This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാര്‍ഷികാസൂത്രണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാര്‍ഷികാസൂത്രണം == കാര്‍ഷികമേഖലയിലെ വിഭവസമ്പത്ത് പരമാവധ...) |
Mksol (സംവാദം | സംഭാവനകള്‍) (→കാര്‍ഷികാസൂത്രണം) |
||
വരി 2: | വരി 2: | ||
കാര്‍ഷികമേഖലയിലെ വിഭവസമ്പത്ത് പരമാവധി സമാഹരിച്ച് ഉത്‌പാദനം കാര്യക്ഷമമാക്കുകയും അത് നീതിപൂര്‍വം വിതരണം നടത്തുകയും ചെയ്യുന്നതിനുള്ള ആസൂത്രണം. സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ കാര്‍ഷികമേഖലയില്‍നിന്നും ദേശീയ വരുമാനത്തിന്റെ ഒരു നല്ല ഭാഗം ഉദ്‌ഭവിക്കുന്നു. അതിനാല്‍ സമഗ്രമായ സാമ്പത്തികാസൂത്രണത്തില്‍ കാര്‍ഷികാസൂത്രണവും ഉള്‍പ്പെടുന്നു. | കാര്‍ഷികമേഖലയിലെ വിഭവസമ്പത്ത് പരമാവധി സമാഹരിച്ച് ഉത്‌പാദനം കാര്യക്ഷമമാക്കുകയും അത് നീതിപൂര്‍വം വിതരണം നടത്തുകയും ചെയ്യുന്നതിനുള്ള ആസൂത്രണം. സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ കാര്‍ഷികമേഖലയില്‍നിന്നും ദേശീയ വരുമാനത്തിന്റെ ഒരു നല്ല ഭാഗം ഉദ്‌ഭവിക്കുന്നു. അതിനാല്‍ സമഗ്രമായ സാമ്പത്തികാസൂത്രണത്തില്‍ കാര്‍ഷികാസൂത്രണവും ഉള്‍പ്പെടുന്നു. | ||
- | + | [[ചിത്രം:Vol5p338_f c i godown ,tanda.jpg|thumb|]] | |
ഭൂമി, ഭൂഗര്‍ഭജലം, മണ്ണ്, മഴ, ജലസേചനഉറവിടങ്ങള്‍, കാലാവസ്ഥ എന്നിവയാണ് പ്രകൃതിദത്ത വിഭവങ്ങള്‍, വിത്ത്, വളം, കാര്‍ഷികപണിയായുധങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൃഷിക്കാരന്‍ പ്രകൃതിദത്ത വിഭവങ്ങളെ ചൂഷണം ചെയ്യുന്നു. കാര്‍ഷികച്ചരക്കുകള്‍ വിറ്റുകിട്ടുന്ന തുകയില്‍ കൃഷിച്ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന തുകയാണ് കാര്‍ഷിക ലാഭം. വില്‌പനയില്‍നിന്നുള്ള വരുമാനവും ലാഭവും പരമാവധിയാക്കാന്‍ എല്ലാ കൃഷിക്കാരും ശ്രമിക്കുന്നതുകൊണ്ട് സൈദ്ധാന്തികമായി കൃഷി ഒരു ഉത്‌പാദന സംഘടനയാണെന്നു പറയാം. ഈ ഉത്‌പാദന സംഘടനയില്‍ മറ്റ് ഏത് ഉത്‌പാദന സംഘടനയിലുമെന്നതുപോലെ ആസൂത്രണ പ്രക്രിയ ആവശ്യമായി വരുന്നു. ഒരു കൃഷിയിടത്തില്‍ ഉത്‌പാദനം മുതല്‍ വിതരണംവരെയുള്ള നടപടികള്‍ സൂക്ഷ്‌മമായ ആസൂത്രണത്തിനു വിധേയമാക്കാം. രേഖീയ പ്രാഗ്രാമിങ് (Linear Programming), നിവേശനിര്‍ഗമ പട്ടിക (Input-Output table), സന്തുലിത സമ്പ്രദായം (Balance method), ഫാം