This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരാച്ചി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കരാച്ചി == == Carracci == 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബോളോഞ്ഞയില...) |
Mksol (സംവാദം | സംഭാവനകള്‍) (→Carracci) |
||
വരി 4: | വരി 4: | ||
16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബോളോഞ്ഞയില്‍ ജീവിച്ചിരുന്ന അഞ്ച് ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്ന കുടുംബ നാമം. ഇവരില്‍ ഇറ്റാലിയന്‍ ബാരോക്ക് ചിത്രകലാശൈലിയുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച ലൊദോവിക്കോ കരാച്ചി (1555-1619), അഗോസ്‌റ്റിനോ കരാച്ചി (1557-1602), ആനിബേല്‍ കരാച്ചി (1560-1609) എന്നിവര്‍ സമകാലീനരായിരുന്നു. അഗോസ്‌റ്റിനോയും ആനിബേലും സഹോദരന്മാരും ലൊദോവിക്കോ ഇവരുടെ മാതുലപുത്രനുമാണ്. അഗോസ്റ്റിനോയുടെ പുത്രനായ അന്‍റ്റോണിയോ മാര്‍സിയേല്‍ കരാച്ചിയും മരുമകനായ ഫ്രാന്‍സെസ്‌കോ കരാച്ചിയുമാണ് മറ്റ് രണ്ടുപേര്‍. | 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബോളോഞ്ഞയില്‍ ജീവിച്ചിരുന്ന അഞ്ച് ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്ന കുടുംബ നാമം. ഇവരില്‍ ഇറ്റാലിയന്‍ ബാരോക്ക് ചിത്രകലാശൈലിയുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച ലൊദോവിക്കോ കരാച്ചി (1555-1619), അഗോസ്‌റ്റിനോ കരാച്ചി (1557-1602), ആനിബേല്‍ കരാച്ചി (1560-1609) എന്നിവര്‍ സമകാലീനരായിരുന്നു. അഗോസ്‌റ്റിനോയും ആനിബേലും സഹോദരന്മാരും ലൊദോവിക്കോ ഇവരുടെ മാതുലപുത്രനുമാണ്. അഗോസ്റ്റിനോയുടെ പുത്രനായ അന്‍റ്റോണിയോ മാര്‍സിയേല്‍ കരാച്ചിയും മരുമകനായ ഫ്രാന്‍സെസ്‌കോ കരാച്ചിയുമാണ് മറ്റ് രണ്ടുപേര്‍. | ||
ലൊദോവിക്കോ കരാച്ചി (Lodovico carracci). കരാച്ചി ചിത്രകാരന്മാരില്‍ ഒന്നാമനും അഗോസ്‌റ്റിനോയുടെയും ആനിബേലിന്റെയും ഗുരുനാഥനുമായ ഇദ്ദേഹം 1555 ഏ. 21നു ബൊളോഞ്ഞിയില്‍ ജനിച്ചു. പ്രാസ്‌പെറോ ഫൊണ്‍ടാനായുടെ കീഴില്‍ ചിത്രകല അഭ്യസിച്ചശേഷം ഇദ്ദേഹം ഫ്‌ളോറന്‍സിലെ പാസിഞ്ഞാനോ വിദ്യാലയത്തില്‍ ചേരുകയും ചിത്രകലാഭ്യസനം തുടരുകയും ചെയ്‌തു. കൊറേഗ്ഗിയോ, ടിഷ്യന്‍, റാഫേല്‍ തുടങ്ങിയ പ്രശസ്‌ത ചിത്രകാരന്മാരുടെ ശൈലി ഇദ്ദേഹം സ്വന്തം ചിത്രരചനകളില്‍ അനുകരിച്ചിരുന്നു. ചിത്രകാരന്‌മാരുടെ പരിശീലനാര്‍ഥം ലൊദോവിക്കോയും അഗോസ്‌റ്റിനോയും ആനിബേലും ചേര്‍ന്ന് ബൊളോഞ്ഞയില്‍ 1585ല്‍ സ്ഥാപിച്ച അക്കാദമിയാ ദെഗ്ലി ഇന്‍കാമിനാറ്റിയുടെ തലവന്‍ ലൊദോവിക്കോ ആയിരുന്നു. ഡൊമിനിച്ചിനോ, ഗിദോ റെനി, ഗ്വെര്‍ചിനോ എന്നീ ചിത്രകലാപ്രതിഭകള്‍ ഈ അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. | ലൊദോവിക്കോ കരാച്ചി (Lodovico