This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈദ്‌-ഉൽ-ഫിതർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈദ്‌-ഉൽ-ഫിതർ == == Eid-ul-fitr == മുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. റംസാന്...)
(Eid-ul-fitr)
 
വരി 3: വരി 3:
== Eid-ul-fitr ==
== Eid-ul-fitr ==
-
മുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. റംസാന്‍ മാസവുമായി ബന്ധപ്പെട്ടതായതുകൊണ്ട്‌ ഈ പെരുന്നാളിന്‌ റംസാന്‍ എന്നും പേരുണ്ട്‌. റംസാന്‍മാസം പൂർണമായും വ്രതം അനുഷ്‌ഠിക്കണമെന്നാണ്‌ ഇസ്‌ലാംമതാനുശാസനം. ശാരീരികവും മാനസികവുമായ പരിശുദ്ധിയാണ്‌ ഈ വ്രതത്തിന്റെ മുഖ്യ ലക്ഷ്യം. ഈ മാസത്തിൽ മുസ്‌ലിങ്ങള്‍ വ്രതം അനുഷ്‌ഠിക്കുന്നു. പകൽ സമയം ഭക്ഷണം കഴിക്കാതെയിരിക്കുന്നു. രാത്രിയിൽ അധികസമയവും പ്രാർഥനയിൽ കഴിച്ചുകൂട്ടുന്നു. ചാന്ദ്രവർഷത്തിൽ ഒമ്പതാമത്തെ മാസമായ റംസാനിൽ വ്രതാനുഷ്‌ഠാനങ്ങളുടെ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ ഷവാൽ മാസത്തിലെ ആദ്യ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നു. സാധുക്കള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്‌തുകൊണ്ടാണ്‌ ആഘോഷപരിപാടികള്‍ തുടങ്ങുന്നത്‌.
+
മുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. റംസാന്‍ മാസവുമായി ബന്ധപ്പെട്ടതായതുകൊണ്ട്‌ ഈ പെരുന്നാളിന്‌ റംസാന്‍ എന്നും പേരുണ്ട്‌. റംസാന്‍മാസം പൂര്‍ണമായും വ്രതം അനുഷ്‌ഠിക്കണമെന്നാണ്‌ ഇസ്‌ലാംമതാനുശാസനം. ശാരീരികവും മാനസികവുമായ പരിശുദ്ധിയാണ്‌ ഈ വ്രതത്തിന്റെ മുഖ്യ ലക്ഷ്യം. ഈ മാസത്തില്‍ മുസ്‌ലിങ്ങള്‍ വ്രതം അനുഷ്‌ഠിക്കുന്നു. പകല്‍ സമയം ഭക്ഷണം കഴിക്കാതെയിരിക്കുന്നു. രാത്രിയില്‍ അധികസമയവും പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടുന്നു. ചാന്ദ്രവര്‍ഷത്തില്‍ ഒമ്പതാമത്തെ മാസമായ റംസാനില്‍ വ്രതാനുഷ്‌ഠാനങ്ങളുടെ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ ഷവാല്‍ മാസത്തിലെ ആദ്യ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നു. സാധുക്കള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്‌തുകൊണ്ടാണ്‌ ആഘോഷപരിപാടികള്‍ തുടങ്ങുന്നത്‌.
-
രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിനായി പുരുഷന്മാരും കുട്ടികളും സ്‌ത്രീകളും പള്ളിയിലോ പ്രതേ്യകം സജ്ജമാക്കിയ ഇടങ്ങളിലോ ഒത്തുചേരുന്നു. പ്രാർഥന നയിക്കുന്നത്‌ ഇമാം ആണ്‌. ഇമാം എന്ന പദത്തിന്റെ അർഥം തന്നെ പ്രാർഥന നയിക്കുന്ന ആള്‍ എന്നാണ്‌ (നോ. ഇമാം). പ്രാർഥനാനന്തരം വിശ്വാസികള്‍ പരസ്‌പരം കെട്ടിപ്പുണർന്ന്‌ അഭിവാദനം ചെയ്യുക പതിവാണ്‌. സൗഹൃദസന്ദർശനങ്ങളും ഇതോടൊപ്പം ചിലർ നടത്താറുണ്ട്‌. ചിലർ ശവകുടീരങ്ങള്‍ സന്ദർശിച്ച്‌ പൂർവികർക്കും അന്തരിച്ച സുഹൃത്തുക്കള്‍ക്കും ആദരാഞ്‌ജലികള്‍ അർപ്പിക്കുന്നു.
+
രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിനായി പുരുഷന്മാരും കുട്ടികളും സ്‌ത്രീകളും പള്ളിയിലോ പ്രതേ്യകം സജ്ജമാക്കിയ ഇടങ്ങളിലോ ഒത്തുചേരുന്നു. പ്രാര്‍ഥന നയിക്കുന്നത്‌ ഇമാം ആണ്‌. ഇമാം എന്ന പദത്തിന്റെ അര്‍ഥം തന്നെ പ്രാര്‍ഥന നയിക്കുന്ന ആള്‍ എന്നാണ്‌ (നോ. ഇമാം). പ്രാര്‍ഥനാനന്തരം വിശ്വാസികള്‍ പരസ്‌പരം കെട്ടിപ്പുണര്‍ന്ന്‌ അഭിവാദനം ചെയ്യുക പതിവാണ്‌. സൗഹൃദസന്ദര്‍ശനങ്ങളും ഇതോടൊപ്പം ചിലര്‍ നടത്താറുണ്ട്‌. ചിലര്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച്‌ പൂര്‍വികര്‍ക്കും അന്തരിച്ച സുഹൃത്തുക്കള്‍ക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.

