This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈഹാമൃഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഈഹാമൃഗം == ദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങള്‍ എന്ന പേരിൽ ഭാരതീയ സ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഈഹാമൃഗം) |
||
വരി 1: | വരി 1: | ||
== ഈഹാമൃഗം == | == ഈഹാമൃഗം == | ||
- | ദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങള്‍ എന്ന | + | ദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങള്‍ എന്ന പേരില്‍ ഭാരതീയ സാഹിത്യമീമാംസകന്മാര്‍ വര്‍ഗീകരിച്ചിട്ടുള്ളതില്‍ ഒരിനം. നാടകം, പ്രകരണം, ഭാണം, വ്യായോഗം, സമവകാരം, ഡിമം, ഈഹാമൃഗം, അങ്കം, വീഥി, പ്രഹസനം എന്നീ ദശരൂപകങ്ങളില്‍ ഈഹാമൃഗം മറ്റു ചിലവയെപ്പോലെ വികാസം പ്രാപിച്ചിട്ടില്ല. |
- | "ഈഹതേ നായികാമത്ര മൃഗവദിതി ഈഹാമൃഗഃ' എന്ന വ്യുത്‌പത്തി അനുസരിച്ചും "ഈഹോചേഷ്‌ടാമൃഗസ്യൈവസ്‌ത്രീ | + | "ഈഹതേ നായികാമത്ര മൃഗവദിതി ഈഹാമൃഗഃ' എന്ന വ്യുത്‌പത്തി അനുസരിച്ചും "ഈഹോചേഷ്‌ടാമൃഗസ്യൈവസ്‌ത്രീ മാത്രാര്‍ഥാത്രതീഹാമൃഗഃ' എന്നിങ്ങനെയുള്ള അഭിനവഗുപ്‌തന്‍, രാമചന്ദ്രന്‍ എന്നിവരുടെ സിദ്ധാന്തമനുസരിച്ചും അപ്രാപ്യയായ കാമിനിക്കുവേണ്ടി നായകപ്രതിനായകന്മാര്‍ ഈഹ (ആഗ്രഹം) പൂണ്ട് പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് ഈ പേരു വന്നതെന്നു കാണുന്നു ("ഈഹാമൃഗം' എന്ന ശബ്‌ദത്തിന് ചെന്നായ് എന്നാണര്‍ഥം). |
- | ധനഞ്‌ജയന്‍, വിശ്വനാഥന്‍ എന്നീ ആചാര്യന്മാരുടെ | + | ധനഞ്‌ജയന്‍, വിശ്വനാഥന്‍ എന്നീ ആചാര്യന്മാരുടെ അഭിപ്രായത്തില്‍ അനാസക്തയായ ഏതെങ്കിലും ദിവ്യസ്‌ത്രീയെ അപഹരിച്ചു സ്വന്തമാക്കുന്ന സംഭവം അടങ്ങിയതാണ് ഈഹാമൃഗം (ദിവ്യസ്‌ത്രീയമനിച്ഛന്തീം അപഹാരാദിനേച്ഛതഃ). ഏതെങ്കിലും ദിവ്യനാരീലബ്‌ധിക്കുവേണ്ടി യുദ്ധം നടക്കുന്ന ഒന്നായിരിക്കണം ഈഹാമൃഗമെന്നു മാത്രമേ ഭരതന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. ഈ രൂപകത്തിന്റെ മറ്റൊരു സവിശേഷത ആവേശകരമായ യുദ്ധാഹ്വാനം പൂര്‍ണമായി ഉണ്ടാകുന്നെങ്കിലും യുദ്ധമൊന്നും നടക്കുന്നില്ല എന്നതാണ്. |
