This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍വിശറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Sea fan)
(Sea fan)
വരി 6: വരി 6:
സീലന്ററേറ്റ (Coelenterata) ജന്തു ഫൈലത്തിലുള്‍പ്പെട്ടതും മൃദുകോറലുകള്‍ (soft corals) എന്നറിയപ്പെടുന്നതുമായ കടല്‍ജീവികളുടെ ഒരു ജീനസ്‌. "കടല്‍ത്തൂവല്‍', "കടല്‍ച്ചമ്മട്ടി' എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നവ തന്നെ. അനേകം അംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ വിശറിയുടെ ആകൃതിയുള്ള കോളനികള്‍ക്കു രൂപം നല്‌കുന്നതാണ്‌ ഇതിന്റെ പേരിഌ കാരണം. ഇതിന്റെ അസ്ഥികൂടം ഉണക്കിയെടുത്ത്‌ അലങ്കാരവസ്‌തുവായി ഉപയോഗിക്കാറുണ്ട്‌.

-
[[ചിത്രം:Vol6p17_Sea Fan.jpg|thumb]]
+
[[ചിത്രം:Vol6p17_Sea Fan.jpg|thumb|കടൽവിശറി]]
ശാഖോപശാഖകളെ താങ്ങിനിര്‍ത്തുന്നതും അസ്ഥിനിര്‍മിതവും, ബലമേറിയതുമായ പ്രധാന ദണ്ഡാണ്‌ കടല്‍വിശറിയുടെ കേന്ദ്രഭാഗം. ഗോര്‍ഗണിന്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു. ജീവഌള്ള പോളിപ്പുകള്‍ക്ക്‌ സംരക്ഷണം നല്‌കാന്‍ പറ്റിയ ദ്വാരങ്ങള്‍ ഇതില്‍ കാണാം. പോളിപ്പുകള്‍ വളരെ ചെറുതായിരിക്കും. ആഹാരസമ്പാദനത്തിഌ സഹായകമാകുന്ന എട്ടു ചെറുഗ്രാഹികള്‍ ഓരോ പോളിപ്പിലും കാണപ്പെടുന്നു. മിക്കവാറും എല്ലാ സ്‌പീഷീസിലും വളര്‍ച്ച സസ്യങ്ങളുടേതിനോടു സദൃശമാണ്‌. പ്രധാനകാണ്ഡം തറയില്‍ ഉറച്ചുനില്‌ക്കുകയും അതില്‍ നിന്നു വശങ്ങളിലേക്കു ശാഖകളും മറ്റും ഉയര്‍ന്നു വരുകയും ചെയ്യുന്നു. ഇതിന്‌ 560 സെ.മീ. വലുപ്പമുണ്ടാകും. ഉഷ്‌ണമേഖലയിലെ സമുദ്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ജീവികള്‍ മൂന്നു മീറ്ററിലേറെ വ്യാസമുള്ള കോളനികള്‍ക്കു രൂപം കൊടുക്കുന്നത്‌ സാധാരണമാണ്‌.

പവിഴപ്പുറ്റുനിരകള്‍ കടല്‍വിശറികള്‍ ഇഷ്ടപ്പെടുന്ന ആസ്ഥാനങ്ങളാണ്‌. ശരീരഭിത്തിയുടെ ഘടകമായ മീസോഗ്ലിയയില്‍ ചിതറിക്കാണപ്പെടുന്ന സ്‌പിക്യൂളുകള്‍ കോളനിക്കു നിറം പകരുന്നു. മഞ്ഞ, ചുവപ്പ്‌, ഓറഞ്ച്‌, പര്‍പ്പിള്‍ തുടങ്ങിയവയുടെ വിവിധ ഷേഡുകളാണ്‌ ഇവയില്‍ കാണപ്പെടുന്നത്‌. ശീതമേഖലയിലും ഇവ വളരുന്നുണ്ട്‌. ഗോര്‍ഗോണീയം ഫ്‌ളാബെലം എന്നയിനം  സാധാരണ കാണപ്പെടുന്ന ഒരു സ്‌പീഷീസാകുന്നു.

11:31, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കടല്‍വിശറി

Sea fan

സീലന്ററേറ്റ (Coelenterata) ജന്തു ഫൈലത്തിലുള്‍പ്പെട്ടതും മൃദുകോറലുകള്‍ (soft corals) എന്നറിയപ്പെടുന്നതുമായ കടല്‍ജീവികളുടെ ഒരു ജീനസ്‌. "കടല്‍ത്തൂവല്‍', "കടല്‍ച്ചമ്മട്ടി' എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നവ തന്നെ. അനേകം അംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ വിശറിയുടെ ആകൃതിയുള്ള കോളനികള്‍ക്കു രൂപം നല്‌കുന്നതാണ്‌ ഇതിന്റെ പേരിഌ കാരണം. ഇതിന്റെ അസ്ഥികൂടം ഉണക്കിയെടുത്ത്‌ അലങ്കാരവസ്‌തുവായി ഉപയോഗിക്കാറുണ്ട്‌.

കടൽവിശറി

ശാഖോപശാഖകളെ താങ്ങിനിര്‍ത്തുന്നതും അസ്ഥിനിര്‍മിതവും, ബലമേറിയതുമായ പ്രധാന ദണ്ഡാണ്‌ കടല്‍വിശറിയുടെ കേന്ദ്രഭാഗം. ഗോര്‍ഗണിന്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു. ജീവഌള്ള പോളിപ്പുകള്‍ക്ക്‌ സംരക്ഷണം നല്‌കാന്‍ പറ്റിയ ദ്വാരങ്ങള്‍ ഇതില്‍ കാണാം. പോളിപ്പുകള്‍ വളരെ ചെറുതായിരിക്കും. ആഹാരസമ്പാദനത്തിഌ സഹായകമാകുന്ന എട്ടു ചെറുഗ്രാഹികള്‍ ഓരോ പോളിപ്പിലും കാണപ്പെടുന്നു. മിക്കവാറും എല്ലാ സ്‌പീഷീസിലും വളര്‍ച്ച സസ്യങ്ങളുടേതിനോടു സദൃശമാണ്‌. പ്രധാനകാണ്ഡം തറയില്‍ ഉറച്ചുനില്‌ക്കുകയും അതില്‍ നിന്നു വശങ്ങളിലേക്കു ശാഖകളും മറ്റും ഉയര്‍ന്നു വരുകയും ചെയ്യുന്നു. ഇതിന്‌ 560 സെ.മീ. വലുപ്പമുണ്ടാകും. ഉഷ്‌ണമേഖലയിലെ സമുദ്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ജീവികള്‍ മൂന്നു മീറ്ററിലേറെ വ്യാസമുള്ള കോളനികള്‍ക്കു രൂപം കൊടുക്കുന്നത്‌ സാധാരണമാണ്‌.

പവിഴപ്പുറ്റുനിരകള്‍ കടല്‍വിശറികള്‍ ഇഷ്ടപ്പെടുന്ന ആസ്ഥാനങ്ങളാണ്‌. ശരീരഭിത്തിയുടെ ഘടകമായ മീസോഗ്ലിയയില്‍ ചിതറിക്കാണപ്പെടുന്ന സ്‌പിക്യൂളുകള്‍ കോളനിക്കു നിറം പകരുന്നു. മഞ്ഞ, ചുവപ്പ്‌, ഓറഞ്ച്‌, പര്‍പ്പിള്‍ തുടങ്ങിയവയുടെ വിവിധ ഷേഡുകളാണ്‌ ഇവയില്‍ കാണപ്പെടുന്നത്‌. ശീതമേഖലയിലും ഇവ വളരുന്നുണ്ട്‌. ഗോര്‍ഗോണീയം ഫ്‌ളാബെലം എന്നയിനം സാധാരണ കാണപ്പെടുന്ന ഒരു സ്‌പീഷീസാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