Current revision as of 07:56, 11 സെപ്റ്റംബര്‍ 2014

ഈദ്‌-ഉൽ-ഫിതർ

Eid-ul-fitr

മുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. റംസാന്‍ മാസവുമായി ബന്ധപ്പെട്ടതായതുകൊണ്ട്‌ ഈ പെരുന്നാളിന്‌ റംസാന്‍ എന്നും പേരുണ്ട്‌. റംസാന്‍മാസം പൂര്‍ണമായും വ്രതം അനുഷ്‌ഠിക്കണമെന്നാണ്‌ ഇസ്‌ലാംമതാനുശാസനം. ശാരീരികവും മാനസികവുമായ പരിശുദ്ധിയാണ്‌ ഈ വ്രതത്തിന്റെ മുഖ്യ ലക്ഷ്യം. ഈ മാസത്തില്‍ മുസ്‌ലിങ്ങള്‍ വ്രതം അനുഷ്‌ഠിക്കുന്നു. പകല്‍ സമയം ഭക്ഷണം കഴിക്കാതെയിരിക്കുന്നു. രാത്രിയില്‍ അധികസമയവും പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടുന്നു. ചാന്ദ്രവര്‍ഷത്തില്‍ ഒമ്പതാമത്തെ മാസമായ റംസാനില്‍ വ്രതാനുഷ്‌ഠാനങ്ങളുടെ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ ഷവാല്‍ മാസത്തിലെ ആദ്യ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നു. സാധുക്കള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്‌തുകൊണ്ടാണ്‌ ആഘോഷപരിപാടികള്‍ തുടങ്ങുന്നത്‌.

രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിനായി പുരുഷന്മാരും കുട്ടികളും സ്‌ത്രീകളും പള്ളിയിലോ പ്രതേ്യകം സജ്ജമാക്കിയ ഇടങ്ങളിലോ ഒത്തുചേരുന്നു. പ്രാര്‍ഥന നയിക്കുന്നത്‌ ഇമാം ആണ്‌. ഇമാം എന്ന പദത്തിന്റെ അര്‍ഥം തന്നെ പ്രാര്‍ഥന നയിക്കുന്ന ആള്‍ എന്നാണ്‌ (നോ. ഇമാം). പ്രാര്‍ഥനാനന്തരം വിശ്വാസികള്‍ പരസ്‌പരം കെട്ടിപ്പുണര്‍ന്ന്‌ അഭിവാദനം ചെയ്യുക പതിവാണ്‌. സൗഹൃദസന്ദര്‍ശനങ്ങളും ഇതോടൊപ്പം ചിലര്‍ നടത്താറുണ്ട്‌. ചിലര്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച്‌ പൂര്‍വികര്‍ക്കും അന്തരിച്ച സുഹൃത്തുക്കള്‍ക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