പരപ്രവര്‍ത്തനങ്ങളും കാനഡയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഇവയില്‍ ഏറ്റവും പ്രധാനം വന്‍കരകാലാവസ്ഥ സൃഷ്‌ടിക്കുന്ന ധ്രുവീയവായുപിണ്ഡമാണ്‌. വടക്കന്‍ കാനഡയുടെ ഉള്‍പ്രദേശത്ത്‌ കേന്ദ്രീകരിക്കുന്ന ഈ വായുപിണ്ഡം ശിശിരകാലത്ത്‌ രാജ്യത്ത്‌ ഏതാണ്ട്‌ മുഴുവനായും വ്യാപിക്കുന്നു. തത്‌ഫലമായി ഉള്‍ഭാഗങ്ങളിലുള്ള നിമ്‌ന ഭൂമികളില്‍ വീശിയടിക്കുന്ന വരണ്ട ശീതക്കാറ്റ്‌ അപ്പലേച്ചിയന്‍ നിരകളെയും മറികടക്കുക സാധാരണമാണ്‌. ഇതിന്റെ ആഗമനത്തിനു മുന്‍പായി ചുഴലിക്കാറ്റും അതിശൈത്യവും ഉണ്ടാകുന്നു. ഈ വായുപിണ്ഡത്തിന്റെ സ്വാധീനത അനുഭവപ്പെടുന്ന മേഖലയ്‌ക്കു പടിഞ്ഞാറായി ആര്‍ദ്രാഷ്‌ണമേറിയ ധ്രുവീയപസിഫിക്‌ വായുപിണ്ഡം സ്ഥിതിചെയ്യുന്നു. ഇതിന്റെ കിഴക്കോട്ടുള്ള സ്വാധീനത റോക്കിനിരകള്‍ നിയന്ത്രിക്കുന്നു. പടിഞ്ഞാറേ തീരത്തും ഫ്രസര്‍ താഴ്‌വാരത്തുമുള്ള നേരിയ ആര്‍ദ്രത ഇതിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്നതാണ്‌. രാജ്യത്തിന്റെ കിഴക്കുവശം വന്‍കര കാലാവസ്ഥയ്‌ക്കു പകരം അത്‌ലാന്തിക വായുപിണ്ഡത്തിന്റെ അധീനത്തിലാണ്‌. വസന്ത, ഗ്രീഷ്‌മകാലങ്ങളുടെ അവസാനത്തോടുകൂടി മെക്‌സിക്കോ ഉള്‍ക്കടലില്‍നിന്നു വീശുന്ന ഊഷ്‌മളവും ആര്‍ദ്രവുമായ വാതങ്ങളുടെ കടന്നേറ്റം മധ്യകാനഡയില്‍ ചൂടും ആര്‍ദ്രതയും ഉള്ള കാലാവസ്ഥ ഉളവാക്കുന്നു. ബ്രിട്ടീഷ്‌ കൊളംബിയയില്‍ സമശീതോഷ്‌ണ സ്ഥിതിയാണുള്ളത്‌. ജനുവരിഫെബ്രുവരി മാസങ്ങളില്‍ താപനില40ºC വരെ എത്തുന്നു. കൊടിയ ശീതക്കാറ്റ്‌ മഞ്ഞുകാലത്തെ പ്രത്യേകതയാണ്‌. വേനല്‍ക്കാലത്തില്‍ ഭൂഖണ്ഡത്തിന്റെ ഉള്‍പ്രദേശം പെട്ടെന്ന്‌ ഊഷ്‌മളമാകുകയും താപനില 30ºC വരെ ഉയരുകയും ചെയ്യുന്നു. എന്നാല്‍ ജൂലായ്‌ മാസത്തിലെ ശരാശരി താപനില ഏതാണ്ട്‌ 18ºC ആണ്‌. ന്യൂഫൗണ്ട്‌ലന്‍ഡ്‌, അത്‌ലാന്തിക്‌ തീരം, സെന്റ്‌ ലോറന്‍സ്‌ നദീമുഖം എന്നിവിടങ്ങളില്‍ ശീതളവും മിതവുമായ ശീതോഷ്‌ണ കാലാവസ്ഥയാണുള്ളത്‌. കുളിര്‍മയുള്ള വേനല്‍ക്കാലത്ത്‌ താപനില 15ºCഓളം വര്‍ധിക്കുമെങ്കിലും ശീതകാല താപനില –15ºC വരെ താഴുന്നു.

റോക്കിനിരകളുടെ പടിഞ്ഞാറേ ചരിവുകളില്‍ ആണ്ടില്‍ സു. 300 സെ.മീ. മഴയുണ്ടാകുന്നു. എന്നാല്‍ കിഴക്കോട്ട്‌ ക്രമത്തില്‍ മഴയുടെ തോതു കുറഞ്ഞുവരുന്നു. റെഡ്‌ റിവര്‍ താഴ്‌വരയില്‍ സു.50 സെ.മീ. പോലും മഴ ലഭിക്കുന്നില്ല. എന്നാല്‍ ദക്ഷിണ ഒണ്ടാറിയോ, ദക്ഷിണ ക്വിബക്‌, സെന്റ്‌ ലോറന്‍സ്‌ നിമ്‌ന മേഖലകള്‍, അത്‌ലാന്തിക്‌ തീരം എന്നിവിടങ്ങളില്‍ 76 സെ.മീ. മുതല്‍ 101.5 സെ.മീ. വരെയും വിനിപെഗില്‍ 53.5 സെ.മീറ്ററും മഴ കിട്ടും. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലത്ത്‌ മഞ്ഞുറയല്‍ സാധാരണമാണ്‌. സെന്റ്‌ ലോറന്‍സ്‌ നദീമുഖം ശിശിരകാലം മുതല്‍ വസന്തകാലം വരെ മഞ്ഞു മൂടിക്കിടക്കുന്നു. അക്കാലത്ത്‌ താപനില 40ºC മുതല്‍ 48ºC വരെ താഴുകയും ചെയ്യും.

സസ്യജന്തുജാലം

രാജ്യത്തെ സസ്യാവൃതമേഖലയെ പൊതുവില്‍ മൂന്നായി തിരിക്കാം: വനങ്ങള്‍, പുല്‍മേടുകള്‍, തുന്ദ്ര. നൈസര്‍ഗിക വനങ്ങളുടെയും പുല്‍മേടുകളുടെയും നശീകരണത്തിലൂടെയാണ്‌ കൃഷിയിടങ്ങളും അധിവാസകേന്ദ്രങ്ങളും വികസിച്ചിട്ടുള്ളത്‌. രാജ്യവിസ്‌തൃതിയുടെ സു. 20 ശതമാനം പ്രദേശത്ത്‌ ഇന്നും തുന്ദ്ര സസ്യജാലമാണുള്ളത്‌. ശേഷിച്ച പ്രദേശം സസ്യരഹിതമായ പാറക്കെട്ടുകളോ മഞ്ഞുമൂടിയ ഭാഗങ്ങളോ ആണ്‌. കാനഡയിലെ വനങ്ങളെ പൂര്‍വം, മധ്യം, പശ്ചിമം എന്നിങ്ങനെ മൂന്നായി തിരിക്കാം. തടാകങ്ങളുടെ തീരപ്രദേശം മുതല്‍ സെന്റ്‌ ലോറന്‍സ്‌ താഴ്‌വാരം വരെയാണ്‌ കിഴക്കന്‍ വനങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്‌. ഈ മേഖലയുടെ തെക്കേയറ്റത്ത്‌ ഇലപൊഴിയും കാടുകളാണുള്ളത്‌; ഇവിടെ ഓക്‌, ചെസ്‌നട്ട്‌, എം, മേപിള്‍ തുടങ്ങിയ വൃക്ഷങ്ങള്‍ വളരുന്നു. തുടര്‍ന്ന്‌ വടക്കോട്ട്‌ ഇലപൊഴിയും കാടുകളും സൂച്യഗ്രവനങ്ങളും ഇടകലര്‍ന്ന്‌ കാണപ്പെടുന്നു. രാജ്യത്തെ കാനനമേഖലയുടെ ഉത്തരാഗ്രത്തായുള്ള സൂച്യഗ്രവനങ്ങള്‍ ലോകത്തിലെ എണ്ണപ്പെട്ട വനപ്രദേശങ്ങളില്‍ ഒന്നാണ്‌. രാജ്യത്തിന്റെ പശ്ചിമഭാഗത്തുള്ള വനങ്ങള്‍ക്കു സങ്കീര്‍ണ പ്രകൃതിയാണുള്ളത്‌. ഇവിടെ ഫിര്‍, ഹെംലക്‌, ചുവന്ന സെഡാര്‍ എന്നിവ സമൃദ്ധമായുണ്ട്‌; പൈന്‍, ആല്‍ഡര്‍, മേപ്പിള്‍ തുടങ്ങിയവയും ഇവിടെ വളരുന്നു. കാനഡയിലെ പുല്‍മേടുകളിലധികവും കൃഷിയിടങ്ങളായി മാറിക്കഴിഞ്ഞു. രാജ്യത്തെ തുന്ദ്രമേഖലയില്‍ പന്നല്‍ച്ചെടികള്‍ നിറഞ്ഞു കാണപ്പെടുന്നു.

കാനഡയിലെ കാലാവസ്ഥ, സസ്യജാലം എന്നിവ രാജ്യത്തെ ജന്തുവര്‍ഗങ്ങളുടെ വിതരണത്തെ സ്വാധീനിക്കുന്നു. ആര്‍ട്ടിക്‌ മേഖലയിലെ സവിശേഷയിനം ജന്തുക്കള്‍ സീല്‍ (seal), ധ്രുവക്കരടി, ധ്രുവച്ചെന്നായ്‌, കസ്‌തൂരിക്കാള, കരിബൂ, ലെമ്മിങ്‌, വെള്ളക്കുറുക്കന്‍ എന്നിവയാണ്‌. വേനല്‍ക്കാലത്ത്‌ പലയിനം പക്ഷികള്‍ ഉത്തര ധ്രുവ മേഖലയില്‍ ചേക്കേറുക പതിവാണ്‌. തെക്കുള്ള വനപ്രദേശങ്ങളിലാണ്‌ "കനേഡിയന്‍ ജന്തുജാലങ്ങള്‍' ജീവിക്കുന്നത്‌. ബീവര്‍, മൂസ്‌, കാനഡലിംക്‌സ്‌, കറുത്ത കരടി തുടങ്ങിയവയടങ്ങുന്നതാണ്‌ ഈ ജന്തുസമൂഹം. ജനസാന്ദ്രമായ ദക്ഷിണാഗ്രമേഖലയില്‍ വെള്ളവാലുള്ള മാനിനങ്ങളും മറ്റു ചെറു സസ്‌തനികളും വസിക്കുന്നു. കനേഡിയന്‍ വനങ്ങളില്‍ വസിച്ചിരുന്ന പലയിനം മൃഗങ്ങളും പക്ഷികളും അനിയന്ത്രിതമായ വേട്ടയാടലിന്റെ ഫലമായി വംശനാശത്തിനു വിധേയമായിട്ടുണ്ട്‌.

മണ്ണും ധാതുസമ്പത്തും

കാനഡയിലെ മണ്ണിനങ്ങളെ ആസ്‌പദമാക്കി രാജ്യത്തെ അഞ്ച്‌ മേഖലകളായി തിരിക്കാവുന്നതാണ്‌.

(i) വടക്കന്‍ മേഖലയില്‍ സഹ്രസാബ്‌ദങ്ങളായി തണുത്തുറഞ്ഞുകിടക്കുന്ന മഞ്ഞുപാളിക(Perma frost) ള്‍ക്ക്‌ മുകളിലായി തുന്ദ്ര സസ്യജാലത്തെ നിലനിര്‍ത്തുന്ന ഒരു മണ്‍പടലമുണ്ട്‌. നൈസര്‍ഗികമായിത്തന്നെ കണങ്ങളുടെ വലുപ്പമനുസരിച്ചുള്ള ക്രമീകരണത്തിനു വിധേയമായിരിക്കുന്ന, ഈയിനം മണ്ണ്‌ ആണ്ടുമുഴുവഌം ജലപൂരിതമാണ്‌.

(ii) കനേഡിയന്‍ ഷീല്‍ഡ്‌ മേഖലയിലെയും, അപ്പലേച്ചിയന്‍ പര്‍വതപ്രദേശത്തെയും കാനനങ്ങളില്‍ക്കാണുന്ന അമ്ലരസമുള്ള, ഉര്‍വരത കുറഞ്ഞ മണ്ണിനമാണ്‌ പോഡ്‌സോള്‍. ഷീല്‍ഡ്‌ മേഖലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ മരമണ്ണും കാണപ്പെടുന്നു.

(iii) ഷീല്‍ഡ്‌ മേഖലയുടെ തെക്കേയറ്റത്തും അപ്പലേച്ചിയന്‍ പര്‍വതപ്രദേശങ്ങളില്‍ കാനനങ്ങള്‍ക്കു പുറത്തുമാണ്‌ കൃഷിയിടങ്ങള്‍ വികസിച്ചിട്ടുള്ളത്‌; ഈ ഭാഗത്തെ അനുകൂല കാലാവസ്ഥയും മണ്ണിന്റെ താരതമ്യേന വര്‍ധിച്ച ഉര്‍വരതയുമാണ്‌ ഇതിന്‌ കാരണം.

(iv) രാജ്യത്തെ വിസ്‌തൃതമായ പുല്‍മേടുകള്‍ കൃഷിക്കുപയുക്തമായ കറുത്ത മണ്ണിനങ്ങളുള്ളവയാണെങ്കിലും ഇനിയും കാര്യമായി ചൂഷണവിധേയമായിട്ടില്ല. ധാരാളമായി ജൈവാംശമുള്‍ക്കൊള്ളുന്ന ഈയിനം മണ്ണ്‌ ഫലപുഷ്‌ടിയേറിയതാണ്‌. കാനഡയിലെ ഗോതമ്പുപാടങ്ങളും മറ്റും വ്യാപിച്ചു കിടക്കുന്നത്‌ ഈ മേഖലയിലാണ്‌. പുല്‍മേടുകളില്‍ത്തന്നെ മഴകുറവുള്ള ഭാഗങ്ങളില്‍ ജൈവാംശം കുറഞ്ഞതും ക്ഷാരാംശം കൂടിയതുമായ തവിട്ടു മണ്ണാണുള്ളത്‌.

