This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉറൂഗ്വേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(വാണിജ്യം)
(ചരിത്രം)
വരി 51: വരി 51:
== ചരിത്രം==
== ചരിത്രം==
ജുവർ ഡയസ്‌ ദ സോലിജ്‌    (Juar Diaz de Solij) എന്ന സ്‌പാനിഷ്‌ പര്യവേക്ഷകനാണ്‌ ഉറുഗ്വേയിലെത്തിയ ആദ്യത്തെ യൂറോപ്യന്‍ (1516). തദ്ദേശീയരുടെ എതിർപ്പും    വെള്ളി/സ്വർണ ഖനികളുടെ അഭാവവും കാരണം സ്‌പാനിഷുകാർക്ക്‌ തുടക്കത്തിൽ ഇവിടെ വലിയ താത്‌പര്യമുണ്ടായിരുന്നില്ല.  

-
[[ചിത്രം:Vol4p732_Juan_Diaz_de_Solis.jpg|thumb|]]
+
[[ചിത്രം:Vol4p732_Juan_Diaz_de_Solis.jpg|thumb|ജുവർ ഡയസ്‌ ദ സോലിജ്‌]]
1624-ലാണ്‌ ആദ്യത്തെ സ്‌പാനിഷ്‌ അധിവാസ കേന്ദ്രം ഉറൂഗ്വേയിൽ സ്ഥാപിതമായത്‌. 1680-ൽ ഇവിടെയെത്തിയ പോർച്ചുഗീസുകാർ നിരവധി അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. പോർച്ചുഗീസ്‌ അധിനിവേശം തങ്ങളുടെ ആധിപത്യത്തിന്‌ ഭീഷണിയാണെന്ന്‌ കണ്ട്‌ സ്‌പെയിന്‍ സ്‌പാനിഷുകാരെ ഉറൂഗ്വേയിലേക്ക്‌ കുടിയേറാന്‍ പ്രാത്സാഹിപ്പിച്ചു. ഉറുഗ്വേയിലെ ആദ്യത്തെ പോർച്ചുഗീസ്‌ അധിവാസകേന്ദ്രം സ്ഥാപിതമായതു മുതൽ 1777 വരെ സ്‌പെയിനും പോർച്ചുഗലും ഈ പ്രദേശത്തിനുവേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്നു. 1773-ൽ പോർച്ചുഗീസുകാരെ ഉറൂഗ്വേയിൽ നിന്നും പുറത്താക്കുന്നതിൽ സ്‌പാനിഷുകാർ വിജയിച്ചു. 18-ാം ശതകത്തിൽ ഉറൂഗ്വേ സ്‌പെയിനിന്റെ കോളനിയായി മാറി.  

ലാറ്റിനമേരിക്കയിൽ വിദേശാധിപത്യത്തിനെതിരായി പ്രതിഷേധം ശക്തമായപ്പോള്‍ ഉറൂഗ്വേയും അതിൽ പങ്കുചേർന്നു. ജോസെ ഗർവാസിയൊ അർതിഗാസ്‌ ആയിരുന്നു പ്രധാന നേതാവ്‌. 1814-ൽ ഉറൂഗ്വേ സ്‌പെയിനിൽ നിന്നു സ്വാതന്ത്യ്രം നേടിയെങ്കിലും പോർച്ചുഗീസുകാർ ഉറൂഗ്വേ പിടിച്ചെടുത്തു.

