This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഫര്‍ന്നഹൂം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Capernaum)
(Capernaum)
 
വരി 4: വരി 4:
== Capernaum ==
== Capernaum ==
-
[[ചിത്രം:Vol6p223_capernahum.jpg|thumb|കെഫർന്നഹൂമിലെ ജൂതപ്പള്ളിയുടെ അവശിഷ്‌ടങ്ങള്‍]]
+
[[ചിത്രം:Vol6p223_capernahum.jpg|thumb|കെഫര്‍ന്നഹൂമിലെ ജൂതപ്പള്ളിയുടെ അവശിഷ്‌ടങ്ങള്‍]]
ഗലീലിക്കടലിന്റെ വടക്കുപടിഞ്ഞാറേക്കരയില്‍ അഭിവൃദ്ധിയിലിരുന്ന ഒരു പുരാതന പലസ്‌തീനിയന്‍ നഗരം. "നഹൂമിന്റെ ഗ്രാമം' എന്ന്‌ അര്‍ഥം വരുന്ന കഫര്‍, നഹൂം (Kpar-Kaphar-Nahum = Nahum's village) എന്നീ ഹീബ്രൂ പദങ്ങളുടെ ഗ്രീക്ക്‌ സമസ്‌തപദരൂപമാണ്‌ കഫര്‍ന്നഹൂം. നഹൂം എന്ന പദം കൊണ്ട്‌ ആ നാമധേയത്തിലുള്ള പ്രവാചകനെയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഒരഭിപ്രായമുണ്ട്‌. പഴയനിയമത്തില്‍ പരാമൃഷ്ടമായിട്ടില്ലെങ്കിലും ഇത്‌ ക്രിസ്‌തുവിന്റെ കാലത്ത്‌ പ്രാധാന്യമര്‍ഹിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. നാടുവാഴികളായിരുന്ന ഫിലിപ്പിന്റെയും ഹെരോദേസ്‌ അന്തിപ്പാസിന്റെയും രാജ്യാതിര്‍ത്തികള്‍ക്കു സമീപം സ്ഥിതി ചെയ്‌തിരുന്ന ഒരു ചൗക്കയും, ശതാധിപ(Centurion)ന്റെ മേല്‍നോട്ടത്തില്‍ ഒരു സേനാവിഭാഗവും ഈ നഗരത്തില്‍ ഉണ്ടായിരുന്നു.