(v) കാനഡയുടെ പടിഞ്ഞാറുഭാഗത്ത്‌, റോക്കി നിരകളിലും കടലോരപ്രദേശങ്ങളിലും കൃഷിക്കനുയോജ്യമായ ഇരുണ്ട തവിട്ടുനിറത്തിലുള്ള മണ്ണിനങ്ങളുണ്ട്‌.

കാനഡയിലെ കനത്ത ധാതുനിക്ഷേപങ്ങള്‍ രണ്ടാം ലോകയുദ്ധാനന്തരമാണ്‌ ശരിയാംവണ്ണം ഖനനം ചെയ്യപ്പെട്ടു തുടങ്ങിയത്‌. പ്രകൃതിനിക്ഷേപത്തിന്റെ ഏറിയ പങ്കും തണുപ്പേറിയ ആര്‍ട്ടിക്‌ മേഖലയിലാണ്‌ അവസ്ഥിതമായിരിക്കുന്നത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നാകവും നിക്കലും നിക്ഷിപ്‌തമായിരിക്കുന്നത്‌ കാനഡയിലാണ്‌. പലതരം ധാതുക്കളും ലോഹഅയിരുകളും രാജ്യത്ത്‌ ഉത്‌പാദിപ്പിക്കുന്നു. ആസ്‌ബസ്റ്റോസ്‌, യുറേനിയം, മോളിബ്‌ഡനം എന്നിവയുടെ ഉത്‌പാദനത്തിലും കാനഡ മുന്‍പന്തിയിലാണ്‌. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകങ്ങള്‍, ചെമ്പ്‌, ഇരുമ്പയിര്‌, പൊട്ടാഷ്‌, സള്‍ഫര്‍, ജിപ്‌സം, വെള്ളി, കാഡ്‌മിയം, കൊബാള്‍ട്ട്‌, മഗ്നീഷ്യം, പ്ലാറ്റിനം എന്നിവയും ഇവിടെനിന്ന്‌ വന്‍തോതില്‍ ശേഖരിക്കപ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും

ഒരു എസ്‌കിമോ കുടുംബം

വലുപ്പത്തിന്റെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങളില്‍ കാനഡയ്‌ക്ക്‌ രണ്ടാം സ്ഥാനമുണ്ടെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യം ഏറെ പിന്നിലാണ്‌ (31-ാം സ്ഥാനം). 2001ലെ സെന്‍സസ്‌ പ്രകാരം 3,10,81,887 ആയിരുന്നു രാജ്യത്തെ ജനസംഖ്യ. പൊതുവേ ജനസംഖ്യാവളര്‍ച്ചനിരക്ക്‌ കുറഞ്ഞ ഒരു രാജ്യമാണിത്‌. കുറഞ്ഞ ജനനനിരക്കാണ്‌ ജനസംഖ്യാവര്‍ധനവിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകം. എന്നാല്‍ പുറംരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ജനസംഖ്യാവര്‍ധനവിനു സഹായകമാകുന്നുണ്ട്‌. കനേഡിയന്‍ ജനതതിയുടെ മുക്കാല്‍പങ്കും ദക്ഷിണസീമയോടടുത്തുള്ള പ്രദേശങ്ങളില്‍ വസിക്കുന്നു. ജനങ്ങളില്‍ 90 ശതമാനവും രാജ്യവിസ്‌തൃതിയുടെ 20 ശതമാനം പ്രദേശത്താണ്‌ വസിക്കുന്നത്‌. നഗരങ്ങളിലേക്കു പ്രവഹിക്കുന്നതിനുള്ള പ്രവണത ജനങ്ങളില്‍ വര്‍ധിച്ചുകാണുന്നു. 1871ല്‍ 80 ശതമാനം ജനങ്ങള്‍ ഗ്രാമവാസികളായ കര്‍ഷകരായിരുന്നു. 1941 ആയപ്പോള്‍ നഗരവാസികള്‍ 54 ശതമാനം ആയും 1961ല്‍ 70 ശതമാനം ആയും 1971ല്‍ 76.1 ശതമാനം ആയും വര്‍ധിച്ചു. 1991ലെ സെന്‍സസ്‌ പ്രകാരം ഇത്‌ 75 ശതമാനം ആയിരുന്നു. "99ല്‍ നഗരവാസികള്‍ 76.9 ശതമാനം ആയി വര്‍ധിച്ചു. ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കൂവര്‍, ഒട്ടാവഹള്‍, എഡ്‌മണ്ടണ്‍, കാല്‍ഗരി എന്നിവയാണ്‌ കാനഡയിലെ പ്രധാന നാഗരിക കേന്ദ്രങ്ങള്‍. 1998ലെ കണക്കനുസരിച്ച്‌ 1,70,000 പേരാണ്‌ പുറംരാജ്യങ്ങളില്‍ നിന്ന്‌ കാനഡയിലേക്ക്‌ കുടിയേറിയത്‌. ഇതില്‍ 11.3 ശതമാനം ചൈനയില്‍ നിന്നും, 8.8 ശതമാനം ഇന്ത്യയില്‍ നിന്നുമായിരുന്നു. 2001ലെ സെന്‍സസ്‌ പ്രകാരം ഏഷ്യന്‍ രാജ്യങ്ങളൊഴിച്ച്‌ മറ്റു രാഷ്‌ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌ (ചാര്‍ട്ട്‌1).

ചാർട്ട്‌ 1 - കാനഡയിലെ വിദേശ കുടിയേറ്റക്കാരുടെ ജനസംഖ്യ (1921-2006)

ജനനിബിഡമായ തെക്കന്‍മേഖല പലതുകൊണ്ടും സവിശേഷതയാര്‍ന്നതാണ്‌. ഈ മേഖലയിലെ ജനസാന്ദ്രത ച.കി.മീ.ന്‌ 52 ആണ്‌. യു.എസ്സില്‍ നിന്നുണ്ടായ വര്‍ധിച്ച തോതിലുള്ള കുടിയേറ്റവും യു.എസ്സിന്റെ വടക്കേ അരികിലായുള്ള സാന്‍ ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ബോസ്റ്റണ്‍ തുടങ്ങിയ വന്‍നഗരങ്ങളുടെ സാമീപ്യവും കൂടിയാണ്‌ കനേഡിയന്‍ നഗരങ്ങളുടെ ഈ വിധമുള്ള വികസനത്തിനു കാരണം.

മനിതോബാ സർവകലാശാല ഭരണവിഭാഗം
]]
കിങ്‌സ്‌ കോളജ്‌

1851ല്‍ 1000ത്തിന്‌ 22 ആയിരുന്ന മരണനിരക്ക്‌ 1971ല്‍ 7.3 ആയി കുറഞ്ഞതും വര്‍ധിച്ചതോതിലുണ്ടായ കുടിയേറ്റവും ഇതേകാലത്ത്‌ ജനസംഖ്യയില്‍ 10 മടങ്ങ്‌ വര്‍ധനവുണ്ടാക്കി. ഗണ്യമായ വര്‍ധനയുണ്ടായത്‌ ക്വിബെക്‌, ഒണ്ടാറിയോ, ആല്‍ബര്‍ട്ട, ബ്രിട്ടീഷ്‌ കൊളംബിയ എന്നീ പ്രവിശ്യകളിലാണ്‌. 19992000ത്തില്‍ കാനഡയിലെ മരണനിരക്ക്‌ 1000ത്തിന്‌ 7.5 ആയിരുന്നു. 2004ഓടെ ജനന നിരക്ക്‌ 10.91 (ആയിരം ജനസംഖ്യയ്‌ക്ക്‌) ആവുകയും, മരണനിരക്ക്‌ 7.67 എന്ന നിരക്കിലെത്തുകയും കുടിയേറ്റം 5.96 ആയി കുറയുകയും ചെയ്‌തതോടെ ജനസംഖ്യയിലെ തദ്ദേശീയ ഘടകത്തിന്‌ പ്രാബല്യം സിദ്ധിച്ചിട്ടുണ്ട്‌.

നോത്രഡാം ബസിലിക്ക, മോണ്‍ട്രിയൽ

1. കുടിയേറ്റം. നൂറ്റാണ്ടുകള്‍ക്കു മുമ്പാരംഭിച്ച കുടിയേറ്റം 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌ മൂര്‍ധന്യാവസ്ഥയിലെത്തിയത്‌. ശിലായുഗത്തില്‍ വടക്കേഅമേരിക്കയുടെ ഉത്തരാര്‍ധത്തില്‍ വന്നെത്തിയ ഏഷ്യന്‍വംശജരായ നായാടിവര്‍ഗക്കാര്‍ ക്രമേണ വന്‍കരയിലെ മറ്റുഭാഗങ്ങളിലേക്കു വ്യാപിച്ചു. വന്‍കരയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെത്തിയവര്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടു; കിഴക്കന്‍ മേഖലകളിലെത്തിച്ചേര്‍ന്നവര്‍ കാര്‍ഷികവൃത്തിയിലും. വനപ്രദേശങ്ങളിലേക്കു കടന്നവര്‍ ഉപജീവനത്തിനായി വേട്ടയാടല്‍തന്നെ തുടര്‍ന്നു. പുല്‍മേടുകളില്‍ തങ്ങിയ കൂട്ടര്‍ സ്ഥിര പാര്‍പ്പിടമില്ലാതെ നാടോടികളായും കഴിഞ്ഞുകൂടി. എ.ഡി. 1600 ആയപ്പോള്‍ ഇന്നത്തെ കാനഡ വ്യാപിച്ചിട്ടുള്ള പ്രദേശത്തെ അമേരിന്ത്യരുടെയും എസ്‌കിമോകളുടെയും സംഖ്യ സു. 2,00,000 ആയിരുന്നുവെന്നാണ്‌ നിഗമനം. ഗ്രീന്‍ലന്‍ഡിലെത്തിയ നോര്‍സ്‌ ജനത അവിടെ നിന്ന്‌ 11-ാം ശതകത്തില്‍ത്തന്നെ ന്യൂഫൗണ്ട്‌ലന്‍ഡിലും എത്തിയിരുന്നു. 1608ല്‍ സാമുവല്‍ ദ്‌ ഷാംപ്ലാങ്‌ ക്വിബെക്‌ പട്ടണം സ്ഥാപിച്ചതിനെത്തുടര്‍ന്നാണ്‌ സ്ഥിരമായ ഫ്രഞ്ച്‌ അധിവാസം സമാരംഭിച്ചത്‌. തുടര്‍ന്ന്‌ പല യൂറോപ്യന്‍ രാജ്യക്കാരും കാനഡയിലെത്തി.

ഗാതിനിയു മുസ്ലിം പള്ളി

1867 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ 40,000 മുതല്‍ 50,000 വരെ ആളുകള്‍ പ്രതിവര്‍ഷം കാനഡയില്‍ കുടിയേറിക്കൊണ്ടിരുന്നു. അനന്തരം 1930 ആയതോടെ ഈ സംഖ്യ 1,30,000 ആയി ഉയര്‍ന്നു. തുടര്‍ന്ന്‌ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ അത്‌ 12,000 ആയി താഴുകയാണുണ്ടായത്‌; യുദ്ധാനന്തരം 1,23,000 ആയി വീണ്ടും കുതിച്ചുകയറി. 1966നു ശേഷം ശരാശരി വാര്‍ഷിക കുടിയേറ്റം 1,50,000 ആണ്‌. 1998ല്‍ ഇത്‌ 17,00,000 ആയിരുന്നു.

2. പൊതുജനക്ഷേമം. പൊതുജനക്ഷേമത്തിനു മുന്‍തൂക്കം കൊടുക്കുന്ന രാജ്യമാണ്‌ കാനഡ. ഇതിനായി അനവധി ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയിട്ടുണ്ട്‌. ഭരണഘടനാപ്രകാരം ആരോഗ്യസംരക്ഷണ മേഖലയുടെ ചുമതല പ്രവിശ്യകളിലും ടെറിറ്ററികളിലും നിക്ഷിപ്‌തമായിരിക്കുന്നു. പല ഘട്ടങ്ങളിലായാണ്‌ രാജ്യത്ത്‌ ദേശീയ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കിയത്‌. 1957ല്‍ "ദ്‌ ഹോസ്‌പിറ്റല്‍ ഇന്‍ഷുറന്‍സ്‌ ആന്‍ഡ്‌ ഡയഗണോസ്റ്റിക്‌ സര്‍വീസ്‌ ആക്‌റ്റ്‌', 1968ല്‍ "മെഡിക്കല്‍ കെയര്‍ ആക്‌റ്റ്‌', 1984ല്‍ "ദ്‌ കാനഡ ഹെല്‍ത്ത്‌ ആക്‌റ്റ്‌' എന്നിവ കാനഡയില്‍ നിലവില്‍ വന്നു. ഓരോ കനേഡിയന്‍ പൗരഌം ആരോഗ്യപരമായ സുരക്ഷ ഈ പദ്ധതികള്‍മൂലം ലഭിക്കുന്നുണ്ട്‌. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ജീവിതസുരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ കനേഡിയന്‍ ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്‌. "ദ്‌ ഓള്‍ഡ്‌ഏജ്‌ സെക്യൂരിറ്റി പെന്‍ഷന്‍', "ദ്‌ ഗ്യാരന്‍ഡീഡ്‌ ഇന്‍കം സപ്ലിമെന്റ്‌', "കാനഡ പെന്‍ഷന്‍ പ്ലാന്‍', "കാനഡ അസിസ്റ്റന്റ്‌ പ്ലാന്‍' തുടങ്ങിയ ക്ഷേമപദ്ധതികള്‍ ഇവയില്‍ പ്രത്യേക പ്രാധാന്യമുള്ളവയാണ്‌.

