This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒമർ ഷരീഫ് (1932 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Omar Sharif) |
Mksol (സംവാദം | സംഭാവനകള്‍) (→Omar Sharif) |
||
വരി 4: | വരി 4: | ||
== Omar Sharif == | == Omar Sharif == | ||
- | [[ചിത്രം:Vol5p617_omar-sharif.jpg|thumb| | + | [[ചിത്രം:Vol5p617_omar-sharif.jpg|thumb|ഒമര്‍ ഷരീഫ് ]] |
- | ഈജിപ്തുവംശജനായ വിഖ്യാതനടന്. 1932 ഏ. 10-ന് അലക്സാണ്ട്രിയയിലെ ഒരു ധനിക ഈജിപ്ഷ്യന്‍ കത്തോലിക്കാ കുടുംബത്തിലാണു ജനനം. | + | ഈജിപ്തുവംശജനായ വിഖ്യാതനടന്. 1932 ഏ. 10-ന് അലക്സാണ്ട്രിയയിലെ ഒരു ധനിക ഈജിപ്ഷ്യന്‍ കത്തോലിക്കാ കുടുംബത്തിലാണു ജനനം. മിഷെല്‍ ദിമിത്രി ഷാല്‍ഹൂബ് എന്നാണ് യഥാര്‍ഥ പേര്. വിക്ടോറിയാ കോളജില്‍നിന്നും ബിരുദം നേടിയ ഇദ്ദേഹം കയ്റോ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രത്തിലും, ഊര്‍ജതന്ത്രത്തിലും ഉപരിപഠനം നടത്തി. 1953-ല്‍ "സിറാഫിക്കല്‍-വാദി'യില്‍ ഒരു റോള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് അഭിനയജീവിതത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ അവസരങ്ങള്‍ കൈവന്ന ഷരീഫ് "അംനാ എല്‍ഹെല്‍വാ' (1958) ഉള്‍പ്പെടെയുള്ള 20-ലേറെ ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. "അബ്ദെല് ഹലിം ഹാഫിസ്' (1958), "സയെദത് എല്‍ കസര്‍'(1959), "നഹ്ര് എല്‍ ഹബ്' (1961) എന്നിവ ഇദ്ദേഹത്തിന്റെ അഭിനയ പ്രതിഭവിളിച്ചോതുന്ന സിനിമകളില്‍പ്പെടുന്നു. |
- | 1962- | + | 1962-ല്‍ ഡേവിഡ്ലീന്‍ സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ "ലോറന്‍സ് ഒഫ് അറേബ്യ'യിലെ "ഷെറീഫ് അലി' എന്ന കഥാപാത്രമായിട്ടുള്ള അഭിനയത്തോടെയാണ് ഇദ്ദേഹം ഇംഗ്ലീഷ് സിനിമാലോകത്തു കടന്നുവന്നത്. തുടര്‍ന്നു പുറത്തുവന്ന "ബിഹോള്‍ഡ് എ പെയ്ല്‍ഹോഴ്സ്'(1964)ലെ സ്പാനിഷ് പുരോഹിതന്, "ജെംഗിസ്ഖാനി'ലെ (1965) മംഗോളിയന്‍ ആക്രമണകാരി തുടങ്ങിയവ ഷരീഫിന്റെ അഭിനയത്തികവിനു നിദര്‍ശനങ്ങളായിത്തീര്‍ന്നു. ബോറിസ് പാസ്റ്റര്‍നാക്കിന്റെ പ്രശസ്ത നോവലായ "ഡോക്ടര്‍ ഷിവാഗോ'യിലെ കേന്ദ്രപഥാപാത്രമായ ഷിവാഗോയെ അവതരിപ്പിക്കുന്നതിനായി 1965-ല്‍ ഇദ്ദേഹം ഡേവിഡ് ലീനുമായി വീണ്ടും ഒത്തുചേര്‍ന്നു. |
- | + | ||
- | 1955- | + | തുടര്‍ന്നുവന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, "ദി നൈറ്റ് ഒഫ് ദി ജനറല്‍സില്‍' ഒരു ജര്‍മന്‍ പട്ടാളമേധാവിയുടെ വേഷത്തിലും ആസ്ട്രിയന്‍ കിരീടാവകാശിയായി "മേയര്‍ലിങ്' എന്ന ചിത്രത്തിലും, ചെഗുവേരയായി "ചെ!' എന്ന ചിത്രത്തിലും ഷെരീഫ് വേഷമിട്ടു. "ഫണിഗേള്‍' എന്ന സിനിമയില്‍ നിക്ക് ആംസ്റ്റെയിന്‍ എന്ന കഥാപാത്രമായി ഷരീഫ് ഉജ്ജ്വലപ്രകടനമാണു കാഴ്ചവെച്ചത്. "മേയര്‍ലിങ്' (1968), "മക്കെന്നാസ് ഗോള്‍ഡ്' (1969), "ജഗര്‍നാട്ട്' (1974), "ഫണിലേഡി' (1975) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ശ്രദ്ധേയമായ സിനിമകള്‍. |