1816-ൽ ഉറൂഗ്വയെ തങ്ങളുടെ കോളനിയായ ബ്രസീലിന്റെ ഭാഗമാക്കിയ പോർച്ചുഗൽ അതിനെ സിസ്‌പ്‌ളാറ്റെന്‍ പ്രവിശ്യ എന്ന്‌ നാമകരണം ചെയ്‌തു. 1825-ൽ ജുവാന്‍ അന്റോണിയെ ലാവന്‍ജയും ഉറൂഗ്വേ ചരിത്രത്തിൽ 33 അനശ്വർ എന്നു പ്രകീർത്തിക്കപ്പെടുന്ന ഒരു സംഘവും ചേർന്നു സ്വാതന്ത്യ്ര സമരം കൂടുതൽ ശക്തമാക്കി. ഉറൂഗ്വേയുടെ അയൽരാജ്യവും മുന്‍ സ്‌പാനിഷ്‌ കോളനിയുമായ അർജന്റീനയുടെ പിന്തുണ വിപ്ലവകാരികള്‍ക്കുണ്ടായിരുന്നു. ബ്രസീലും അർജന്റീനയും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം (1825-28) ഉരുത്തിരിഞ്ഞ സന്ധിയിൽ ഇരുരാജ്യങ്ങളും ചേർന്ന്‌ ഉറുഗ്വേയുടെ സ്വാതന്ത്യ്രം ഉറപ്പുവരുത്തി. 1878 ആഗ. 27-ന്‌ റയോദെ ജനീറോയിൽ വച്ച്‌ അവർ ഉറൂഗ്വേയെ സ്വതന്ത്ര റിപ്പബ്ലിക്ക്‌ ആയി പ്രഖ്യാപിച്ചു. റിവരേ ആയിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്‌. റിവരേയ്‌ക്കുശേഷം 1835-ൽ ഓറിബെ പ്രസിഡന്റായി. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ രൂപപ്പെട്ട അസ്ഥിരത രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കാണ്‌ നയിച്ചത്‌; യുദ്ധത്തിൽ ഓറിബെയുടെയും റിവേരയുടെയും അനുയായികള്‍ യഥാക്രമം വെള്ളയും ചുവപ്പും കൊടിക്കൂറകള്‍ വഹിച്ചിരുന്നു. റിവേരയുടെ അനുയായികള്‍ കോളറാഡോകള്‍ എന്നും ഓറിബെയുടെ അനുയായികള്‍ ബ്ലാങ്കോകള്‍ എന്നും അറിയപ്പെട്ടു. പില്‌ക്കാലത്ത്‌ ബ്ലാങ്കോകള്‍ (യാഥാസ്ഥിതികർ) എന്നും കോളറാഡോകള്‍ (പുരോഗമനവാദികള്‍) എന്നും ഉറൂഗ്വേജനതയെ കക്ഷിരാഷ്‌ട്രീയാടിസ്ഥാനത്തിൽ തിരിയുവാന്‍ ഇടയാക്കിയത്‌ ഈ യുദ്ധവും അതിൽ ഉപയോഗിച്ചിരുന്ന കൊടിക്കൂറകളുമാണ്‌.

[[ചിത്രം:Vol4p732_Joaw mujica -president.jpg|thumb|]]
+
[[ചിത്രം:Vol4p732_Joaw mujica -president.jpg|thumb|ജോസ്‌ മുജികാ]]
1852-ൽ കോളറാഡോകള്‍ ഒറിബെയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ റിവരേ അധികാരത്തിലെത്തി. 1906-ൽ ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ്‌ ഒർഡോനസ്‌ സമൂഹത്തിൽ ഘടനാപരമായ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പിലാക്കി. മനുഷ്യ വികസന സൂചകങ്ങളുടെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന വികസനമായിരുന്നു അക്കാലയളവിൽ ഉറൂഗ്വേയുടേത്‌. ലാറ്റിനമേരിക്കയിലെ സ്വിറ്റ്‌സർലണ്ട്‌ എന്നാണ്‌ ഉറൂഗ്വേ വിശേഷിപ്പിക്കപ്പെട്ടത്‌. ക്ഷേമരാഷ്‌ട്ര സങ്കല്‌പത്തിലധിഷ്‌ഠിതമായ സാമൂഹികക്രമം പ്രാബല്യത്തിൽ കൊണ്ടുവന്ന ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാഷ്‌ട്രമാണ്‌ ഉറൂഗ്വേ.

10:54, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഉറൂഗ്വേ

Uruguay

തെക്കേ അമേരിക്കയിലെ ഒരു സ്വതന്ത്രറിപ്പബ്ലിക്ക്‌. ഔദ്യോഗിക നാമം റിപ്പബ്ലിക്കാ ഓറിയന്റൽ ദെൽ ഉറൂഗ്വേ. ഉറൂഗ്വേനദിയുടെ കിഴക്കേക്കര എന്ന്‌ അർഥംവരുന്ന ബന്താ ഓറിയന്റൽ എന്ന പേരാണ്‌ ഈ രാജ്യത്തും സമീപസ്ഥങ്ങളായ ലാറ്റിനമേരിക്കന്‍ മേഖലകളിലും ഇപ്പോഴും പ്രചാരത്തിലിരിക്കുന്നത്‌. ഉറൂഗ്വേയുടെ വടക്കും കിഴക്കും ബ്രസീലും തെക്കുകിഴക്ക്‌ അത്‌ലാന്തിക്‌ സമുദ്രവും തെക്ക്‌ റയോ ദെ ലാപ്ലാറ്റയും സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത്‌ ഉറൂഗ്വേനദി ഈ രാജ്യത്തെ അർജന്റീനയിൽനിന്നുവേർതിരിക്കുന്നു. വിസ്‌തീർണം: 1,76,215 ച.കി.മീ; ജനസംഖ്യ: 3,286,314 (2011); തലസ്ഥാനം: മോണ്ടിവിഡായോ.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഉറൂഗ്വേയുടെ തലസ്ഥാനം: മോണ്ടിവിഡായോ