3. വിദ്യാഭ്യാസം. കനേഡിയന്‍ ഭരണഘടന നിര്‍ബന്ധിതസൗജന്യഅടിസ്ഥാനവിദ്യാഭ്യാസം രാജ്യത്ത്‌ നടപ്പാക്കിയിട്ടുണ്ട്‌. പ്രാഥമിക വിദ്യാഭ്യാസം ആറു വയസ്സുമുതല്‍ 1214 വയസ്സുവരെയാണ്‌. അതുകഴിഞ്ഞാണ്‌ സെക്കണ്ടറി വിദ്യാഭ്യാസം നല്‌കുന്നത്‌. സെക്കണ്ടറി കാലഘട്ടം കഴിയുന്നതുവരെ വിദ്യാഭ്യാസം സൗജന്യമാണ്‌. അമേരിന്ത്യര്‍ക്കും എസ്‌കിമോകള്‍ക്കും വേണ്ടി ഫെഡറല്‍ ഭരണകൂടം പ്രത്യേകം സ്‌കൂളുകള്‍ നടത്തുന്നു. പ്രവിശ്യാഭരണകൂടങ്ങളിലാണ്‌ വിദ്യാഭ്യാസത്തിന്റെ ചുമതല നിക്ഷിപ്‌തമായിരിക്കുന്നത്‌. രണ്ടാം ലോകയുദ്ധാനന്തരം രാജ്യത്തെ സാമൂഹികരംഗത്തുവന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും പ്രതിഫലനങ്ങളുളവാക്കി. അത്യന്താധുനിക വിദ്യാഭ്യാസരീതികളും പഠനോപാധികളും ഇന്ന്‌ കനേഡിയന്‍ സ്‌കൂളുകളില്‍ പ്രയോഗത്തിലുണ്ട്‌. 2001ല്‍ സു. 99 ശതമാനമായിരുന്നു രാജ്യത്തെ സാക്ഷരതാ നിരക്ക്‌.

ഓരോ പ്രവിശ്യകളിലെയും വിദ്യാഭ്യാസവകുപ്പിന്റെ ചുമതല ഒരു വിദ്യാഭ്യാസ മന്ത്രിയിലാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഒരു ഉപദേശകസമിതി ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കാനഡയിലെ പ്രവിശ്യാതല വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോള്‍ വികേന്ദ്രീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌.

17-ാം ശതകത്തിലാണ്‌ കാനഡയിലെ ആദ്യത്തെ കോളജ്‌ സ്ഥാപിക്കപ്പെട്ടത്‌. 1995-96ലെ കണക്കുകളനുസരിച്ച്‌ 48 സര്‍വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതുകൂടാതെ സാങ്കേതിക സര്‍വകലാശാല, കാര്‍ഷിക കോളജ്‌, ഓപ്പണ്‍ സര്‍വകലാശാല, പോളിടെക്‌നിക്‌, ആര്‍ട്ട്സ് ആന്‍ഡ്‌ ഡിസൈന്‍ കോളജ്‌, ബിസിനസ്‌ സ്‌കൂള്‍, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍, ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയും കാനഡയുടെ വിദ്യാഭ്യാസമേഖലയെ സമ്പന്നമാക്കുന്നു.

കലാശാലകളില്‍ പലതും വിവിധ മതവിഭാഗക്കാര്‍ സ്ഥാപിച്ചതാണ്‌. ഉദാഹരണത്തിന്‌ ആംഗ്‌ളിക്കന്‍ സഭ വകയാണ്‌ വിന്‍ഡ്‌സര്‍, നോവാസ്‌കോഷ്യ, ഫ്രഡറിക്‌റ്റന്‍, ന്യൂബ്രണ്‍സ്‌വിക്‌, ടൊറന്റോ എന്നിവിടങ്ങളിലെ കിങ്‌സ്‌ കോളജുകള്‍. മെത്തേഡിസ്റ്റുകളുടെ വകയാണ്‌ വിക്‌ടോറിയ കോളജും മൗണ്ട്‌ അല്ലിസണ്‍ സര്‍വകലാശാലയും. ബാപ്‌റ്റിസ്റ്റുകള്‍ സ്ഥാപിച്ചതാണ്‌ ടൊറണ്ടോയിലെ മാക്‌മാസ്റ്റര്‍ സര്‍വകലാശാല. ലാവല്‍ സര്‍വകലാശാലയിലും മോണ്ട്‌റിയോള്‍ സര്‍വകലാശാലയിലും ഫ്രഞ്ചില്‍ അധ്യാപനം നടത്തുന്നു. ഒട്ടാവ സര്‍വകലാശാല ദ്വൈഭാഷികമാണ്‌. കാനഡയിലെ വിഭാഗിയേതരമായ ആദ്യത്തെ സര്‍വകലാശാല മാക്‌ഗില്‍ ആണ്‌. എല്ലാ പ്രവിശ്യകളിലും അന്തര്‍ദേശീയ പ്രശസ്‌തിയാര്‍ജിച്ച സര്‍വകലാശാലകള്‍ ഉണ്ട്‌.

4. മതം. ക്രിസ്‌തുമത വിഭാഗത്തില്‍പ്പെട്ടവരാണ്‌ ജനങ്ങളിലധികവും. ഇതില്‍ റോമന്‍ കത്തോലിക്കര്‍, യുണൈറ്റഡ്‌ ചര്‍ച്ച്‌ ഒഫ്‌ കാനഡ എന്നീ വിഭാഗങ്ങള്‍ക്കാണ്‌ മുന്‍തൂക്കം. കൂടാതെ ജൂതര്‍, മുസ്‌ലിം, ഹൈന്ദവര്‍, സിഖ്‌ തുടങ്ങിയ മതവിഭാഗങ്ങളും കാനഡയിലുണ്ട്‌. മുന്‍പ്‌ കനേഡിയന്‍ ക്രസ്‌തവര്‍ക്കിടയില്‍ പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തിനുണ്ടായിരുന്ന ഭൂരിപക്ഷം 20-ാം ശതകത്തിന്റെ അവസാനഘട്ടമായപ്പോഴാണ്‌ കത്തോലിക്കര്‍ക്കായത്‌. ക്രിസ്‌തീയേതര മത വിഭാഗങ്ങളുടെ വളര്‍ച്ച, മതനിരപേക്ഷതാനയം തുടങ്ങിയ ഘടകങ്ങള്‍ അടുത്തകാലത്തായി ഇതുവരെ നിലനിന്നിരുന്ന കാതലിക്‌പ്രാട്ടസ്റ്റന്റ്‌ മതഘടനയുടെ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്‌. വര്‍ധിച്ച തോതിലുള്ള കുടിയേറ്റമാണ്‌ മറ്റൊരു പ്രധാനഘടകം.

ഫോക്‌ ഫെസ്റ്റിവൽ-ഒട്ടാവ

5. കലയും സാഹിത്യവും. കാനഡയുടെ സാഹിത്യമേഖല രാജ്യത്തിന്റെ ഭാഷാപരമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇംഗ്ലീഷ്‌കനേഡിയന്‍ കൃതികളും, ഫ്രഞ്ച്‌കനേഡിയന്‍ സൃഷ്‌ടികളും അവ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്നവയാണ്‌. മറ്റ്‌ ഭാഷകളിലേക്കും ഇവ പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കനേഡിയന്‍ എഴുത്തുകാരായ മാര്‍ഗരറ്റ്‌ ആറ്റ്‌വുഡ്‌, ഡേവിഡ്‌കപ്‌ലാന്റ്‌, ഗബ്രിയേലെ റോയ്‌, ആലിസ്‌ മണ്‍റോ, ആനി ഹോബര്‍ട്‌, ജോണ്‍ മക്‌ലിയോഡ്‌ തുടങ്ങിയവര്‍ ഏറെ പ്രസിദ്ധരായവരാണ്‌. നാടകരംഗത്ത്‌ തോംസണ്‍ ഹൈവേ, ആന്‍മേരി മക്‌ഡൊണാള്‍ഡ്‌, സ്‌കെയില്‍ബര്‍ട്‌ ബ്രാഡ്‌ ഫ്രസര്‍ തുടങ്ങിയവരുടെ കോമഡികള്‍ കനേഡിയന്‍ ജീവിതത്തിന്റെ പരിച്ഛേദങ്ങളായി മാറിയിരിക്കുന്നു. കാനഡയുടെ ആദിവാസി ജീവിതത്തെ വ്യാഖ്യാനിക്കുന്ന അബോറിജിനല്‍ തിയെറ്റര്‍ പ്രസ്ഥാനവും വളരെ ശക്തമാണ്‌. നാഷണല്‍ ഫിലിം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ സിനിമാനിര്‍മാണത്തില്‍ കാനഡ അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുത്തിട്ടുണ്ട്‌. ഡോക്യുമെന്ററി നിര്‍മാണത്തിലും അനിമേഷന്‍ രംഗത്തും മുന്‍പന്തിയില്‍ സ്ഥാനമുറപ്പിക്കാന്‍ രാജ്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. "ദ്‌ മാന്‍ ഹൂ പ്ലാന്റഡ്‌ ട്രീസ്‌' 1987ലെ ഓസ്‌കാര്‍ അവാര്‍ഡിനര്‍ഹമായി. മറ്റു രാജ്യങ്ങളുമായി സഹകരിച്ച്‌ ചിത്രങ്ങള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുന്ന മുപ്പതില്‍പ്പരം ദൃശ്യശ്രാവ്യ കലാസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. കനേഡിയന്‍ സിനിമാ പ്രവര്‍ത്തകരുടെ മികച്ച സാങ്കേതിക വൈദഗ്‌ധ്യവും മറ്റു നിര്‍മാണ സൗകര്യങ്ങളും ഫിലിംടെലിവിഷന്‍ നിര്‍മാതാക്കളെ ഇവിടേക്കാകര്‍ഷിക്കുന്നു. ജമിനി അവാര്‍ഡുകള്‍, ടൊറന്റോ ആന്‍ഡ്‌ വാന്‍കൂവര്‍ ചലച്ചിത്രാത്സവങ്ങള്‍, അത്‌ലാന്തിക്‌ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ കാനഡയുടെ ശ്രദ്ധേയ സംഭാവനകളാണ്‌. അടുത്തകാലത്ത്‌ ലോകസിനിമാരംഗത്ത്‌ ശ്രദ്ധനേടിയ "ദ്‌ ഹാങ്ങിംങ്‌ ഗാര്‍ഡന്‍', "എക്‌സോട്ടിക്ക', "ലവ്‌ ആന്‍ഡ്‌ ഹ്യൂമന്‍ റിമെയിന്‍സ്‌', "മാര്‍ഗരറ്റ്‌സ്‌ മ്യൂസിയം', "ദ്‌ റെഡ്‌ വയലിന്‍' തുടങ്ങിയ കനേഡിയന്‍ ചിത്രങ്ങള്‍ ശില്‌പഭംഗിയിലും ഭാവഭദ്രതയിലും ചിത്രീകരണത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. നാടകരംഗത്ത്‌ കനേഡിയന്‍ സൃഷ്‌ടികള്‍ക്ക്‌ പ്രധാന സ്ഥാനമുണ്ട്‌. ക്വിബെക്‌ തിയെറ്ററിന്റെ സംഭാവനയായ മൈക്കല്‍ ട്രബ്ലേയുടെ നാടകങ്ങള്‍ മറ്റു ഭാഷകളിലേക്ക്‌ തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌.

മ്യൂസിയം ഒഫ്‌ സിവിലൈസേഷന്‍

സംഗീതരംഗത്ത്‌ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കാനഡയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. റോക്ക്‌പോപ്പ്‌ജാസ്‌ഓപ്പറസംഗീത രംഗത്തും നാടന്‍, ശാസ്‌ത്രീയ സംഗീത മേഖലകളിലും മികവ്‌ പുലര്‍ത്തുന്ന ഈ രാജ്യത്തെ നൃത്തരൂപങ്ങളും ഏറെ പ്രസിദ്ധമാണ്‌. ബ്രയന്‍ ആദംസ്‌, സെലീന്‍ ദിയോണ്‍, ലിയൊനോഡ്‌ കോഹന്‍, ദാനിയല്‍ ബലിംഗന്‍, ലിന്‍ഡാ ലിമേ തുടങ്ങിയ ഒട്ടനവധി പ്രസിദ്ധ ഗായകര്‍ കാനഡയുടെ സംഭാവനയാകുന്നു. റോയല്‍ വിനിപെഗ്‌ ബാലേ, കാനഡാ നാഷണല്‍ ബാലേ തുടങ്ങിയ ബാലേ ട്രൂപ്പുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രൂപ്പുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ്‌.

ഏറ്റവും അധികം മ്യൂസിയങ്ങളുള്ള ലോകരാഷ്‌ട്രങ്ങളിലൊന്നാണ്‌ കാനഡ. 2300 ഓളം കേന്ദ്രമ്യൂസിയങ്ങള്‍ ഇവിടെയുണ്ട്‌. കായികാഭ്യാസങ്ങളില്‍ പങ്കെടുക്കുകയും അവ ആസ്വദിക്കുകയും ചെയ്യുന്ന കനേഡിയര്‍ വേനല്‍ക്കാലത്തും ശിശിരകാലത്തും വ്യത്യസ്‌തതരം കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. പര്‍വതാരോഹണം, ഡോഗ്‌ സ്ലെഡ്‌ജിങ്‌, ക്രാസ്‌ കണ്‍ട്രി വിന്റര്‍. സ്‌കേറ്റിങ്‌ തുടങ്ങിയ പ്രമുഖ ശീതകാല വിനോദങ്ങളും നീന്തല്‍, ചൂണ്ടയിടല്‍, കളിയോടമത്സരങ്ങള്‍, ഗോള്‍ഫ്‌, പാരാഗ്ലൈഡിങ്‌ തുടങ്ങിയ വേനല്‍ക്കാല വിനോദങ്ങളുമാണ്‌ ഇതില്‍ പ്രമുഖം.

സമ്പദ്‌ഘടന

അഗ്രികള്‍ച്ചറൽ മ്യൂസിയം

മറ്റു വികസിത രാഷ്‌ട്രങ്ങളെപ്പോലെ വ്യാവസായികമേഖലയുടെ വളര്‍ച്ച, കാനഡയുടെ സമ്പദ്‌ഘടനയുടെയും നിര്‍ണായകഘടകമായി മാറിയിരിക്കുന്നു. വര്‍ധിച്ച പ്രതിശീര്‍ഷവരുമാനം, കുറഞ്ഞ ജനസംഖ്യവളര്‍ച്ചാനിരക്ക്‌, വര്‍ധിച്ച വ്യാവസായികവത്‌കരണം, വിദ്യാസമ്പന്നരും വിദഗ്‌ധപരിശീലനം നേടിയവരുമടങ്ങുന്ന തൊഴിലാളിസമൂഹം, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സേവനമേഖല, വികസിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല എന്നിവ കനേഡിയന്‍ സമ്പദ്‌ഘടനയുടെ മുഖമുദ്രകളായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വിസ്‌തൃതി, നൈസര്‍ഗിക വിഭവസമ്പത്ത്‌, കുറഞ്ഞ ജനസാന്ദ്രത എന്നീഘടകങ്ങളാണ്‌ രാജ്യത്തിന്റെ വികസനത്തിഌം ഉയര്‍ന്ന ജീവിതനിലവാരത്തിഌം കാരണമായത്‌. 1998ലെ കണക്കനുസരിച്ച്‌ മൊത്തം ആഭ്യന്തരോത്‌പാദനത്തിന്റെ മൂന്ന്‌ ശതമാനം കാര്‍ഷികമേഖലയും 31 ശതമാനം വ്യാവസായികമേഖലയുടെയും 66 ശതമാനം സേവനമേഖലയുടെയും സംഭാവനയാണ്‌.