സ്‌നാപകയോഹന്നാന്‍ തടവിലാക്കപ്പെട്ട വിവരമറിഞ്ഞ ക്രിസ്‌തു നസറേത്ത്‌ ഉപേക്ഷിച്ച്‌ കഫര്‍ന്നഹൂമിലേക്കു വരികയും വളരെക്കാലത്തേക്ക്‌ അവിടം തന്റെ സജീവ പ്രവര്‍ത്തന കേന്ദ്രമാക്കുകയും ചെയ്‌തു. തന്നിമിത്തം ഇതിനെ യേശുവിന്റെ "സ്വന്തം പട്ടണം' എന്നും വിശേഷിപ്പിക്കുന്നുണ്ട്‌ (പുതിയ നിയമംമത്തായി IX: 1). ഇവിടെവച്ചാണ്‌ ക്രിസ്‌തു ശ്രദ്ധേയങ്ങളായ പല അദ്‌ഭുതങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അദ്ദേഹം തന്റെ ആദ്യശിഷ്യന്മാരായ പത്രാസ്‌, അന്ത്രയോസ്‌, മത്തായി എന്നിവരെ തെരഞ്ഞെടുത്തതും ഇവിടെ വച്ചായിരുന്നു. ഇതിഌ സമീപമുള്ള ഒരു കുന്നില്‍ വച്ചാണ്‌ യേശു തന്റെ സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയതെന്ന്‌ ഊഹിക്കപ്പെടുന്നു. പിന്നീട്‌ യേശു തന്നെ ഇവിടെയുള്ളവരുടെ വിശ്വാസരാഹിത്യത്തെ അപലപിക്കുകയും ഈ നഗരത്തിന്റെ അധഃപതനത്തെക്കുറിച്ച്‌ പ്രവചിക്കുകയുമുണ്ടായി. "കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളം വരെ താണുപോകും' (മത്തായി XI:23). യഥാര്‍ഥസ്ഥാനം മനസ്സിലാക്കാനാവാത്ത വിധത്തില്‍ ഈ നഗരം പിന്നീട്‌ നാമാവശേഷമായി. ഭൂകമ്പമായിരിക്കണം ഇതിന്റെ നാശത്തിന്‌ കാരണമായത്‌ എന്നാണ്‌ ഇപ്പോഴത്തെ അഭിപ്രായം.  
+
സ്‌നാപകയോഹന്നാന്‍ തടവിലാക്കപ്പെട്ട വിവരമറിഞ്ഞ ക്രിസ്‌തു നസറേത്ത്‌ ഉപേക്ഷിച്ച്‌ കഫര്‍ന്നഹൂമിലേക്കു വരികയും വളരെക്കാലത്തേക്ക്‌ അവിടം തന്റെ സജീവ പ്രവര്‍ത്തന കേന്ദ്രമാക്കുകയും ചെയ്‌തു. തന്നിമിത്തം ഇതിനെ യേശുവിന്റെ "സ്വന്തം പട്ടണം' എന്നും വിശേഷിപ്പിക്കുന്നുണ്ട്‌ (പുതിയ നിയമംമത്തായി IX: 1). ഇവിടെവച്ചാണ്‌ ക്രിസ്‌തു ശ്രദ്ധേയങ്ങളായ പല അദ്‌ഭുതങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അദ്ദേഹം തന്റെ ആദ്യശിഷ്യന്മാരായ പത്രാസ്‌, അന്ത്രയോസ്‌, മത്തായി എന്നിവരെ തെരഞ്ഞെടുത്തതും ഇവിടെ വച്ചായിരുന്നു. ഇതിനു സമീപമുള്ള ഒരു കുന്നില്‍ വച്ചാണ്‌ യേശു തന്റെ സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയതെന്ന്‌ ഊഹിക്കപ്പെടുന്നു. പിന്നീട്‌ യേശു തന്നെ ഇവിടെയുള്ളവരുടെ വിശ്വാസരാഹിത്യത്തെ അപലപിക്കുകയും ഈ നഗരത്തിന്റെ അധഃപതനത്തെക്കുറിച്ച്‌ പ്രവചിക്കുകയുമുണ്ടായി. "കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളം വരെ താണുപോകും' (മത്തായി XI:23). യഥാര്‍ഥസ്ഥാനം മനസ്സിലാക്കാനാവാത്ത വിധത്തില്‍ ഈ നഗരം പിന്നീട്‌ നാമാവശേഷമായി. ഭൂകമ്പമായിരിക്കണം ഇതിന്റെ നാശത്തിന്‌ കാരണമായത്‌ എന്നാണ്‌ ഇപ്പോഴത്തെ അഭിപ്രായം.  
-
ഇതിന്റെ ശരിയായ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. തിബര്യോസിന്‌ വടക്കുകിഴക്കായിട്ടായിരിക്കാം കഫര്‍ന്നഹൂം നഗരം സ്ഥിതി ചെയ്‌തിരുന്നതെന്നു കരുതപ്പെടുന്നു. ഇത്‌ തബ്‌ഘ (Tabgha)യ്‌ക്കടുത്തുള്ള ഖാന്‍ മിന്യ (Khan Minya) ആണെന്നും, അവിടെ നിന്നും ഏകദേശം 3 കി.