ലാറ്റിനമേരിക്കയിലെ രാജ്യങ്ങള്‍ക്കിടയിൽ ഏറെക്കുറെ ഏകതാനമായ ഭൂപ്രകൃതിയുള്ള ഒന്നാണ്‌ ഉറൂഗ്വേ. അർജന്റീനയിലെ പാംപസ്‌ സമതലം ബ്രസീലിലെ കുന്നിന്‍നിരകളിലേക്കും പീഠഭൂമിയിലേക്കും സംക്രമിക്കുന്ന സീമാന്തമേഖലയിലാണ്‌ ഉറൂഗ്വേ സ്ഥിതിചെയ്യുന്നത്‌. ഈ രാജ്യത്തെ, ഏറ്റവും പൊക്കംകൂടിയ സ്ഥാനത്തിന്‌ സമുദ്രനിരപ്പിൽനിന്ന്‌ 500 മീ. ഉയരമേയുള്ളൂ. ഉറൂഗ്വേയുടെ വടക്കരികിൽ മാത്രമാണ്‌ അല്‌പമാത്രമായ നിമ്‌നോന്നതത്വം ദർശിക്കാവുന്നത്‌; രാജ്യത്തിന്റെ വിസ്‌തൃതിയിൽ മൂന്നിൽ രണ്ടോളം വരുന്ന തെക്കുഭാഗം പൊതുവേ നിരന്ന പ്രദേശമാണ്‌. ഇവിടെ ധാരാളം പുഴകളും നദികളും കാണാം. വടക്കുനിന്നാരംഭിച്ച്‌ തെക്ക്‌ കടൽത്തീരത്തോളം നീളുന്ന കുന്നിന്‍നിരയ്‌ക്ക്‌ കൂച്ചിലാ ഗ്രാന്റേ എന്നാണ്‌ പേര്‌. തെക്കരികിലുള്ള പ്രദേശം അത്യധികം ഫലഭൂയിഷ്‌ഠമാണ്‌. മറ്റു പ്രദേശങ്ങള്‍ മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കാന്‍ പറ്റിയ ഒന്നാന്തരം പുൽമേടുകളുമാണ്‌.

അപവാഹം

ഉറൂഗ്വേ

ഉറൂഗ്വേയിൽ മാത്രമായി ഒഴുകുന്ന ഒരു നദിയും ഇല്ല. പരാനാ, പരാഗ്വേ, ഉറൂഗ്വേ എന്നീ നദികള്‍ ഒന്നുചേർന്നുണ്ടാകുന്ന നദീവ്യൂഹമാണ്‌ ലാപ്ലാറ്റ. പടിഞ്ഞാറരികിലുള്ള ഉറൂഗ്വേനദി ബ്രസീലിൽനിന്ന്‌ ഒഴുകിയെത്തുന്നതാണ്‌. ബ്രസീലിൽനിന്ന്‌ പുറപ്പെടുന്ന റയോനീഗ്രാ ഉറൂഗ്വേയിലൂടെ ആദ്യം പടിഞ്ഞാറോട്ടും പിന്നീട്‌ തെക്കുപടിഞ്ഞാറോട്ടും ഒഴുകി, ഉറൂഗ്വേനദിയിൽ ലയിക്കുന്നു. ഉറുഗ്വേയുടെ കിഴക്കന്‍ തീരത്തിനടുത്ത്‌ ആഴം കുറഞ്ഞ തടാകങ്ങള്‍ സാധാരണമാണ്‌. ഇവയിൽ ഏറ്റവും വലുത്‌ ബ്രസീലിലേക്കു കൂടി കയറിക്കിടക്കുന്ന മിരിം ആണ്‌. 176 കി.മീ. നീളത്തിലും 40 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകം ചെറുകിടകപ്പലുകള്‍ക്ക്‌ ഗതാഗതക്ഷമമാണ്‌.

കാലാവസ്ഥ

സമശീതോഷ്‌ണ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഏറ്റവും കൂടിയ താപനില ജനുവരിയിലും (74oF), ഏറ്റവും കുറവ്‌ ജൂണിലും (50oF) ആണ്‌. ദക്ഷിണ ഉറൂഗ്വേയിലെ കാലാവസ്ഥ തികച്ചും ആരോഗ്യകരമാണ്‌. ശരാശരി വർഷപാതം 100 സെ.മീ. രാജ്യത്താകമാനം, എല്ലാ മാസങ്ങളിലും തന്നെ ഒന്നുപോലെ മഴ ലഭിക്കുന്നു. മഴ കൂടുതലുള്ളത്‌ ഏപ്രിൽ-മേയ്‌ മാസങ്ങളിലാണെന്നു പറയാം.