കന്നുകാലിവളർത്തുകേന്ദ്രം-ആൽബർട്ട

1. കൃഷി. ഒന്നാം ലോകയുദ്ധംവരെ കൃഷിയായിരുന്നു കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. തൊള്ളായിരത്തി ഇരുപതുകളില്‍ നിര്‍മാണ വ്യവസായങ്ങള്‍ മുന്നേറി. 1939 ആയപ്പോഴേക്കും നിര്‍മാണ വ്യവസായങ്ങളില്‍ നിന്നുള്ള ആദായം കൃഷിയില്‍ നിന്നുള്ളതിന്റെ ഇരട്ടിയായി. 1953നുശേഷം ഇത്‌ പലമടങ്ങ്‌ വര്‍ധിച്ചു. കൃഷികൊണ്ട്‌ ഉപജീവിക്കുന്നവരുടെ സംഖ്യ 1939ല്‍ 13,64,000 ആയിരുന്നത്‌ 1975ല്‍ 5,00,000 ആയി കുറഞ്ഞു. 1971ല്‍ 3,66,128 കൃഷിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു (വിസ്‌തൃതി: 6,86,627 ച.കി.മീ.). 1991ലെ കണക്കുകള്‍പ്രകാരം 6,77,444 ച.കി.മീ. പ്രദേശം കൃഷിക്കുപയുക്തമാവുന്നു. ധാന്യങ്ങളാണ്‌ പ്രധാനമായും കൃഷിചെയ്യപ്പെടുന്നത്‌. ഗോതമ്പ്‌, ചോളം, ബാര്‍ലി, ഓട്‌സ്‌, റേപ്‌സീഡ്‌ എന്നിവയുടെ ഉത്‌പാദനമാണ്‌ ഇതില്‍ പ്രധാനം. ബാര്‍ലി, റേപ്‌സീഡ്‌, ഓട്‌സ്‌ എന്നിവയുടെ ഉത്‌പാദനത്തില്‍ ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ കാനഡ. ക്ഷീരവ്യവസായം, പഴക്കൃഷി, കന്നുകാലി വളര്‍ത്തല്‍, രോമവ്യവസായം എന്നിവയാണ്‌ മറ്റു പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ആപ്പിള്‍, പീച്ച്‌, സ്‌ട്രാബറി, റാസ്‌പ്‌ബെറി, പെയര്‍, പ്ലം എന്നിവ ഇവിടെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന പഴവര്‍ഗങ്ങളാണ്‌. ഗോതമ്പ്‌ കയറ്റുമതിയില്‍ യു.എസ്‌. കഴിഞ്ഞാല്‍ ആഗോളതലത്തില്‍ രണ്ടാംസ്ഥാനം കാനഡയ്‌ക്കാണ്‌.

ഉരുളക്കിഴങ്ങ്‌ പാടം-സസ്‌കചേവന്‍
സ്‌ട്രാബറിത്തോട്ടം-ഒണ്ടാറിയോ

പ്രധാനമായും നാലുതരം കൃഷിയിടങ്ങളാണ്‌ കാനഡയിലുള്ളത്‌: മേച്ചില്‍പ്പുറങ്ങളായും കന്നുകാലികോഴി വളര്‍ത്തലിഌം ഉപയുക്തമാകുന്നവ; ഗോതമ്പ്‌, ബാര്‍ലി, ചോളം, റേപ്‌സീഡ്‌, റൈ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്നവ; പഴങ്ങള്‍, പുകയില, വനവിഭവങ്ങള്‍ തുടങ്ങിയവയുത്‌പാദിപ്പിക്കുന്നവ, കന്നുകാലിവളര്‍ത്തലിഌം ധാന്യോത്‌പാദനത്തിഌം ഉപയുക്തമായവ... എല്ലാ പ്രവിശ്യകളിലും കൃഷിപ്പാടങ്ങളുണ്ടെങ്കിലും മൊത്തം കാര്‍ഷിക വിളയുടെ 83 ശതമാനം ക്വിബെക്‌, ഒണ്ടാറിയോ, സസ്‌കചേവന്‍, ആല്‍ബര്‍ട്ട എന്നീ പ്രവിശ്യകളിലാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ക്വിബെക്കില്‍ ക്ഷീരോത്‌പാദനവും പുകയിലക്കൃഷിയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. കാനഡയിലെ മൊത്തം കൃഷിയിടങ്ങളുടെ 14 ശതമാനം ക്വിബെക്‌ പ്രവിശ്യയിലാണ്‌ വരുന്നത്‌. പൊതുവേ, വലുപ്പം കുറഞ്ഞ കൃഷിയിടങ്ങളില്‍ ഉദ്യാനക്കൃഷിക്കും കന്നുകാലി വളര്‍ത്തലിനുമാണ്‌ കൂടുതല്‍ പ്രാധാന്യം നല്‌കുന്നത്‌. അത്‌ലാന്തിക്‌ പ്രവിശ്യയില്‍ കാര്‍ഷികോത്‌പാദനം പൊതുവേ, വളരെ കുറവാണ്‌. ഈ പ്രവിശ്യയിലുള്ള പ്രിന്‍സ്‌ എഡ്വേര്‍ഡ്‌ ദ്വീപിന്റെ പകുതിയോളം പ്രദേശങ്ങള്‍ ഉരുളക്കിഴങ്ങ്‌ കൃഷിക്ക്‌ മുന്‍തൂക്കം നല്‌കുന്നു. ഒണ്ടാറിയോയില്‍ പുകയില, സോയാബീന്‍, ഷുഗര്‍ബീറ്റ്‌, മുന്തിരി, പലതരം പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യപ്പെടുന്നു. സമതലങ്ങളിലെ വിളകള്‍ ഗോതമ്പ്‌, ഓട്‌സ്‌, ബാര്‍ലി, ചണം എന്നിവയാണ്‌. കൃഷിത്തോട്ടങ്ങളുടെ 95 ശതമാനം യന്ത്രവത്‌കൃതമാണ്‌. തന്മൂലം പരിമിതമായ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണെങ്കിലും ഉത്‌പാദനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. കിഴക്കന്‍ കാനഡയിലെ കൃഷിക്കാര്‍ നഗരവാസികളെപ്പോലെ ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക്‌ കേന്ദ്രഗവണ്‍മെന്റും പ്രവിശ്യഗവണ്‍മെന്റുകളും സഹായം നല്‌കുന്നുണ്ട്‌. ഗവേഷണം, ജലസേചനം, ജലസംഭരണം, വിളഇന്‍ഷുറന്‍സ്‌ മുതലായവ ഗവണ്‍മെന്റിന്റെ സഹായത്തോടുകൂടി നടക്കുന്നു. വിപണനം, ഗുണനിയന്ത്രണം എന്നിവ കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്‌.

മുന്‍പ്‌ കാര്‍ഷികമേഖലയ്‌ക്കായിരുന്നു കനേഡിയന്‍ സമ്പദ്‌ഘടനയില്‍ മുന്‍തൂക്കം. മറ്റു വികസിത രാഷ്‌ട്രങ്ങളെപ്പോലെ കാനഡയും 20-ാം ശതകത്തില്‍ ഒരു "കാര്‍ഷികവിപ്ലവ'ത്തിനു സാക്ഷ്യം വഹിച്ചിരുന്നു. യന്ത്രവത്‌കരണം, വളം, നല്ലയിനം വിത്തുകള്‍, കീടനാശിനികള്‍ എന്നിവയുടെ പ്രയോഗം, ശാസ്‌ത്രീയ കാര്‍ഷികരീതികള്‍ തുടങ്ങിയ ഘടകങ്ങളാണ്‌ കാര്‍ഷികോത്‌പാദനത്തിന്റെ ആക്കംകൂട്ടിയത്‌. എന്നാല്‍ നഗരവത്‌കരണം, വ്യാവസായികവത്‌കരണം എന്നിവയും ജനങ്ങളുടെ ഉയര്‍ന്ന ജീവിതനിലവാരവും കാര്‍ഷികമേഖലയ്‌ക്ക്‌ മുന്‍പുണ്ടായിരുന്ന പ്രാധാന്യം കുറയ്‌ക്കുവാന്‍ ഒരു പരിധിവരെ കാരണമായിട്ടുണ്ട്‌.

2. വ്യവസായം വനവ്യവസായങ്ങള്‍. കനേഡിയന്‍ വനങ്ങള്‍ കിഴക്കന്‍ പ്രവിശ്യകള്‍ മുതല്‍ ബ്രിട്ടീഷ്‌ കൊളംബിയ വരെ വ്യാപിച്ചു കിടക്കുന്നു. രാജ്യവിസ്‌തൃതിയുടെ സു. 49 ശതമാനം വരുന്ന വനങ്ങളില്‍ സ്‌തൂപികാഗ്രിതവനങ്ങളാണ്‌ പ്രമുഖം. ഇപ്പോള്‍ പ്രാപ്യവും ഉത്‌പാദനക്ഷമവുമായ വനഭൂഭാഗം 2.44 ദശലക്ഷം ച.കി.മീ. വരും ഇതില്‍ 11 ശതമാനം കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലും ബാക്കി 80 ശതമാനം പ്രവിശ്യഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലും 9 ശതമാനം സ്വകാര്യനിയന്ത്രണത്തിലുമാണ്‌. വനങ്ങള്‍ എട്ടു മേഖലകളിലായി സ്ഥിതിചെയ്യുന്നു. അത്‌ലാന്തിക്‌ മുതല്‍ റോക്കി നിരകള്‍ വരെ മധ്യകാനഡയെ ആവരണം ചെയ്‌തു പോകുന്ന വനപ്രദേശമാണ്‌ ഏറ്റവും വലുത്‌. ഇവിടെയുള്ള 150 ഇനം വൃക്ഷങ്ങളില്‍ വാണിജ്യപ്രാധാന്യമുള്ളവ ഇരുപതോളമേയുള്ളൂ.

പേപ്പർമിൽ-ഡ്രൈഡന്‍

പണ്ടുമുതല്‍ കാനഡയിലെ പ്രധാന തൊഴിലുകളിലൊന്നാണ്‌ ഈര്‍ച്ചപ്പണി; തടിയറുത്ത്‌ ഉരുപ്പടികളാക്കി വന്‍തോതില്‍ അന്യ രാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചുവരുന്നു. 1990കളുടെ ആരംഭത്തില്‍ കനേഡിയന്‍ കയറ്റുമതിയിനങ്ങളുടെ 15 ശതമാനവും വനവ്യവസായങ്ങളുടെ സംഭാവനയായിരുന്നു. വനവിഭവങ്ങളുടെ കയറ്റുമതിയില്‍പ്രത്യേകിച്ച്‌ ന്യൂസ്‌പ്രിന്റ്‌ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ്‌ കാനഡ. കാനഡയില്‍ നിന്നുള്ള പള്‍പ്പ്‌ കയറ്റുമതിയുടെ പകുതിയോളവും ന്യൂസ്‌പ്രിന്റിന്റെ 80 ശതമാനവും ഇറക്കുമതിചെയ്യുന്നത്‌ യു.എസ്‌. ആണ്‌.

കാനഡയിലെ വനവ്യവസായങ്ങളുടെ 85 ശതമാനത്തോളം ക്വിബെക്‌ (30 ശ.മാ.), ബ്രിട്ടീഷ്‌ കൊളംബിയ (29 ശ.മാ.), ഒണ്ടാറിയോ (27 ശ.മാ.) എന്നീ പ്രവിശ്യകളുടെ സംഭാവനയാണ്‌.

രോമവ്യവസായം. കാനഡയിലെ പഴക്കമേറിയ മറ്റൊരു വ്യവസായ മേഖലയാണിത്‌. വനമേഖലയുടെ വടക്കന്‍ പ്രാന്തങ്ങളില്‍ ഇന്നും രോമശേഖരണം ഊര്‍ജിതമായി തുടരുന്നു. വന്യജന്തുക്കളില്‍നിന്നാണ്‌ ആകെ രോമത്തിന്റെ 60 ശതമാനം കിട്ടുന്നത്‌. ബീവര്‍ രോമത്തിനാണ്‌ ഏറ്റവും വിലക്കൂടുതലുള്ളത്‌. ചിഞ്ചില, കുറുക്കന്‍, മൂര്‍ക്കറാക്ക്‌, അണ്ണാന്‍, എര്‍മൈന്‍ തുടങ്ങിയവയാണ്‌ രോമം നല്‌കുന്ന മറ്റു ജന്തുക്കള്‍. ഒട്ടനവധി രോമശേഖരണ കേന്ദ്രങ്ങള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നു. രോമവ്യവസായത്തിനുമുന്‍പുണ്ടായിരുന്ന പ്രാധാന്യം ഇന്ന്‌ ഏറെക്കുറെ നഷ്‌ടമായിട്ടുണ്ട്‌. മറ്റു കൃത്രിമവസ്‌തുക്കളില്‍ നിന്നുണ്ടായ മത്സരവും മൃഗസ്‌നേഹികളുടെ എതിര്‍പ്പുമാണ്‌ ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍.

