This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔശനസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഔശനസം == 1. സരസ്വതീനദിയുടെ തീരത്തുണ്ടായിരുന്നതായി കരുതപ്പെട...)
(ഔശനസം)
വരി 2: വരി 2:
== ഔശനസം ==
== ഔശനസം ==
-
1. സരസ്വതീനദിയുടെ തീരത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു പുണ്യതീർഥം. ഇവിടെ ഒരു കാലത്ത്‌ ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരും മുനിവരന്മാരും വസിച്ചിരുന്നതായും സ്‌നാനം ചെയ്‌തിരുന്നതായും മഹാഭാരതത്തിൽ പ്രസ്‌താവിച്ചുകാണുന്നു. ഈ പുണ്യസ്ഥലത്തിന്‌ "കപാലമോചനം' എന്നുംപേരുണ്ട്‌. ഔശനസ തീർഥത്തിൽ സ്‌നാനം ചെയ്‌താൽ സർവപാപങ്ങളും നശിക്കുമെന്നാണ്‌ വിശ്വാസം. സ്‌ത്രീപുരുഷന്മാർ അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ ദുഷ്‌കൃത്യങ്ങള്‍ ഊ പുണ്യതീർഥസ്‌നാനം കൊണ്ട്‌ ദൂരീകൃതമാകുമെന്നാണ്‌ മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ളത്‌:  
+
1. സരസ്വതീനദിയുടെ തീരത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു പുണ്യതീർഥം. ഇവിടെ ഒരു കാലത്ത്‌ ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരും മുനിവരന്മാരും വസിച്ചിരുന്നതായും സ്‌നാനം ചെയ്‌തിരുന്നതായും മഹാഭാരതത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. ഈ പുണ്യസ്ഥലത്തിന്‌ "കപാലമോചനം' എന്നുംപേരുണ്ട്‌. ഔശനസ തീർഥത്തില്‍ സ്‌നാനം ചെയ്‌താല്‍ സർവപാപങ്ങളും നശിക്കുമെന്നാണ്‌ വിശ്വാസം. സ്‌ത്രീപുരുഷന്മാർ അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ ദുഷ്‌കൃത്യങ്ങള്‍ ഊ പുണ്യതീർഥസ്‌നാനം കൊണ്ട്‌ ദൂരീകൃതമാകുമെന്നാണ്‌ മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്‌:  
  <nowiki>
  <nowiki>
""പിന്നെയൗശനസം തീർഥം
""പിന്നെയൗശനസം തീർഥം
-
പോകമുപ്പാരിൽ വിശ്രുതം''
+
പോകമുപ്പാരില്‍ വിശ്രുതം''
""കപാലമോചനം തീർഥം
""കപാലമോചനം തീർഥം
വരി 12: വരി 12:
  </nowiki>
  </nowiki>
ഇതിന്‌ കപാലമോചനം എന്ന പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. അതിങ്ങനെയാണ്‌:
ഇതിന്‌ കപാലമോചനം എന്ന പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. അതിങ്ങനെയാണ്‌:
-
ദണ്ഡകാരണ്യത്തിലെ ജനസ്ഥാനത്തുവച്ച്‌ ശ്രീരാമന്‍ അനേകം നിശാചരന്മാരെ കൊന്നൊടുക്കിയപ്പോള്‍ അവരുടെ തലയോടുകള്‍ പല ദിക്കിലായി തെറിച്ചുവീണു കിടക്കുന്നതിൽ ഒന്ന്‌, ആ വഴിക്കുവന്ന മഹോദരന്‍ എന്നൊരു മുനിയുടെ പാദത്തിൽ തറച്ചുകയറി, തലയോട്‌ പാദത്തിൽ നിന്നും വേർപെടുത്താന്‍ മാർഗമില്ലാതെയായി. വേദനാർത്തനായ മുനി ലോകത്തിലെ പ്രസിദ്ധങ്ങളായ എല്ലാ തീർഥങ്ങളിലും പോയി; ഒടുവിൽ ഔശനസമെന്ന പ്രസ്‌തുത തീർഥത്തിലെത്തി സ്‌നാനം ചെയ്‌തപ്പോള്‍ കപാലം ഊരിപ്പോവുകയും ഇദ്ദേഹത്തിന്‌ പല സിദ്ധികളും കൈവരുകയും ചെയ്‌തു. അങ്ങനെ പാപവിമുക്തനായ മഹോദരന്‍ സ്വന്തം ആശ്രമത്തിലെത്തി, നടന്ന സംഭവങ്ങളെല്ലാം ഋഷിമാരെ പറഞ്ഞുകേള്‍പ്പിച്ചു. അവരാണ്‌ ഔശനസത്തിന്‌ കപാലമോചനമെന്നു പേര്‌ നൽകിയത്‌. ഇതിനെപ്പറ്റി മഹാഭാരതം ശല്യപർവത്തിൽ ഇങ്ങനെ പരാമർശിച്ചുകാണുന്നു:
+
ദണ്ഡകാരണ്യത്തിലെ ജനസ്ഥാനത്തുവച്ച്‌ ശ്രീരാമന്‍ അനേകം നിശാചരന്മാരെ കൊന്നൊടുക്കിയപ്പോള്‍ അവരുടെ തലയോടുകള്‍ പല ദിക്കിലായി തെറിച്ചുവീണു കിടക്കുന്നതില്‍ ഒന്ന്‌, ആ വഴിക്കുവന്ന മഹോദരന്‍ എന്നൊരു മുനിയുടെ പാദത്തില്‍ തറച്ചുകയറി, തലയോട്‌ പാദത്തില്‍ നിന്നും വേർപെടുത്താന്‍ മാർഗമില്ലാതെയായി. വേദനാർത്തനായ മുനി ലോകത്തിലെ പ്രസിദ്ധങ്ങളായ എല്ലാ തീർഥങ്ങളിലും പോയി; ഒടുവില്‍ ഔശനസമെന്ന പ്രസ്‌തുത തീർഥത്തിലെത്തി സ്‌നാനം ചെയ്‌തപ്പോള്‍ കപാലം ഊരിപ്പോവുകയും ഇദ്ദേഹത്തിന്‌ പല സിദ്ധികളും കൈവരുകയും ചെയ്‌തു. അങ്ങനെ പാപവിമുക്തനായ മഹോദരന്‍ സ്വന്തം ആശ്രമത്തിലെത്തി, നടന്ന സംഭവങ്ങളെല്ലാം ഋഷിമാരെ പറഞ്ഞുകേള്‍പ്പിച്ചു. അവരാണ്‌ ഔശനസത്തിന്‌ കപാലമോചനമെന്നു പേര്‌ നല്‍കിയത്‌. ഇതിനെപ്പറ്റി മഹാഭാരതം ശല്യപർവത്തില്‍ ഇങ്ങനെ പരാമർശിച്ചുകാണുന്നു:
  <nowiki>
  <nowiki>
""കപാലമോചനമതി-
""കപാലമോചനമതി-