മീ. വടക്കുമാറി സ്ഥിതി ചെയ്യുന്ന ടെല്‍ഹൂം (Tell Hum) ആണെന്നും രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. കഫര്‍ന്നഹൂമിനെക്കുറിച്ച്‌ ബൈബിളിലുള്ള പരാമര്‍ശങ്ങള്‍ ഈ അഭിപ്രായങ്ങള്‍ രണ്ടിഌം ഒരുപോലെ യോജിക്കുന്നു. പല പണ്ഡിതന്മാരും ഖാന്‍ മിന്യയെയാണ്‌ പുരാതന നഗരത്തിന്റെ സ്ഥാനമായി കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മിക്കവരും ടെല്‍ ഹൂമിനെ അംഗീകരിച്ചു കഴിഞ്ഞു. "ഹൂം', നഹൂമിനെ അഌസ്‌മരിപ്പിക്കുന്നു. മാത്രമല്ല ഇത്‌ പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ സ്ഥാനം തന്നെയാണെന്നതിന്‌ മറ്റു തെളിവുകളു-ം ഉപലബ്‌ധമായിക്കഴിഞ്ഞു. ജെറോം തുടങ്ങിയ പ്രാക്കാല സാംയാത്രികന്മാരുടെ പരാമര്‍ശങ്ങളും ഇതിന്‌ ഉപോദ്‌ബലകമായുണ്ട്‌. ക്രിസ്‌ത്വബ്‌ദത്തിന്റെ പ്രാരംഭശതകങ്ങളിലേതെന്ന്‌ കണക്കാക്കപ്പെടുന്നതും ക്രിസ്‌തു ഉദ്‌ബോധനത്തിന്‌ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നതുമായ ഒരു വലിയ ജൂതപ്പള്ളിയുടെ ജീര്‍ണാവശിഷ്ടങ്ങള്‍ ടെല്‍ഹൂമില്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ (1905 06) ഫലമായി കണ്ടെത്തുകയും ഭാഗികമായി പുനരുദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതൊക്കെക്കൊണ്ടായിരിക്കണം ഇസ്രയേല്‍ ഗവണ്‍മെന്റ്‌ ടെല്‍ഹൂമിനെ കെഫര്‍നഹൂം (Kefar Nahum) എന്ന്‌ പുനര്‍നാമകരണം ചെയ്‌തത്‌.
+
ഇതിന്റെ ശരിയായ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. തിബര്യോസിന്‌ വടക്കുകിഴക്കായിട്ടായിരിക്കാം കഫര്‍ന്നഹൂം നഗരം സ്ഥിതി ചെയ്‌തിരുന്നതെന്നു കരുതപ്പെടുന്നു. ഇത്‌ തബ്‌ഘ (Tabgha)യ്‌ക്കടുത്തുള്ള ഖാന്‍ മിന്യ (Khan Minya) ആണെന്നും, അവിടെ നിന്നും ഏകദേശം 3 കി.മീ. വടക്കുമാറി സ്ഥിതി ചെയ്യുന്ന ടെല്‍ഹൂം (Tell Hum) ആണെന്നും രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. കഫര്‍ന്നഹൂമിനെക്കുറിച്ച്‌ ബൈബിളിലുള്ള പരാമര്‍ശങ്ങള്‍ ഈ അഭിപ്രായങ്ങള്‍ രണ്ടിഌം ഒരുപോലെ യോജിക്കുന്നു. പല പണ്ഡിതന്മാരും ഖാന്‍ മിന്യയെയാണ്‌ പുരാതന നഗരത്തിന്റെ സ്ഥാനമായി കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മിക്കവരും ടെല്‍ ഹൂമിനെ അംഗീകരിച്ചു കഴിഞ്ഞു. "ഹൂം', നഹൂമിനെ അനുസ്‌മരിപ്പിക്കുന്നു. മാത്രമല്ല ഇത്‌ പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ സ്ഥാനം തന്നെയാണെന്നതിന്‌ മറ്റു തെളിവുകളു-ം ഉപലബ്‌ധമായിക്കഴിഞ്ഞു. ജെറോം തുടങ്ങിയ പ്രാക്കാല സാംയാത്രികന്മാരുടെ പരാമര്‍ശങ്ങളും ഇതിന്‌ ഉപോദ്‌ബലകമായുണ്ട്‌. ക്രിസ്‌ത്വബ്‌ദത്തിന്റെ പ്രാരംഭശതകങ്ങളിലേതെന്ന്‌ കണക്കാക്കപ്പെടുന്നതും ക്രിസ്‌തു ഉദ്‌ബോധനത്തിന്‌ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നതുമായ ഒരു വലിയ ജൂതപ്പള്ളിയുടെ ജീര്‍ണാവശിഷ്ടങ്ങള്‍ ടെല്‍ഹൂമില്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ (1905 06) ഫലമായി കണ്ടെത്തുകയും ഭാഗികമായി പുനരുദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതൊക്കെക്കൊണ്ടായിരിക്കണം ഇസ്രയേല്‍ ഗവണ്‍മെന്റ്‌ ടെല്‍ഹൂമിനെ കെഫര്‍നഹൂം (Kefar Nahum) എന്ന്‌ പുനര്‍നാമകരണം ചെയ്‌തത്‌.

