This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരുമേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എരുമേലി)
(എരുമേലി)
വരി 4: വരി 4:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമം. 82.35 ച.കി.മീ. ആണ്‌ വിസ്‌തൃതി. വടക്ക്‌ കാഞ്ഞിരപ്പള്ളി, പാറത്തോട്‌, മുതുകുളം പഞ്ചായത്തുകളും കിഴക്ക്‌ കോങ്കനോട്‌, ചിറ്റാർ പഞ്ചായത്തുകളും തെക്ക്‌ ചിറ്റാർ വെല്ലുച്ചിറ പഞ്ചായത്തുകളും പടിഞ്ഞാറ്‌ മണിമല, ചിറക്കാവ്‌ പഞ്ചായത്തുകളുമാണ്‌ അതിർത്തികള്‍. 1953-ൽ രൂപീകൃതമായ ഈ പഞ്ചായത്തിന്റെ മൊത്തം വിസ്‌ത്യതിയുടെ 40 ശതമാനം വനമേഖലയാണ്‌. ജനസംഖ്യ 38,908 (2001). ഭൂപ്രൃതിയനുസരിച്ച്‌ എരുമേലിപ്പഞ്ചായത്തിനെ ഉപരിതലസമതലം, ചരിവുപ്രദേശങ്ങള്‍, താഴ്‌ന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ മൂന്നായിതിരിക്കാം ഫലഭൂയിഷ്‌ഠമായ കരിമണ്ണാണ്‌ അധികം പ്രദേശങ്ങളിലുമുള്ളത്‌. വാണിജ്യവിഭവങ്ങളായ റബ്ബർ, കുരുമുളക്‌, കാപ്പി എന്നിവയും കപ്പ, വാഴ, പച്ചക്കറികള്‍ എന്നിവയുമാണ്‌ പ്രധാനകൃഷി. വിദ്യാഭ്യാസരംഗത്ത്‌ നിരവധി ഹയർസെക്കന്‍ഡറി സ്‌കൂളുകളും എം.ഇ.എസ്സിന്റെ ഒരു കോളജും പ്രവർത്തിച്ചുവരുന്നു. ശബരിമലയിലെയും തേക്കടിയിലെയും കവാടമാണ്‌ എരുമേലി. ടൂറിസം മേഖലയ്‌ക്കു ഏറെ വിജയസാധ്യതകളുമുള്ള സ്ഥലമാണിത്‌.  

ചിത്രം:Vol5p218_Erumeli temple.jpg|thumb|]]

 +
[[ചിത്രം:Vol5p218_erumeli petta thullal.jpg|thumb|]]
മണിമലയാറ്റിന്റെ തീരത്തുള്ള എരുമേലി ശബരിമല തീർഥാടനത്തിന്റെ പേരിലാണ്‌ പ്രസിദ്ധമായത്‌. ഇവിടെയുള്ള ശാസ്‌താക്ഷേത്രവും സമീപത്തുള്ള വാവരുപള്ളിയും പുണ്യകേന്ദ്രങ്ങളായി ആദരിക്കപ്പെടുന്നു. ശബരിമല തീർഥാടനത്തിന്‌ ആദ്യമായി പുറപ്പെടുന്ന ആളുകള്‍ (കന്നി അയ്യപ്പന്മാർ) നിഷ്‌ഠയായും അനുഷ്‌ഠിച്ചിരിക്കേണ്ട ഒരു ചടങ്ങാണ്‌ എരുമേലിയിലെ "പേട്ട തുള്ളൽ'. മലകയറ്റത്തിനിടയിൽ തങ്ങള്‍ക്ക്‌ ആവശ്യമായി വരുന്ന മലക്കറി, പലവ്യഞ്‌ജനം തുടങ്ങിയവ എരിമേലിച്ചന്തയിൽ നിന്നാണ്‌ ശബരിമല തീർഥാടകർ സംഭരിക്കുന്നത്‌; ഇങ്ങനെ ഉണ്ടാകുന്ന ഭാണ്ഡങ്ങള്‍ ഒരു മുളങ്കോലിന്റെ രണ്ടറ്റങ്ങളിലുമായി തൂക്കിയിട്ട്‌, തോളിൽ ചുമന്നുകൊണ്ട്‌ മല കയറുന്നു. വനത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ്‌, അയ്യപ്പന്മാർ ദേഹമാസകലം ചായം പൂശുകയും "അയ്യപ്പത്തിന്തകത്തോം, സ്വാമി തിന്തകത്തോം'  എന്ന്‌ ആർത്തു വിളിച്ചുകൊണ്ട്‌ എരുമേലി ക്ഷേത്രത്തിനു ചുറ്റും തുള്ളിനടക്കുകയും ചെയ്യുന്നു; തുള്ളലിന്‌ മേളക്കൊഴുപ്പുണ്ടാക്കുവാന്‍ വാദ്യഘോഷങ്ങളുടെ അകമ്പടി ഉണ്ടാകുന്നതും സാധാരണമാണ്‌. കരിമലക്കോട്ടയുടെ അധിപനായിരുന്ന ഉദയനന്റെ മറവപ്പടയെ തോല്‌പിക്കുന്നതിന്‌ അയ്യപ്പനും സൈന്യങ്ങളും എരുമേലിയിൽ എത്തിച്ചേർന്നു എന്നു കരുതപ്പെടുന്ന സംഭവത്തെ അനുസ്‌മരിപ്പിക്കുന്ന ചടങ്ങാണ്‌ പേട്ടതുള്ളൽ. അയ്യപ്പന്മാർ സംഘം സംഘമായാണ്‌ പേട്ടതുള്ളൽ നടത്തുന്നത്‌. ഏറ്റവും ഒടുവിൽ പേട്ടതുള്ളുന്നത്‌ അമ്പലപ്പുഴ, ആലങ്ങാട്‌ എന്നിവിടങ്ങളിൽ നിന്നെത്തുന്ന സംഘ(യോഗ)ങ്ങളാണ്‌. അമ്പലപ്പുഴയോഗം പേട്ടതുള്ളൽ ആരംഭിക്കുമ്പോള്‍ ആകാശത്തിൽ ഒരു കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടുപറക്കുമെന്നാണ്‌ വിശ്വാസം.  