- | പ്രഖ്യാപിതവും കല്‌പിതവുമായ സംഭവങ്ങളുടെ സമ്മിശ്രണമായിരിക്കണം ഈഹാമൃഗത്തിന്റെ ഇതിവൃത്തം. അങ്കങ്ങള്‍ നാല്; രസം ശൃംഗാരാഭാസം; സന്ധികള്‍ മുഖം, പ്രതിമുഖം, | + | പ്രഖ്യാപിതവും കല്‌പിതവുമായ സംഭവങ്ങളുടെ സമ്മിശ്രണമായിരിക്കണം ഈഹാമൃഗത്തിന്റെ ഇതിവൃത്തം. അങ്കങ്ങള്‍ നാല്; രസം ശൃംഗാരാഭാസം; സന്ധികള്‍ മുഖം, പ്രതിമുഖം, നിര്‍വഹണം എന്നിവ; നായകരില്‍ ഒരാള്‍ ദിവ്യനും അപരന്‍ ലൗകികനും. ഇവര്‍ തങ്ങളോട് അല്‌പവും പ്രണയമില്ലാത്ത നായികയ്‌ക്കുവേണ്ടി പരസ്‌പരം കലഹിക്കുന്നു. നായകനും പ്രതിനായകനും ധീരോദ്ധതരാണ്. വിശ്വനാഥന്റെ അഭിപ്രായം (സാഹിത്യദര്‍പ്പണം) ഒരങ്കം മാത്രമാകാമെന്നും നായകന്‍ ദിവ്യനായിരിക്കണമെന്നും ഒരു ദിവ്യകന്യകയെ സ്വായത്തമാക്കാനായി നായകപ്രതിനായകന്മാര്‍ തമ്മില്‍ മത്സരമുണ്ടായിരിക്കണമെന്നുമാണ്. അങ്ങനെയുള്ള ഈഹാമൃഗത്തിന് ഉദാഹരണമാണ് മായാകുരങ്‌ഗിക. കുസുമശേഖരവിജയം എന്ന മറ്റൊരു കൃതിയും ഇതിനു മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലങ്കങ്ങളോടുകൂടിയ ഒരു ഈഹാമൃഗമാതൃകയാണ് 12-ാം ശതകത്തില്‍ ജീവിച്ചിരുന്ന വത്സരാജകവിയുടെ രുക്‌മിണീഹരണം; വള്ളത്തോള്‍ നാരായണമേനോന്‍ ഇത് മലയാളത്തിലേക്കു തര്‍ജുമ ചെയ്‌തിട്ടുണ്ട്. പ്രതിജ്ഞായൗഗന്ധരായണം എന്ന രൂപകവും ഈഹാമൃഗശാഖയില്‍പ്പെടുന്നതാണെന്ന ഒരു വാദമുണ്ട്. നോ. ദശരൂപകങ്ങള്‍ |
- | (അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ | + | (അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍; സ.പ.) |
Current revision as of 07:41, 11 സെപ്റ്റംബര്‍ 2014
ഈഹാമൃഗം
ദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങള്‍ എന്ന പേരില്‍ ഭാരതീയ സാഹിത്യമീമാംസകന്മാര്‍ വര്‍ഗീകരിച്ചിട്ടുള്ളതില്‍ ഒരിനം. നാടകം, പ്രകരണം, ഭാണം, വ്യായോഗം, സമവകാരം, ഡിമം, ഈഹാമൃഗം, അങ്കം, വീഥി, പ്രഹസനം എന്നീ ദശരൂപകങ്ങളില്‍ ഈഹാമൃഗം മറ്റു ചിലവയെപ്പോലെ വികാസം പ്രാപിച്ചിട്ടില്ല. "ഈഹതേ നായികാമത്ര മൃഗവദിതി ഈഹാമൃഗഃ' എന്ന വ്യുത്‌പത്തി അനുസരിച്ചും "ഈഹോചേഷ്‌ടാമൃഗസ്യൈവസ്‌ത്രീ മാത്രാര്‍ഥാത്രതീഹാമൃഗഃ' എന്നിങ്ങനെയുള്ള അഭിനവഗുപ്‌തന്‍, രാമചന്ദ്രന്‍ എന്നിവരുടെ സിദ്ധാന്തമനുസരിച്ചും അപ്രാപ്യയായ കാമിനിക്കുവേണ്ടി നായകപ്രതിനായകന്മാര്‍ ഈഹ (ആഗ്രഹം) പൂണ്ട് പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് ഈ പേരു വന്നതെന്നു കാണുന്നു ("ഈഹാമൃഗം' എന്ന ശബ്‌ദത്തിന് ചെന്നായ് എന്നാണര്‍ഥം).