carracci). കരാച്ചി ചിത്രകാരന്മാരില്‍ ഒന്നാമനും അഗോസ്‌റ്റിനോയുടെയും ആനിബേലിന്റെയും ഗുരുനാഥനുമായ ഇദ്ദേഹം 1555 ഏ. 21നു ബൊളോഞ്ഞിയില്‍ ജനിച്ചു. പ്രാസ്‌പെറോ ഫൊണ്‍ടാനായുടെ കീഴില്‍ ചിത്രകല അഭ്യസിച്ചശേഷം ഇദ്ദേഹം ഫ്‌ളോറന്‍സിലെ പാസിഞ്ഞാനോ വിദ്യാലയത്തില്‍ ചേരുകയും ചിത്രകലാഭ്യസനം തുടരുകയും ചെയ്‌തു. കൊറേഗ്ഗിയോ, ടിഷ്യന്‍, റാഫേല്‍ തുടങ്ങിയ പ്രശസ്‌ത ചിത്രകാരന്മാരുടെ ശൈലി ഇദ്ദേഹം സ്വന്തം ചിത്രരചനകളില്‍ അനുകരിച്ചിരുന്നു. ചിത്രകാരന്‌മാരുടെ പരിശീലനാര്‍ഥം ലൊദോവിക്കോയും അഗോസ്‌റ്റിനോയും ആനിബേലും ചേര്‍ന്ന് ബൊളോഞ്ഞയില്‍ 1585ല്‍ സ്ഥാപിച്ച അക്കാദമിയാ ദെഗ്ലി ഇന്‍കാമിനാറ്റിയുടെ തലവന്‍ ലൊദോവിക്കോ ആയിരുന്നു. ഡൊമിനിച്ചിനോ, ഗിദോ റെനി, ഗ്വെര്‍ചിനോ എന്നീ ചിത്രകലാപ്രതിഭകള്‍ ഈ അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. | ||
- | + | <gallery> | |
+ | Image:Vol6p421_The Transfiguration Lodovico Carracci 1594.jpg|ട്രാന്‍സ്‌ഫിഗറേഷന്‍ | ||
+ | Image:Vol6p421_agostino carracci flood.jpg|ഫ്‌ളഡ് | ||
+ | Image:Vol6p421_Annibale Carracci (1560-1609) Pieta 1599.jpg|പിയാത്ത | ||
+ | </gallery> | ||
പ്രീച്ചിങ് ഒഫ് സെയ്‌ന്റ് ജോണ്‍ ദ് ബാപ്‌റ്റിസ്റ്റ് (1592), വിര്‍ജിന്‍ എന്‍ത്രാണ്‍ഡ് വിത് സെയ്‌ന്റ്‌സ് (1588), അനണ്‍സിയേഷന്‍, ട്രാന്‍സ്‌ഫിഗറേഷന്‍, സെയ്‌ന്റ് ജോര്‍ജ് ആന്‍ഡ് ദ് ഡ്രാഗണ്‍, ബറിയല്‍ ഒഫ് മേരി തുടങ്ങി പ്രസിദ്ധങ്ങളായ അനേകം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ഇവയ്‌ക്കുപുറമേ പലാസോ മാഞ്ഞാനി, പലാസോ സാംപിയര്‍ മുതലായ കൊട്ടാരങ്ങളിലെ ഫ്രസ്‌കോ അലങ്കാരപ്പണികളും ലൊദോവിക്കോയാണ് നിര്‍വഹിച്ചിട്ടുള്ളത്. സ്വാഭാവികത, ഭാവനാസമ്പന്നത, യഥാര്‍ഥത എന്നീ സവിശേഷതകള്‍ ഉള്‍ക്കൊണ്ടവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഡൊമിനിച്ചിനോ, ആല്‍ബനി, റെനി എന്നിവര്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരായിരുന്നു. | പ്രീച്ചിങ് ഒഫ് സെയ്‌ന്റ് ജോണ്‍ ദ് ബാപ്‌റ്റിസ്റ്റ് (1592), വിര്‍ജിന്‍ എന്‍ത്രാണ്‍ഡ് വിത് സെയ്‌ന്റ്‌സ് (1588), അനണ്‍സിയേഷന്‍, ട്രാന്‍സ്‌ഫിഗറേഷന്‍, സെയ്‌ന്റ് ജോര്‍ജ് ആന്‍ഡ് ദ് ഡ്രാഗണ്‍, ബറിയല്‍ ഒഫ് മേരി തുടങ്ങി പ്രസിദ്ധങ്ങളായ അനേകം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ഇവയ്‌ക്കുപുറമേ പലാസോ മാഞ്ഞാനി, പലാസോ സാംപിയര്‍ മുതലായ കൊട്ടാരങ്ങളിലെ ഫ്രസ്‌കോ അലങ്കാരപ്പണികളും ലൊദോവിക്കോയാണ് നിര്‍വഹിച്ചിട്ടുള്ളത്. സ്വാഭാവികത, ഭാവനാസമ്പന്നത, യഥാര്‍ഥത എന്നീ സവിശേഷതകള്‍ ഉള്‍ക്കൊണ്ടവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഡൊമിനിച്ചിനോ, ആല്‍ബനി, റെനി എന്നിവര്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരായിരുന്നു. | ||
