This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരന്തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാരന്തകം == == Levantberry == മെനിസ്‌പര്‍മേസീ (menispermaceae) സസ്യകുടുംബത്തില്‍ ...)
(Levantberry)
വരി 1: വരി 1:
== കാരന്തകം ==
== കാരന്തകം ==
== Levantberry ==
== Levantberry ==
-
 
+
[[ചിത്രം:Vol5p212_Anamirta_cocculus_001.jpg|thumb|]]
മെനിസ്‌പര്‍മേസീ (menispermaceae) സസ്യകുടുംബത്തില്‍ പെടുന്ന ദാരുമയ കാണ്ഡത്തോടുകൂടിയ ഒരു ആരോഹി. ശാ.നാ. അനാമിര്‍റ്റാ കോക്കുലസ്‌ (Anamirta cocculus). ഇന്ത്യയില്‍ അസം, ഖാസിക്കുന്നുകള്‍ എന്നിവ ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളിലും ശ്രീലങ്കയിലും മലയയിലും ഈ സസ്യം കണ്ടുവരുന്നു.

[[ചിത്രം:Vol5p212_Koeh-157.jpg|thumb|]]
10 സെ.മീ. വ്യാസവും നല്ല കടുപ്പവുമുള്ള ഇതിന്റെ വള്ളികള്‍ താങ്ങുകളില്‍ ചുറ്റി മുകളിലേക്കു വളര്‍ന്നു കയറുന്നു. കാണ്ഡത്തിലെ ചെറുവേരുകള്‍ താങ്ങുകളില്‍ പറ്റിപ്പിടിക്കാന്‍ സഹായകമാണ്‌. ഹൃദയാകാരത്തിലുള്ള നേര്‍ത്ത്‌, മിനുത്ത, ഇലകളാണ്‌ ഇതിന്റേത്‌. നീണ്ടുതാഴേക്ക്‌ തൂങ്ങിനില്‍ക്കുന്ന പൂങ്കുലയില്‍ (panicle) ക്രമീകരിക്കപ്പെട്ടിട്ടുള്ള പൂക്കള്‍ക്ക്‌ പച്ചനിറവും സുഗന്ധവുമുണ്ട്‌. പൂവില്‍ ആറ്‌ വിദളങ്ങളുണ്ട്‌; ദളങ്ങളില്ല. ആണ്‍പൂവില്‍  നിരവധി കേസരങ്ങള്‍ കാണാം. പെണ്‍പൂവില്‍  45 ബീജാണ്ഡങ്ങളോടുകൂടിയ അണ്ഡാശയമാണുള്ളത്‌. നല്ല കറുപ്പുനിറമുള്ള ആമ്രകം (drupe) ആണ്‌ ഫലം. കുലകളില്‍ പാനിക്കിള്‍ രീതിയില്‍ ഇവ ക്രമീകരിക്കപ്പെട്ടിരിക്കും. ഉണങ്ങിയ കായ്‌ ശക്തിയേറിയ മയക്കുമരുന്ന്‌ (narcotic) ആണ്‌. അതിയായ കയ്‌പുള്ളതാണ്‌ വിത്ത്‌. ഇതു ബീയറില്‍ ചേര്‍ക്കുന്ന ഒരു മായമായും മത്സ്യവിഷമായും ത്വക്ക്‌ രോഗങ്ങള്‍ക്ക്‌ ഔഷധമായും ഉപയോഗിക്കുന്നു. വിത്തില്‍ പിക്രാടോക്‌സിന്‍ (picrotoxine) എന്ന വസ്‌തുവും പുറന്തോടില്‍ മെനിസ്‌പേര്‍മിന്‍ എന്ന ആല്‍ക്കലോയ്‌ഡും ഉണ്ട്‌. കായിലെ വിഷാംശം സാധാരണയായി നാഡീവ്യൂഹത്തെയാണ്‌ ബാധിക്കുന്നത്‌.

16:24, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാരന്തകം

Levantberry

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