17:42, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എരുമേലി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമം. 82.35 ച.കി.മീ. ആണ്‌ വിസ്‌തൃതി. വടക്ക്‌ കാഞ്ഞിരപ്പള്ളി, പാറത്തോട്‌, മുതുകുളം പഞ്ചായത്തുകളും കിഴക്ക്‌ കോങ്കനോട്‌, ചിറ്റാർ പഞ്ചായത്തുകളും തെക്ക്‌ ചിറ്റാർ വെല്ലുച്ചിറ പഞ്ചായത്തുകളും പടിഞ്ഞാറ്‌ മണിമല, ചിറക്കാവ്‌ പഞ്ചായത്തുകളുമാണ്‌ അതിർത്തികള്‍. 1953-ൽ രൂപീകൃതമായ ഈ പഞ്ചായത്തിന്റെ മൊത്തം വിസ്‌ത്യതിയുടെ 40 ശതമാനം വനമേഖലയാണ്‌. ജനസംഖ്യ 38,908 (2001). ഭൂപ്രൃതിയനുസരിച്ച്‌ എരുമേലിപ്പഞ്ചായത്തിനെ ഉപരിതലസമതലം, ചരിവുപ്രദേശങ്ങള്‍, താഴ്‌ന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ മൂന്നായിതിരിക്കാം ഫലഭൂയിഷ്‌ഠമായ കരിമണ്ണാണ്‌ അധികം പ്രദേശങ്ങളിലുമുള്ളത്‌. വാണിജ്യവിഭവങ്ങളായ റബ്ബർ, കുരുമുളക്‌, കാപ്പി എന്നിവയും കപ്പ, വാഴ, പച്ചക്കറികള്‍ എന്നിവയുമാണ്‌ പ്രധാനകൃഷി. വിദ്യാഭ്യാസരംഗത്ത്‌ നിരവധി ഹയർസെക്കന്‍ഡറി സ്‌കൂളുകളും എം.ഇ.എസ്സിന്റെ ഒരു കോളജും പ്രവർത്തിച്ചുവരുന്നു. ശബരിമലയിലെയും തേക്കടിയിലെയും കവാടമാണ്‌ എരുമേലി. ടൂറിസം മേഖലയ്‌ക്കു ഏറെ വിജയസാധ്യതകളുമുള്ള സ്ഥലമാണിത്‌. ചിത്രം:Vol5p218_Erumeli temple.jpg|thumb|]]