1619 ന. 13ന് ഇദ്ദേഹം അന്തരിച്ചു. | 1619 ന. 13ന് ഇദ്ദേഹം അന്തരിച്ചു. |
10:59, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കരാച്ചി
Carracci
16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബോളോഞ്ഞയില്‍ ജീവിച്ചിരുന്ന അഞ്ച് ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്ന കുടുംബ നാമം. ഇവരില്‍ ഇറ്റാലിയന്‍ ബാരോക്ക് ചിത്രകലാശൈലിയുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച ലൊദോവിക്കോ കരാച്ചി (1555-1619), അഗോസ്‌റ്റിനോ കരാച്ചി (1557-1602), ആനിബേല്‍ കരാച്ചി (1560-1609) എന്നിവര്‍ സമകാലീനരായിരുന്നു. അഗോസ്‌റ്റിനോയും ആനിബേലും സഹോദരന്മാരും ലൊദോവിക്കോ ഇവരുടെ മാതുലപുത്രനുമാണ്. അഗോസ്റ്റിനോയുടെ പുത്രനായ അന്‍റ്റോണിയോ മാര്‍സിയേല്‍ കരാച്ചിയും മരുമകനായ ഫ്രാന്‍സെസ്‌കോ കരാച്ചിയുമാണ് മറ്റ് രണ്ടുപേര്‍. ലൊദോവിക്കോ കരാച്ചി (Lodovico carracci). കരാച്ചി ചിത്രകാരന്മാരില്‍ ഒന്നാമനും അഗോസ്‌റ്റിനോയുടെയും ആനിബേലിന്റെയും ഗുരുനാഥനുമായ ഇദ്ദേഹം 1555 ഏ. 21നു ബൊളോഞ്ഞിയില്‍ ജനിച്ചു. പ്രാസ്‌പെറോ ഫൊണ്‍ടാനായുടെ കീഴില്‍ ചിത്രകല അഭ്യസിച്ചശേഷം ഇദ്ദേഹം ഫ്‌ളോറന്‍സിലെ പാസിഞ്ഞാനോ വിദ്യാലയത്തില്‍ ചേരുകയും ചിത്രകലാഭ്യസനം തുടരുകയും ചെയ്‌തു. കൊറേഗ്ഗിയോ, ടിഷ്യന്‍, റാഫേല്‍ തുടങ്ങിയ പ്രശസ്‌ത ചിത്രകാരന്മാരുടെ ശൈലി ഇദ്ദേഹം സ്വന്തം ചിത്രരചനകളില്‍ അനുകരിച്ചിരുന്നു. ചിത്രകാരന്‌മാരുടെ പരിശീലനാര്‍ഥം ലൊദോവിക്കോയും അഗോസ്‌റ്റിനോയും ആനിബേലും ചേര്‍ന്ന് ബൊളോഞ്ഞയില്‍ 1585ല്‍ സ്ഥാപിച്ച അക്കാദമിയാ ദെഗ്ലി ഇന്‍കാമിനാറ്റിയുടെ തലവന്‍ ലൊദോവിക്കോ ആയിരുന്നു. ഡൊമിനിച്ചിനോ, ഗിദോ റെനി, ഗ്വെര്‍ചിനോ എന്നീ ചിത്രകലാപ്രതിഭകള്‍ ഈ അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്.
പ്രീച്ചിങ് ഒഫ് സെയ്‌ന്റ് ജോണ്‍ ദ് ബാപ്‌റ്റിസ്റ്റ് (1592), വിര്‍ജിന്‍ എന്‍ത്രാണ്‍ഡ് വിത് സെയ്‌ന്റ്‌സ് (1588), അനണ്‍സിയേഷന്‍, ട്രാന്‍സ്‌ഫിഗറേഷന്‍, സെയ്‌ന്റ് ജോര്‍ജ് ആന്‍ഡ് ദ് ഡ്രാഗണ്‍, ബറിയല്‍ ഒഫ് മേരി തുടങ്ങി പ്രസിദ്ധങ്ങളായ അനേകം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ഇവയ്‌ക്കുപുറമേ പലാസോ മാഞ്ഞാനി, പലാസോ സാംപിയര്‍ മുതലായ കൊട്ടാരങ്ങളിലെ ഫ്രസ്‌കോ അലങ്കാരപ്പണികളും ലൊദോവിക്കോയാണ് നിര്‍വഹിച്ചിട്ടുള്ളത്. സ്വാഭാവികത, ഭാവനാസമ്പന്നത, യഥാര്‍ഥത എന്നീ സവിശേഷതകള്‍ ഉള്‍ക്കൊണ്ടവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഡൊമിനിച്ചിനോ, ആല്‍ബനി, റെനി എന്നിവര്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരായിരുന്നു. 1619 ന. 13ന് ഇദ്ദേഹം അന്തരിച്ചു.