ബഡ്‌ജറ്റ് (farm budget)എന്നീ ആസൂത്രണ സങ്കേതങ്ങള്‍ ഫാം പ്ലാനുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. ഓരോ കൃഷിയിടത്തിനും പ്രത്യേകം ഫാം പ്ലാനുകള്‍ ഉണ്ടാക്കാം. എന്ത് ഉത്‌പാദിപ്പിക്കണം, എത്ര, എങ്ങനെ എന്നീ കാര്യങ്ങള്‍ ഫാം പ്ലാനുകള്‍വഴി നിര്‍ണയിക്കാവുന്നതാണ്. ഒരുകാലത്ത് പരമ്പരാഗതമായി മുന്‍ഗാമികള്‍ നടത്തിവന്നിരുന്ന കൃഷിരീതികളോ അയല്‍ക്കാരനായ കൃഷിക്കാരന്റെ ഉത്‌പാദന പദ്ധതിയോ ആണ് മിക്ക കൃഷിക്കാരും സ്വീകരിച്ചിരുന്നത്. കാര്‍ഷികാസൂത്രണത്തിന്റെ പ്രാധാന്യവും ഉപയോഗവും മനസ്സിലാക്കിയതോടെ ഇന്ന് സ്ഥിതി വളരെ മാറിയിട്ടുണ്ട്. വികസിതരാഷ്‌ട്രങ്ങളില്‍ ഫാം പ്ലാനിങ് വിദഗ്‌ധര്‍, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ ആസൂത്രണവിദഗ്‌ധരുടെ സഹായത്തോടെ കൃഷിക്കാര്‍ ഒറ്റയ്‌ക്കോ കൂട്ടായോ അവരുടെ കൃഷിക്ക് "പൈലറ്റ് പദ്ധതി'കള്‍ തയ്യാറാക്കുന്നു. ഇന്ന് ഫാംപ്ലാനിങ്ങിനാവശ്യമായ സാംഖ്യിക കണക്കുകള്‍, ഫാം മാനേജുമെന്റ് കണക്കുകള്‍, സങ്കേതങ്ങള്‍ എന്നിവ ഉപയോഗിച്ച് ശാസ്‌ത്രീയമായി കാര്‍ഷികാസൂത്രണം നടത്താം. | ഭൂമി, ഭൂഗര്‍ഭജലം, മണ്ണ്, മഴ, ജലസേചനഉറവിടങ്ങള്‍, കാലാവസ്ഥ എന്നിവയാണ് പ്രകൃതിദത്ത വിഭവങ്ങള്‍, വിത്ത്, വളം, കാര്‍ഷികപണിയായുധങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൃഷിക്കാരന്‍ പ്രകൃതിദത്ത വിഭവങ്ങളെ ചൂഷണം ചെയ്യുന്നു. കാര്‍ഷികച്ചരക്കുകള്‍ വിറ്റുകിട്ടുന്ന തുകയില്‍ കൃഷിച്ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന തുകയാണ് കാര്‍ഷിക ലാഭം. വില്‌പനയില്‍നിന്നുള്ള വരുമാനവും ലാഭവും പരമാവധിയാക്കാന്‍ എല്ലാ കൃഷിക്കാരും ശ്രമിക്കുന്നതുകൊണ്ട് സൈദ്ധാന്തികമായി കൃഷി ഒരു ഉത്‌പാദന സംഘടനയാണെന്നു പറയാം. ഈ ഉത്‌പാദന സംഘടനയില്‍ മറ്റ് ഏത് ഉത്‌പാദന സംഘടനയിലുമെന്നതുപോലെ ആസൂത്രണ പ്രക്രിയ ആവശ്യമായി വരുന്നു. ഒരു കൃഷിയിടത്തില്‍ ഉത്‌പാദനം മുതല്‍ വിതരണംവരെയുള്ള നടപടികള്‍ സൂക്ഷ്‌മമായ ആസൂത്രണത്തിനു വിധേയമാക്കാം. രേഖീയ പ്രാഗ്രാമിങ് (Linear Programming), നിവേശനിര്‍ഗമ പട്ടിക (Input-Output table), സന്തുലിത സമ്പ്രദായം (Balance method), ഫാം ബഡ്‌ജറ്റ് (farm budget)എന്നീ ആസൂത്രണ സങ്കേതങ്ങള്‍ ഫാം പ്ലാനുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. ഓരോ കൃഷിയിടത്തിനും