നിര്‍മാണവ്യവസായം. രണ്ടാം ലോകയുദ്ധത്തിനുശേഷം നിര്‍മാണവ്യവസായങ്ങള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രമുഖമായ ഒരു സ്ഥാനം നേടി. 1947ല്‍ ഈ മേഖലയിലെ തൊഴിലാളികളുടെ സംഖ്യ 11,31,000 കവിയുകയും 1974ല്‍ അതു 20,24,000ല്‍ ചെന്നെത്തുകയുമുണ്ടായി. അക്കൊല്ലം ഉത്‌പാദിപ്പിച്ച സാധനങ്ങളുടെ വില 3,700 കോടി ഡോളറില്‍ കൂടുതലാണ്‌. പള്‍പ്പ്‌ നിര്‍മാണവും പേപ്പര്‍ നിര്‍മാണവുമാണ്‌ ഏറ്റവും പ്രമുഖവ്യവസായങ്ങള്‍. വാഹനനിര്‍മാണവും മാംസസംസ്‌കരണവുമാണ്‌ മറ്റു പ്രധാന വ്യവസായങ്ങള്‍. ഒണ്ടാറിയോ ആണ്‌ വ്യാവസായികമായി ഏറ്റവും മുന്നില്‍ നില്‌ക്കുന്ന പ്രവിശ്യ. കാറുകള്‍, ടയറുകള്‍, വാഹനോപസാമഗ്രികള്‍, വൈദ്യുതോപകരണങ്ങള്‍ മുതലായവ ഈ പ്രവിശ്യയില്‍ നിര്‍മിക്കപ്പെടുന്നു. മൊത്തം ഉത്‌പാദനത്തിന്റെ ഏതാണ്ട്‌ പകുതിയോളം ക്വിബെകിലാണ്‌. നിര്‍മാണ വ്യവസായത്തില്‍ ക്വിബെക്‌ രണ്ടാം സ്ഥാനത്തും (മ്പഭാഗം) ബ്രിട്ടീഷ്‌ കൊളംബിയ മൂന്നാം സ്ഥാനത്തും നില്‌ക്കുന്നു. മോണ്‍ട്രിയോള്‍, ടൊറന്റോ, ഹാമില്‍ട്ടണ്‍, വിന്‍ഡ്‌സര്‍, വാന്‍കൂവര്‍, വിനിപെഗ്‌, സര്‍ണീയ, ലണ്ടന്‍, കിച്ച്‌നര്‍, എഡ്‌മണ്ടന്‍, കാല്‍ഗറി, ആല്‍ബെര്‍ട്ട എന്നിവയാണ്‌ മറ്റു പ്രധാന വ്യവസായ കേന്ദ്രങ്ങള്‍.

ഒണ്ടാറിയോ സയന്‍സ്‌ സെന്റർ

3. ഖനനം. 1883ല്‍ റെയില്‍പ്പാതയുടെ നിര്‍മാണത്തിനായി സഡ്‌ബറിക്കടുത്ത്‌ പാറപൊട്ടിച്ചപ്പോഴാണ്‌ വമ്പിച്ച തോതിലുള്ള നിക്കല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തിയത്‌. വെള്ളിയുടെയും സ്വര്‍ണത്തിന്റെയും നിക്ഷേപങ്ങളും താമസിയാതെ കണ്ടെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം നടത്തിയ ഖനനങ്ങളുടെ ഫലമായി പെട്രാളിയം, നിക്കല്‍, ഇരുമ്പ്‌, ചെമ്പ്‌, യുറേനിയം, ആസ്‌ബെസ്റ്റോസ്‌, സിങ്ക്‌ എന്നിവ ലഭ്യമായി. 1955ഌം 65ഌം ഇടയ്‌ക്ക്‌ 125ലധികം ഖനികളില്‍ പ്രവര്‍ത്തനം നടന്നു. ഇപ്പോള്‍ കുഴിച്ചെടുക്കുന്ന വിലപ്പെട്ട ലോഹങ്ങള്‍ ചെമ്പും നിക്കലും സിങ്കും ഇരുമ്പയിരും സ്വര്‍ണവും ഈയവും വെള്ളിയും മോളിബ്ഡനവും ആണ്‌. ലോഹേതര ധാതുക്കളില്‍ ആസ്‌ബെസ്റ്റോസ്‌ മുന്നിട്ടു നില്‌ക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആദ്യം മുതല്‍ കല്‍ക്കരി ഖനനം ചെയ്‌തിട്ടുള്ള സ്ഥലമാണ്‌ കേപ്‌ ബ്രിട്ടന്‍. റോക്കി പര്‍വതപ്രദേശത്തെ ക്രാസ്‌നെസ്റ്റ്‌ ചുരപ്രദേശത്തും ആല്‍ബര്‍ട്ടയിലും സസ്‌കചേവനിലും കനത്ത കല്‍ക്കരി നിക്ഷേപമുണ്ട്‌. പ്രകൃതിവാതകം ആദ്യമായി കണ്ടെത്തി ഉപയോഗപ്പെടുത്തിത്തുടങ്ങിയത്‌ 1859ല്‍ ആണ്‌. 1947നു ശേഷം നടന്ന വിപുലമായ പര്യവേക്ഷണത്തിന്റെ ഫലമായി പശ്ചിമ കാനഡയില്‍ വമ്പിച്ച വാതകനിക്ഷേപങ്ങള്‍ കണ്ടെത്തുകയുണ്ടായി. പ്രകൃതിവാതകം ഉത്‌പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ റഷ്യയും യു.എസ്സും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനം കാനഡയ്‌ക്കാണ്‌. രാജ്യത്തെ ആദ്യത്തെ തീരക്കടല്‍ പ്രകൃതിവാതകഖനനം നോവ സ്‌കോഷയ്‌ക്കടുത്ത്‌, 250 കി.മീ. ദൂരെമാറി, തീരക്കടലില്‍ 1992ലാണ്‌ ആരംഭിച്ചത്‌.

കൊളംബിയ നദിയിലെ ജലവൈദ്യുത അണക്കെട്ട്‌

ക്വിബെക്കിലും ലാബ്രഡോറിലും മേല്‍ത്തരം ഇരുമ്പയിര്‌ നിക്ഷേപങ്ങള്‍ കുഴിച്ചെടുത്തു തുടങ്ങിയതാണ്‌ മറ്റൊരു യുദ്ധാനന്തര വികാസപ്രവര്‍ത്തനം. ഒണ്ടാറിയോയും ബാഫിന്‍ലന്‍ഡും ന്യൂഫൗണ്ട്‌ലന്‍ഡുമാണ്‌ ഇരുമ്പയിര്‍ നിക്ഷേപം സുലഭമായുള്ള മറ്റു മേഖലകള്‍. യുറേനിയം ആദ്യമായി കണ്ടെത്തിയത്‌ അതബാസ്‌ക തടാകത്തിന്റെ തീരത്താണ്‌. മറ്റു സ്ഥലങ്ങളിലും ഇതു ധാരാളമായി അവസ്ഥിതമായിട്ടുണ്ട്‌. നിക്കലിന്റെയും ആസ്‌ബെസ്റ്റോസിന്റെയും ഉത്‌പാദനത്തില്‍ കാനഡ ലോകരാഷ്‌ട്രങ്ങളില്‍ മുന്‍പന്തിയിലാണ്‌. സിങ്കിന്റെ ഉത്‌പാദനത്തിലും മൂന്നാം സ്ഥാനം കാനഡയ്‌ക്കുണ്ട്‌. പ്ലാറ്റിനം, യുറേനിയം, സ്വര്‍ണം, വെള്ളി, ജിപ്‌സം, ബറൈറ്റ്‌ എന്നിവയുടെ ഉത്‌പാദനത്തിലും പ്രമുഖസ്ഥാനം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ കാനഡ.

4. മത്സ്യബന്ധനം. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍ത്തീരം സ്വന്തമായുള്ള കാനഡയിലെ ഒരു പ്രമുഖവ്യവസായമാണ്‌ മത്സ്യബന്ധനം. രാജ്യത്തെ ഒരു പ്രാചീന വ്യവസായം കൂടിയാണ്‌ ഇത്‌. കോഡ്‌മത്സ്യം ശേഖരിക്കാനാണ്‌ 16-ാം ശതകത്തില്‍ ബ്രിട്ടീഷ്‌ മീന്‍പിടുത്തക്കാര്‍ ന്യൂഫൗണ്ട്‌ലന്‍ഡില്‍ എത്തിയത്‌. കഴിഞ്ഞ ആറേഴ്‌ ദശകങ്ങളിലായി മത്സ്യബന്ധനം വമ്പിച്ച വ്യവസായമായി വികസിച്ചിരിക്കുന്നു. ലോബ്‌സ്റ്റര്‍, കോഡ്‌, ഫ്‌ളൗണ്ടര്‍, റെഡ്‌ഫിഷ്‌, മത്തി, സ്‌കാലോസ്‌പ്‌ എന്നിവയാണ്‌ അത്‌ലാന്തിക്‌ തീരത്തെ മത്സ്യങ്ങളില്‍ പ്രധാനം. പസിഫിക്‌ തീരത്തു പിടിക്കുന്ന സാല്‍മണ്‍ ആണ്‌ ഏറ്റവും പ്രധാന മത്സ്യം.

ന്യൂക്ലിയർ ജനറേറ്റിങ്‌ സ്റ്റേഷന്‍-ഒണ്ടാറിയോ

5. ഊര്‍ജോത്‌പാദനം. കാനഡയെപ്പോലെ ഊര്‍ജവിഭവസമ്പന്നമായ രാജ്യങ്ങള്‍ കുറവാണ്‌. ജലവൈദ്യുതി ഇവിടെ സുലഭമാണ്‌. 2004ല്‍ കാനഡയില്‍ ഉത്‌പാദിപ്പിച്ച ജലവൈദ്യുതിയുടെ അളവ്‌ 567 ബില്യന്‍ കിലോവാട്ടില്‍ അധികമാണ്‌. ചര്‍ച്ചില്‍, കൊളംബിയ, പീസ്‌, നെല്‍സണ്‍, സെന്റ്‌ ജോണ്‍ എന്നീ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തനോന്മുഖമാണ്‌. ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്‍ 1962ല്‍ റോള്‍ഫ്‌ടണില്‍ സ്ഥാപിച്ചു. 1965ല്‍ ഡഗ്‌ളസ്‌ പോയിന്റില്‍ സ്ഥാപിച്ച ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്റെ ഉത്‌പാദനശേഷി 2,00,000 കിലോവാട്ട്‌ ആണ്‌. തുടര്‍ന്ന്‌ പിക്കറിങ്ങിലും ബ്രൂസിലും ജെന്റില്ലിയിലും ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിതമായിട്ടുണ്ട്‌. മൊത്തം ഊര്‍ജോത്‌പാദനത്തിന്റെ 62 ശതമാനം ജലവൈദ്യുതിയും 21 ശതമാനം താപവൈദ്യുതിയും 17 ശതമാനം ആണവവൈദ്യുതിയും പങ്കിടുന്നു. 2001ല്‍ ആകെ 14 ആണവറിയാക്‌ടറുകള്‍ കാനഡയിലുണ്ടായിരുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

1. കനാലുകളും ജലമാര്‍ഗങ്ങളും. കാനഡയിലെ ആദ്യ കാല ഗതാഗതമാര്‍ഗം കനാലുകളായിരുന്നു. ഹഡ്‌സണ്‍ ബേ കമ്പനി സോള്‍സെന്റ്‌ മേരിയില്‍ നിര്‍മിച്ചതും 1814ല്‍ യു.എസ്‌. സേന നശിപ്പിച്ചതുമായ ചീപ്പാണ്‌ ആദ്യത്തെ ചീപ്പുകളിലൊന്ന്‌. സെന്റ്‌ ലോറന്‍സില്‍ 1825ല്‍ നിര്‍മിച്ച ചീപ്പാണ്‌ മറ്റൊന്ന്‌. സോള്‍സെന്റ്‌ മേരിയില്‍ പിന്നീട്‌ ചീപ്പുകള്‍ ഉണ്ടാക്കിയത്‌ 1887-95 വര്‍ഷങ്ങളിലാണ്‌. 1829ല്‍ വെല്ലാന്‍ഡ്‌ഷിപ്പ്‌ കനാലും 1826-32 വര്‍ഷങ്ങളില്‍ കിങ്‌സ്റ്റണും ഒട്ടാവയും ബന്ധിപ്പിച്ചുകൊണ്ട്‌ റിഡ്യു കനാലും നിര്‍മിച്ചു. സെന്റ്‌ ലോറന്‍സ്‌ പദ്ധതി 1884 മുതല്‍ 30 വര്‍ഷംകൊണ്ട്‌ പൂര്‍ത്തിയായി. 1959ല്‍ സെന്റ്‌ ലോറന്‍സ്‌ സീവേ തുറന്നതോടുകൂടി കപ്പലുകള്‍ക്ക്‌ അത്‌ലാന്തിക്‌ മുതല്‍ ആര്‍തര്‍ തുറമുഖവും തണ്ഡര്‍ ഉള്‍ക്കടലും വരെ യാത്ര ചെയ്യുവാനുള്ള സൗകര്യം ലഭിച്ചു.

റോജേസ്‌ ചുരത്തിലെ റെയിൽപ്പാത

2. റോഡുകളും റെയില്‍പ്പാതയും. റോഡ്‌ ഗതാഗതത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടുകൂടി ഭൂഖണ്ഡത്തിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റംവരെ എത്തത്തക്കവിധം വന്‍തോതില്‍ റോഡുകള്‍ നിര്‍മിക്കേണ്ട ആവശ്യം നേരിട്ടു. തീരത്തോടു തീരം പോകുന്ന ട്രാന്‍സ്‌ കാനഡ ഹൈവേ (6,469 കി.മീ. നീളം) സിഡ്‌നി മുതല്‍ വാന്‍കൂവര്‍ വരെ നീണ്ടുകിടക്കുന്നു. 2,437 കി.മീ. നീളമുള്ള അലാസ്‌കാഹൈവേ ബ്രിട്ടീഷ്‌ കൊളംബിയയിലെ ഡോസണ്‍ ക്രീക്ക്‌ മുതല്‍ യൂക്കണ്‍ ടെറിട്ടറിയിലെ വൈറ്റ്‌ഹോഴ്‌സിലേക്കും തുടര്‍ന്ന്‌ അതിര്‍ത്തി വഴി അലാസ്‌കയിലേക്കും പോകുന്നു. 2002ലെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ മൊത്തം 14,08,800 കി.മീ. ദൈര്‍ഘ്യമുള്ള ഗതാഗതയോഗ്യമായ റോഡുകളുണ്ടായിരുന്നു. യു.എസ്‌. കഴിഞ്ഞാല്‍ ലോകത്തു കൂടുതല്‍ മോട്ടോര്‍ വാഹനങ്ങളുള്ളത്‌ കാനഡയിലാണ്‌.

