This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓലിന്, ബെർറ്റിൽ (1899 - 1979)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓലിന്, ബെർറ്റിൽ (1899 - 1979) == == Ohlin, Bertil == നോബൽ സമ്മാനം നേടിയ സ്വീഡിഷ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Ohlin, Bertil) |
||
വരി 4: | വരി 4: | ||
== Ohlin, Bertil == | == Ohlin, Bertil == | ||
- | + | [[ചിത്രം:Vol5p825_Ohlin Bertril.jpg|thumb|ബെർറ്റിൽ ഓലിന്]] | |
നോബൽ സമ്മാനം നേടിയ സ്വീഡിഷ് ധനതത്ത്വശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും. 1899 ഏ. 29-ന് സ്കെയ്ന്‍ കൗണ്ടിയിലെ ക്ലിപ്പന്‍ എന്ന സ്ഥലത്ത് ജനിച്ചു. ആധുനിക വാണിജ്യതത്ത്വത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. | നോബൽ സമ്മാനം നേടിയ സ്വീഡിഷ് ധനതത്ത്വശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും. 1899 ഏ. 29-ന് സ്കെയ്ന്‍ കൗണ്ടിയിലെ ക്ലിപ്പന്‍ എന്ന സ്ഥലത്ത് ജനിച്ചു. ആധുനിക വാണിജ്യതത്ത്വത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. | ||
06:38, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓലിന്, ബെർറ്റിൽ (1899 - 1979)
Ohlin, Bertil
നോബൽ സമ്മാനം നേടിയ സ്വീഡിഷ് ധനതത്ത്വശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും. 1899 ഏ. 29-ന് സ്കെയ്ന്‍ കൗണ്ടിയിലെ ക്ലിപ്പന്‍ എന്ന സ്ഥലത്ത് ജനിച്ചു. ആധുനിക വാണിജ്യതത്ത്വത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
ലുണ്ട്-സ്റ്റോക്ഹോം സർവകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. അന്താരാഷ്ട്ര വാണിജ്യമേഖലയിൽ താത്പര്യമുണ്ടായ ഇദ്ദേഹം 1922-ൽ വ്യാപാരതത്ത്വങ്ങളെ സംബന്ധിക്കുന്ന സ്വന്തം പരികല്പന അവതരിപ്പിക്കുകയുണ്ടായി. ചെറിയൊരു കാലയളവിൽ ഓലിന്, ഓക്സ്ഫഡ്-ഹാർവാർഡ് സർവകലാശാലകളിൽ പഠനപര്യടനം നടത്തിയിരുന്നു. 1924-ൽ സ്റ്റോക്ഹോം സർവകലാശാലയിൽനിന്നും ഡോക്ടറേറ്റു ലഭിച്ചു. 1925-ൽ യൂണിവേഴ്സിറ്റി ഒഫ് കോപ്പന്‍ഹേഗനിൽ പ്രാഫസർ പദവി വഹിച്ചു. 1930-ൽ ജർമനിയുടെ യുദ്ധകാലച്ചെലവുകളുടെ കണക്കുകളെപ്പറ്റി ഇദ്ദേഹം ജോണ്‍ മേയ്നാർഡ് കീയ്നെസുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു.
1944 മുതൽ 67 വരെ ഇദ്ദേഹം സ്വീഡനിലെ ലിബറൽ കക്ഷിയുടെ അധ്യക്ഷപദവി വഹിച്ചിരുന്നു. 1938 മുതൽ 70 വരെ പാർലമെന്റംഗവും 1944-45 കാലഘട്ടത്തിൽ യുദ്ധകാല സർക്കാരിൽ വാണിജ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. പ്രാദേശിക വ്യാപാരമേഖലകളെക്കുറിച്ചുള്ള ഓലിന്റെ പഠനഗ്രന്ഥം (1933), ആഗോളശ്രദ്ധ പിടിച്ചുപറ്റി. സ്റ്റോക്ഹോം സ്കൂള്‍ ഒഫ് ഇക്കണോമിക്സിലെ ഒരു അംഗമെന്ന നിലയിൽ മാക്രാ ഇക്കണോമിക്സിൽ തത്ത്വാധിഷ്ഠിത ചിന്ത മെനഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ഇതിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 1977-ൽ ജയിംസ് മീഡിനോടൊപ്പം ധനതത്ത്വശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടുകയുണ്ടായി. 1979 ആഗ. 3-ന് ജാംറ്റ്ലന്ഡ് കൗണ്ടിയിലെ വലാദലെയിൽ 80-ാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.