Current revision as of 08:33, 1 ഓഗസ്റ്റ്‌ 2014

കഫര്‍ന്നഹൂം

Capernaum

കെഫര്‍ന്നഹൂമിലെ ജൂതപ്പള്ളിയുടെ അവശിഷ്‌ടങ്ങള്‍

ഗലീലിക്കടലിന്റെ വടക്കുപടിഞ്ഞാറേക്കരയില്‍ അഭിവൃദ്ധിയിലിരുന്ന ഒരു പുരാതന പലസ്‌തീനിയന്‍ നഗരം. "നഹൂമിന്റെ ഗ്രാമം' എന്ന്‌ അര്‍ഥം വരുന്ന കഫര്‍, നഹൂം (Kpar-Kaphar-Nahum = Nahum's village) എന്നീ ഹീബ്രൂ പദങ്ങളുടെ ഗ്രീക്ക്‌ സമസ്‌തപദരൂപമാണ്‌ കഫര്‍ന്നഹൂം. നഹൂം എന്ന പദം കൊണ്ട്‌ ആ നാമധേയത്തിലുള്ള പ്രവാചകനെയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഒരഭിപ്രായമുണ്ട്‌. പഴയനിയമത്തില്‍ പരാമൃഷ്ടമായിട്ടില്ലെങ്കിലും ഇത്‌ ക്രിസ്‌തുവിന്റെ കാലത്ത്‌ പ്രാധാന്യമര്‍ഹിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. നാടുവാഴികളായിരുന്ന ഫിലിപ്പിന്റെയും ഹെരോദേസ്‌ അന്തിപ്പാസിന്റെയും രാജ്യാതിര്‍ത്തികള്‍ക്കു സമീപം സ്ഥിതി ചെയ്‌തിരുന്ന ഒരു ചൗക്കയും, ശതാധിപ(Centurion)ന്റെ മേല്‍നോട്ടത്തില്‍ ഒരു സേനാവിഭാഗവും ഈ നഗരത്തില്‍ ഉണ്ടായിരുന്നു.

സ്‌നാപകയോഹന്നാന്‍ തടവിലാക്കപ്പെട്ട വിവരമറിഞ്ഞ ക്രിസ്‌തു നസറേത്ത്‌ ഉപേക്ഷിച്ച്‌ കഫര്‍ന്നഹൂമിലേക്കു വരികയും വളരെക്കാലത്തേക്ക്‌ അവിടം തന്റെ സജീവ പ്രവര്‍ത്തന കേന്ദ്രമാക്കുകയും ചെയ്‌തു. തന്നിമിത്തം ഇതിനെ യേശുവിന്റെ "സ്വന്തം പട്ടണം' എന്നും വിശേഷിപ്പിക്കുന്നുണ്ട്‌ (പുതിയ നിയമംമത്തായി IX: 1). ഇവിടെവച്ചാണ്‌ ക്രിസ്‌തു ശ്രദ്ധേയങ്ങളായ പല അദ്‌ഭുതങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അദ്ദേഹം തന്റെ ആദ്യശിഷ്യന്മാരായ പത്രാസ്‌, അന്ത്രയോസ്‌, മത്തായി എന്നിവരെ തെരഞ്ഞെടുത്തതും ഇവിടെ വച്ചായിരുന്നു. ഇതിനു സമീപമുള്ള ഒരു കുന്നില്‍ വച്ചാണ്‌ യേശു തന്റെ സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയതെന്ന്‌ ഊഹിക്കപ്പെടുന്നു. പിന്നീട്‌ യേശു തന്നെ ഇവിടെയുള്ളവരുടെ വിശ്വാസരാഹിത്യത്തെ അപലപിക്കുകയും ഈ നഗരത്തിന്റെ അധഃപതനത്തെക്കുറിച്ച്‌ പ്രവചിക്കുകയുമുണ്ടായി. "കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളം വരെ താണുപോകും' (മത്തായി XI:23). യഥാര്‍ഥസ്ഥാനം മനസ്സിലാക്കാനാവാത്ത വിധത്തില്‍ ഈ നഗരം പിന്നീട്‌ നാമാവശേഷമായി. ഭൂകമ്പമായിരിക്കണം ഇതിന്റെ നാശത്തിന്‌ കാരണമായത്‌ എന്നാണ്‌ ഇപ്പോഴത്തെ അഭിപ്രായം.