വാന്‍കൂവർ തുറമുഖം

റെയില്‍ ഗതാഗത രംഗത്ത്‌ വളരെയേറെ വികാസം പ്രാപിച്ചുകഴിഞ്ഞ രാജ്യമാണ്‌ കാനഡ. റെയില്‍പ്പാതകളില്‍ ഏറിയ പങ്കും തെക്കന്‍ മേഖലയിലാണ്‌. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള തീരദേശനഗരങ്ങളെ കൂട്ടിയിണക്കുന്ന ട്രാന്‍സ്‌ കനേഡിയന്‍ റെയില്‍പ്പാത വിശ്വപ്രസിദ്ധമാണ്‌. സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കനേഡിയന്‍ നാഷണല്‍ റെയില്‍വേക്ക്‌ പുറമേ, കനേഡിയന്‍ പസിഫിക്‌ റെയില്‍വേക്കമ്പനി തുടങ്ങി പല സംരംഭങ്ങളും ഈ രംഗത്തെ നിയന്ത്രിച്ചുപോരുന്നു. 2003ലെ കണക്കനുസരിച്ച്‌ കാനഡയില്‍ മൊത്തം 50,344 കി.മീ. ദൈര്‍ഘ്യത്തില്‍ റെയില്‍പ്പാതകളുണ്ട്‌.

ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്‌ട്ര വിമാനത്താവളം

3. വിമാനസര്‍വീസ്‌. വ്യോമഗതാഗതവും കാനഡയില്‍ വളരെ വികസിച്ചിട്ടുണ്ട്‌. 2003ലെ കണക്കനുസരിച്ച്‌ 503 വിമാനത്താവളങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികപ്രകാരം (2010) ടൊറന്റോ പിയേഴ്‌സണ്‍ (Toronto Pearson), വാന്‍കൂവര്‍ (Vancouver), മോണ്‍ട്രിയല്‍പിയറെ എലിയട്ട്‌ ട്രൂഡോ (Montreal-Pierre Elliott Trudeau) എന്നീ വിമാനത്താവളങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നു. നദികളും തടാകങ്ങളും ധാരാളമുള്ളതുകൊണ്ട്‌ ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ ദേശീയ ഗതാഗതരംഗത്ത്‌ സജീവമായി ഉപയോഗത്തിലുണ്ട്‌. പ്രധാനപ്പെട്ട എയര്‍ലൈനുകള്‍ എയര്‍ കാനഡ, കനേഡിയന്‍ പസിഫിക്‌ എയര്‍ലൈന്‍സ്‌, ഈസ്റ്റേണ്‍ പ്രാവിന്‍ഷ്യല്‍ എയര്‍വേസ്‌, ക്വിബെക്കെയര്‍ എന്നിവയാണ്‌.

4. വാര്‍ത്താവിനിമയം. ഉപഗ്രഹങ്ങള്‍ വഴിയുള്ള വാര്‍ത്താവിനിമയം പ്രചാരത്തിലായതോടെ ഈ മേഖലയില്‍ വന്‍മുന്നേറ്റം നടത്താന്‍ കാനഡയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. വിപുലമായ ലാന്‍ഡ്‌ ഫോണ്‍ ശൃംഖലയെക്കൂടാതെ മൊബൈല്‍ ഫോണുകളും വന്‍തോതില്‍ പ്രചാരം നേടിക്കഴിഞ്ഞു.

ഭരണകൂടം

കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര ഫെഡറല്‍ ജനാധിപത്യ രാഷ്‌ട്രമാണ്‌ കാനഡ. 1982ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ആക്‌റ്റ്‌ പ്രകാരമാണ്‌ കാനഡയുടെ ഭരണം നിര്‍വഹിക്കപ്പെടുന്നത്‌. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാരം പങ്കിടുന്ന ഭരണരീതിയാണ്‌ കാനഡയിലുള്ളത്‌. കുടിയേറ്റം, പൗരത്വം, ദേശീയ സുരക്ഷ, വിദേശവാണിജ്യം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെയും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെയും ഭരണാധികാരത്തില്‍പ്പെടും. ബ്രിട്ടീഷ്‌ രാജാവ്‌/രാജ്ഞിയാണ്‌ കാനഡയുടെ രാഷ്‌ട്രത്തലവന്‍. പാരമ്പര്യമായി തുടരുന്ന ആലങ്കാരിക പദവി മാത്രമാണിത്‌. ബ്രിട്ടീഷ്‌ രാജാവ്‌/രാജ്ഞിയെ കാനഡയില്‍ പ്രതിനിധീകരിക്കുന്നത്‌ ഗവര്‍ണര്‍ ജനറലാണ്‌. പ്രധാനമന്ത്രിയാണ്‌ സര്‍ക്കാരിന്റെ തലവന്‍. പാര്‍ലമെന്റിലെ അധോമണ്ഡലമായ കോമണ്‍സ്‌ സഭയിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവാണ്‌ പ്രധാനമന്ത്രി. 2006 ഫെ. 6ന്‌ അധികാരമേറ്റ സ്റ്റീഫന്‍ ഹാര്‍പറാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രി. പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ അധിഷ്‌ഠിതമായ പാര്‍ലമെന്ററി ഭരണസംവിധാനമാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. പ്രവിശ്യകള്‍

 	 പ്രവിശ്യ	      	      വിസ്‌തീര്‍ണം 	   ആസ്ഥാനം	  (ച.കി.മീ.)
1.	ആല്‍ബര്‍ട്ട		        661190		  എഡ്‌മണ്ടന്‍
2.	ഒണ്ടാറിയോ		        1068580	  ടൊറന്റോ	
3.	മാനിറ്റോബ		        649950	  വിന്നിപെഗ്‌
4.	ബ്രിട്ടിഷ്‌ കൊളംബിയ		947800	  വിക്‌റ്റോറിയ
5.	ന്യൂഫൗണ്ട്‌ലന്‍ഡ്‌		405720	  സെന്റ്‌ ജോണ്‍
6.	നോവാ സ്‌കോഷ		55490		  ഹാലിഫാക്‌സ്‌
7.	ന്യൂബ്രണ്‍സ്‌വിക്‌		73440		  ഫ്രഡറിക്‌ ടണ്‍
8. 	പ്രിന്‍സ്‌ എഡ്വേര്‍ഡ്‌ ദ്വീപ്‌	5660		  ഷാര്‍ലറ്റ്‌ ടൗണ്‍
9.	ക്വിബെക്‌			1540680	  ക്വിബെക്‌
10.	സസ്‌കചേവന്‍		        652330          റിജന

  	ടെറിറ്ററി	        	വിസ്‌തീര്‍ണം 	 ആസ്ഥാനം		(ച.കി.മീ.)
1.	വടക്കുപടിഞ്ഞാറന്‍ 	1171918		യെലോനൈഫ്‌	ടെറിറ്ററി	
2.	യൂക്കണ്‍		531843		വൈറ്റ്‌ഹോഴ്‌സ്‌
3.	നൂനവത്‌		2254402		ഇക്വാലിയൂത്‌
 

ചരിത്രം

കിങ്‌ ജോർജ്‌ ആറാമനും എലിസബത്ത്‌ രാജ്ഞിയും സെനറ്റ്‌ ചേംബറിൽ (1939)

യൂറോപ്യര്‍ കാനഡയിലെത്തുന്നതിനു മുന്‍പ്‌ ഈ പ്രദേശത്തെ അധിവസിച്ചിരുന്നത്‌ അമേരിന്ത്യരും എസ്‌കിമോകളുമാണ്‌. ഏഷ്യയിലെ ജനങ്ങളുമായി ഗോത്രസാദ്യശ്യം പുലര്‍ത്തുന്ന ഈ വിഭാഗങ്ങള്‍ ഏഷ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നാണ്‌ നരവംശശാസ്‌ത്രജ്ഞരുടെ നിഗമനം. ഐസ്‌ലന്‍ഡില്‍ നിന്നുള്ള വൈക്കിങ്ങുകളാണ്‌ കാനഡയിലെത്തിയ ആദ്യത്തെ യൂറോപ്യര്‍ (എ.ഡി. 1000). അഞ്ച്‌ നൂറ്റാണ്ടുകള്‍ക്കുശേഷം കാനഡയുടെ തീരത്തെത്തിയ ജോണ്‍കാബട്ടിന്റെ ഇംഗ്ലീഷ്‌ പര്യവേക്ഷകസംഘം ആ പ്രദേശമാകെ ഇംഗ്ലീഷ്‌ രാജാവിനുവേണ്ടി കൈയടക്കിയെങ്കിലും സ്ഥിരമായ കുടിയേറ്റത്തിന്‌ അവര്‍ സന്നദ്ധരായില്ല. കാനഡയുടെ ഉള്‍ഭാഗങ്ങളിലേക്ക്‌ പര്യടനം നടത്തിയ ആദ്യത്തെ യൂറോപ്യനായ ഷാക്വിസ്‌ കാര്‍ട്ടിയര്‍ സെന്റ്‌ ലോറന്‍സ്‌ ഉള്‍ക്കടല്‍ കണ്ടെത്തുകയും അവിടം ഫ്രഞ്ച്‌ രാജാവിന്‌ അവകാശപ്പെട്ടതാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തത്‌ 1534ലാണ്‌. ഈ കണ്ടുപിടിത്തങ്ങള്‍ക്കുശേഷമാണ്‌ കാനഡയെക്കുറിച്ചുള്ള വ്യക്തമായ ധാരണ യൂറോപ്യര്‍ക്കു ലഭിക്കുന്നത്‌. ഇതില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട നിരവധി യൂറോപ്യര്‍ 1540കളില്‍ കാനഡയിലെത്തിയെങ്കിലും കാനഡയില്‍ സ്ഥിരമായ അധിനിവേശം നടത്താഌം അധികാരം കൈയാളാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്‌ 17-ാം ശതകത്തിന്റെ തുടക്കത്തിലാണ്‌. കാനഡയില്‍ സ്ഥിരമായ അധിവാസകേന്ദ്രങ്ങള്‍ ആദ്യമായി സ്ഥാപിച്ചത്‌ ഫ്രഞ്ചുകാരാണ്‌. ഇവര്‍ സ്ഥാപിച്ച കോളനി ന്യൂ ഫ്രാന്‍സ്‌ അഥവാ കാനഡ എന്ന പേരിലാണറിയപ്പെട്ടത്‌. പസിഫിക്‌ തീരപ്രദേശമൊഴികെയുള്ള കാനഡയിലെ മിക്ക പ്രദേശങ്ങളും ന്യൂഫ്രാന്‍സില്‍ ഉള്‍പ്പെട്ടിരുന്നു. ജോണ്‍ കാബട്ടിന്റെ പിന്‍ബലത്തില്‍ കാനഡയില്‍ അവകാശവാദമുന്നയിച്ചുകൊണ്ട്‌ ഇംഗ്ലീഷുകാരും നിലയുറപ്പിച്ചതോടെ യൂറോപ്പെന്നപോലെ, വടക്കേ അമേരിക്കയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു വേദിയായി. 1756 മുതല്‍ 63 വരെ നടന്ന സപ്‌തവത്സരയുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ തോല്‌പിച്ചു; യുദ്ധം അവസാനിപ്പിച്ച പാരിസ്‌ ഉടമ്പടിപ്രകാരം കാനഡ ബ്രിട്ടീഷ്‌ കോളനിയായിത്തീര്‍ന്നു. ഫ്രഞ്ച്‌ വംശജര്‍ക്കും ബ്രിട്ടീഷ്‌ വംശജര്‍ക്കും സ്വീകാര്യമായ ഒരു ഭരണസംവിധാനമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്‌ പിന്നെ ഒരു ശതാബ്‌ദക്കാലം നടന്നത്‌.

സ്റ്റീഫന്‍ ഹാർപർ

ഫ്രഞ്ച്‌ വംശജരുടെ കൂറു നേടുന്നതിനായി പാസ്സാക്കപ്പെട്ട 1774ലെ ക്വിബെക്‌ ആക്‌റ്റ്‌ ഫ്രഞ്ച്‌കനേഡിയന്‍ വംശജര്‍ക്ക്‌ ഇംഗ്ലീഷ്‌ക്രിമിനല്‍ നിയമവും ഫ്രഞ്ച്‌ സിവില്‍ നിയമവും ചേര്‍ന്ന ഒരു ദ്വിവിധനിയമസംഹിതയും സമ്പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രവും അനുവദിച്ചുകൊടുത്തു. ഈ പരിരക്ഷയില്‍ സംതൃപ്‌തരായതുനിമിത്തം ആയിടയ്‌ക്ക്‌ ആവിര്‍ഭവിച്ച അമേരിക്കന്‍ സ്വാതന്ത്യ്ര സമരത്തില്‍ വിപ്ലവകാരികളെ സഹായിക്കാന്‍ അവര്‍ മുതിര്‍ന്നില്ല. 1783ല്‍ യുദ്ധം അവസാനിപ്പിച്ചപ്പോള്‍ 13 അമേരിക്കന്‍ കോളനികളില്‍നിന്ന്‌ ബ്രിട്ടീഷ്‌ ഭരണത്തോടു കൂറുള്ള 40,000 അഭയാര്‍ഥികളുടെ ഒരു പ്രവാഹം കാനഡയിലേക്കുണ്ടായി. അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും ക്വിബെക്കിലും തീരപ്രവിശ്യകളിലും കേന്ദ്രീകരിച്ചത്‌ ജനസംഖ്യാവിതരണത്തിലെ അസന്തുലിതാവസ്ഥയ്‌ക്കു കാരണമായി.