മണിമലയാറ്റിന്റെ തീരത്തുള്ള എരുമേലി ശബരിമല തീർഥാടനത്തിന്റെ പേരിലാണ്‌ പ്രസിദ്ധമായത്‌. ഇവിടെയുള്ള ശാസ്‌താക്ഷേത്രവും സമീപത്തുള്ള വാവരുപള്ളിയും പുണ്യകേന്ദ്രങ്ങളായി ആദരിക്കപ്പെടുന്നു. ശബരിമല തീർഥാടനത്തിന്‌ ആദ്യമായി പുറപ്പെടുന്ന ആളുകള്‍ (കന്നി അയ്യപ്പന്മാർ) നിഷ്‌ഠയായും അനുഷ്‌ഠിച്ചിരിക്കേണ്ട ഒരു ചടങ്ങാണ്‌ എരുമേലിയിലെ "പേട്ട തുള്ളൽ'. മലകയറ്റത്തിനിടയിൽ തങ്ങള്‍ക്ക്‌ ആവശ്യമായി വരുന്ന മലക്കറി, പലവ്യഞ്‌ജനം തുടങ്ങിയവ എരിമേലിച്ചന്തയിൽ നിന്നാണ്‌ ശബരിമല തീർഥാടകർ സംഭരിക്കുന്നത്‌; ഇങ്ങനെ ഉണ്ടാകുന്ന ഭാണ്ഡങ്ങള്‍ ഒരു മുളങ്കോലിന്റെ രണ്ടറ്റങ്ങളിലുമായി തൂക്കിയിട്ട്‌, തോളിൽ ചുമന്നുകൊണ്ട്‌ മല കയറുന്നു. വനത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ്‌, അയ്യപ്പന്മാർ ദേഹമാസകലം ചായം പൂശുകയും "അയ്യപ്പത്തിന്തകത്തോം, സ്വാമി തിന്തകത്തോം' എന്ന്‌ ആർത്തു വിളിച്ചുകൊണ്ട്‌ എരുമേലി ക്ഷേത്രത്തിനു ചുറ്റും തുള്ളിനടക്കുകയും ചെയ്യുന്നു; തുള്ളലിന്‌ മേളക്കൊഴുപ്പുണ്ടാക്കുവാന്‍ വാദ്യഘോഷങ്ങളുടെ അകമ്പടി ഉണ്ടാകുന്നതും സാധാരണമാണ്‌. കരിമലക്കോട്ടയുടെ അധിപനായിരുന്ന ഉദയനന്റെ മറവപ്പടയെ തോല്‌പിക്കുന്നതിന്‌ അയ്യപ്പനും സൈന്യങ്ങളും എരുമേലിയിൽ എത്തിച്ചേർന്നു എന്നു കരുതപ്പെടുന്ന സംഭവത്തെ അനുസ്‌മരിപ്പിക്കുന്ന ചടങ്ങാണ്‌ പേട്ടതുള്ളൽ. അയ്യപ്പന്മാർ സംഘം സംഘമായാണ്‌ പേട്ടതുള്ളൽ നടത്തുന്നത്‌. ഏറ്റവും ഒടുവിൽ പേട്ടതുള്ളുന്നത്‌ അമ്പലപ്പുഴ, ആലങ്ങാട്‌ എന്നിവിടങ്ങളിൽ നിന്നെത്തുന്ന സംഘ(യോഗ)ങ്ങളാണ്‌. അമ്പലപ്പുഴയോഗം പേട്ടതുള്ളൽ ആരംഭിക്കുമ്പോള്‍ ആകാശത്തിൽ ഒരു കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടുപറക്കുമെന്നാണ്‌ വിശ്വാസം.

ഗരുഡവാഹനനായി എത്തുന്ന കൃഷ്‌ണന്റെ സാന്നിധ്യമാണ്‌ പരുന്തിന്റെ ആഗമനം സൂചിപ്പിക്കുന്നതെന്നാണ്‌ ഐതിഹ്യം. അമ്പലപ്പുഴക്കാർ പേട്ടതുള്ളൽ ആരംഭിക്കുന്നതുതന്നെ മാനത്തു വട്ടം ചുറ്റുന്ന കൃഷ്‌ണപ്പരുന്തിനെ കണ്ടുകൊണ്ടാണ്‌. ആലങ്ങാട്ടു യോഗം പേട്ട തുള്ളൽ ആരംഭിക്കുമ്പോള്‍ നട്ടുച്ചയ്‌ക്കു പ്രാജ്ജ്വലമായ ഒരു നക്ഷത്രം കാണപ്പെടുമെന്നാണ്‌ വിശ്വാസം.

എരുമേലിയിലെത്തുന്ന ആബാലവൃദ്ധം അയ്യപ്പന്മാരും വാവരുപള്ളിയിൽ കാണിക്കയിടുകയും അവിടത്തെ പ്രസാദമായ "കുരുമുളക്‌' കൈപ്പറ്റുകയും ചെയ്യുന്നു. കന്നി അയ്യപ്പന്മാർക്ക്‌ ഈ ചടങ്ങ്‌ നിർബന്ധമാണ്‌. വാവരുപള്ളിയിലെ "ചന്ദനക്കുട' മഹോത്സവവും പേട്ട തുള്ളലും സമാന്തരമായാണ്‌ നടന്നു വരുന്നത്‌. മതസൗഹാർദത്തിന്റെ പ്രതീകമായ അനുഷ്‌ഠാനങ്ങളാണ്‌ എരുമേലിയിൽ കണ്ടു വരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B5%87%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