- | കോണ്ട്രാക്റ്റ് ബ്രിഡ്ജ് | + | |
- | ഇസ്രയേലിനോടു പരോക്ഷമായി | + | 1955-ല്‍ മുസ്ലിം മതാനുയായിത്തീര്‍ന്ന ഇദ്ദേഹം ഈജിപ്ഷ്യന്‍ നടിയായിരുന്ന ഫാതെന്‍ ഹമാമയെയാണു വിവാഹം കഴിച്ചത്. ഇവര്‍ക്ക് താരെക് എല്‍-ഷരീഫ് എന്ന പേരുള്ള ഒരു പുത്രനാണുള്ളത്. 8-ാം വയസ്സില്‍ "ഡോക്ടര്‍ ഷിവാഗോ' എന്ന ചിത്രത്തില താരെക്, യൂറിയായി വേഷമിട്ടിട്ടുണ്ട്. 1974-ല്‍ ഫാതെനുമായി വിവാഹമോചനം നേടി "ലോറന്‍സ് ഒഫ് അറേബ്യ'യുടെ ചിത്രീകരണസമയത്ത് പീറ്റര്‍ ഓടൂള്‍ എന്ന നടനുമായി പരിചയമാകുകയും പില്ക്കാലത്ത് അഗാധ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. |
+ | കോണ്ട്രാക്റ്റ് ബ്രിഡ്ജ് കളിയില്‍ ഒരു കാലത്ത് അഗ്രഗണ്യമായ സ്ഥാനമാണ് ഷരീഫ് അലങ്കരിച്ചിരിക്കുന്നത്. "ബ്രിഡ്ജ്' കളിയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒമാര്‍ ഷരീഫ് ബ്രിഡ്ജ് എന്ന പേരില്‍ ഇപ്പോഴും ഒരു "വിന്‍ഡോസ്' പതിപ്പ് ലഭ്യമാണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഈജിപ്ഷ്യന്‍ കോണ്ട്രാക്റ്റ് ബ്രിഡ്ജ് സൂപ്പര്‍താരമായ മാഗെറ്റ് എലൈവ ഏറെക്കാലം ഇദ്ദേഹത്തിന്റെ പങ്കാളിയായിരുന്നു. | ||
+ | |||
+ | ഇസ്രയേലിനോടു പരോക്ഷമായി കൂറുപുലര്‍ത്തിയിരുന്ന പ്രസിദ്ധനടിയായിരുന്ന ബാര്‍ബറാ സ്ട്രയ്സന്റുമായി സഹകരിക്കാന്‍ മുതിര്‍ന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം ഈജിപ്ഷ്യന്‍ സര്‍ക്കാരിന് അനഭിമതനായിത്തീര്‍ന്നു. ലോറന്‍സ് ഒഫ് അറേബ്യയിലെ മികച്ച അഭിനയത്തിന് ഏറ്റവും നല്ല സഹനടനുള്ള ഓസ്കാര്‍ നോമിനേഷന്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് എന്നിവ ഷരീഫിനു ലഭിക്കുകയുണ്ടായി. |
08:56, 8 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒമർ ഷരീഫ് (1932 - )
Omar Sharif
ഈജിപ്തുവംശജനായ വിഖ്യാതനടന്. 1932 ഏ. 10-ന് അലക്സാണ്ട്രിയയിലെ ഒരു ധനിക ഈജിപ്ഷ്യന്‍ കത്തോലിക്കാ കുടുംബത്തിലാണു ജനനം. മിഷെല്‍ ദിമിത്രി ഷാല്‍ഹൂബ് എന്നാണ് യഥാര്‍ഥ പേര്. വിക്ടോറിയാ കോളജില്‍നിന്നും ബിരുദം നേടിയ ഇദ്ദേഹം കയ്റോ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രത്തിലും, ഊര്‍ജതന്ത്രത്തിലും ഉപരിപഠനം നടത്തി. 1953-ല്‍ "സിറാഫിക്കല്‍-വാദി'യില്‍ ഒരു റോള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് അഭിനയജീവിതത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ അവസരങ്ങള്‍ കൈവന്ന ഷരീഫ് "അംനാ എല്‍ഹെല്‍വാ' (1958) ഉള്‍പ്പെടെയുള്ള 20-ലേറെ ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. "അബ്ദെല് ഹലിം ഹാഫിസ്' (1958), "സയെദത് എല്‍ കസര്‍'(1959), "നഹ്ര് എല്‍ ഹബ്' (1961) എന്നിവ ഇദ്ദേഹത്തിന്റെ അഭിനയ പ്രതിഭവിളിച്ചോതുന്ന സിനിമകളില്‍പ്പെടുന്നു.
