This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസിലോട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓസിലോട്ട്‌ == == Ocelot == സിംഹം, പുലി തുടങ്ങിയവ ഉള്‍പ്പെടുന്ന "ഫെലി...)
(Ocelot)
വരി 4: വരി 4:
== Ocelot ==
== Ocelot ==
-
 
+
[[ചിത്രം:Vol5p825_Ocelot.jpg|thumb|ഓസിലോട്ട്‌]]
സിംഹം, പുലി തുടങ്ങിയവ ഉള്‍പ്പെടുന്ന "ഫെലിഡേ' കുടുംബാംഗമായ ഒരിനം വലുപ്പമേറിയ പൂച്ച. അമേരിക്കയിൽ മാത്രമേ ഇത്‌ കാണപ്പെടുന്നുള്ളൂ. ശാ.നാ. ഫെലിസ്‌ പാർഡാലിസ്‌. ഒരുകാലത്ത്‌ യു.എസ്സിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിൽ സമൃദ്ധമായിരുന്ന ഓസിലോട്ട്‌ ഇന്ന്‌ ടെക്‌സാസിലെ മെക്‌സിക്കന്‍ അതിർത്തിയിലും അരിസോണയിലും ന്യൂ മെക്‌സിക്കോയിലും അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു മൃഗമായി മാറിയിരിക്കുന്നു. എന്നാൽ തെക്കുഭാഗങ്ങളിലേക്കു പോകുന്തോറും ഇവയുടെ എണ്ണം വർധിച്ചുവരുന്നതായി കാണാം. വടക്കന്‍ അർജന്റീനയിലെ കാടുകളിലും കുറ്റിച്ചെടികള്‍ മാത്രം വളരുന്നയിടങ്ങളിൽപ്പോലും ഇവ സമൃദ്ധമായുണ്ട്‌.

06:49, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓസിലോട്ട്‌

Ocelot

അമേരിക്കന്‍പൂച്ചകളുടെ കൂട്ടത്തിൽ ഓസിലോട്ടിനെക്കാള്‍ വലുപ്പക്കൂടുതലുള്ള രണ്ടു മൃഗങ്ങളേയുള്ളൂ- ജാഗ്വാറും പ്യൂമയും. പൂർണവളർച്ചയെത്തിയ ഒരു ആണിന്‌ ഉദ്ദേശം ഒന്നരമീറ്റർ നീളവും 30 സെ.മീ. ഉയരവുമുണ്ടായിരിക്കും. ഇതിൽ അരമീറ്ററോളം വാലിന്റെ നീളമാണ്‌. ശരീരത്തിന്റെ നിറം മഞ്ഞയോ ചുവപ്പുകലർന്ന ചാരമോ ആയിരിക്കും. മുഖം മുതൽ വാലിന്റെ അറ്റം വരെ, ശരീരം മുഴുവനും കറുപ്പോ കടുംതവിട്ടുനിറമോ ആയ പൊട്ടുകളും പുള്ളികളുമുണ്ടായിരിക്കും. ഈ പുള്ളികള്‍ "നാട' പോലെ ഏതാണ്ട്‌ ക്രമമായരീതിയിലാണ്‌ കാണപ്പെടുന്നത്‌. കാലുകളും ഈ പുള്ളികളിൽ നിന്നു മുക്തമല്ല. എന്നാൽ അടിഭാഗം മുഴുവന്‍ വെളുപ്പാകുന്നു.

ഒരു യഥാർഥ കാട്ടുജീവിയായ ഓസിലോട്ട്‌ നിശാചരിയും, മരംകേറ്റത്തിൽ അതിവിദഗ്‌ധനുമാണ്‌. ചെറുകുരങ്ങുകള്‍, മുള്ളന്‍പന്നികള്‍, മരയെലികള്‍, ഇഗ്വാനകള്‍, പക്ഷികള്‍ തുടങ്ങിയവയ്‌ക്കുവേണ്ടി മരത്തിന്റെ മുകളിലും, ഇലകള്‍ക്കിടയിലും പരതുന്നത്‌ ഇതിന്റെ പതിവാകുന്നു. തറയിലായിരിക്കുമ്പോഴും നല്ല ചുറുചുറുക്കുള്ള ജീവിയാണിത്‌. ഏകാന്തമായ കളപ്പുരകളിലും, ചെറുഗ്രാമങ്ങളിലും കടന്നുചെന്ന്‌ കോഴിയെയും താറാവിനെയും പിടികൂടി ഭക്ഷിക്കുന്ന ഓസിലോട്ട്‌ മനുഷ്യന്‌ പലപ്പോഴും ഒരു ശല്യമായിത്തീരാറുണ്ട്‌.

ഒരു പ്രസവത്തിൽ സാധാരണയായി രണ്ടു കുട്ടികള്‍ ഉണ്ടായിരിക്കും. വളരെ ചെറിയ കുഞ്ഞുങ്ങളെ പിടിച്ചുവളർത്തുകയാണെങ്കിൽ, നന്നേ ഇണങ്ങുകയും കളിയിൽ വളരെ താത്‌പര്യം കാണിക്കുകയും ചെയ്യുന്ന ഒരു വളർത്തുമൃഗമായി ഇത്‌ മാറും. എങ്കിലും, പൂർണവളർച്ച എത്തിക്കഴിയുന്നതോടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടാകുന്നതിനാൽ ഇത്‌ പൊതുവേ അപകടകാരി തന്നെയാണ്‌.

ഭംഗിയേറിയതും മൃദുവുമായ രോമ(fur)ത്തിനുവേണ്ടി മനുഷ്യന്‍ ഇവയെ ധാരാളമായി വേട്ടയാടുന്നു. വസ്‌ത്രനിർമാണത്തിനാണ്‌ ഈ രോമം ഏറ്റവുംകൂടുതൽ ഉപയോഗിക്കപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