കാർട്ടിയർ
ജോണ്‍കാബട്ട്‌ (പെയിന്റിങ്‌)
ബ്രിട്ടന്‍ പാസ്സാക്കിയ 1791ലെ ഭരണഘടന ആക്‌റ്റ്‌ കാനഡയെ അപ്പര്‍ കാനഡയെന്നും ലോവര്‍ കാനഡയെന്നും രണ്ടു പ്രവിശ്യകളായി വിഭജിച്ചു. ആദ്യത്തേതില്‍ ബ്രിട്ടീഷ്‌ കനേഡിയന്‍ വംശജരും രണ്ടാമത്തേതില്‍ ഫ്രഞ്ചുകനേഡിയന്‍ വംശജരുമായിരുന്നു ഭൂരിപക്ഷം. രണ്ടിഌം ഓരോ പ്രതിനിധിസഭ ഉണ്ടായി. അത്‌ലാന്തിക്‌ തീരത്തെ മറ്റു ബ്രിട്ടീഷ്‌ അധിവാസകേന്ദ്രങ്ങളായ നോവസ്‌കോഷ, ന്യൂബ്രണ്‍സ്‌വിക്ക്‌, പ്രിന്‍സ്‌എഡ്‌വേര്‍ഡ്‌ ഐലന്‍ഡ്‌, ന്യൂഫൗണ്ട്‌ലന്‍ഡ്‌ എന്നിവ ഈ കോളനിയുടെ ഭാഗമായിരുന്നില്ല.
മക്‌ഡൊണാള്‍ഡ്‌

1812-14ലെ ആംഗ്ലോഅമേരിക്കന്‍ യുദ്ധത്തില്‍ ഇരു പ്രവിശ്യകളും ഇംഗ്ലീഷുകാരുടെ പക്ഷത്തു ഉറച്ചുനില്‍ക്കുകയും ആക്രമണകാരികളെ പരാജയപ്പെടുത്തുന്നതില്‍ സഹായിക്കുകയും ചെയ്‌തു. എന്നാല്‍ യുദ്ധാനന്തരം ഫ്രഞ്ചുകാര്‍ക്കിടയില്‍ അസംതൃപ്‌തി തലപൊക്കി. 1812ലെ യുദ്ധത്തിനുശേഷം ഇംഗ്ലണ്ട്‌, അയര്‍ലണ്ട്‌, സ്‌കോട്ട്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാരുടെ വരവിലുണ്ടായ ഗണ്യമായ വര്‍ധനവ്‌ ഫ്രഞ്ചുകാരില്‍ നീരസമുളവാക്കിയിരുന്നു; കാനഡയുടെ ഫ്രഞ്ച്‌ പൈതൃകത്തെ നശിപ്പിക്കാനുള്ള അജണ്ട ബ്രിട്ടനുണ്ടെന്ന്‌ ഭൂരിപക്ഷം ഫ്രഞ്ചുകാരും കരുതിയത്‌ മറ്റൊരു കാരണമായി. 1837ല്‍ ലോവര്‍ കാനഡയിലുള്ളവര്‍ ഒരു ഫ്രഞ്ച്‌ റിപ്പബ്ലിക്‌ സ്ഥാപിക്കാന്‍ ലൂയി പാപ്പിനോയുടെ നേതൃത്വത്തില്‍ ഒരു വിഫലശ്രമം നടത്തി. അപ്പര്‍ കാനഡയില്‍ വില്യം ലിയോണ്‍ മക്കന്‍സിയുടെ നേതൃത്വത്തില്‍ നടന്ന കലാപവും പരാജയപ്പെട്ടു. കലാപകാരണങ്ങള്‍ അന്വേഷിക്കാന്‍ നിയുക്തനായ ഡര്‍ഹാം പ്രഭു രണ്ടു കാനഡകളും ഒന്നിച്ചു ചേര്‍ത്ത്‌ ഉത്തരവാദഭരണം നല്‌കണമെന്നും ശിപാര്‍ശചെയ്‌തു. ഈ ശിപാര്‍ശ അംഗീകരിക്കപ്പെടുകയും 1840ല്‍ ഇരുകാനഡകളെയും ചേര്‍ത്ത്‌ ഒരു ലെജിസ്ലേറ്റീവ്‌ യൂണിയന്‍ രൂപീകരിക്കുകയും ചെയ്‌തു. അങ്ങനെ കാനഡ വീണ്ടും ഒന്നായി. രണ്ടു പ്രദേശത്തുള്ളവര്‍ക്കും പ്രാതിനിധ്യം തുല്യമായിരുന്നെങ്കിലും ഫ്രഞ്ച്‌ പ്രദേശത്തുള്ളവര്‍ സംശയദൃഷ്‌ടിയോടെ വീക്ഷിച്ചതുകാരണം രണ്ടു പ്രദേശങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതി ഫലപ്രദമായില്ല. സംയോജനത്തില്‍ കുപിതരായ ജനങ്ങള്‍ പാര്‍ലമെന്റ്‌ മന്ദിരം അഗ്നിക്കിരയാക്കിയതോടെ നിയമസഭ മോണ്‍ട്രിയോളില്‍നിന്ന്‌ ടൊറന്റോയിലേക്കും അനന്തരം ക്വിബെക്കിലേക്കും അവസാനം ഒട്ടാവയിലേക്കും മാറ്റേണ്ടിവന്നു.

"പെർമനന്റ്‌ ജോയിന്റ്‌ ബോർഡ്‌ ഒഫ്‌ ഡിഫന്‍സി'ന്റെ ആദ്യയോഗം (1940)
ജെ.ജി. ഡീഫന്‍ബേക്കർ

യൂണിയന്‍ പരാജയപ്പെട്ടതിനാല്‍ ഫെഡറല്‍ ഭരണരീതി സ്വീകരിക്കണമെന്നു തീരുമാനിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ബ്രിട്ടീഷ്‌ നോര്‍ത്ത്‌ അമേരിക്കആക്‌റ്റ്‌ (1867) പാസ്സാക്കി. അങ്ങനെ അപ്പര്‍ കാനഡ, ലോവര്‍ കാനഡ, ന്യൂബ്രണ്‍സ്‌വിക്‌, നോവാ സ്‌കോഷ്യ എന്നീ പ്രവിശ്യകള്‍ ഉള്‍പ്പെട്ട കാനഡ എന്ന ഡൊമിനിയന്‍ ജന്മമെടുത്തു. മറ്റുള്ള സംസ്ഥാനങ്ങള്‍ പിന്നീടാണ്‌ കാനഡയോടു കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌; മനിടോബ, ബ്രിട്ടീഷ്‌ കൊളംബിയ, പ്രിന്‍സ്‌ എഡ്‌വേഡ്‌ഐലന്‍ഡ്‌, അല്‍ബര്‍ട്ട, സസ്‌കചേവന്‍, ന്യൂഫൗണ്ട്‌ലന്‍ഡ്‌ എന്നിവ യഥാക്രമം 1870, 1871, 1873, 1905, 1949 എന്നീ വര്‍ഷങ്ങളില്‍ കാനഡയോടു ചേര്‍ക്കപ്പെട്ടു. ഈ സംസ്ഥാനങ്ങള്‍ക്കു പുറമേ, നോര്‍ത്ത്‌ വെസ്റ്റ്‌ ടെറിറ്ററി, യൂക്കോണ്‍ ടെറിറ്ററി, നൂനാവുട്ട്‌ ടെറിറ്ററി എന്നീ പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ്‌ ഇന്നത്തെ കാനഡ. 1867ലെ നോര്‍ത്ത്‌ അമേരിക്കന്‍ ആക്‌റ്റുപ്രകാരം ആഭ്യന്തരകാര്യങ്ങളില്‍ കാനഡയ്‌ക്ക്‌ നിയന്ത്രിത സ്വയംഭരണം ലഭിച്ചെങ്കിലും വിദേശകാര്യങ്ങളുടെ ചുമതല ബ്രിട്ടനില്‍ നിക്ഷിപ്‌തമായിരുന്നു. ഡൊമിനിയന്റെ ഭരണാധികാരിയായി ബ്രിട്ടീഷ്‌ രാജാവിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ ജനറല്‍ അവരോധിക്കപ്പെട്ടു.

ദേശീയവികസനം, ദേശീയ ഐക്യം എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‌കിക്കൊണ്ടുള്ള നയപരിപാടിയാണ്‌ ഡൊമിനിയന്‍ ഭരണകൂടം ആവിഷ്‌കരിച്ചത്‌. കണ്‍സര്‍വേറ്റീവ്‌ കക്ഷിക്കാരനായ മക്‌ഡൊണാള്‍ഡായിരുന്നു കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി (1867-73). കനേഡിയന്‍ പസിഫിക്‌ റെയില്‍പ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ മന്ത്രിസഭ നിലംപതിച്ചതിനെത്തുടര്‍ന്ന്‌ മാക്കന്‍സിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത്‌ 1873ലാണ്‌. 1878ലെ പൊതുതെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ്‌ കക്ഷി വീണ്ടും അധികാരത്തില്‍വന്നു (1891). ജീവിതാവസാനംവരെ കനേഡിയന്‍ രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മക്‌ഡൊണാള്‍ഡ്‌. സാമ്പത്തികമാന്ദ്യത്തിന്റെ കെടുതികളും ഫ്രഞ്ച്‌ബ്രിട്ടീഷ്‌ താത്‌പര്യസംഘര്‍ഷവും കനേഡിയന്‍ രാഷ്‌ട്രീയത്തെ പ്രക്ഷുബ്‌ധമാക്കിയ 1870കളില്‍ പുതിയ ഡൊമിനിയന്‌ ശക്തമായ അടിത്തറപാകിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക്‌ നിര്‍ണായകമായിരുന്നു. 1896-1911 ല്‍ അധികാരത്തിലേറിയ ലിബറല്‍ മന്ത്രിസഭയുടെ അധ്യക്ഷനായ ലോറിയര്‍ ആണ്‌ കാനഡയുടെ ഫ്രഞ്ച്‌ വംശജനായ ആദ്യത്തെ പ്രധാനമന്ത്രി. സുസ്ഥിരമായ സാമ്പത്തികവികസനത്തിന്‌ സാക്ഷ്യംവഹിച്ച ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന്‌ വന്‍തോതില്‍ കുടിയേറ്റമുണ്ടായി.

1911ലെ തെരഞ്ഞെടുപ്പില്‍ ലോറിയര്‍ നേതൃത്വം നല്‌കിയ ലിബറല്‍ കക്ഷി പരാജയപ്പെട്ടു. 1910ല്‍ യു.എസ്സുമായി ഒപ്പുവച്ച വ്യാപാരക്കരാറിലെ ചില വ്യവസ്ഥകള്‍ക്കെതിരെയുള്ള പൊതുജനവികാരമായിരുന്നു 15 വര്‍ഷം നീണ്ടുനിന്ന ഭരണത്തിനു വിരാമംകുറിച്ച പ്രധാനകാരണങ്ങളിലൊന്ന്‌.

ഒന്നാംലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ജര്‍മനെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയില്‍ കാനഡയും യുദ്ധത്തില്‍ പങ്കാളിയായി. ലീഗ്‌ ഒഫ്‌ നേഷന്‍സില്‍ കാനഡ അംഗത്വം നേടുന്നത്‌ 1927ലാണ്‌. കാനഡ ഉള്‍പ്പെടെയുള്ള ഡൊമിനിയനുകളും ബ്രിട്ടഌം തമ്മില്‍ തുല്യത പ്രഖ്യാപിച്ച സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ വെസ്റ്റ്‌ മിനിസ്റ്റര്‍ 1931ല്‍ പ്രാബല്യത്തില്‍വന്നു. കാനഡയുടെ പൂര്‍ണസ്വയംഭരണ പ്രഖ്യാപനമായിട്ടാണ്‌ ഈ ആക്‌റ്റ്‌ വിശേഷിപ്പിക്കപ്പെട്ടത്‌; ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്‌ ലിബറല്‍ പ്രധാനമന്ത്രിയായ മക്കന്‍സികിങാണ്‌. 1922ലെ ചാനക്‌ യുദ്ധത്തില്‍ കനേഡിയന്‍സേനയെ അയയ്‌ക്കണമെന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നിരസിച്ച കിങിന്റെ നടപടി പൂര്‍ണ സ്വയംഭരണത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്‌പായി വിലയിരുത്തപ്പെട്ടു.

ഭരണഘടനാപ്രഖ്യാപനത്തിന്റെ ആമുഖം (1982)

ഡൊമിനിയനുകള്‍ക്ക്‌ പൂര്‍ണസ്വയംഭരണം അനുവദിച്ചുകിട്ടണമെന്ന്‌ 1926ലെ ഇംപീരിയല്‍ കോണ്‍ഫറന്‍സില്‍ മക്കന്‍സികിങ്‌ അവതരിപ്പിച്ച വാദമുഖത്തിന്റെ അനന്തരഫലമായിരുന്നു 1926ലെ ബാല്‍ഫൂര്‍ പ്രഖ്യാപനം ("സാമ്രാജ്യത്വത്തിനുള്ളില്‍ സ്വയംഭരണാവകാശമുള്ളതും തുല്യപദവിയുള്ളതും ആഭ്യന്തരമോ വൈദേശികമോ ആയ കാര്യത്തില്‍ ഒന്നിനുമേല്‍ മറ്റൊന്നു മേല്‍ക്കോയ്‌മ പുലര്‍ത്താത്തതും എന്നാല്‍ അതേസമയം ബ്രിട്ടീഷ്‌ രാജപദവിയോടുള്ള വിധേയത്വത്തില്‍ പരസ്‌പരം വൈകാരിക ഐക്യം പുലര്‍ത്തുന്നതും ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്തിലെ സ്വതന്ത്ര അംഗങ്ങളായി പെരുമാറുന്ന ജനപഥങ്ങളെയാണ്‌ ഡൊമിനിയനുകള്‍ എന്ന്‌ ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി ബാല്‍ഫൂര്‍ നിര്‍വചിച്ചത്‌'). ഈ പ്രഖ്യാപനമാണ്‌ അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ വെസ്റ്റ്‌ മിനിസ്റ്റര്‍ എന്ന നിയമമായി മാറിയത്‌.

ഒട്ടാവ കോടതി മന്ദിരം
പാർലമെന്റ്‌ ഹിൽ-കാനഡ

1939 സെപ്‌. 10ന്‌ കനേഡിയന്‍ പാര്‍ലമെന്റ്‌ രണ്ടാംലോകയുദ്ധത്തില്‍ ജര്‍മനിക്കെതിരായി യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു. കാനഡയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്‌ കാനഡയും യു.എസും ചേര്‍ന്ന്‌ "പെര്‍മനന്റ്‌ ജോയിന്റ്‌ ബോര്‍ഡ്‌ ഒഫ്‌ ഡിഫന്‍സ്‌' രൂപീകരിച്ചത്‌. 1940 ആഗ. 18ന്‌ മക്കന്‍സികിങും പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റും ചേര്‍ന്ന്‌ ഒപ്പു വച്ച ഉടമ്പടിയില്‍ ഉഭയകക്ഷികളും പശ്ചിമാര്‍ധഗോളത്തിന്റെ വടക്കേ പകുതിയുടെ പ്രതിരോധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയം പ്രഖ്യാപിച്ചു. യു.എസ്സ്‌. അതിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ കോമണ്‍വെല്‍ത്തിലെ ഒരു അംഗരാജ്യവുമായി സ്ഥിരം സൈനികക്കരാര്‍ ഒപ്പുവച്ചത്‌.

