This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അദ്വാനി, ലാല്‍ കൃഷ്ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 11: വരി 11:
1998-ലും 99-ലും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുവാന്‍ നേതൃത്വപരമായ പങ്ക് വഹിച്ച അദ്വാനി ഈ മന്ത്രിസഭകളില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 1999-ല്‍ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.
1998-ലും 99-ലും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുവാന്‍ നേതൃത്വപരമായ പങ്ക് വഹിച്ച അദ്വാനി ഈ മന്ത്രിസഭകളില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 1999-ല്‍ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.
 +
[[Category:ജീവചരിത്രം]]

09:47, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അദ്വാനി, ലാല്‍ കൃഷ്ണ (1929 - )

ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. വാജ്പേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു. ബി.ജെ.പി.യുടെ മുന്‍ പ്രസിഡന്റായ ഇദ്ദേഹം ലോകസഭയിലെ പ്രതിപക്ഷ നേതാവാണ് (2006).


1929 ന. 8-ന് പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ചു. കറാച്ചിയിലെ സെന്റ് പാട്രിക്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദം നേടി. 1947-ലെ ഇന്ത്യാവിഭജന കാലത്ത് കറാച്ചിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്.) സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അദ്വാനി പിന്നീട് രാജസ്ഥാനിലേക്ക് പ്രവര്‍ത്തനം മാറ്റി. 1951-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം സ്ഥാപിച്ചപ്പോള്‍ അദ്വാനി അതിന്റെ സംസ്ഥാന സെക്രട്ടറിയായി. 1970-ലും 89-ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1973 മുതല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. 1977-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ജനതാ ഗവണ്‍മെന്റില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ദൂരദര്‍ശനും ആകാശവാണിക്കും സ്വയംഭരണം നല്കുന്ന പ്രസാര്‍ഭാരതി ബില്ലിനു രൂപം നല്കിയത്.

അദ്വാനി,ലാല്‍ കൃഷ്ണ

1980-ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭ തകര്‍ന്നപ്പോള്‍ അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപംകൊണ്ടു. 1984-ലെ പൊതു തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു മാത്രം നേടിയ ബി.ജെ.പി.യെ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാക്കി മാറ്റുന്നതില്‍ അദ്വാനി നിര്‍ണായക പങ്കു വഹിച്ചു. 1989-ല്‍ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര വര്‍ഗീയ വികാരം ആളിക്കത്തിക്കുകയും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.


1998-ലും 99-ലും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുവാന്‍ നേതൃത്വപരമായ പങ്ക് വഹിച്ച അദ്വാനി ഈ മന്ത്രിസഭകളില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 1999-ല്‍ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