10:51, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഔശനസം

1. സരസ്വതീനദിയുടെ തീരത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു പുണ്യതീർഥം. ഇവിടെ ഒരു കാലത്ത്‌ ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരും മുനിവരന്മാരും വസിച്ചിരുന്നതായും സ്‌നാനം ചെയ്‌തിരുന്നതായും മഹാഭാരതത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. ഈ പുണ്യസ്ഥലത്തിന്‌ "കപാലമോചനം' എന്നുംപേരുണ്ട്‌. ഔശനസ തീർഥത്തില്‍ സ്‌നാനം ചെയ്‌താല്‍ സർവപാപങ്ങളും നശിക്കുമെന്നാണ്‌ വിശ്വാസം. സ്‌ത്രീപുരുഷന്മാർ അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ ദുഷ്‌കൃത്യങ്ങള്‍ ഊ പുണ്യതീർഥസ്‌നാനം കൊണ്ട്‌ ദൂരീകൃതമാകുമെന്നാണ്‌ മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്‌:

""പിന്നെയൗശനസം തീർഥം
	പോകമുപ്പാരില്‍ വിശ്രുതം''

""കപാലമോചനം തീർഥം
	പാപമെല്ലാം മുടിപ്പതാം''
(മഹാഭാരതം ആരണ്യപർവം 83, 135-137)
 

ഇതിന്‌ കപാലമോചനം എന്ന പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. അതിങ്ങനെയാണ്‌: ദണ്ഡകാരണ്യത്തിലെ ജനസ്ഥാനത്തുവച്ച്‌ ശ്രീരാമന്‍ അനേകം നിശാചരന്മാരെ കൊന്നൊടുക്കിയപ്പോള്‍ അവരുടെ തലയോടുകള്‍ പല ദിക്കിലായി തെറിച്ചുവീണു കിടക്കുന്നതില്‍ ഒന്ന്‌, ആ വഴിക്കുവന്ന മഹോദരന്‍ എന്നൊരു മുനിയുടെ പാദത്തില്‍ തറച്ചുകയറി, തലയോട്‌ പാദത്തില്‍ നിന്നും വേർപെടുത്താന്‍ മാർഗമില്ലാതെയായി. വേദനാർത്തനായ മുനി ലോകത്തിലെ പ്രസിദ്ധങ്ങളായ എല്ലാ തീർഥങ്ങളിലും പോയി; ഒടുവില്‍ ഔശനസമെന്ന പ്രസ്‌തുത തീർഥത്തിലെത്തി സ്‌നാനം ചെയ്‌തപ്പോള്‍ കപാലം ഊരിപ്പോവുകയും ഇദ്ദേഹത്തിന്‌ പല സിദ്ധികളും കൈവരുകയും ചെയ്‌തു. അങ്ങനെ പാപവിമുക്തനായ മഹോദരന്‍ സ്വന്തം ആശ്രമത്തിലെത്തി, നടന്ന സംഭവങ്ങളെല്ലാം ഋഷിമാരെ പറഞ്ഞുകേള്‍പ്പിച്ചു. അവരാണ്‌ ഔശനസത്തിന്‌ കപാലമോചനമെന്നു പേര്‌ നല്‍കിയത്‌. ഇതിനെപ്പറ്റി മഹാഭാരതം ശല്യപർവത്തില്‍ ഇങ്ങനെ പരാമർശിച്ചുകാണുന്നു:

""കപാലമോചനമതി-
	ലത്ര മാമുനി മുക്തനായ്‌''
(മഹാഭാരതം, ശല്യപർവം 39-4)
 

2. ഉശനസ്‌സെന്നുകൂടി പേരുള്ള ശുക്രാചാര്യന്‍ രചിച്ച ശുക്രനീതി എന്ന ധർമശാസ്‌ത്രഗ്രന്ഥത്തിനും ഔശനസം എന്നുപേരുണ്ട്‌.

(അരുമാനൂർ നിർമലാനന്ദന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B4%B6%E0%B4%A8%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