This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഥീന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 6: | വരി 6: | ||
[[Image:p.no.391.jpg|thumb|200x300px|left|അഥീന]] | [[Image:p.no.391.jpg|thumb|200x300px|left|അഥീന]] | ||
അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നില്‍സണ്‍ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവന്‍ രാജാക്കന്‍മാരുടെയും മൈസീനിയന്‍ രാജാക്കന്‍മാരുടെയും കോട്ടകളില്‍ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവര്‍. പാമ്പിനോടും ഒലിവുമരത്തോടും ഇവര്‍ക്കുള്ള ബന്ധം മിനോവന്‍മാരുടെയും മൈസീനിയന്‍മാരുടെയും സര്‍പ്പാരാധനയില്‍നിന്നും വൃക്ഷാരാധനയില്‍നിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനന്‍മാര്‍ ഒരു മൈസീനിയന്‍ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പര്‍വതദുര്‍ഗം ആക്രമിച്ചു കീഴടക്കിയപ്പോള്‍ അതിന്റെ പരദേവതയായ അഥീനയേയും അവര്‍ സ്വന്തമാക്കി. മുന്‍പേ തങ്ങള്‍ക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവര്‍ക്ക് അഭേദത്വം കല്പിക്കുകയും ചെയ്തു. ആയുധദേവതയില്‍നിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്. അഥീന ആഥന്‍സിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂര്‍ത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൌശല വിദ്യകളുടെ സംരക്ഷണവും മേല്‍നോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥന്‍സില്‍ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയില്‍ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉര്‍വരത നിലനിര്‍ത്തുന്ന ചുമതല ഇവരില്‍ വന്നുചേര്‍ന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവര്‍ ആരാധിക്കപ്പെട്ടു. അഥീനയുടെപേരില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ആഗസ്റ്റുമാസത്തില്‍ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാര്‍ത്തിനോണ്‍ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാര്‍ തങ്ങളുടെ മിനര്‍വാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു. | അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നില്‍സണ്‍ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവന്‍ രാജാക്കന്‍മാരുടെയും മൈസീനിയന്‍ രാജാക്കന്‍മാരുടെയും കോട്ടകളില്‍ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവര്‍. പാമ്പിനോടും ഒലിവുമരത്തോടും ഇവര്‍ക്കുള്ള ബന്ധം മിനോവന്‍മാരുടെയും മൈസീനിയന്‍മാരുടെയും സര്‍പ്പാരാധനയില്‍നിന്നും വൃക്ഷാരാധനയില്‍നിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനന്‍മാര്‍ ഒരു മൈസീനിയന്‍ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പര്‍വതദുര്‍ഗം ആക്രമിച്ചു കീഴടക്കിയപ്പോള്‍ അതിന്റെ പരദേവതയായ അഥീനയേയും അവര്‍ സ്വന്തമാക്കി. മുന്‍പേ തങ്ങള്‍ക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവര്‍ക്ക് അഭേദത്വം കല്പിക്കുകയും ചെയ്തു. ആയുധദേവതയില്‍നിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്. അഥീന ആഥന്‍സിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂര്‍ത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൌശല വിദ്യകളുടെ സംരക്ഷണവും മേല്‍നോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥന്‍സില്‍ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയില്‍ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉര്‍വരത നിലനിര്‍ത്തുന്ന ചുമതല ഇവരില്‍ വന്നുചേര്‍ന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവര്‍ ആരാധിക്കപ്പെട്ടു. അഥീനയുടെപേരില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ആഗസ്റ്റുമാസത്തില്‍ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാര്‍ത്തിനോണ്‍ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാര്‍ തങ്ങളുടെ മിനര്‍വാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു. | ||
+ | [[Category:പുരാണം-കഥാപാത്രം]] |
Current revision as of 09:40, 8 ഏപ്രില്‍ 2008
അഥീന
Athena
ഒരു യവനദേവത. പല്ലാസ് എന്നും പല്ലാസ് അഥീന എന്നും ഈ ദേവിക്കു പേരുകളുണ്ട്. സിയൂസിന് മെറ്റിസില്‍ ജനിച്ച പുത്രിയാണ് അഥീന. മാതാവിനെ വിഴുങ്ങിക്കളഞ്ഞ പിതാവിന്റെ ശിരസ്സില്‍നിന്നും സര്‍വായുധപാണിയായി അവള്‍ പുറത്തുവന്നുവെന്നാണ് ഐതിഹ്യം.
അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നില്‍സണ്‍ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവന്‍ രാജാക്കന്‍മാരുടെയും മൈസീനിയന്‍ രാജാക്കന്‍മാരുടെയും കോട്ടകളില്‍ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവര്‍. പാമ്പിനോടും ഒലിവുമരത്തോടും ഇവര്‍ക്കുള്ള ബന്ധം മിനോവന്‍മാരുടെയും മൈസീനിയന്‍മാരുടെയും സര്‍പ്പാരാധനയില്‍നിന്നും വൃക്ഷാരാധനയില്‍നിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനന്‍മാര്‍ ഒരു മൈസീനിയന്‍ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പര്‍വതദുര്‍ഗം ആക്രമിച്ചു കീഴടക്കിയപ്പോള്‍ അതിന്റെ പരദേവതയായ അഥീനയേയും അവര്‍ സ്വന്തമാക്കി. മുന്‍പേ തങ്ങള്‍ക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവര്‍ക്ക് അഭേദത്വം കല്പിക്കുകയും ചെയ്തു. ആയുധദേവതയില്‍നിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്. അഥീന ആഥന്‍സിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂര്‍ത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൌശല വിദ്യകളുടെ സംരക്ഷണവും മേല്‍നോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥന്‍സില്‍ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയില്‍ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉര്‍വരത നിലനിര്‍ത്തുന്ന ചുമതല ഇവരില്‍ വന്നുചേര്‍ന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവര്‍ ആരാധിക്കപ്പെട്ടു. അഥീനയുടെപേരില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ആഗസ്റ്റുമാസത്തില്‍ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാര്‍ത്തിനോണ്‍ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാര്‍ തങ്ങളുടെ മിനര്‍വാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു.