This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്രിഫോളിയേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാപ്രിഫോളിയേസീ == == Caprifoliaceae == ദ്വിബീജപത്രകവിഭാഗത്തിലെ ഒരു സസ്യ...)
(Caprifoliaceae)
വരി 1: വരി 1:
== കാപ്രിഫോളിയേസീ ==
== കാപ്രിഫോളിയേസീ ==
== Caprifoliaceae ==
== Caprifoliaceae ==
-
 
+
[[ചിത്രം:Vol7p106_Diervilla_rivularis_zadrzewnia_wlochata.jpg|thumb|ഡയർവില്ല]]
ദ്വിബീജപത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബം. ഏകദേശം 18 ജീനസ്സുകളും 400ലധികം സ്‌പീഷീസും ഉള്‍ക്കൊള്ളുന്ന ഈ  കുലത്തിലെ സസ്യങ്ങള്‍ മുഖ്യമായും ഉത്തര മിതോഷ്‌ണമേഖലയില്‍ കാണപ്പെടുന്നു. ഉഷ്‌ണമേഖലയില്‍, വളരെ ഉയരം കൂടിയ പ്രദേശങ്ങളില്‍ മാത്രമേ ഇവ വളരുന്നുള്ളൂ. ദക്ഷിണാര്‍ധഗോളത്തില്‍ അപൂര്‍വം ചില സാംബൂക്കസ്‌ സ്‌പീഷീസും (ദക്ഷിണ അമേരിക്ക, ആസ്റ്റ്രലിയ) വൈബേര്‍ണം സ്‌പീഷീസും (ആന്‍ഡീസ്‌) ഈ  കുടുംബത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും ചെറിയ ജീനസായ അള്‍സ്യോസ്‌മിയ ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്നു. വൈബേര്‍ണം ജീനസിലെ പല സ്‌പീഷീസുകളുടെയും ഫോസിലുകള്‍ യു.എസ്സില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌.

[[ചിത്രം:Vol7p106_Sambucus_canadensis_W2_IMG_3144.jpg|thumb|സാംബുക്കസ്‌]]
ഈ കുടുംബത്തിലെ സാംബുക്കസ്‌ (20 സ്‌പീഷീസ്‌)ആണ്‌ ഏറ്റവും വിപുലമായി കാണപ്പെടുന്നത്‌. 120 സ്‌പീഷീസ്‌ ഉള്‍ക്കൊള്ളുന്ന വൈബേര്‍ണം ജീനസ്‌ കിഴക്കേ ഏഷ്യയിലെയും യു.എസ്സിലെയും മിതോഷ്‌ണഉപോഷ്‌ണ പ്രദേശങ്ങളില്‍ വളരുന്നു. സിംഫോറികാര്‍പസിന്റെ 15 സ്‌പീഷീസ്‌ യു.എസ്സിലും മെക്‌സിക്കോയിലും, ഒന്ന്‌ ചൈനയിലും വളരുന്നു. ലോനിസീറ (180 സ്‌പീഷീസ്‌) ഉത്തരാര്‍ധഗോളത്തിലുടനീളം വളരുന്നു; കിഴക്കേ ഏഷ്യയിലും ഹിമാലയന്‍ പ്രദേശങ്ങളിലും ഈ ജീനസ്‌ ഏറ്റവും കൂടുതലായി കണ്ടുവരുന്നു.

കട്ടിയുള്ള കാണ്ഡത്തോടുകൂടിയ കുറ്റിച്ചെടികളാണെങ്കിലും ആരോഹികളായ കുറ്റിച്ചെടികളും അപൂര്‍വമായി ഓഷധികളും (ഉദാ. സാംബുക്കസ്‌ എബുലസ്‌) ഈ കുടുംബത്തിലുണ്ട്‌. ഇലകള്‍ സാധാരണയായി അഖണ്ഡമായിരിക്കും. സാംബുക്കസില്‍ പിച്ഛാകാരത്തിലുള്ള ഇലകളും കാണാറുണ്ട്‌. ചില സസ്യങ്ങളില്‍ (ഉദാ. വൈബേര്‍ണം) അവ തേന്‍ സ്രവിപ്പിക്കുന്ന അവയവങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സാധാരണയായി സൈമോസ്‌ പുഷ്‌പമഞ്‌ജരിയായാണ്‌ പൂങ്കുല കാണപ്പെടുന്നത്‌. ലൈസെസ്റ്റീരിയ ഫോര്‍മോസയില്‍ പുഷ്‌പമഞ്‌ജരി ഒരു യഥാര്‍ഥസൈം ആണ്‌. ലോനിസീറ സ്‌പീഷീസില്‍ മധ്യപുഷ്‌പം ഇല്ലാതെ പാര്‍ശ്വത്തിലുള്ള പൂക്കള്‍ മാത്രം ചേര്‍ന്നതാണ്‌ സൈം. സിഫോറികാര്‍പസ്‌, ഡയര്‍വില്ല എന്നിവയില്‍ പാര്‍ശ്വപുഷ്‌പങ്ങള്‍ ഇല്ലാത്ത പൂങ്കുല "റസീം' പുഷ്‌പമഞ്‌ജരിയെ അനുസ്‌മരിപ്പിക്കുന്നു. സാംബുക്കസ്‌, വൈബേര്‍ണം എന്നിവയിലെ പുഷ്‌പമഞ്‌ജരികള്‍ ശാഖോപശാഖകളായിത്തീര്‍ന്നിട്ടുള്ള "സൈമു'കളാണ്‌.

07:14, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്രിഫോളിയേസീ

Caprifoliaceae

ഡയർവില്ല

ദ്വിബീജപത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബം. ഏകദേശം 18 ജീനസ്സുകളും 400ലധികം സ്‌പീഷീസും ഉള്‍ക്കൊള്ളുന്ന ഈ കുലത്തിലെ സസ്യങ്ങള്‍ മുഖ്യമായും ഉത്തര മിതോഷ്‌ണമേഖലയില്‍ കാണപ്പെടുന്നു. ഉഷ്‌ണമേഖലയില്‍, വളരെ ഉയരം കൂടിയ പ്രദേശങ്ങളില്‍ മാത്രമേ ഇവ വളരുന്നുള്ളൂ. ദക്ഷിണാര്‍ധഗോളത്തില്‍ അപൂര്‍വം ചില സാംബൂക്കസ്‌ സ്‌പീഷീസും (ദക്ഷിണ അമേരിക്ക, ആസ്റ്റ്രലിയ) വൈബേര്‍ണം സ്‌പീഷീസും (ആന്‍ഡീസ്‌) ഈ കുടുംബത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും ചെറിയ ജീനസായ അള്‍സ്യോസ്‌മിയ ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്നു. വൈബേര്‍ണം ജീനസിലെ പല സ്‌പീഷീസുകളുടെയും ഫോസിലുകള്‍ യു.എസ്സില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌.