ധനഞ്‌ജയന്‍, വിശ്വനാഥന്‍ എന്നീ ആചാര്യന്മാരുടെ അഭിപ്രായത്തില്‍ അനാസക്തയായ ഏതെങ്കിലും ദിവ്യസ്‌ത്രീയെ അപഹരിച്ചു സ്വന്തമാക്കുന്ന സംഭവം അടങ്ങിയതാണ് ഈഹാമൃഗം (ദിവ്യസ്‌ത്രീയമനിച്ഛന്തീം അപഹാരാദിനേച്ഛതഃ). ഏതെങ്കിലും ദിവ്യനാരീലബ്‌ധിക്കുവേണ്ടി യുദ്ധം നടക്കുന്ന ഒന്നായിരിക്കണം ഈഹാമൃഗമെന്നു മാത്രമേ ഭരതന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. ഈ രൂപകത്തിന്റെ മറ്റൊരു സവിശേഷത ആവേശകരമായ യുദ്ധാഹ്വാനം പൂര്‍ണമായി ഉണ്ടാകുന്നെങ്കിലും യുദ്ധമൊന്നും നടക്കുന്നില്ല എന്നതാണ്. പ്രഖ്യാപിതവും കല്‌പിതവുമായ സംഭവങ്ങളുടെ സമ്മിശ്രണമായിരിക്കണം ഈഹാമൃഗത്തിന്റെ ഇതിവൃത്തം. അങ്കങ്ങള്‍ നാല്; രസം ശൃംഗാരാഭാസം; സന്ധികള്‍ മുഖം, പ്രതിമുഖം, നിര്‍വഹണം എന്നിവ; നായകരില്‍ ഒരാള്‍ ദിവ്യനും അപരന്‍ ലൗകികനും. ഇവര്‍ തങ്ങളോട് അല്‌പവും പ്രണയമില്ലാത്ത നായികയ്‌ക്കുവേണ്ടി പരസ്‌പരം കലഹിക്കുന്നു. നായകനും പ്രതിനായകനും ധീരോദ്ധതരാണ്. വിശ്വനാഥന്റെ അഭിപ്രായം (സാഹിത്യദര്‍പ്പണം) ഒരങ്കം മാത്രമാകാമെന്നും നായകന്‍ ദിവ്യനായിരിക്കണമെന്നും ഒരു ദിവ്യകന്യകയെ സ്വായത്തമാക്കാനായി നായകപ്രതിനായകന്മാര്‍ തമ്മില്‍ മത്സരമുണ്ടായിരിക്കണമെന്നുമാണ്. അങ്ങനെയുള്ള ഈഹാമൃഗത്തിന് ഉദാഹരണമാണ് മായാകുരങ്‌ഗിക. കുസുമശേഖരവിജയം എന്ന മറ്റൊരു കൃതിയും ഇതിനു മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലങ്കങ്ങളോടുകൂടിയ ഒരു ഈഹാമൃഗമാതൃകയാണ് 12-ാം ശതകത്തില്‍ ജീവിച്ചിരുന്ന വത്സരാജകവിയുടെ രുക്‌മിണീഹരണം; വള്ളത്തോള്‍ നാരായണമേനോന്‍ ഇത് മലയാളത്തിലേക്കു തര്‍ജുമ ചെയ്‌തിട്ടുണ്ട്. പ്രതിജ്ഞായൗഗന്ധരായണം എന്ന രൂപകവും ഈഹാമൃഗശാഖയില്‍പ്പെടുന്നതാണെന്ന ഒരു വാദമുണ്ട്. നോ. ദശരൂപകങ്ങള്‍
(അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍; സ.പ.)