1962-ല്‍ ഡേവിഡ്ലീന്‍ സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ "ലോറന്‍സ് ഒഫ് അറേബ്യ'യിലെ "ഷെറീഫ് അലി' എന്ന കഥാപാത്രമായിട്ടുള്ള അഭിനയത്തോടെയാണ് ഇദ്ദേഹം ഇംഗ്ലീഷ് സിനിമാലോകത്തു കടന്നുവന്നത്. തുടര്‍ന്നു പുറത്തുവന്ന "ബിഹോള്‍ഡ് എ പെയ്ല്‍ഹോഴ്സ്'(1964)ലെ സ്പാനിഷ് പുരോഹിതന്, "ജെംഗിസ്ഖാനി'ലെ (1965) മംഗോളിയന്‍ ആക്രമണകാരി തുടങ്ങിയവ ഷരീഫിന്റെ അഭിനയത്തികവിനു നിദര്‍ശനങ്ങളായിത്തീര്‍ന്നു. ബോറിസ് പാസ്റ്റര്‍നാക്കിന്റെ പ്രശസ്ത നോവലായ "ഡോക്ടര്‍ ഷിവാഗോ'യിലെ കേന്ദ്രപഥാപാത്രമായ ഷിവാഗോയെ അവതരിപ്പിക്കുന്നതിനായി 1965-ല്‍ ഇദ്ദേഹം ഡേവിഡ് ലീനുമായി വീണ്ടും ഒത്തുചേര്‍ന്നു.
തുടര്‍ന്നുവന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, "ദി നൈറ്റ് ഒഫ് ദി ജനറല്‍സില്‍' ഒരു ജര്‍മന്‍ പട്ടാളമേധാവിയുടെ വേഷത്തിലും ആസ്ട്രിയന്‍ കിരീടാവകാശിയായി "മേയര്‍ലിങ്' എന്ന ചിത്രത്തിലും, ചെഗുവേരയായി "ചെ!' എന്ന ചിത്രത്തിലും ഷെരീഫ് വേഷമിട്ടു. "ഫണിഗേള്‍' എന്ന സിനിമയില്‍ നിക്ക് ആംസ്റ്റെയിന്‍ എന്ന കഥാപാത്രമായി ഷരീഫ് ഉജ്ജ്വലപ്രകടനമാണു കാഴ്ചവെച്ചത്. "മേയര്‍ലിങ്' (1968), "മക്കെന്നാസ് ഗോള്‍ഡ്' (1969), "ജഗര്‍നാട്ട്' (1974), "ഫണിലേഡി' (1975) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ശ്രദ്ധേയമായ സിനിമകള്‍.
1955-ല്‍ മുസ്ലിം മതാനുയായിത്തീര്‍ന്ന ഇദ്ദേഹം ഈജിപ്ഷ്യന്‍ നടിയായിരുന്ന ഫാതെന്‍ ഹമാമയെയാണു വിവാഹം കഴിച്ചത്. ഇവര്‍ക്ക് താരെക് എല്‍-ഷരീഫ് എന്ന പേരുള്ള ഒരു പുത്രനാണുള്ളത്. 8-ാം വയസ്സില്‍ "ഡോക്ടര്‍ ഷിവാഗോ' എന്ന ചിത്രത്തില താരെക്, യൂറിയായി വേഷമിട്ടിട്ടുണ്ട്. 1974-ല്‍ ഫാതെനുമായി വിവാഹമോചനം നേടി "ലോറന്‍സ് ഒഫ് അറേബ്യ'യുടെ ചിത്രീകരണസമയത്ത് പീറ്റര്‍ ഓടൂള്‍ എന്ന നടനുമായി പരിചയമാകുകയും പില്ക്കാലത്ത് അഗാധ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കോണ്ട്രാക്റ്റ് ബ്രിഡ്ജ് കളിയില്‍ ഒരു കാലത്ത് അഗ്രഗണ്യമായ സ്ഥാനമാണ് ഷരീഫ് അലങ്കരിച്ചിരിക്കുന്നത്. "ബ്രിഡ്ജ്' കളിയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒമാര്‍ ഷരീഫ് ബ്രിഡ്ജ് എന്ന പേരില്‍ ഇപ്പോഴും ഒരു "വിന്‍ഡോസ്' പതിപ്പ് ലഭ്യമാണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ ഈജിപ്ഷ്യന്‍ കോണ്ട്രാക്റ്റ് ബ്രിഡ്ജ് സൂപ്പര്‍താരമായ മാഗെറ്റ് എലൈവ ഏറെക്കാലം ഇദ്ദേഹത്തിന്റെ പങ്കാളിയായിരുന്നു.
ഇസ്രയേലിനോടു പരോക്ഷമായി കൂറുപുലര്‍ത്തിയിരുന്ന പ്രസിദ്ധനടിയായിരുന്ന ബാര്‍ബറാ സ്ട്രയ്സന്റുമായി സഹകരിക്കാന്‍ മുതിര്‍ന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം ഈജിപ്ഷ്യന്‍ സര്‍ക്കാരിന് അനഭിമതനായിത്തീര്‍ന്നു. ലോറന്‍സ് ഒഫ് അറേബ്യയിലെ മികച്ച അഭിനയത്തിന് ഏറ്റവും നല്ല സഹനടനുള്ള ഓസ്കാര്‍ നോമിനേഷന്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് എന്നിവ ഷരീഫിനു ലഭിക്കുകയുണ്ടായി.