This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍സർ, ജെയിംസ് (1860-1949)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ensor, James) |
Mksol (സംവാദം | സംഭാവനകള്‍) (→എന്‍സർ, ജെയിംസ് (1860-1949)) |
||
വരി 1: | വരി 1: | ||
- | == | + | == എന്‍സര്‍, ജെയിംസ് (1860-1949) == |
- | + | ||
== Ensor, James == | == Ensor, James == |
05:15, 16 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എന്‍സര്‍, ജെയിംസ് (1860-1949)
Ensor, James
ഒരു ബൽജിയന്‍ ചിത്രകാരന്. 1860 ഏ. 13-ന് ഓസ്റ്റെന്‍ഡിൽ ജനിച്ചു. 19-ാം വയസ്സിൽ ബ്രസൽസ് അക്കാദമിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം ചിത്രരചനയിൽ പ്രശസ്തി നേടുകയുണ്ടായി. രചനാശൈലിയിൽ ഫ്രഞ്ച് ഇംപ്രഷണിസത്തോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. എന്നാൽ വർണപ്രയോഗത്തിൽ കാണിച്ച പ്രത്യേകസ്വാതന്ത്ര്യം ഇദ്ദേഹത്തെ 1910-നു ശേഷമുള്ള ബൊണാർഡ് ശൈലിയോടടുപ്പിച്ചു. "കാർണിവൽ ഓണ്‍ ദി ബീച്' (കടൽക്കരയിലെ മദിരോത്സവം) എന്ന ചിത്രം ഇതിനുദാഹരണമാണ്. യാഥാർഥ്യങ്ങളിൽ നിന്നകന്നു നിൽക്കാന് താത്പര്യം കാണിച്ച ഇദ്ദേഹത്തിന് മനുഷ്യനോട് ആദ്യം താത്പര്യക്കുറവുണ്ടായിരുന്നില്ല. എങ്കിലും അനുക്രമം അത് ചുരുങ്ങിയില്ലാതെയായി. മനുഷ്യനെ ഒരു ബീഭത്സജീവിയായി ഇദ്ദേഹം പല വിധത്തിലും ചിത്രീകരിച്ചു. മനുഷ്യമുഖം വെറും തലയോട്ടികൊണ്ടും മൂടുപടമിട്ടും വരച്ചുകാണിച്ചു. വിഡ്ഢിത്തം, അഹംഭാവം, പുഞ്ചിരിയിൽ പൊതിഞ്ഞ ക്രൂരത മുതലായ പല മാനസികദുർഭാവങ്ങളെയും ഒന്നിച്ചിണക്കി ചിത്രം രചിക്കുന്നതിൽ ഇദ്ദേഹം കൗതുകം കാണിച്ചു. കോമാളി മുഖങ്ങളെയും അസ്ഥികൂടങ്ങളെയും വർണശബളമായ കീറത്തുണികള്‍ അണിഞ്ഞ രീതിയിൽ വരച്ചുപ്രദർശിപ്പിക്കുന്നതിൽ താത്പര്യം കാണിക്കുകയുണ്ടായി. "സ്ക്കെലിട്ടന്സ് വാമിങ് ദംസെൽവ്സ് അറ്റ് എ സ്റ്റൗവ്' എന്ന ചിത്രം ഒരു ദൃഷ്ടാന്തമാണ്.
ബ്രസ്സൽസിലേക്കുള്ള "ക്രിസ്തുവിന്റെ പ്രവേശനം' എന്ന ഒരു പ്രശസ്ത ചിത്രം 1888-ൽ എന്‍സർ വരയ്ക്കുകയുണ്ടായി. ദീർഘവീക്ഷണത്തോടുകൂടി രചിക്കപ്പെട്ട ഈ ചിത്രം പ്രതിഭാശാലികളായ പില്ക്കാലചിത്രകാരന്മാർക്ക് അനുകരണീയമായ ഒരു മാതൃകയായി. കാലഘട്ടത്തിന്റെയും പരിതഃസ്ഥിതിയുടെയും സ്വാധീനതയാൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അന്നു പരിമിതമായ പ്രശസ്തിയേ ലഭിച്ചുള്ളൂ. എങ്കിലും ആ കലാസൃഷ്ടികളുടെ പ്രാധാന്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. ചിത്രരചനയുടെ വികസ്വരമായ ഭാവിക്ക് സ്വദേശത്തുമാത്രമല്ല ജർമനിയിൽപ്പോലും പുതിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ച ഇദ്ദേഹം മൗലികപ്രതിഭാശാലികളായ ചിത്രകാരന്മാരിൽ സമാദരണീയമായ സ്ഥാനം വഹിക്കുന്നു. 1949 ന. 19-ന് ഇദ്ദേഹം അന്തരിച്ചു. എന്സറിന്റെ 120 രചനകളുടെ പ്രദർശനം 2009-ൽ ന്യൂയോർക്കിലും തുടർന്ന് 2010 വരെ പാരിസിലും നടത്തുകയുണ്ടായി.