സസ്യജാലം

ഉറൂഗ്വേയിലെ 73 ശതമാനവും പുൽമേടുകളും ചതുപ്പുകളുമാണ്‌. പുൽവർഗങ്ങളാണ്‌ നൈസർഗികസസ്യജാലം. പുൽമേടുകള്‍ പൊതുവേ തുറസ്സായും പുഷ്‌പസമൃദ്ധിയിലൂടെ മനോഹരമായും കാണപ്പെടുന്നു. ഒരിനം പർപ്പിള്‍ പുഷ്‌പം സമൃദ്ധമായി കാണപ്പെടുന്നതിനാൽ ഉറൂഗ്വേ പർപ്പിള്‍ ലാന്‍ഡ്‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. മൊത്തം വിസ്‌തൃതിയുടെ 3 ശതമാനം മാത്രമാണ്‌ വനങ്ങള്‍ ആയി വ്യവഹരിക്കപ്പെടാവുന്നത്‌. ഈ ഭാഗത്ത്‌ നൽഡുബേ, ഉരൂണ്‍ ഡേ, ലപാച്ചോ, കൊറോണില്ല, എസ്‌പൈനോ, ക്വബ്രാക്കോ, ആൽഗറോബാ തുടങ്ങി കടുപ്പമേറിയ തടി ലഭിക്കുന്ന വിവിധയിനം വൃക്ഷങ്ങളും വില്ലോ, അക്കേഷ്യ തുടങ്ങിയവയും കാണപ്പെടുന്നു. ഉറൂഗ്വേയുടെ തെക്ക്‌ കിഴക്കു ഭാഗത്ത്‌ മാൽഡൊണാഡൊ, ലാവലീജ, റോച്ച തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങളാണുള്ളത്‌. പൈന്‍, സൈപ്രസ്‌, ഓക്‌, സെഡാർ, മഗ്നോലിയ, മള്‍ബറി, യൂക്കാലിപ്‌റ്റസ്‌ എന്നിവയുടെ വളർച്ചയ്‌ക്ക്‌ പറ്റിയ സാഹചര്യങ്ങളുമുണ്ട്‌.

ജന്തുജാലം

ലോബോസ്‌ ദ്വീപ്‌

ലോബോസ്‌ ദ്വീപിലും തീരപ്രദേശത്തുള്ള തുരുത്തുകളിലും നീർനായ വർഗത്തിൽപ്പെട്ട വിവിധയിനം ജീവികളെ കണ്ടെത്താം. ഒട്ടകപ്പക്ഷി, മാന്‍, ഓട്ടർ, കുറുനരി, കാട്ടുപൂച്ച, ഇത്തിള്‍പ്പന്നി, കാർപ്പിഞ്ചോ തുടങ്ങിയവയും ഉറൂഗേ്വയിലെ നൈസർഗികജന്തുജാലത്തിൽ ഉള്‍പ്പെടുന്നു. സമൃദ്ധമായ പക്ഷിശേഖരവും ഈ രാജ്യത്തുണ്ട്‌. പരുന്ത്‌, മൂങ്ങ, വാത്ത, കാട്ടുതാറാവ്‌, കൊക്ക്‌, കുളക്കോഴി, അരയന്നം, കാട്ടുകോഴി തുടങ്ങിയവയിലെ വിശേഷപ്പെട്ട ഇനങ്ങളെ ധാരാളമായി കാണാം. വിഷപ്പാമ്പുകളും മറ്റിനം ഇഴജന്തുക്കളും ചിലന്തി തുടങ്ങിയ ക്ഷുദ്രജീവികളും കുറവല്ല. പത്തിയിൽ കുരിശടയാളമുള്ള ഒരിനം അണലി(Vibora de la cruz)യും തുടർച്ചയായി ചീറ്റുന്ന റാറ്റിൽ സ്‌നേക്കും വിഷപ്പാമ്പുകളിൽ ഉള്‍പ്പെടുന്നു.

ധാതുക്കള്‍

ധാതുസമ്പത്തിന്റെ കാര്യത്തിൽ നന്നെ പിന്നാക്കമാണ്‌. അല്‌പമാത്രമായി സ്വർണവും മാങ്‌ഗനീസും ഖനനം ചെയ്യപ്പെടുന്നു. മാർബിള്‍, ഗ്രാനൈറ്റ്‌, അഗേറ്റ്‌, ഓപ്പൽ തുടങ്ങിയവയും വാസ്‌തുശിലകളും ധാരാളമായി ലഭിച്ചുവരുന്നു. ഇവ കയറ്റുമതി ചെയ്യുന്നുമുണ്ട്‌.