സാംബുക്കസ്‌

ഈ കുടുംബത്തിലെ സാംബുക്കസ്‌ (20 സ്‌പീഷീസ്‌)ആണ്‌ ഏറ്റവും വിപുലമായി കാണപ്പെടുന്നത്‌. 120 സ്‌പീഷീസ്‌ ഉള്‍ക്കൊള്ളുന്ന വൈബേര്‍ണം ജീനസ്‌ കിഴക്കേ ഏഷ്യയിലെയും യു.എസ്സിലെയും മിതോഷ്‌ണഉപോഷ്‌ണ പ്രദേശങ്ങളില്‍ വളരുന്നു. സിംഫോറികാര്‍പസിന്റെ 15 സ്‌പീഷീസ്‌ യു.എസ്സിലും മെക്‌സിക്കോയിലും, ഒന്ന്‌ ചൈനയിലും വളരുന്നു. ലോനിസീറ (180 സ്‌പീഷീസ്‌) ഉത്തരാര്‍ധഗോളത്തിലുടനീളം വളരുന്നു; കിഴക്കേ ഏഷ്യയിലും ഹിമാലയന്‍ പ്രദേശങ്ങളിലും ഈ ജീനസ്‌ ഏറ്റവും കൂടുതലായി കണ്ടുവരുന്നു. കട്ടിയുള്ള കാണ്ഡത്തോടുകൂടിയ കുറ്റിച്ചെടികളാണെങ്കിലും ആരോഹികളായ കുറ്റിച്ചെടികളും അപൂര്‍വമായി ഓഷധികളും (ഉദാ. സാംബുക്കസ്‌ എബുലസ്‌) ഈ കുടുംബത്തിലുണ്ട്‌. ഇലകള്‍ സാധാരണയായി അഖണ്ഡമായിരിക്കും. സാംബുക്കസില്‍ പിച്ഛാകാരത്തിലുള്ള ഇലകളും കാണാറുണ്ട്‌. ചില സസ്യങ്ങളില്‍ (ഉദാ. വൈബേര്‍ണം) അവ തേന്‍ സ്രവിപ്പിക്കുന്ന അവയവങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സാധാരണയായി സൈമോസ്‌ പുഷ്‌പമഞ്‌ജരിയായാണ്‌ പൂങ്കുല കാണപ്പെടുന്നത്‌. ലൈസെസ്റ്റീരിയ ഫോര്‍മോസയില്‍ പുഷ്‌പമഞ്‌ജരി ഒരു യഥാര്‍ഥസൈം ആണ്‌. ലോനിസീറ സ്‌പീഷീസില്‍ മധ്യപുഷ്‌പം ഇല്ലാതെ പാര്‍ശ്വത്തിലുള്ള പൂക്കള്‍ മാത്രം ചേര്‍ന്നതാണ്‌ സൈം. സിഫോറികാര്‍പസ്‌, ഡയര്‍വില്ല എന്നിവയില്‍ പാര്‍ശ്വപുഷ്‌പങ്ങള്‍ ഇല്ലാത്ത പൂങ്കുല "റസീം' പുഷ്‌പമഞ്‌ജരിയെ അനുസ്‌മരിപ്പിക്കുന്നു. സാംബുക്കസ്‌, വൈബേര്‍ണം എന്നിവയിലെ പുഷ്‌പമഞ്‌ജരികള്‍ ശാഖോപശാഖകളായിത്തീര്‍ന്നിട്ടുള്ള "സൈമു'കളാണ്‌.

പൂക്കള്‍ സമമിതങ്ങളോ (ഉദാ. സാംബുക്കസ്‌) അസമമിതങ്ങളോ (ഉദാ. ലോനിസീറ) ആകാം. പുഷ്‌പഭാഗങ്ങള്‍ അഞ്ചോ അഞ്ചിന്റെ ഗുണിതങ്ങളോ ആയിരിക്കും. ബാഹ്യദളപുടവും ദളപുടവും സംയുക്താവസ്ഥയിലാണ്‌. കേസരങ്ങള്‍ ദളപുടക്കുഴലില്‍ സ്ഥിതിചെയ്യുന്നു. പരാഗകോശങ്ങള്‍ സാധാരണയായി അന്തര്‍മുഖ(introrse)ങ്ങളാണെങ്കിലും സാംബുക്കസ്‌ ജീനസില്‍ പരാഗകോശങ്ങള്‍ ബഹിര്‍മുഖ(extrorse)ങ്ങളാണ്‌. അധോവര്‍ത്തിയായ അണ്ഡാശയത്തിന്റെ ഓരോ അറയിലും ഒന്നോ അതിലധികമോ ബീജാണ്ഡങ്ങള്‍ ഉണ്ടായിരിക്കും. വര്‍ത്തിക സ്വതന്ത്രമായോ ഒന്നിച്ചുചേര്‍ന്നോ നിലകൊള്ളുന്നു. ഫലം ബെറിയോ ആമ്രകമോ ആണ്‌. ഡയര്‍വില്ലയിലേത്‌ സമ്പുടഫലമാണ്‌. വിത്തിനുള്ളില്‍ മാംസളമായ ബീജാന്നം കാണാം. സുഗന്ധവും തേഌം മനോഹരമായ വര്‍ണങ്ങളും ഉള്ള പൂക്കളില്‍ പ്രാണികള്‍മൂലമുള്ള പരപരാഗണമാണ്‌ സംഭവിക്കുന്നത്‌. ഈ കുടുംബത്തിലെ മിക്കവയും ഉദ്യാനങ്ങളില്‍ അലങ്കാരസസ്യങ്ങളായി നട്ടുവളര്‍ത്തപ്പെടുന്നു. സാംബൂക്കസിന്റെ പാകമായ ഫലത്തില്‍ നിന്ന്‌ ഒരു തരം വീഞ്ഞു നിര്‍മിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