അഗോസ്റ്റിനോ കരാച്ചി (Agostino carracci). ചിത്രകാരനും ശില്‌പിയുമായ അഗോസ്റ്റിനോ 1557 ആഗ. 16നു ബൊളോഞ്ഞയില്‍ ജനിച്ചു. ലൊദോവിക്കോ, ഫൊണ്‍ടാനാ എന്നിവരുടെ ശിക്ഷണത്തില്‍ ചിത്രകല അഭ്യസിച്ച ശേഷം ഇദ്ദേഹം ഡൊമെനിക്കോ ടിബാള്‍ഡിയുടെ കീഴില്‍ കൊത്തുപണി അഭ്യസിച്ചു. 1595ല്‍ റോമിലേക്കു പോകുകയും ആനിബേലിനോടൊപ്പം ഫാര്‍നീസി ഗ്യാലറിയുടെ ചിത്രപ്പണിയില്‍ വ്യാപൃതനാവുകയും ചെയ്‌തു. 1600ല്‍ ആനിബേലുമായി തെറ്റിപ്പിരിഞ്ഞ അഗോസ്റ്റിനോ പാര്‍മയിലെത്തി പലാസോ ദെല്‍ ഗിയാര്‍ഡിനോയുടെ ചിത്രപ്പണിയിലേര്‍പ്പെട്ടു. ഇദ്ദേഹം 1602 ഫെ. 23നു പാര്‍മയില്‍ വച്ച് നിര്യാതനായി.
ദ് ലാസ്റ്റ് കമ്യുണിയന്‍ ഒഫ് സെയ്‌ന്റ് ജെറോം, ട്രയംഫ് ഒഫ് ഗലേഷ്യ (Triumph of Galatea), റേപ് ഒഫ് സെഫേലസ് (Rape of Cephalus)എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ബാരോക്ക് ശൈലിയാണ് ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്; മാനറിസത്തെ ഇദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നു.
ആനിബേല്‍ കരാച്ചി (Annibale carracci). കരാച്ചി ചിത്രകാരന്‌മാരില്‍ പ്രധാനിയായ ആനിബേല്‍ 1560 ന. 3നു ജനിച്ചു. ലൊദോവിക്കോയുടെ ശിക്ഷണത്തില്‍ പ്രാഥമിക ചിത്രകലാഭ്യസനം നടത്തിയ ശേഷം കൊറേഗ്ഗിയോ, ടിഷ്യന്‍, പോള്‍ വെരോനസ്സ് എന്നിവരുടെ ചിത്രരചനാശൈലി അനുകരിക്കാന്‍ ശ്രമിച്ചു. കുറച്ചു കാലം ബൊളോഞ്ഞ അക്കാദമിയില്‍ സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. 1595ല്‍ കര്‍ദിനാള്‍ ഒഡോര്‍ഡോ ഫാര്‍നീസിയുടെ നിര്‍ദേശ പ്രകാരം ഫാര്‍നീസി ഗ്യാലറിയുടെ ചിത്രപ്പണിയില്‍ വ്യാപൃതനായി. 1604ല്‍ ഗ്യാലറിയുടെ പണി പൂര്‍ത്തിയാക്കി. വിഷാദരോഗബാധിതനായതോടെ 1606ല്‍ ചിത്രരചന മതിയാക്കിയ ആനിബേല്‍ 1609 ജൂല. 15നു റോമില്‍ വച്ചു നിര്യാതനായി. സെ. റോക്ക് ഡിസ്‌ട്രിബ്യൂട്ടിങ് ആംസ്, ജീനിയസ് ഒഫ് ഗ്‌ളോറി, ബീന്‍ ഈറ്റര്‍, വീനസ് ആന്‍ഡ് ക്യൂപ്പിഡ്, ബാച്ചസ്, ഹോളി ഫാമിലി, ദ ക്രസ്റ്റ് ഒഫ് കാപ്രാറോളാ, പിയാത്താ, റസ്റ്റ് ഓണ്‍ ദ ഫ്‌ളൈറ്റ് ഇന്റു ഈജിപ്‌ത് മുതലായവ ആനിബേലിന്റെ പ്രമുഖ രചനകളാണ്.
കരാച്ചി ചിത്രകാരന്മാരുടെ ചിത്രരചനകളില്‍ പലതും യൂറോപ്പിലെ നാഷണല്‍ ഗാലറിയിലും വിന്‍ഡ്‌സറിലെ റോയല്‍ അക്കാദമിയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കരാച്ചി ചിത്രകാരന്മാരുടെ രചനാശൈലി സമകാലീന ഇറ്റാലിയന്‍ ചിത്രകാരന്മാരില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.