ജനങ്ങള്‍

പാംപസ്‌ സമതലം

ജനങ്ങളിൽ ഭൂരിഭാഗവും വെള്ളക്കാരാണ്‌. 19-20 ശതകങ്ങളിൽ സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നു കുടിയേറിയിട്ടുള്ളവരുടെ പിന്‍ഗാമികളാണ്‌ ഇവർ. തദ്ദേശീയർ ഒന്നോടെ വർഗനാശത്തിന്‌ വിധേയമാവുകയോ, ഒഴിഞ്ഞു പോവുകയോ ചെയ്‌ത സ്ഥിതിയാണുള്ളത്‌. കറുത്തവരും യൂറോപ്യന്‍-കറുത്ത സങ്കരവർഗമായ മുളാറ്റോകളുമാണ്‌ ന്യൂനപക്ഷങ്ങള്‍. ജനങ്ങളിൽ ഭൂരിപക്ഷവും കത്തോലിക്കാവിഭാഗത്തിൽപ്പെട്ട ക്രസ്‌തവരാണ്‌. ഔദേ്യാഗികഭാഷ സ്‌പാനിഷ്‌ ആണ്‌; രാജ്യത്തിന്റെ വടക്കരികിൽ സംസാരഭാഷയിൽ പോർച്ചുഗീസ്‌ കലർന്നു കാണുന്നു. രാജ്യത്തെ ജനങ്ങളിൽ പകുതിയോളവും തലസ്ഥാനമായ മോണ്ടിവിഡായോയിൽ പാർത്തുപോരുന്നു. ജനങ്ങളിലെ 81 ശതമാനം പേരും നഗരവാസികളാണ്‌. ലാപ്ലാറ്റ, ഉറൂഗ്വേ എന്നീ നദീതീരങ്ങളിലാണ്‌ അധിവാസങ്ങള്‍ കൂടുതലായുള്ളത്‌. മോണ്ടിവിഡായോ കഴിഞ്ഞാൽ, സാള്‍ട്ടോ, പയാസാണ്ടു, പുണ്ടാദെൽ എസ്റ്റേ, റിവേറാ, ലാസ്‌ പീദ്രാസ്‌, മെർസിഡെസ്‌, മിനാസ്‌ എന്നിവയാണ്‌ പ്രധാന നഗരങ്ങള്‍.

സമ്പദ്‌വ്യവസ്ഥ

കൃഷിയും കാലിവളർത്തലും

ഉറൂഗ്വേ നദി

ഉറൂഗ്വേയുടെ സമ്പദ്‌ഘടനയിൽ കൃഷിക്ക്‌ സുപ്രധാന പങ്കുണ്ട്‌. കന്നുകാലിവളർത്തലും പ്രധാന വ്യവസായമാണ്‌. കാലിത്തീറ്റയാക്കാന്‍ പറ്റിയ പുൽവർഗങ്ങള്‍ നട്ടുവളർത്തുവാനാണ്‌ കൃഷിനിലങ്ങളിലെ ഏറിയഭാഗവും ഉപയോഗിച്ചുപോന്നത്‌. ചോളം, ഓട്‌സ്‌, ബാർലി, നെല്ല്‌ എന്നിവയും കൃഷിചെയ്യപ്പെടുന്നുണ്ട്‌. ഓറഞ്ച്‌, ചെറുനാരകം, പീച്ച്‌, മുന്തിരി, പീയർ, ആപ്പിള്‍ തുടങ്ങിയ ഫലവർഗങ്ങളും സൂര്യകാന്തി, ചെറുചണം എന്നിവയുമാണ്‌ മറ്റുവിളകള്‍. മുഖ്യ ഉപജീവനമാർഗം കൃഷിയാണ്‌. കാർഷിക-ഗവ്യോത്‌പന്നങ്ങളുടെ 26 ശതമാനം കയറ്റുമതിചെയ്യപ്പെടുന്നു.

വ്യവസായം

മാംസ-മത്സ്യസംസ്‌കരണമാണ്‌ രാജ്യത്തെ വന്‍കിടവ്യവസായം. മോണ്ടിവിഡായോ കേന്ദ്രമാക്കി തുണിത്തരങ്ങള്‍, റബ്ബർസാധനങ്ങള്‍, തുകൽവസ്‌തുക്കള്‍, ഗാർഹികോപകരണങ്ങള്‍ എന്നിവയുടെ നിർമാണം അഭിവൃദ്ധിപ്പെട്ടുവരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ സംസ്‌കരണവും രോമം കടച്ചിലുമാണ്‌ പൊതുവെ പുരോഗതി ആർജിച്ചിട്ടുള്ള ചെറുകിട വ്യവസായങ്ങള്‍.

