This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ണൊടൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാര്‍ണൊടൈറ്റ്‌ == == Carnotite == അവസാദശിലകളില്‍ അവസ്ഥിതമായിരിക്കുന...)
(Carnotite)
 
വരി 2: വരി 2:
== Carnotite ==
== Carnotite ==
-
അവസാദശിലകളില്‍ അവസ്ഥിതമായിരിക്കുന്ന യുറേനിയത്തിന്റെ പ്രധാന സ്രാതസ്സായ വനഡേറ്റ്‌ ധാതു റേഡിയോ ആക്‌റ്റിവത പ്രദര്‍ശിപ്പിക്കുന്ന കാര്‍ണൊടൈറ്റ്‌, രാസപരമായി പൊട്ടാസ്യത്തിന്റെയും യുറേനിയത്തിന്റെയും ജലയോജിത വനഡേറ്റാണ്‌. ഫോര്‍മുല: K2 (UO2)2 (VO4)2 n H2O. അന്തരീക്ഷ താപനിലയില്‍ ജലാംശത്തിന്റെ അളവ്‌ (n) ഒന്നു മുതല്‍ മൂന്നുവരെയാണ്‌. കാര്‍ണൊടൈറ്റ്‌ ധാതു 53 ശതമാനം യുറേനിയവും 12 ശതമാനം വനേഡിയവും അല്‌പമായി റേഡിയവും ഉള്‍ക്കൊള്ളുന്നു. ഫ്രഞ്ച്‌ ഉത്‌ഖനന വിദഗ്‌ധഌം രസതന്ത്രജ്ഞനുമായ മേരി അഡോള്‍ഫ്‌ കാര്‍ണോട്ടിന്റെ പേരില്‍ നിന്നുമാണ്‌ കാര്‍ണൊടൈറ്റിന്‌ ഈ പേര്‌ ലഭിച്ചത്‌.
+
അവസാദശിലകളില്‍ അവസ്ഥിതമായിരിക്കുന്ന യുറേനിയത്തിന്റെ പ്രധാന സ്രാതസ്സായ വനഡേറ്റ്‌ ധാതു റേഡിയോ ആക്‌റ്റിവത പ്രദര്‍ശിപ്പിക്കുന്ന കാര്‍ണൊടൈറ്റ്‌, രാസപരമായി പൊട്ടാസ്യത്തിന്റെയും യുറേനിയത്തിന്റെയും ജലയോജിത വനഡേറ്റാണ്‌. ഫോര്‍മുല: K2 (UO2)2 (VO4)2 n H2O. അന്തരീക്ഷ താപനിലയില്‍ ജലാംശത്തിന്റെ അളവ്‌ (n) ഒന്നു മുതല്‍ മൂന്നുവരെയാണ്‌. കാര്‍ണൊടൈറ്റ്‌ ധാതു 53 ശതമാനം യുറേനിയവും 12 ശതമാനം വനേഡിയവും അല്‌പമായി റേഡിയവും ഉള്‍ക്കൊള്ളുന്നു. ഫ്രഞ്ച്‌ ഉത്‌ഖനന വിദഗ്‌ധനും രസതന്ത്രജ്ഞനുമായ മേരി അഡോള്‍ഫ്‌ കാര്‍ണോട്ടിന്റെ പേരില്‍ നിന്നുമാണ്‌ കാര്‍ണൊടൈറ്റിന്‌ ഈ പേര്‌ ലഭിച്ചത്‌.
യുറേനിയംവനേഡിയം ധാതുക്കള്‍ക്ക്‌ രാസാപക്ഷയം സംഭവിച്ച്‌ രൂപംകൊള്ളുന്ന ദ്വിതീയ നിക്ഷേപ(secondary origin)ങ്ങളിലാണ്‌ കാര്‍ണൊടൈറ്റ്‌ പ്രധാനമായും കാണപ്പെടുന്നത്‌. സാധാരണ ധൂളിരൂപത്തില്‍ കാണപ്പെടുന്ന ഇവ, മണല്‍ക്കല്ലുകളിലും ഫോസില്‍ നിക്ഷേപങ്ങള്‍ക്കു ചുറ്റുമായി നന്നേ ചെറിയ പരല്‍ക്കൂട്ടങ്ങളായും കാണപ്പെടുന്നു. ഏകനതിക (monoclinic) പരലുകളാണ്‌ കാര്‍ണൊടൈറ്റിനുള്ളത്‌. പരലുകള്‍ സ്‌പഷ്‌ടമായി കാണാം. ശുദ്ധരൂപത്തിന്‌ സ്വര്‍ണവര്‍ണമാണെങ്കിലും മാലിന്യങ്ങളുടെ സാന്നിധ്യം മൂലം കാര്‍ണൊടൈറ്റ്‌ പച്ചകലര്‍ന്ന മഞ്ഞനിറത്തിലും കടുത്ത മഞ്ഞനിറത്തിലും കാണപ്പെടാറുണ്ട്‌. ചെറുതായ പരലുകളും സ്‌പഷ്‌ട വിദളനം പ്രദര്‍ശിപ്പിക്കുന്നു. ആപേക്ഷിക സാന്ദ്രത 4.7. "മോ'സ്‌കെയില്‍ അനുസരിച്ച്‌  കാഠിന്യം രണ്ടാണ്‌. ഇതിന്റെ ധാതുപരലുകള്‍ മൃദുവാണ്‌. അപവര്‍ത്തനാങ്കം 1.752.08. മുഖ്യമായും യുറേനിയത്തിനുവേണ്ടി ഉത്‌ഖനനം ചെയ്യപ്പെടുന്ന ഈ ധാതുവില്‍നിന്ന്‌ വനേഡിയവും റേഡിയവും നിഷ്‌കര്‍ഷിച്ചെടുക്കുന്നു. പ്രമുഖ കാര്‍ണൊടൈറ്റ്‌ നിക്ഷേപങ്ങള്‍ യു.എസ്‌., സോവിയറ്റ്‌ യൂണിയന്‍, ആസ്റ്റ്രലിയ, സായിര്‍ (Zair), മൊറോക്കോ എന്നിവിടങ്ങളിലാണുള്ളത്‌.

Current revision as of 04:22, 6 ഓഗസ്റ്റ്‌ 2014

കാര്‍ണൊടൈറ്റ്‌

Carnotite

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