യുദ്ധാവശ്യത്തിനായി വന്‍തോതില്‍ ആയുധങ്ങളും വിമാനങ്ങളും ഇക്കാലയളവില്‍ കാനഡ നിര്‍മിച്ചിരുന്നു. യുദ്ധാനന്തരം സമ്പദ്‌ഘടന ശക്തമായി എന്നുമാത്രമല്ല ആഗോള വ്യാപാരമേഖലയില്‍ യു.എസ്സുമായുണ്ടായ പങ്കാളിത്തം കനേഡിയന്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടുകയും ചെയ്‌തു.

1948 നവംബറില്‍ മക്കന്‍സികിങ്‌ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്‌ വിരമിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി ലൂയി സെന്റ്‌ ലോറന്റ്‌ 1949ല്‍ കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വിജയം കരസ്ഥമാക്കി. ഇദ്ദേഹത്തിനുകീഴില്‍ അന്തര്‍ദേശീയ രംഗത്ത്‌ നിര്‍ണായകസ്വാധീനമുള്ള രാജ്യമായി കാനഡ മാറി. 1949 ഏ. 4ന്‌ വാഷിങ്‌ടണില്‍വച്ച്‌ ഉത്തര അത്‌ലാന്തിക്‌ ഉടമ്പടി ഒപ്പിട്ട രാജ്യങ്ങളില്‍ ഒന്ന്‌ കാനഡയാണ്‌. കാര്‍ഷികവ്യവസ്ഥിതിയില്‍നിന്നും വ്യാവസായിക വ്യവസ്ഥിതിയിലേക്കുള്ള കാനഡയുടെ പരിവര്‍ത്തനത്തിനു 1950കള്‍ സാക്ഷ്യം വഹിച്ചു. സാമ്പത്തികമേഖല വളര്‍ച്ച നേടിയ ഈ കാലയളവില്‍ കാനഡയിലേക്ക്‌ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി. 1950ലെ കൊറിയന്‍ യുദ്ധത്തില്‍ കാനഡയും ഭാഗഭാക്കായി. ആ യുദ്ധം കാനഡയുടെ വികസനത്തിനു ആക്കംകൂട്ടി. വിലക്കയറ്റം ഉണ്ടായെങ്കിലും, രാജ്യത്ത്‌ സുഭിക്ഷത നിലനിന്നതിനാല്‍ സെയ്‌ന്റ്‌ ലോറന്റ്‌ ഗവണ്‍മെന്റിന്‌ മറ്റൊരു തെരഞ്ഞെടുപ്പു വിജയവും കൈവരിക്കാന്‍ കഴിഞ്ഞു.

1957ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്നു സെന്റ്‌ ലോറന്റ്‌ ഗവണ്‍മെന്റ്‌ പരാജയപ്പെടുകയും ജെ.ജി. ഡീഫന്‍ബേക്കറുടെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ്‌ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വരികയും ചെയ്‌തു. 22 വര്‍ഷത്തെ ലിബറല്‍ ഭരണത്തിനു വിരാമംകുറിച്ചുകൊണ്ടാണ്‌ ഡീഫന്‍ ബേക്കര്‍ അധികാരത്തിലെത്തിയത്‌. സാമ്പത്തികമാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്‌മയുമായിരുന്നു 1960കളില്‍ കാനഡ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി. ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്ക്‌ കനേഡിയന്‍ സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിച്ച ഈ കാലയളവില്‍ കനേഡിയന്‍ ഉത്‌പന്നങ്ങള്‍ക്കു കിഴക്കന്‍ യൂറോപ്പിലും ചൈനയിലും വിപണി തുറന്നുകിട്ടാനുള്ള ശ്രമങ്ങള്‍ ഡീഫന്‍ബേക്കര്‍ നടത്തിയിരുന്നു. ക്വിബെക്കിലെ നാഷണലിസ്റ്റ്‌ തീവ്രവാദികള്‍ ക്വിബെക്‌ കാനഡയില്‍ നിന്നും വിട്ടുമാറി ഒരു സ്വതന്ത്രരാജ്യമാകണമെന്ന്‌ വാദിക്കുകയും അതിനായി പ്രക്ഷോഭണം ആരംഭിക്കുകയും ചെയ്‌തത്‌ ഈ ഘട്ടത്തിലാണ്‌. "ഇംഗ്ലീഷ്‌ഫ്രഞ്ച്‌ ജനവിഭാഗങ്ങളുടെ സാമൂഹികസാംസ്‌കാരിക വൈജാത്യങ്ങളില്‍ നിന്നാണ്‌ ക്വിബെക്‌ പ്രവിശ്യയില്‍ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമായത്‌.'

1962 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നഷ്‌ടപ്പെട്ടെങ്കിലും ഡീഫന്‍ബേക്കര്‍ പ്രധാനമന്ത്രിയായിത്തുടര്‍ന്നു. എന്നാല്‍ 1963 ഫെബ്രുവരിയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഡീഫന്‍ബേക്കര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറലുകള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു; അവരുടെ നേതാവായ പീയര്‍സണ്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

പീയര്‍സണ്‍ ഗവണ്‍മെന്റ്‌ ഒരു ആധുനിക ക്ഷേമ പദ്ധതി നടപ്പാക്കി. ദേശീയൈക്യം ഉറപ്പിക്കുന്നതിന്‌ ഈ ഗവണ്‍മെന്റ്‌ ചെയ്‌ത ഏറ്റവും പ്രധാനപ്പെട്ട നടപടികളില്‍ ഒന്ന്‌ "റോയല്‍ കമ്മിഷന്‍ ഓണ്‍ ബൈലിംഗ്വലിസം ആന്‍ഡ്‌ ബൈകള്‍ച്ചറലിസം' എന്ന കമ്മിഷന്റെ നിയമനമാണ്‌ (1963). ഈ കമ്മിഷന്‍ ഫ്രഞ്ച്‌ കനേഡിയന്‍ വംശജരുടെ ഇടയില്‍ വര്‍ധിച്ചുവന്ന അരക്ഷിതത്വബോധം നീക്കുന്നതിന്‌ ഖണ്ഡിതമായ നടപടികള്‍ സ്വീകരിക്കണം എന്ന്‌ കാണിച്ച്‌ ഒരു പ്രാഥമിക റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. 1964 ഡിസംബറില്‍ കാനഡയിലെ വിവിധ വര്‍ഗങ്ങളുടെ ഏകീകരണത്തെ സൂചിപ്പിക്കുന്ന "മേപ്പിള്‍ ഇല'യുടെ അടയാളമുള്ള ഒരു പുതിയ പതാക അംഗീകൃതമാക്കുകയും 1965 ഫെബ്രുവരിയില്‍ അത്‌ ആദ്യമായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.

എങ്കിലും വിഭാഗീയത കാനഡയെ ഗ്രസിച്ച രൂക്ഷ പ്രതിസന്ധിയായിത്തുടര്‍ന്നു. ക്വിബെക്കിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി നിലകൊണ്ട "പാര്‍ട്ടി, ക്വിബെക്കോയ്‌' എന്ന കക്ഷിയുടെ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയ നീക്കങ്ങള്‍ക്കു ശക്തിപകര്‍ന്നു. 1967-68ല്‍ ഡീഫന്‍ബേക്കറുടെയും പീയര്‍സന്റെയും സ്ഥാനത്ത്‌ പുതിയ നേതാക്കള്‍ രംഗപ്രവേശം ചെയ്‌തു. റോബര്‍ട്ട്‌ സ്റ്റാന്‍ഫീല്‍ഡ്‌ കണ്‍സര്‍വേറ്റിവ്‌ നേതൃത്വവും പീയര്‍ എലിയട്ട്‌ ട്രൂഡോ ലിബറല്‍ നേതൃത്വവും കരസ്ഥമാക്കി. 1968ലെ തെരഞ്ഞെടുപ്പില്‍ ട്രൂഡോ ബഹുഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി. 1974ലെ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ ട്രൂഡോയ്‌ക്കു കഴിഞ്ഞു. നാണയപ്പെരുപ്പം കൊണ്ടുള്ള കുഴപ്പം ഗവണ്‍മെന്റിന്റെ പ്രയാസങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു വേളയില്‍ ചെയ്‌ത വാഗ്‌ദാനത്തിനു വിപരീതമായി കൂലി കുറയ്‌ക്കാഌം വില നിയന്ത്രിക്കാഌം ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായി. ഗവണ്‍മെന്റിന്റെ വിദേശനയത്തെക്കുറിച്ചും ആക്ഷേപമുണ്ടായി. ഈ വിഷയത്തില്‍ യു.എസ്‌. നയത്തിന്റെ നിഴലില്‍നിന്നും പൂര്‍ണമായി വിട്ടുമാറാനുള്ള കാനഡയുടെ വൈമനസ്യത്തെ കനേഡിയന്‍ നാഷണലിസ്റ്റുകള്‍ അസഹിഷ്‌ണുതയോടെ വീക്ഷിച്ചു. എന്നിരുന്നാലും ട്രൂഡോയുടെ ഫെഡറലിസ്റ്റ്‌ വീക്ഷണവും ഫെഡറല്‍പ്രാവിന്‍ഷ്യല്‍ അധികാരവിഭജന പ്രശ്‌നം ചര്‍ച്ചചെയ്യാനുള്ള സന്നദ്ധതയും ക്വിബെക്കിലെ വിഘടനവാദത്തിന്റെ വേലിയേറ്റം കുറേ നാളത്തേക്കു തടഞ്ഞു നിര്‍ത്തി. ദ്വിഭാഷാനയത്തിന്‌ അദ്ദേഹം പ്രത്യേക ഊന്നല്‍ കൊടുത്തു. തത്സംബന്ധമായി ഒരു ആസൂത്രിത പരിപാടി 1970ല്‍ ആരംഭിക്കുകയുണ്ടായി.

ദേശീയ ഐക്യത്തിന്‌ പ്രഥമ പരിഗണന നല്‍കിയ ലിബറന്‍ കക്ഷി ബ്രിട്ടനുമായുള്ള പരമ്പരാഗത ബന്ധം തുടരുന്നതിനോട്‌ വിയോജിക്കുന്ന നിലപാടാണ്‌ പൊതുവേ സ്വീകരിച്ചിരുന്നത്‌. ഈ നയത്തിന്‌ അനുസരണമായി 1980ല്‍ ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ എന്ന ദേശീയഗാനത്തിനു പകരം "ഓ കാനഡ' എന്നു തുടങ്ങുന്ന ഗാനം ദേശീയഗാനമായി സ്വീകരിക്കപ്പെട്ടു.

കാനഡയ്‌ക്കുമേല്‍ ബ്രിട്ടനുണ്ടായിരുന്ന ശേഷിച്ച അധികാരങ്ങള്‍ റദ്ദുചെയ്‌ത 1982ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ആക്‌റ്റ്‌ പാസ്സാക്കിയത്‌ ട്രൂഡോയുടെ വന്‍നേട്ടമായി അംഗീകരിക്കപ്പെട്ടു. ബ്രിട്ടീഷ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ആക്‌റ്റിനു പകരംവന്ന ഈ ആക്‌റ്റ്‌ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ആധാരശിലയായിട്ടാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. അങ്ങനെ 1982ല്‍ കാനഡ പൂര്‍ണമായ പരമാധികാര രാജ്യമായി. അതേസമയം ഇരുരാജ്യങ്ങളുടെയും ചക്രവര്‍ത്തിയായി എലിസബത്ത്‌ രാജ്ഞി ഇപ്പോഴും തുടരുന്നു. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന സ്വതന്ത്രഫെഡറല്‍ രാഷ്‌ട്രമാണ്‌ കാനഡ. 1984ലെ തെരഞ്ഞെടുപ്പില്‍ മുള്‍റോണിയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകളാണ്‌ വിജയിച്ചത്‌. യു.എസ്സിഌം യൂറോപ്പിഌം അനുസരണമായി കാനഡയുടെ വിദേശനയം രൂപപ്പെടുത്തിയ മുള്‍റോണിയുടെ ഭരണകാലത്താണ്‌ ഗള്‍ഫ്‌ യുദ്ധത്തില്‍ കാനഡയും ഭാഗമായത്‌.

മുള്‍റോണി രാജിവച്ചതിനെത്തുടര്‍ന്ന്‌ അധികാരത്തിലെത്തിയ കിം കാംബെന്‍ കാനഡയുടെ ആദ്യവനിതാ പ്രധാനമന്ത്രിയായിരുന്നു. 1993 ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി പരാജയപ്പെട്ട സാഹചര്യത്തില്‍ ലിബറലുകള്‍ വീണ്ടും അധികാരത്തിലെത്തി.

1994 ജനു. 1ന്‌ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല സൃഷ്‌ടിച്ചുകൊണ്ട്‌ യു.എസ്സും. കാനഡയും മെക്‌സിക്കോയും ചേര്‍ന്ന്‌ വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കി; നവലിബറല്‍ നയങ്ങളിലൂടെ മേല്‌പറഞ്ഞ രാജ്യങ്ങളെല്ലാം മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക്‌ നീങ്ങി.

2006ല്‍ കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും അധികാരത്തിലെത്തുന്നതുവരെ ലിബറല്‍ കക്ഷിയാണ്‌ കാനഡ ഭരിച്ചത്‌. 1995ല്‍ ക്വിബക്കില്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം ക്വിബക്കുകാരും സ്വാതന്ത്യ്രനീക്കത്തിനെതിരെ വോട്ട്‌ രേഖപ്പെടുത്തുകയുണ്ടായി. 1999ല്‍ നുനാവുട്ട്‌ കാനഡയിലെ ഒരു കേന്ദ്രഭരണപ്രദേശമായി രൂപീകരിക്കപ്പെട്ടു. എസ്‌കിമോകള്‍ക്ക്‌ ഭൂരിപക്ഷമുള്ള മേഖലയാണ്‌ നുനാവുട്ട്‌. 2003ല്‍ യു.എസ്സിന്റെ ഇറാഖ്‌ അധിനിവേശത്തില്‍ പങ്കാളിയാകാന്‍ കാനഡ വിസമ്മതിച്ചത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്‌ടിച്ചിരുന്നു.

2006ല്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീവ്‌ ഗവണ്‍മെന്റ്‌ നികുതി കുറയ്‌ക്കാഌം ഭരണം കാര്യക്ഷമമാക്കാനുമുള്ള നയപരിപാടിക്കുപുറമേ, യു.എസ്സുമായുള്ള ബന്ധം ഊഷ്‌മളമാക്കാനുള്ള അജണ്ടയ്‌ക്കാണ്‌ പ്രധാന പരിഗണന നല്‌കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