വാണിജ്യം

ഒട്ടകപ്പക്ഷി

രോമം, മാംസം, ഇതര ഗവ്യോത്‌പന്നങ്ങള്‍, തുകൽവസ്‌തുക്കള്‍ എന്നിവയാണ്‌ പ്രധാന കയറ്റുമതികള്‍; ഇവ യു.കെ., ഇറ്റലി, ജർമനി, സ്‌പെയിന്‍, നെതർലാന്‍ഡ്‌സ്‌, യു.എസ്‌. എന്നീ രാജ്യങ്ങളിലേക്കു കയറ്റി അയ്‌ക്കുന്നു. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്‌തുക്കള്‍, വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഊർജദ്രവ്യങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന്‌ യു.എസ്‌., ബ്രസീൽ, ജർമനി, അർജന്റീന, യു.കെ. എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നു.

ഗതാഗതം

മോണ്ടിവിഡായോയിൽ നിന്ന്‌ നാനാകേന്ദ്രങ്ങളിലേക്ക്‌ പോകുന്ന റെയിൽവേയും റോഡുകളുമാണ്‌ ഉറൂഗ്വേയിലെ പ്രധാന ഗതാഗതമാർഗങ്ങള്‍. രാജ്യത്തെ ജലമാർഗങ്ങള്‍ ചെറുകിട കപ്പലുകള്‍ക്ക്‌ ഗതാഗതക്ഷമമായവയാണ്‌. മോണ്ടിവിഡായോയ്‌ക്ക്‌ 21 കി.മീ. ദൂരെയുള്ള ബാൽനീരിയോ കരാസോ ആണ്‌ പ്രധാന വിമാനത്താവളം. ഇവിടെനിന്നും സമീപസ്ഥ രാജ്യങ്ങളിലേക്ക്‌ വിമാനസർവീസുകളുണ്ട്‌.

ഭരണസംവിധാനം

1966 ന. 27-ന്‌ രൂപം നൽകിയതും 1967 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്നതുമായ ഭരണഘടന പ്രകാരം ബഹുകക്ഷി ജനാധിപത്യമാണ്‌ ഉറുഗ്വേയിലെ രാഷ്‌ട്രീയ സംവിധാനം. പ്രസിഡന്റാണ്‌ രാഷ്‌ട്രത്തിന്റെയും സർക്കാരിന്റെയും തലവന്‍. പാർലമെന്റായ ജനറൽ അസംബ്ലിക്ക്‌ രണ്ടു മണ്ഡലങ്ങളാണുള്ളത്‌. സെനറ്റും ചേംബർ ഒഫ്‌ ഡെപ്യൂട്ടിസും. സെനറ്റിൽ 31-ഉം ചേംബർ ഒഫ്‌ ഡെപ്യൂട്ടിസിൽ 99-ഉം അംഗങ്ങളുമാണുള്ളത്‌. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുവർഷക്കാലാവധിയിലേക്കാണ്‌ ഇരുസഭകളിലേക്കുമുള്ള വോട്ടെടുപ്പ്‌ നടക്കുന്നത്‌. പാർലമെന്റിൽ ഭൂരിപക്ഷം നേടുന്ന കക്ഷിയുടെ അംഗത്തിനാണ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി മൽസരിക്കാനാവുക. 1989, 94, 96, 2004 വർഷങ്ങളിൽ ഉറുഗ്വേന്‍ ഭരണഘടന പരിഷ്‌കാരത്തിനു വിധേയമാവുകയുണ്ടായി. ഭരണസൗകര്യാർഥം രാജ്യത്തെ 19 സംസ്ഥാനങ്ങളായി വിഭജിച്ചിരിക്കുന്നു.

ചരിത്രം

ജുവർ ഡയസ്‌ ദ സോലിജ്‌ (Juar Diaz de Solij) എന്ന സ്‌പാനിഷ്‌ പര്യവേക്ഷകനാണ്‌ ഉറുഗ്വേയിലെത്തിയ ആദ്യത്തെ യൂറോപ്യന്‍ (1516). തദ്ദേശീയരുടെ എതിർപ്പും വെള്ളി/സ്വർണ ഖനികളുടെ അഭാവവും കാരണം സ്‌പാനിഷുകാർക്ക്‌ തുടക്കത്തിൽ ഇവിടെ വലിയ താത്‌പര്യമുണ്ടായിരുന്നില്ല.