പ്രത്യേകം ഫാം പ്ലാനുകള്‍ ഉണ്ടാക്കാം. എന്ത് ഉത്‌പാദിപ്പിക്കണം, എത്ര, എങ്ങനെ എന്നീ കാര്യങ്ങള്‍ ഫാം പ്ലാനുകള്‍വഴി നിര്‍ണയിക്കാവുന്നതാണ്. ഒരുകാലത്ത് പരമ്പരാഗതമായി മുന്‍ഗാമികള്‍ നടത്തിവന്നിരുന്ന കൃഷിരീതികളോ അയല്‍ക്കാരനായ കൃഷിക്കാരന്റെ ഉത്‌പാദന പദ്ധതിയോ ആണ് മിക്ക കൃഷിക്കാരും സ്വീകരിച്ചിരുന്നത്. കാര്‍ഷികാസൂത്രണത്തിന്റെ പ്രാധാന്യവും ഉപയോഗവും മനസ്സിലാക്കിയതോടെ ഇന്ന് സ്ഥിതി വളരെ മാറിയിട്ടുണ്ട്. വികസിതരാഷ്‌ട്രങ്ങളില്‍ ഫാം പ്ലാനിങ് വിദഗ്‌ധര്‍, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ ആസൂത്രണവിദഗ്‌ധരുടെ സഹായത്തോടെ കൃഷിക്കാര്‍ ഒറ്റയ്‌ക്കോ കൂട്ടായോ അവരുടെ കൃഷിക്ക് "പൈലറ്റ് പദ്ധതി'കള്‍ തയ്യാറാക്കുന്നു. ഇന്ന് ഫാംപ്ലാനിങ്ങിനാവശ്യമായ സാംഖ്യിക കണക്കുകള്‍, ഫാം മാനേജുമെന്റ് കണക്കുകള്‍, സങ്കേതങ്ങള്‍ എന്നിവ ഉപയോഗിച്ച് ശാസ്‌ത്രീയമായി കാര്‍ഷികാസൂത്രണം നടത്താം. | ||
11:39, 28 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാര്‍ഷികാസൂത്രണം
കാര്‍ഷികമേഖലയിലെ വിഭവസമ്പത്ത് പരമാവധി സമാഹരിച്ച് ഉത്‌പാദനം കാര്യക്ഷമമാക്കുകയും അത് നീതിപൂര്‍വം വിതരണം നടത്തുകയും ചെയ്യുന്നതിനുള്ള ആസൂത്രണം. സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ കാര്‍ഷികമേഖലയില്‍നിന്നും ദേശീയ വരുമാനത്തിന്റെ ഒരു നല്ല ഭാഗം ഉദ്‌ഭവിക്കുന്നു. അതിനാല്‍ സമഗ്രമായ സാമ്പത്തികാസൂത്രണത്തില്‍ കാര്‍ഷികാസൂത്രണവും ഉള്‍പ്പെടുന്നു.
ഭൂമി, ഭൂഗര്‍ഭജലം, മണ്ണ്, മഴ, ജലസേചനഉറവിടങ്ങള്‍, കാലാവസ്ഥ എന്നിവയാണ് പ്രകൃതിദത്ത വിഭവങ്ങള്‍, വിത്ത്, വളം, കാര്‍ഷികപണിയായുധങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൃഷിക്കാരന്‍ പ്രകൃതിദത്ത വിഭവങ്ങളെ ചൂഷണം ചെയ്യുന്നു. കാര്‍ഷികച്ചരക്കുകള്‍ വിറ്റുകിട്ടുന്ന തുകയില്‍ കൃഷിച്ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന തുകയാണ് കാര്‍ഷിക ലാഭം. വില്‌പനയില്‍നിന്നുള്ള വരുമാനവും ലാഭവും പരമാവധിയാക്കാന്‍ എല്ലാ കൃഷിക്കാരും ശ്രമിക്കുന്നതുകൊണ്ട് സൈദ്ധാന്തികമായി കൃഷി ഒരു ഉത്‌പാദന സംഘടനയാണെന്നു പറയാം. ഈ ഉത്‌പാദന സംഘടനയില്‍ മറ്റ് ഏത് ഉത്‌പാദന സംഘടനയിലുമെന്നതുപോലെ ആസൂത്രണ പ്രക്രിയ ആവശ്യമായി വരുന്നു. ഒരു കൃഷിയിടത്തില്‍ ഉത്‌പാദനം മുതല്‍ വിതരണംവരെയുള്ള നടപടികള്‍ സൂക്ഷ്‌മമായ ആസൂത്രണത്തിനു വിധേയമാക്കാം. രേഖീയ പ്രാഗ്രാമിങ് (Linear Programming), നിവേശനിര്‍ഗമ പട്ടിക (Input-Output table), സന്തുലിത സമ്പ്രദായം (Balance method), ഫാം ബഡ്‌ജറ്റ് (farm budget)എന്നീ ആസൂത്രണ സങ്കേതങ്ങള്‍ ഫാം പ്ലാനുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. ഓരോ കൃഷിയിടത്തിനും പ്രത്യേകം ഫാം പ്ലാനുകള്‍ ഉണ്ടാക്കാം. എന്ത് ഉത്‌പാദിപ്പിക്കണം, എത്ര, എങ്ങനെ എന്നീ കാര്യങ്ങള്‍ ഫാം പ്ലാനുകള്‍വഴി നിര്‍ണയിക്കാവുന്നതാണ്. ഒരുകാലത്ത് പരമ്പരാഗതമായി മുന്‍ഗാമികള്‍ നടത്തിവന്നിരുന്ന കൃഷിരീതികളോ അയല്‍ക്കാരനായ കൃഷിക്കാരന്റെ ഉത്‌പാദന പദ്ധതിയോ ആണ് മിക്ക കൃഷിക്കാരും സ്വീകരിച്ചിരുന്നത്. കാര്‍ഷികാസൂത്രണത്തിന്റെ പ്രാധാന്യവും ഉപയോഗവും മനസ്സിലാക്കിയതോടെ ഇന്ന് സ്ഥിതി വളരെ മാറിയിട്ടുണ്ട്. വികസിതരാഷ്‌ട്രങ്ങളില്‍ ഫാം പ്ലാനിങ് വിദഗ്‌ധര്‍, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ ആസൂത്രണവിദഗ്‌ധരുടെ സഹായത്തോടെ കൃഷിക്കാര്‍ ഒറ്റയ്‌ക്കോ കൂട്ടായോ അവരുടെ കൃഷിക്ക് "പൈലറ്റ് പദ്ധതി'കള്‍ തയ്യാറാക്കുന്നു. ഇന്ന് ഫാംപ്ലാനിങ്ങിനാവശ്യമായ സാംഖ്യിക കണക്കുകള്‍, ഫാം മാനേജുമെന്റ് കണക്കുകള്‍, സങ്കേതങ്ങള്‍ എന്നിവ ഉപയോഗിച്ച് ശാസ്‌ത്രീയമായി കാര്‍ഷികാസൂത്രണം നടത്താം.
സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ദേശീയ സാമ്പത്തികാസൂത്രണ മോഡലിന്റെ ഭാഗമാണ് കാര്‍ഷിക പ്ലാന്‍. അവിടങ്ങളില്‍ ദീര്‍ഘകാലപ്ലാന്‍, മധ്യകാലപ്ലാന്‍, വാര്‍ഷികപ്ലാന്‍ എന്നിവയ്‌ക്കു പുറമേ ഓരോ കൃഷിക്കാലത്തിനും പ്രത്യേക പ്ലാനുകള്‍ ആവിഷ്‌കരിക്കുന്നു. ദീര്‍ഘകാല പ്ലാനില്‍ കൃഷിയുടെ ഘടന, വിഭവോപയോഗം, മറ്റു മേഖലകളുമായുള്ള ഉത്‌പാദനസാമ്പത്തികബന്ധങ്ങള്‍ എന്നിവ ദീര്‍ഘകാല വീക്ഷണത്തോടെ നിര്‍ണയിക്കപ്പെടുന്നു. ദേശീയ ലക്ഷ്യങ്ങള്‍, വിഭവോപയോഗത്തിലുണ്ടാകുന്ന തടസ്സങ്ങള്‍, ഉത്‌പാദകരുടെ സമീപനം, ചോദനവില, പോഷകാഹാരലക്ഷ്യങ്ങള്‍, ഉത്‌പാദനത്തിന്റെ സാമൂഹ്യച്ചെലവും ഗുണങ്ങളും, ഉത്‌പാദനധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ഭാവിയിലെ ഉത്‌പാദന വളര്‍ച്ചയെ സംബന്ധിച്ച കണക്കുകൂട്ടലുകള്‍, വിലയുടെ ഘടന, ഉത്‌പാദനത്തിന് ആവശ്യമായ വിഭവങ്ങള്‍ ഉറപ്പുവരുത്തുക എന്നിവ സ്ഥൂലകാര്‍ഷികാസൂത്രണത്തിന്റെ പ്രധാന അംശങ്ങളാണ്. സര്‍ക്കാരിന്റെ ചുമതലയിലാണ് സ്ഥൂലകാര്‍ഷികാസൂത്രണം നടത്തുക. ലക്ഷ്യങ്ങള്‍ നിര്‍വഹിച്ചതിനുശേഷം സാങ്കേതികവിദഗ്‌ധരും ഭരണവിദഗ്‌ധരും ചേര്‍ന്ന് കാര്‍ഷികവികസനപ്ലാന്‍ തയ്യാറാക്കുന്നു. സ്വയംപര്യാപ്‌തത നേടുക, വര്‍ധിച്ച കയറ്റുമതി സാധ്യമാക്കുക, ഇറക്കുമതിക്കുപകരം സ്വയം ഉത്‌പാദിപ്പിക്കുക, വൈവിധ്യവത്‌കരണം ഏര്‍പ്പെടുത്തുക, വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ സ്വയം ഉത്‌പാദിപ്പിക്കുക; വിലപ്പെരുപ്പത്തെ തടയാന്‍ ഭക്ഷ്യധാന്യശേഖരം ഉണ്ടാക്കുക; ഭക്ഷ്യവിള, നാണ്യവിള, കന്നുകാലി വിള, വനവിള, മത്സ്യവിള എന്നിവ വര്‍ധിപ്പിക്കുക മുതലായവയാണ് സ്ഥൂല കാര്‍ഷികാസൂത്രണത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഗ്രാമതലത്തിലും ജില്ലാതലത്തിലും ഇതിനായി പ്ലാനുകള്‍ ഉണ്ടാക്കാം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന വികസ്വര രാജ്യങ്ങളിലെ കാര്‍ഷികമേഖലയ്‌ക്ക് പൊതുവായ ചില സ്വഭാവങ്ങളുണ്ട്; പ്രതിശീര്‍ഷഉത്‌പാദനക്ഷമത വളരെ കുറവാണ്; ഉത്‌പാദനം ആവശ്യത്തിന് തികയുന്നില്ല; കാലാകാലങ്ങളില്‍ ക്ഷാമം ഉണ്ടാകുന്നു. കുറഞ്ഞ ഭൂമിതൊഴില്‍ ശക്തി അനുപാതം, കുറഞ്ഞ മൂലധനതൊഴില്‍ ശക്തി അനുപാതം, പ്രതികൂലമായ സാമൂഹ്യസാമ്പത്തിക ഘടനയും ബന്ധങ്ങളും എന്നിവയാണ് കാര്‍ഷിക പിന്നോക്കാവസ്ഥയുടെ പ്രധാന കാരണങ്ങള്‍. നെടുംകൃഷിക്കു സാധ്യതയില്ലാതാകുമ്പോള്‍ കടുംകൃഷി സ്വീകരിക്കപ്പെടുന്നു. കൃഷിരീതികള്‍ നവീകരിക്കുന്നതിന് രാസവളം, വര്‍ധിച്ച ഉത്‌പാദനശേഷിയുള്ള വിത്തുകള്‍, കീടനാശിനി, യന്ത്രവത്‌കരണം, മണ്ണുസംരക്ഷണം, ജലസേചനം, കാര്‍ഷിക വായ്‌പ, കാര്‍ഷികവിജ്ഞാന വിതരണം, ഗവേഷണം എന്നിവ കൃഷിക്കാരന് എത്തിച്ചുകൊടുക്കണം. ഭൂപരിഷ്‌കരണ നിയമങ്ങള്‍ വഴി ജന്മികുടിയാന്‍ ബന്ധങ്ങള്‍ അഴിച്ചുപണിയുകയും കര്‍ഷകന് ഭൂവുടമാവകാശം ഉറപ്പുവരുത്തുകയും വേണം. ഉത്‌പാദനം വര്‍ധിപ്പിക്കാനുതകുന്ന ഉത്തേജനവിലകള്‍ നല്‌കുന്നതിനും കൃഷിപ്പണി ലാഭകരവും മാന്യതയുള്ളതും ആക്കുന്നതിനും വികസ്വര രാജ്യങ്ങളും കാര്‍ഷികാസൂത്രണവും കാര്‍ഷിക വികസന നയങ്ങളും സ്വീകരിച്ചു വരുന്നുണ്ട്. സ്വാതന്ത്യ്രലബ്‌ധിക്കു മുന്‍പ് ഇന്ത്യയുടെ വ്യവസായ വികസനത്തെക്കാളേറെ കാര്‍ഷികവികസനത്തിനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രാത്സാഹനം നല്‌കിയിരുന്നത്. പാട്ടനിയമം (1857), കുടിയായ്‌മനിയമം (1885), ഋണാശ്വാസനിയമം, കാര്‍ഷികവായ്‌പാനിയമം (1884), സഹകരണസംഘനിയമം (1904), കൃഷിക്കുവേണ്ടിയുള്ള റോയല്‍ കമ്മിഷന്‍ (1926), കാര്‍ഷിക ഗവേഷണത്തിനുവേണ്ടിയുള്ള ഇംപീരിയല്‍ കൗണ്‍സില്‍, കാര്‍ഷികവിപണനത്തിനുവേണ്ടി സ്ഥാപിച്ച റെഗുലേറ്റഡ് മാര്‍ക്കറ്റുകള്‍ എന്നിവ കാര്‍ഷികവികസനത്തെ ത്വരിതപ്പെടുത്തി. ഭക്ഷ്യനില മെച്ചപ്പെടുത്താന്‍ 1943ല്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു (Grow more food campaign).
സ്വാതന്ത്യ്രാനന്തരം 1950ല്‍ രൂപംകൊണ്ട പ്ലാനിങ് കമ്മിഷനാണ് ആസൂത്രിതമായ രീതിയില്‍ കാര്‍ഷിക വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നത്. 1950-51ല്‍ തുടങ്ങിയ ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക വികസനത്തിന് മുന്‍തൂക്കം നല്‍കി. ജലസേചനം, ദേശീയ സാമൂഹ്യ വികസന സര്‍വീസ്, പ്രാജക്‌ടുകള്‍, സഹകരണം, ഭൂപരിഷ്‌കരണം, കന്നുകാലി വികസനം എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. രണ്ടാം പദ്ധതിക്കാലത്ത് വ്യവസായവത്‌കരണത്തിന് ഊന്നല്‍ നല്‌കിയതുകൊണ്ട് കൃഷിക്ക് പ്രാധാന്യം കുറഞ്ഞു. രണ്ടാം പദ്ധതിക്കാലത്തെ ഈ പ്രതികൂല കാലാവസ്ഥ ഭക്ഷ്യനില വഷളാക്കി; ഭക്ഷ്യവിലകള്‍ ഉയര്‍ന്നു; ഭക്ഷ്യക്കമ്മി ക്ഷാമത്തിലെത്തിച്ചു; കരിഞ്ചന്ത പ്രബലമായി; കയറ്റുമതി കുറഞ്ഞു; വിദേശനാണ്യശേഖരം ക്ഷയിച്ചു. മൂന്നാം പദ്ധതിയില്‍ വീണ്ടും കൃഷിയുടെ പ്രാധാന്യം അംഗീകരിക്കപ്പെട്ടു. എന്നാല്‍ 1962ലെ ചൈനായുദ്ധം, 1964ലെ പാകിസ്‌താന്‍ സംഘട്ടനം എന്നിവ ആസൂത്രണത്തെ തകിടംമറിച്ചു. ആസൂത്രണത്തിന് അവധി നല്‌കണമെന്ന് ചില സാമ്പത്തികശാസ്‌ത്രജ്ഞര്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് പഞ്ചവത്സരപദ്ധതിക്കുപകരം വാര്‍ഷികപദ്ധതികള്‍ സ്വീകരിച്ചത്, ഇക്കാലത്ത് (1966-69) കാര്‍ഷികാസൂത്രണത്തില്‍ ചില നൂതന പ്രവണതകള്‍ ദൃശ്യമായി. തീവ്രകൃഷിക്കുവേണ്ടി രൂപം നല്‌കിയ പാക്കേജ് പദ്ധതിയില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. മെച്ചപ്പെട്ട ഉത്‌പാദനശേഷിയുള്ള വിത്ത്, വളം, കീടനാശിനി, ജലസേചനം എന്നിവയും, പുതിയ സാങ്കേതികരീതിയും ചേര്‍ന്നാണ് ഗോതമ്പ്, നെല്ല് എന്നീ വിളകളില്‍ ഈ വിപ്ലവം ഉണ്ടാക്കിയത്. ഈ കാര്‍ഷികവികസനശ്രമങ്ങള്‍ നാലാം പദ്ധതിയിലും അഞ്ചാം പദ്ധതിയിലും തുടരുകയുണ്ടായി.
സംയോജിത ഗ്രാമവികസനത്തിനും മേഖലാസൂത്രണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആറാം പദ്ധതിയിലെ കാര്‍ഷികാസൂത്രണം രൂപപ്പെടുത്തിയിട്ടുള്ളത്. ചെറുകിട കര്‍ഷക വികസന ഏജന്‍സി (Small Farmer's Development Agency - SFDA), ദരിദ്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഉദ്ദേശിച്ചുകൊണ്ടുള്ള ഏജന്‍സി (Marginal Farmer's and Agricultural Labour - MFAL), കമാന്‍ഡ് ഏരിയാ പ്ലാന്‍ (Command Area Plan), വരള്‍ച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങളുടെ പ്ലാന്‍ (Drought Prone Area Plan) എന്നിവ കാര്‍ഷികാസൂത്രണ പ്രക്രിയയുടെ ഭാഗമാണ്. ജില്ല, താലൂക്ക്, ബ്ലോക്ക്, ഗ്രാമം എന്നീ തലങ്ങളില്‍ സമഗ്രമായ കാര്‍ഷികവികസന പ്ലാനുകള്‍ തയ്യാറാക്കി അവയ്‌ക്കാവശ്യമായ വിഭവങ്ങള്‍ സമാഹരിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ പൊതുജനപങ്കാളിത്തം കൂടിയേ തീരൂ. ഭക്ഷ്യധാന്യങ്ങളുടെ വര്‍ധിച്ച ഉത്‌പാദനവും അതുവഴിയുള്ള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും, സ്വയം പര്യാപ്‌തത നേടലുമാണ് പില്‌ക്കാല പദ്ധതികളെല്ലാം ലക്ഷ്യമിട്ടത്. ഉത്‌പാദന വര്‍ധനവിനോടൊപ്പം, കാര്‍ഷികോത്‌പന്ന മാര്‍ക്കറ്റിങ് ആക്‌റ്റ് ഭേദഗതി ചെയ്‌ത് കൃഷിക്കാരന് മെച്ചപ്പെട്ട വിലകിട്ടാനുള്ള സാധ്യതകള്‍ ഉറപ്പുവരുത്താനും പ്രസ്‌തുത ഉല്‌പന്നങ്ങളെ ആസ്‌പദമാക്കിയുള്ള വ്യാപാരം സുഗമമായി നടത്താന്‍ വേണ്ട ഉദാരവല്‍ക്കരണം നടപ്പിലാക്കാനും കൃഷിഭൂമിയുടെ ക്രയവിക്രയ നടപടികള്‍ ലളിതമാക്കാനും "ഫുഡ് ആക്‌റ്റ്' ഏകീകരിക്കാനുമുള്ള നടപടികളും വിഭാവനം ചെയ്യപ്പെട്ടു.
ഇന്ന് ഇന്ത്യയിലെ കാര്‍ഷികാസൂത്രണ പദ്ധതികള്‍: 1. പാഴ്‌നിലങ്ങള്‍ ഉപയോഗയോഗ്യമാക്കുക, 2. വെള്ളക്കെട്ടുള്ള നിലങ്ങള്‍ വികസിപ്പിച്ചെടുക്കുക, 3. മഴവെള്ളം സംഭരിച്ച് ജലസേചനത്തിനായി ഉപയോഗിക്കുക, 4. ജലസേചനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, 5. പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കുക, 6. മൂല്യവര്‍ധിത കാര്‍ഷികോത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുക, 7. സംഭരണശാലകള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണ് പ്രധാനമായും മുന്‍ഗണന നല്‌കുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് ഒരു ദേശീയ കിസാന്‍ കമ്മിഷനും രൂപീകരിച്ചിട്ടുണ്ട്.