ഇതിന്റെ ശരിയായ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. തിബര്യോസിന്‌ വടക്കുകിഴക്കായിട്ടായിരിക്കാം കഫര്‍ന്നഹൂം നഗരം സ്ഥിതി ചെയ്‌തിരുന്നതെന്നു കരുതപ്പെടുന്നു. ഇത്‌ തബ്‌ഘ (Tabgha)യ്‌ക്കടുത്തുള്ള ഖാന്‍ മിന്യ (Khan Minya) ആണെന്നും, അവിടെ നിന്നും ഏകദേശം 3 കി.മീ. വടക്കുമാറി സ്ഥിതി ചെയ്യുന്ന ടെല്‍ഹൂം (Tell Hum) ആണെന്നും രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. കഫര്‍ന്നഹൂമിനെക്കുറിച്ച്‌ ബൈബിളിലുള്ള പരാമര്‍ശങ്ങള്‍ ഈ അഭിപ്രായങ്ങള്‍ രണ്ടിഌം ഒരുപോലെ യോജിക്കുന്നു. പല പണ്ഡിതന്മാരും ഖാന്‍ മിന്യയെയാണ്‌ പുരാതന നഗരത്തിന്റെ സ്ഥാനമായി കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മിക്കവരും ടെല്‍ ഹൂമിനെ അംഗീകരിച്ചു കഴിഞ്ഞു. "ഹൂം', നഹൂമിനെ അനുസ്‌മരിപ്പിക്കുന്നു. മാത്രമല്ല ഇത്‌ പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ സ്ഥാനം തന്നെയാണെന്നതിന്‌ മറ്റു തെളിവുകളു-ം ഉപലബ്‌ധമായിക്കഴിഞ്ഞു. ജെറോം തുടങ്ങിയ പ്രാക്കാല സാംയാത്രികന്മാരുടെ പരാമര്‍ശങ്ങളും ഇതിന്‌ ഉപോദ്‌ബലകമായുണ്ട്‌. ക്രിസ്‌ത്വബ്‌ദത്തിന്റെ പ്രാരംഭശതകങ്ങളിലേതെന്ന്‌ കണക്കാക്കപ്പെടുന്നതും ക്രിസ്‌തു ഉദ്‌ബോധനത്തിന്‌ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നതുമായ ഒരു വലിയ ജൂതപ്പള്ളിയുടെ ജീര്‍ണാവശിഷ്ടങ്ങള്‍ ടെല്‍ഹൂമില്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ (1905 06) ഫലമായി കണ്ടെത്തുകയും ഭാഗികമായി പുനരുദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതൊക്കെക്കൊണ്ടായിരിക്കണം ഇസ്രയേല്‍ ഗവണ്‍മെന്റ്‌ ടെല്‍ഹൂമിനെ കെഫര്‍നഹൂം (Kefar Nahum) എന്ന്‌ പുനര്‍നാമകരണം ചെയ്‌തത്‌.

താളിന്റെ അനുബന്ധങ്ങള്‍