ജുവർ ഡയസ്‌ ദ സോലിജ്‌

1624-ലാണ്‌ ആദ്യത്തെ സ്‌പാനിഷ്‌ അധിവാസ കേന്ദ്രം ഉറൂഗ്വേയിൽ സ്ഥാപിതമായത്‌. 1680-ൽ ഇവിടെയെത്തിയ പോർച്ചുഗീസുകാർ നിരവധി അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. പോർച്ചുഗീസ്‌ അധിനിവേശം തങ്ങളുടെ ആധിപത്യത്തിന്‌ ഭീഷണിയാണെന്ന്‌ കണ്ട്‌ സ്‌പെയിന്‍ സ്‌പാനിഷുകാരെ ഉറൂഗ്വേയിലേക്ക്‌ കുടിയേറാന്‍ പ്രാത്സാഹിപ്പിച്ചു. ഉറുഗ്വേയിലെ ആദ്യത്തെ പോർച്ചുഗീസ്‌ അധിവാസകേന്ദ്രം സ്ഥാപിതമായതു മുതൽ 1777 വരെ സ്‌പെയിനും പോർച്ചുഗലും ഈ പ്രദേശത്തിനുവേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്നു. 1773-ൽ പോർച്ചുഗീസുകാരെ ഉറൂഗ്വേയിൽ നിന്നും പുറത്താക്കുന്നതിൽ സ്‌പാനിഷുകാർ വിജയിച്ചു. 18-ാം ശതകത്തിൽ ഉറൂഗ്വേ സ്‌പെയിനിന്റെ കോളനിയായി മാറി. ലാറ്റിനമേരിക്കയിൽ വിദേശാധിപത്യത്തിനെതിരായി പ്രതിഷേധം ശക്തമായപ്പോള്‍ ഉറൂഗ്വേയും അതിൽ പങ്കുചേർന്നു. ജോസെ ഗർവാസിയൊ അർതിഗാസ്‌ ആയിരുന്നു പ്രധാന നേതാവ്‌. 1814-ൽ ഉറൂഗ്വേ സ്‌പെയിനിൽ നിന്നു സ്വാതന്ത്യ്രം നേടിയെങ്കിലും പോർച്ചുഗീസുകാർ ഉറൂഗ്വേ പിടിച്ചെടുത്തു.

1816-ൽ ഉറൂഗ്വയെ തങ്ങളുടെ കോളനിയായ ബ്രസീലിന്റെ ഭാഗമാക്കിയ പോർച്ചുഗൽ അതിനെ സിസ്‌പ്‌ളാറ്റെന്‍ പ്രവിശ്യ എന്ന്‌ നാമകരണം ചെയ്‌തു. 1825-ൽ ജുവാന്‍ അന്റോണിയെ ലാവന്‍ജയും ഉറൂഗ്വേ ചരിത്രത്തിൽ 33 അനശ്വർ എന്നു പ്രകീർത്തിക്കപ്പെടുന്ന ഒരു സംഘവും ചേർന്നു സ്വാതന്ത്യ്ര സമരം കൂടുതൽ ശക്തമാക്കി. ഉറൂഗ്വേയുടെ അയൽരാജ്യവും മുന്‍ സ്‌പാനിഷ്‌ കോളനിയുമായ അർജന്റീനയുടെ പിന്തുണ വിപ്ലവകാരികള്‍ക്കുണ്ടായിരുന്നു. ബ്രസീലും അർജന്റീനയും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം (1825-28) ഉരുത്തിരിഞ്ഞ സന്ധിയിൽ ഇരുരാജ്യങ്ങളും ചേർന്ന്‌ ഉറുഗ്വേയുടെ സ്വാതന്ത്യ്രം ഉറപ്പുവരുത്തി. 1878 ആഗ. 27-ന്‌ റയോദെ ജനീറോയിൽ വച്ച്‌ അവർ ഉറൂഗ്വേയെ സ്വതന്ത്ര റിപ്പബ്ലിക്ക്‌ ആയി പ്രഖ്യാപിച്ചു. റിവരേ ആയിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്‌. റിവരേയ്‌ക്കുശേഷം 1835-ൽ ഓറിബെ പ്രസിഡന്റായി. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ രൂപപ്പെട്ട അസ്ഥിരത രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കാണ്‌ നയിച്ചത്‌; യുദ്ധത്തിൽ ഓറിബെയുടെയും റിവേരയുടെയും അനുയായികള്‍ യഥാക്രമം വെള്ളയും ചുവപ്പും കൊടിക്കൂറകള്‍ വഹിച്ചിരുന്നു. റിവേരയുടെ അനുയായികള്‍ കോളറാഡോകള്‍ എന്നും ഓറിബെയുടെ അനുയായികള്‍ ബ്ലാങ്കോകള്‍ എന്നും അറിയപ്പെട്ടു. പില്‌ക്കാലത്ത്‌ ബ്ലാങ്കോകള്‍ (യാഥാസ്ഥിതികർ) എന്നും കോളറാഡോകള്‍ (പുരോഗമനവാദികള്‍) എന്നും ഉറൂഗ്വേജനതയെ കക്ഷിരാഷ്‌ട്രീയാടിസ്ഥാനത്തിൽ തിരിയുവാന്‍ ഇടയാക്കിയത്‌ ഈ യുദ്ധവും അതിൽ ഉപയോഗിച്ചിരുന്ന കൊടിക്കൂറകളുമാണ്‌.

ജോസ്‌ മുജികാ

1852-ൽ കോളറാഡോകള്‍ ഒറിബെയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ റിവരേ അധികാരത്തിലെത്തി. 1906-ൽ ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ്‌ ഒർഡോനസ്‌ സമൂഹത്തിൽ ഘടനാപരമായ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പിലാക്കി. മനുഷ്യ വികസന സൂചകങ്ങളുടെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന വികസനമായിരുന്നു അക്കാലയളവിൽ ഉറൂഗ്വേയുടേത്‌. ലാറ്റിനമേരിക്കയിലെ സ്വിറ്റ്‌സർലണ്ട്‌ എന്നാണ്‌ ഉറൂഗ്വേ വിശേഷിപ്പിക്കപ്പെട്ടത്‌. ക്ഷേമരാഷ്‌ട്ര സങ്കല്‌പത്തിലധിഷ്‌ഠിതമായ സാമൂഹികക്രമം പ്രാബല്യത്തിൽ കൊണ്ടുവന്ന ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാഷ്‌ട്രമാണ്‌ ഉറൂഗ്വേ.

1930-ലെ സാമ്പത്തികമാന്ദ്യത്തിന്‌ ഉറൂഗ്വേയും ഇരയായി. സാമ്പത്തിക അസ്ഥിതരതയുടെയും രാഷ്‌ട്രീയ അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിലാണ്‌ തുപ്പാമറോ എന്ന മാർക്‌സിസ്റ്റ്‌ ഒളിപ്പോര്‌ സംഘടന രൂപീകരിക്കപ്പെടുന്നത്‌. കലാപകാരികളെ ഫലപ്രദമായി നേരിടുന്നതിൽ സർക്കാർ വീഴ്‌ചവരുത്തി എന്നാരോപിച്ചുകൊണ്ട്‌ 1973-ൽ പട്ടാളം അധികാരം പിടിച്ചെടുത്തു. 1985-ൽ സിവിലിയന്‍ വാഴ്‌ച പുനഃസ്ഥാപിക്കപ്പെടുന്നതുവരെ പട്ടാളഭരണമാണ്‌ ഉറൂഗ്വേയിൽ നിലനിന്നത്‌. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു 2004 ഒക്‌ടോബറിൽ ഉറൂഗ്വേയിൽ നടന്ന തിരഞ്ഞെടുപ്പ്‌. സ്‌പെയിനിൽ നിന്നും സ്വാതന്ത്യ്രം നേടിയ ശേഷമുള്ള 170 വർഷത്തെ ചരിത്രത്തിൽ മാറി മാറി ഭരണം നടത്തിവന്ന വലതുപക്ഷ കൊളറാഡോ ബ്ലാങ്കോ പാർട്ടികളെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഇടതുപക്ഷസഖ്യമായ വിശാല പുരോഗമന മുന്നണിയുടെ സ്ഥാനാർഥിയും സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ നേതാവുമായ തബർ വാസ്‌ക്വസ്‌ ഭരണാധികാരിയായി. ആഗോളവത്‌കരണ-സ്വകാര്യവത്‌കരണ നയങ്ങളെ തിരസ്‌കരിച്ചുകൊണ്ട്‌ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള നയപരിപാടികള്‍ക്കാണ്‌ ഇദ്ദേഹം മുന്‍ഗണന നല്‌കിയത്‌. 2010-ൽ നടന്ന തിരഞ്ഞെടുപ്പിൽ വിശാലപുരോഗമന മുന്നണിയുടെ സ്ഥാനാർഥിയായ ജോസ്‌ മുജികാ (Jose Mujica) പ്രസിഡന്റായി. വാക്‌സ്വിന്റെ നയപരിപാടികളാണ്‌ ഇദ്ദേഹവും പിന്തുടരുന്നത്‌.

(കുഞ്ഞമ്മ മാത്യു; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B1%E0%B5%82%E0%B4%97%E0%B5%8D%E0%B4%B5%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